Privacy, Safety, and Policy Hub

2025 ഏപ്രിൽ 7 മുതൽ പ്രാബല്യത്തിൽ വരുന്ന തരത്തിൽ ഞങ്ങളുടെ സ്വകാര്യതാ നയം ഞങ്ങൾ പുതുക്കിയിട്ടുണ്ട്. 2025 ഏപ്രിൽ 7 വരെ എല്ലാ ഉപയോക്താക്കൾക്കും ബാധകമായ മുൻ സ്വകാര്യതാ നയം നിങ്ങൾക്ക് ഇവിടെ കാണാൻ കഴിയും .

സ്വകാര്യതാ നയം

പ്രാബല്യത്തിൽ: 7 ഏപ്രില്‍ 2025

Snap Inc.-ന്റെ സ്വകാര്യതാ നയത്തിലേക്ക് സ്വാഗതം. നിങ്ങളുടെ ഡാറ്റ ഞങ്ങൾ എങ്ങനെ ശേഖരിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നുവെന്നും നിങ്ങളുടെ വിവരങ്ങൾ നിങ്ങൾക്ക് എങ്ങനെ നിയന്ത്രിക്കാമെന്നും ഈ നയം വിശദീകരിക്കുന്നു. ഞങ്ങളുടെ സ്വകാര്യതാ സമ്പ്രദായങ്ങളെക്കുറിച്ചുള്ള ഒരു വേഗത്തിലുള്ള സംഗ്രഹത്തിനായി അന്വേഷിക്കുകയാണോ? ഈ പേജ് അല്ലെങ്കിൽ ഈ വീഡിയോ കാണുക. നിങ്ങളുടെ ചാറ്റുകളും സ്നാപ്പുകളും ഞങ്ങൾ എങ്ങനെ പ്രോസസ്സ് ചെയ്യുന്നു എന്നതുപോലുള്ള നിർദ്ദിഷ്ട ഉൽപ്പന്ന സ്വകാര്യതാ വിവരങ്ങൾക്കായി നിങ്ങൾ തിരയുകയാണെങ്കിൽ, ഞങ്ങളുടെ ഉൽപ്പന്നം അനുസരിച്ചുള്ള സ്വകാര്യത പേജ് പരിശോധിക്കുക. ഈ ഡോക്യുമെന്റുകൾക്ക് പുറമേ, ഞങ്ങളുടെ ഉൽപ്പന്നങ്ങളെയും സേവനങ്ങളെയും കുറിച്ച് നിങ്ങൾക്ക് കൂടുതൽ വിവരങ്ങൾ നൽകുന്ന ഇൻ-ആപ്പ് അറിയിപ്പുകളും ഞങ്ങൾ കാണിക്കുന്നു. നിങ്ങൾ ഒരു Spectacles ഉപയോക്താവാണെങ്കിൽ, Spectacles അനുബന്ധ സ്വകാര്യതാ നയത്തിൽ നിങ്ങളുടെ ഡാറ്റ ഞങ്ങൾ എങ്ങനെ ശേഖരിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നുവെന്ന് നിങ്ങൾക്ക് കൂടുതൽ മനസ്സിലാക്കാനാകും.

