പുതിയ വാർത്തകൾ
നിങ്ങൾക്ക് ഒരു മീഡിയ അന്വേഷണം ഉണ്ടെങ്കിൽ, ഞങ്ങളെ ബന്ധപ്പെടാനായി press@snap.com എന്ന ഇമെയിൽ ഉപയോഗിക്കുക

ഈ വർഷം ഓസ്ട്രേലിയൻ സർക്കാർ 'സോഷ്യൽ മീഡിയ മിനിമം ഏജ് ആക്റ്റ്' എന്ന പുതിയ നിയമം നടപ്പിലാക്കുന്നു, ഇത് സോഷ്യൽ മീഡിയ എന്ന് അവർ കരുതുന്ന പ്ലാറ്റ്ഫോമുകളുടെ ഉപയോഗം 16 വയസോ അതിൽ കൂടുതലോ പ്രായമുള്ളവർക്ക് മാത്രമായി പരിമിതപ്പെടുത്തുന്നു.
പുതിയ ഗവേഷണമനുസരിച്ച്, ഓൺലൈൻ അപകടസാധ്യതകൾ അനുഭവിച്ചതിന് ശേഷം, ഭൂരിഭാഗം കൗമാരക്കാരും മാതാപിതാക്കൾ, സുഹൃത്തുക്കൾ, സഹോദരങ്ങൾ, അവരുടെ ജീവിതത്തിലെ വിശ്വസ്തരായ മറ്റ് ആളുകൾ എന്നിവരിലേക്ക് സഹായത്തിനായി എത്തിച്ചേരുന്നു - ഇത് വളരെ പോസിറ്റീവ് ആയ ഒരു പുരോഗതിയാണ്.
ഇന്ന്, ഞങ്ങളുടെ ഗ്ലോബൽ പോളിസി ആൻഡ് പ്ലാറ്റ്ഫോം ഓപ്പറേഷൻസ് എസ്വിപിയായ ജെന്നിഫർ സ്റ്റൗട്ട്, മെറ്റയിലും ടിക്ടോക്കിലും ചേർന്ന് ഓസ്ട്രേലിയൻ പാർലമെൻറിന് മുമ്പാകെ രാജ്യത്തെ സോഷ്യൽ മീഡിയ മിനിമം ഏജ് നിയമനിർമ്മാണത്തെക്കുറിച്ച് ചർച്ചചെയ്യുന്നതിനായി സാക്ഷ്യപ്പെടുത്തുന്നു. ജെന്നിഫറിൻെറ ആമുഖ പ്രസ്താവന നിങ്ങൾക്ക് താഴെ വായിക്കാവുന്നതാണ്.
ഞങ്ങളുടെ പ്രഥമ യുഎസ് കൂട്ടായ്മയുമായി ചേർന്ന്, Snap അടുത്തകാലത്ത് ഞങ്ങളുടെ പൈലറ്റ് കൗൺസിൽ ഫോർ ഡിജിറ്റൽ വെൽ-ബീയിംഗ് (CDWB) പ്രോഗ്രാം പൂർത്തിയാക്കി. കഴിഞ്ഞ ഒരു വർഷമായി, ഈ 18 കൗമാരക്കാരും അവരുടെ കുടുംബങ്ങളും വിലമതിക്കാനാവാത്ത ഉൾക്കാഴ്ചകൾ നൽകുകയും കൂടുതൽ ഫലപ്രദമായ ഓൺലൈൻ സുരക്ഷ, ക്ഷേമ അംബാസഡർമാരായി വളരുകയും ചെയ്തിട്ടുണ്ട്.
Snap-ന്റെ ആദ്യത്തെ ഓസ്ട്രേലിയൻ കൗൺസിൽ ഫോർ ഡിജിറ്റൽ വെൽ-ബീയിംഗിലെ അംഗങ്ങളെ പരിചയപ്പെടുത്തുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. ഓസ്ട്രേലിയയിലുടനീളമുള്ള കൗമാരക്കാരിൽ നിന്ന് ഡിജിറ്റൽ ജീവിതത്തിന്റെ അവസ്ഥയെക്കുറിച്ചും അതിന്റെ സുരക്ഷിതത്തെപ്പറ്റിയും അതിനെ ശാക്തീകരിക്കുന്നതിനുള്ള ഓൺലൈൻ അനുഭവങ്ങൾ സൃഷ്ടിക്കുന്നതിനുള്ള അവരുടെ ആശയങ്ങള് കേൾക്കുന്നതിനുമായി രൂപകൽപ്പന ചെയ്തിരിക്കുന്ന ഒരു പ്രോഗ്രാമാണിത്.
Snapchat കമ്മ്യൂണിറ്റിയുടെ സുരക്ഷയിൽ Snap അത്യധികം പ്രതിജ്ഞാബദ്ധമാണ്. ഡിജിറ്റൽ ലോകത്തിൽ വ്യാപിച്ചുകിടക്കുന്ന നിരവധി ഓൺലൈൻ അപകടസാധ്യതകളിൽ നിന്നും സംഭവിക്കാനിടയുള്ള ആപത്തുകളിൽ നിന്നും ഉപയോക്താക്കളെ സംരക്ഷിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഇതിൽ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുക, ദുരുപയോഗം ചെയ്യുക തുടങ്ങിയ അത്യന്തം നിന്ദ്യമായ കുറ്റകൃത്യങ്ങളും (CSEA) ഉൾപ്പെടുന്നു. Snap നിയമവിരുദ്ധമായ ഈ ഉള്ളടക്കത്തിനും അങ്ങേയറ്റം നീചമായ ക്രിമിനൽ പെരുമാറ്റത്തിനുമെതിരെ വർഷങ്ങളായി പോരാടിക്കൊണ്ടിരിക്കുകയാണ്, Snapchat-ൻെറ ആപ്പിലുടനീളം ഇവ മുൻകൂട്ടി കണ്ടെത്തുന്നതിനും പ്രതിപ്രവർത്തന നടപടികൾ എടുക്കുന്നതിനുമുള്ള മാർഗങ്ങൾ ഉണ്ട്. കഴിഞ്ഞ ഒരു വർഷമായി, കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ സഹായിക്കുക എന്ന ഉദ്ദേശ്യത്തോടെ ഞങ്ങളുടെ അനുബന്ധ നയങ്ങളിലും പ്രക്രിയകളിലും ഞങ്ങൾ കൂടുതൽ മാറ്റങ്ങൾ വരുത്തി. ആ പ്രവർത്തനങ്ങളെ കുറിച്ച് ഇവിടെ കൂടുതൽ കാര്യങ്ങൾ പങ്കിടാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.
യൂറോപ്പിലുടനീളമുള്ള കൗമാരക്കാരെ ഒരുമിച്ച് കൊണ്ടുവരുന്ന ഒരു പ്രോഗ്രാമായ Snap-ന്റെ ആദ്യ യൂറോപ്യൻ കൗൺസിൽ ഫോർ ഡിജിറ്റൽ വെൽ-ബീയിംഗിലെ അംഗങ്ങളെ പരിചയപ്പെടുത്തുന്നതിൽ ഞങ്ങൾ ആവേശഭരിതരാണ്, അവരുടെ ഓൺലൈൻ ജീവിതത്തെക്കുറിച്ച് നേരിട്ട് കേൾക്കുവാനും അവർ എന്താണ് ആസ്വദിക്കുന്നത്, അവർ നേരിടുന്ന വെല്ലുവിളികൾ എന്തൊക്കെയാണ് എന്നിവ അറിയാൻ ശ്രമിക്കുന്നതും ഇതിൽ ഉൾപ്പെടുന്നു.
We are thrilled to announce that we have selected the members of Snap’s new Councils for Digital Well-Being (CDWB) in Europe and Australia.
ഇവാൻ സ്പീഗലിൻെറ താഴെ കൊടുത്തിരിക്കുന്ന ഓപ്പ് - എഡ് ലേഖനം, 2025 മെയ് 1- ന് ദി ഹില്ലിൽ പ്രസിദ്ധീകരിച്ചു.
ഇന്ന്, ഞങ്ങൾ ദേശീയ ഫെൻറനൈൽ ബോധവൽക്കരണ ദിനം ആചരിക്കുന്നു, ഫെൻറനൈലിൻെറ അപകടങ്ങളെക്കുറിച്ചും അതു കൊണ്ടുണ്ടാകുന്ന മരണങ്ങൾ തടയാൻ ഒരുമിച്ച് പ്രവർത്തിക്കേണ്ടതിൻെറ പ്രാധാന്യത്തെക്കുറിച്ചും ശ്രദ്ധ കേന്ദ്രീകരിക്കേണ്ട ഒരു നിർണായക സമയമാണിത്.
ഇന്നേക്ക് ഒരു വർഷം മുമ്പ്, ഓൺലൈനിലെ കുട്ടികളുടെ ലൈംഗിക ചൂഷണത്തിന്റെയും ദുരുപയോഗത്തിന്റെയും (CSEA) അപകടസാധ്യതകളെക്കുറിച്ചുള്ള ഇത്തരത്തിലുള്ള ആദ്യത്തെ പൊതുജന അവബോധ കാമ്പയിൻ “Know2Protect,” യു.എസ്. ഡിപ്പാര്ട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി (DHS) ആരംഭിച്ചപ്പോൾ Snap അവരോടൊപ്പം ചേർന്നു. 2025-ൽ, കുട്ടികളെയും കൗമാരക്കാരെയും ബാധിക്കുന്ന വിവിധതരം ലൈംഗിക പീഡനങ്ങളെക്കുറിച്ച് യുവജനങ്ങളെയും രക്ഷിതാക്കളെയും സ്കൂൾ അധികൃതരെയും നയരൂപീകരണ വിദഗ്ധരെയും ബോധവത്കരിക്കുന്നതിനും ശാക്തീകരിക്കുന്നതിനുമായി DHS നടത്തുന്ന പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിനോടൊപ്പം ഞങ്ങളുടെ ശ്രമങ്ങൾ ഇരട്ടിയാക്കുകയും ചെയ്യുന്നു.
At Snap, protecting our community — especially our younger users — is our highest priority. The TAKE IT DOWN Act aligns with and complements our ongoing efforts to stop bad actors from distributing NCII and child sexual exploitation and abuse imagery (CSEAI) online.