Snap-ലെ ഞങ്ങളുടെ കാതലായ മൂല്യങ്ങളിലൊന്നാണ് സുതാര്യത. ഞങ്ങൾ ശേഖരിക്കുന്ന ഡാറ്റയെക്കുറിച്ചും അത് എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെക്കുറിച്ചും ആർക്കും യാതൊരു ആശ്ചര്യവും ഉണ്ടാകരുതെന്ന് ഞങ്ങൾ വിശ്വസിക്കുന്നു — അതുകൊണ്ടാണ് അത് എങ്ങനെ പ്രോസസ്സ് ചെയ്യുന്നുവെന്ന് ഞങ്ങൾ മുൻകൂട്ടി പറയുന്നത്. ഉദാഹരണത്തിന്, നിങ്ങളുടെ അനുഭവത്തിന് ഏറ്റവും പ്രസക്തമായ ഉള്ളടക്കവും വിവരങ്ങളും അതുപോലെ കൂടുതൽ പ്രസക്തമായ പരസ്യങ്ങളും കാണിക്കുന്നത് ഉൾപ്പെടെ, കൂടുതൽ വ്യക്തിപരമാക്കിയ അനുഭവം നൽകുന്നതിന് നിങ്ങളുടെ വിവരങ്ങൾ ഞങ്ങൾ പ്രോസസ്സ് ചെയ്യുന്നു. നിങ്ങളുടെ താൽപ്പര്യങ്ങളും മുൻഗണനകളും മനസ്സിലാക്കുന്നത് മികച്ച ഉൽപ്പന്ന അനുഭവം നൽകാൻ ഞങ്ങളെ സഹായിക്കുന്നു.

കൂടാതെ, വ്യക്തിഗതമാക്കിയ അനുഭവം നിങ്ങളുടെ സ്വകാര്യതയെ ബാധിക്കരുതെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. യഥാർത്ഥ ജീവിതത്തിലേത് പോലെ, നിങ്ങളുടെ അടുത്ത സുഹൃത്തുക്കളുമായി സ്വകാര്യമായി പങ്കിടാൻ നിങ്ങൾ ആഗ്രഹിക്കുന്ന ചില നിമിഷങ്ങളുണ്ട്, വേറെ ചിലത് പൊതുവായി പങ്കിടാൻ ആഗ്രഹിക്കുന്നു. അതുകൊണ്ടാണ് ആദ്യ ദിവസം മുതൽ തന്നെ ഡിഫോൾട്ട് ആയി ഉള്ളടക്കം ഇല്ലാതാക്കുകയും, അത് ആരുമായി പങ്കിടണം അല്ലെങ്കിൽ എപ്പോൾ സംരക്ഷിക്കണം എന്നത് പോലെ, അവരുടെ ഉള്ളടക്കത്തിന് എന്ത് സംഭവിക്കുമെന്ന് തീരുമാനിക്കാൻ അനുവദിക്കുന്ന ടൂളുകൾ നൽകിക്കൊണ്ട് സ്നാപ്പ്ചാറ്റർമാർക്ക് നിയന്ത്രണം നൽകുകയും ചെയ്യുക എന്ന ചിന്ത ഞങ്ങൾക്കുള്ളത്.

ഈ നയം ഞങ്ങളുടെ Snapchat ആപ്പും Bitmoji, Spectacles, ഞങ്ങളുടെ പരസ്യം ചെയ്യൽ, വാണിജ്യ സംരംഭങ്ങൾ എന്നിവ പോലുള്ള ഞങ്ങളുടെ മറ്റ് ഉൽപ്പന്നങ്ങളും സേവനങ്ങളും സവിശേഷതകളും ഉൾക്കൊള്ളുന്നു. ഈ നയത്തിൽ "സേവനങ്ങൾ" എന്ന് നിങ്ങൾ വായിക്കുമ്പോൾ, ഞങ്ങൾ അവയെക്കുറിച്ചെല്ലാം പ്രതിപാദിക്കുന്നു. കൂടാതെ, ഞങ്ങളുടെ "നിബന്ധനകൾ" എന്ന് ഞങ്ങൾ പരാമർശിക്കുന്നത് നിങ്ങൾ കാണുകയാണെങ്കിൽ, ഞങ്ങളുടെ സേവനങ്ങൾക്കായി നിങ്ങൾ സൈൻ അപ്പ് ചെയ്യുമ്പോൾ അംഗീകരിക്കുന്ന സേവന നിബന്ധനകളെയാണ് ഞങ്ങൾ അർത്ഥമാക്കുന്നത്. അവസാനമായി, നിങ്ങൾ "സ്നാപ്പ്ചാറ്റർ" എന്ന പദം കാണുകയാണെങ്കിൽ, ഞങ്ങളുടെ സേവനങ്ങളുടെ ഏതൊരു ഉപയോക്താവിനും ഞങ്ങൾ അത് ചുരുക്കരൂപമായി ഉപയോഗിക്കുന്നു.

നിങ്ങളുടെ വിവരങ്ങളുടെ മേൽ നിങ്ങൾക്കുള്ള നിയന്ത്രണങ്ങളിൽ നിന്ന് നമുക്ക് ആരംഭിക്കാം:

നിങ്ങളുടെ വിവരങ്ങളുടെ മേലുള്ള നിയന്ത്രണം

നിങ്ങളുടെ വിവരങ്ങളുടെയും ക്രമീകരണങ്ങളുടെയും മേലുള്ള നിയന്ത്രണം Snapchat അനുഭവത്തിന്റെ ഒരു പ്രധാന ഭാഗമാണ്. Snapchat ആപ്പിൽ നിന്ന് നിങ്ങളുടെ വിവരങ്ങൾ എടുക്കുവാനും പുതുക്കുവാനും ഇല്ലാതാക്കാനും ആർക്കൊക്കെ നിങ്ങളെ ബന്ധപ്പെടാമെന്ന് തീരുമാനിക്കാനും നിങ്ങളുടെ ഡാറ്റ ഡൗൺലോഡ് ചെയ്യാനും കഴിയും. താഴെ, ലഭ്യമായ വിവിധതരം ക്രമീകരണങ്ങളെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു, ഞങ്ങളുടെ ഡാറ്റാ നിങ്ങളുടെ ഡൗൺലോഡ് ടൂളിലേക്ക് ലിങ്ക് ചെയ്യുകയും, നിങ്ങളുടെ അക്കൗണ്ട് അല്ലെങ്കിൽ ഡാറ്റ എങ്ങനെ ഇല്ലാതാക്കാം എന്നതിനെക്കുറിച്ചുമുള്ള നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്നു.

നിങ്ങളുടെ വിവരങ്ങളുടെ നിയന്ത്രണം നിങ്ങൾക്കായിരിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു, അതിനാൽ ടൂളുകളുടെ ഒരു ശ്രേണി തന്നെ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു, ഉൾപ്പെടുന്നവ:

  • നിങ്ങളുടെ വിവരങ്ങൾ ആക്സസ് ചെയ്ത് അപ്ഡേറ്റ് ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ സേവനങ്ങളിൽ തന്നെ നിങ്ങളുടെ അടിസ്ഥാന അക്കൗണ്ട് വിവരങ്ങളിൽ ഭൂരിഭാഗത്തിലും പ്രവേശിക്കുവാനും അവ തിരുത്തുവാനുമാകും. നിങ്ങളുടെ ക്രമീകരണങ്ങളിലേക്ക് കടന്നു ചെല്ലുക, നിങ്ങൾക്ക് ലഭ്യമായ ഓപ്ഷനുകൾ നിങ്ങൾക്ക് കാണാൻ കഴിയും.

  • നിങ്ങളുടെ വിവരങ്ങൾ ഇല്ലാതാക്കുക. നിങ്ങൾക്ക് നിങ്ങളുടെ അക്കൗണ്ട് ഇല്ലാതാക്കണമെങ്കിൽ, അത് എങ്ങനെയെന്ന് ഇവിടെ നിന്നും പഠിക്കുക. നിങ്ങൾ മെമ്മറീസ്-ൽ സംരക്ഷിച്ചിട്ടുള്ള ഉള്ളടക്കം, My AI-യുമായി പങ്കിട്ട ഉള്ളടക്കം, സ്പോട്ട്‌ലൈറ്റ് സമർപ്പിക്കലുകൾ എന്നിവയും അതിൽ കൂടുതലും ഞങ്ങളുടെ സേവനങ്ങളിലെ ചില വിവരങ്ങളും നിങ്ങൾക്ക് ഇല്ലാതാക്കാം.

  • നിങ്ങളുടെ ഉള്ളടക്കം ആർക്കൊക്കെ കാണാനാകുമെന്നത് നിയന്ത്രിക്കുക. നിങ്ങളുടെ ഉള്ളടക്കം നിങ്ങൾ ആരുമായാണ് പങ്കിടുന്നതെന്ന് തിരഞ്ഞെടുക്കാൻ നിങ്ങളെ അനുവദിക്കുന്ന നിരവധി ടൂളുകൾ ഞങ്ങൾ നിർമ്മിച്ചിട്ടുണ്ട്. ചില സന്ദർഭങ്ങളിൽ, നിങ്ങളുടെ സുഹൃത്തുക്കളുമായി ഉള്ളടക്കം പങ്കിടാൻ നിങ്ങൾ ആഗ്രഹിച്ചേക്കാം, മറ്റ് സന്ദർഭങ്ങളിൽ, അവ പൊതുജനങ്ങളുമായി പങ്കിടാൻ നിങ്ങൾ ആഗ്രഹിച്ചേക്കാം. കൂടുതൽ പഠിക്കുന്നതിനായി ഇവിടെപോകുക.

  • ആർക്കൊക്കെ നിങ്ങളെ ബന്ധപ്പെടാനാകുമെന്ന് നിയന്ത്രിക്കുക. Snapchat ഉറ്റ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും വേണ്ടിയുള്ളതാണ്, അതുകൊണ്ടാണ് ആർക്കൊക്കെ നിങ്ങളെ ബന്ധപ്പെടാനാകുമെന്ന് തീരുമാനിക്കാനായി നിങ്ങളെ സഹായിക്കുന്ന നിയന്ത്രണങ്ങൾ ഞങ്ങൾ നിർമ്മിച്ചിരിക്കുന്നത്. നിങ്ങൾക്ക് അനാവശ്യ ആശയവിനിമയങ്ങൾ ലഭിക്കുകയാണെങ്കിൽ, നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും ആ വ്യക്തിയെ തടയാനും റിപ്പോർട്ടുചെയ്യാനും കഴിയും. കൂടുതൽ അറിയാൻ ഇവിടെ പോവുക.

  • നിങ്ങളുടെ അനുമതികൾ മാറ്റുക. മിക്ക സാഹചര്യങ്ങളിലും, നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും നിങ്ങളുടെ അനുമതികൾ മാറ്റാവുന്നതാണ്. ഉദാഹരണത്തിന്, നിങ്ങൾ നൽകിയ ഫോൺ നമ്പറിലൂടെയും അതിനോടൊപ്പം ഇമെയിൽ വിലാസത്തിലൂടെയും ഡിഫോൾട്ടായി തന്നെ നിങ്ങളെ മറ്റുള്ളവർക്ക് കണ്ടെത്താൻ കഴിയുന്നതാണ്. നിങ്ങൾക്ക് ഇനിമേൽ നിങ്ങളുടെ പേജ് ആരെങ്കിലും കണ്ടെത്താൻ താൽപ്പര്യമില്ലെങ്കിൽ നിങ്ങളുടെ പേജിലെ ക്രമീകരണങ്ങൾ എപ്പോൾ വേണമെങ്കിലും മാറ്റാനാകും. അല്ലെങ്കിൽ സൗഹൃദം എളുപ്പമാക്കുന്നതിനായി നിങ്ങളുടെ ഫോണിലേക്കോ മൂന്നാം കക്ഷി പ്ലാറ്റ്‌ഫോം കോൺടാക്റ്റുകളിലേക്കോ പ്രവേശനം നൽകിയിട്ടുണ്ടെങ്കിൽ, പിന്നീട് നിങ്ങളുടെ ആപ്പ് ക്രമീകരണങ്ങളിൽ ആ ഓപ്ഷൻ മാറ്റാവുന്നതാണ്. തീർച്ചയായും, നിങ്ങൾ അങ്ങനെ ചെയ്യുകയാണെങ്കിൽ, നിങ്ങളുടെ കോൺടാക്റ്റ് ബുക്കിൽ സുഹൃത്തുക്കളെ കണ്ടെത്തുന്നത് പോലെയുള്ള ചില ഫീച്ചറുകളും സേവനങ്ങളും പ്രവർത്തിക്കുന്നതായിരിക്കില്ല.

  • പ്രമോഷണൽ സന്ദേശങ്ങൾ ഒഴിവാക്കുക. SMS ആയോ അല്ലെങ്കിൽ സന്ദേശമയയ്‌ക്കാനുള്ള മറ്റ് പ്ലാറ്റ്‌ഫോമുകൾ വഴിയോ ലഭിക്കുന്ന പ്രമോഷണൽ ഇമെയിലുകളും സന്ദേശങ്ങളും ഒഴിവാക്കാനോ അൺസബ്‌സ്‌ക്രൈബ് ചെയ്യാനോ നിങ്ങൾക്ക് ഓപ്ഷൻ ഉണ്ട്. അങ്ങനെ ചെയ്യുന്നതിന്, അൺസബ്‌സ്‌ക്രൈബ് ലിങ്ക് പോലെയുള്ള സന്ദേശത്തിലെ നിർദ്ദേശങ്ങൾ പിന്തുടരുക അല്ലെങ്കിൽ സമാനമായ പ്രവർത്തനങ്ങൾ പാലിക്കുക.

  • നിങ്ങളുടെ വിവരങ്ങൾ ഡൗൺലോഡ് ചെയ്യുക. നിങ്ങളുടെ Snapchat വിവരങ്ങളുടെ ഒരു പകർപ്പ് എടുത്തു സൂക്ഷിക്കുന്നതിനായി ഞങ്ങളുടെ ഡൗൺലോഡ് എന്റെ ഡാറ്റ എന്ന ഓപ്ഷനിലേക്ക് നിങ്ങൾക്ക് ഒരു അഭ്യർത്ഥന അയയ്ക്കാവുന്നതാണ്.

  • പ്രോസസ്സ് ചെയ്യുന്നതിനെതിരെ എതിർപ്പ്. നിങ്ങൾ താമസിക്കുന്ന സ്ഥലത്തെയും ഞങ്ങൾ പ്രോസസ്സ് ചെയ്യുന്ന പ്രത്യേക ഡാറ്റയെയും ആശ്രയിച്ച്, നിങ്ങൾക്ക് ആ വിവരങ്ങൾ ഞങ്ങൾ പ്രോസസ്സ് ചെയ്യുന്നതിനെ എതിർക്കാൻ അവകാശമുണ്ടായേക്കാം. ഇത് കൂടുതൽ സാങ്കേതികമായ കാര്യമാണ്, അതുകൊണ്ടാണ് ഞങ്ങൾ ഇത് ഇവിടെ കൂടുതൽ വിശദീകരിച്ചത്.

  • പരസ്യം ചെയ്യുന്നതിനുള്ള മുൻഗണനകൾ സജ്ജമാക്കുക. നിങ്ങളുടെ താൽപ്പര്യങ്ങൾക്ക് പ്രസക്തമാണെന്ന് ഞങ്ങൾ കരുതുന്ന പരസ്യങ്ങൾ നിങ്ങളെ കാണിക്കുവാൻ ഞങ്ങൾ ശ്രമിക്കുന്നു, എന്നാൽ നിങ്ങൾക്ക് വ്യക്തിപരമാക്കിയ പരസ്യങ്ങൾ വേണ്ട എന്നാണെങ്കിൽ, Snapchat ആപ്പിൽ നിങ്ങളുടെ പരസ്യ ക്രമീകരണം മാറ്റാവുന്നതാണ്. ഇവിടെ കൂടുതൽ മനസ്സിലാക്കുക.

  • ട്രാക്കിംഗ്. നിങ്ങൾ iOS 14.5 അല്ലെങ്കിൽ അതിന് മുകളിലുള്ള ഒരു iPhone ഉപയോഗിക്കുകയാണെങ്കിൽ, ഞങ്ങൾ ഇവിടെ വ്യക്തമാക്കിയ ചില പ്രത്യേക കാര്യങ്ങൾ അതിന് ബാധകമാണ്.

ഞങ്ങൾ ശേഖരിക്കുന്ന വിവരങ്ങൾ

ഞങ്ങൾ എന്ത് വിവരങ്ങൾ ശേഖരിക്കുന്നു എന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങൾ ഈ വിഭാഗം നിങ്ങൾക്ക് നൽകുന്നു: നിങ്ങൾ എന്താണ് ഞങ്ങൾക്ക് നൽകുന്നത്, നിങ്ങൾ Snapchat ഉപയോഗിക്കുമ്പോൾ ഞങ്ങൾ എന്താണ് ശേഖരിക്കുന്നത്, നിങ്ങളുടെ Snapchat അക്കൗണ്ടിലേക്ക് ബന്ധിപ്പിച്ചിരിക്കുന്ന മറ്റ് കമ്പനികളിൽ നിന്നോ ആപ്പുകളിൽ നിന്നോ ഞങ്ങൾക്ക് ലഭിക്കുന്ന വിവരങ്ങൾ. ചിലപ്പോൾ, നിങ്ങളുടെ അനുമതിയോടെ ഞങ്ങൾ അധിക വിവരങ്ങൾ ശേഖരിച്ചേക്കാം.

Snapchat പോലുള്ള ഞങ്ങളുടെ സേവനങ്ങൾ നിങ്ങൾ ഉപയോഗിക്കുമ്പോൾ, നിങ്ങൾ ഞങ്ങൾക്ക് നൽകുന്ന വിവരങ്ങൾ ഞങ്ങൾ ശേഖരിക്കുകയും നിങ്ങൾ ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കുമ്പോൾ അതിൽ നിന്നും വിവരങ്ങൾ സൃഷ്ടിക്കുകയും, എന്നാൽ ചില സന്ദർഭങ്ങളിൽ മറ്റുള്ളവരിൽ നിന്ന് വിവരങ്ങൾ സ്വീകരിക്കുകയും ചെയ്യുന്നു. നമുക്ക് ഇതിനെ കുറിച്ച് കൂടുതൽ വിശദമായി അറിയാം.

നിങ്ങൾ നൽകുന്ന വിവരങ്ങൾ

ഞങ്ങളുടെ പല സേവനങ്ങളും ലഭ്യമാക്കാനായി നിങ്ങളൊരു അക്കൗണ്ട് സജ്ജമാക്കേണ്ടതുണ്ട്. ഇത് ചെയ്യുന്നതിനായി, നിങ്ങളുടെ അക്കൗണ്ട് വിശദാംശങ്ങൾ (നിങ്ങളുടെ പേര്, ഉപയോക്തൃനാമം, ഇമെയിൽ വിലാസം, ജന്മദിനം, ഫോൺ നമ്പർ എന്നിവ പോലുള്ള നിങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ) നൽകാൻ നിങ്ങളോട് ഞങ്ങൾ ആവശ്യപ്പെടുന്നു. നിങ്ങൾ പ്രൊഫൈൽ സജ്ജീകരിക്കുമ്പോൾ, പ്രൊഫൈൽ വിശദാംശങ്ങളും (നിങ്ങളുടെ Bitmoji-യും പ്രൊഫൈൽ ചിത്രവും പോലെ) നിങ്ങൾ ഞങ്ങൾക്ക് നൽകുന്നതാണ്. ഏറ്റവും പുതിയ സ്‌നീക്കറുകൾ പോലുള്ള എന്തെങ്കിലും സാധനങ്ങൾ വാങ്ങാൻ നിങ്ങൾ ഞങ്ങളുടെ വാണിജ്യ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുകയാണെങ്കിൽ, ഞങ്ങൾ നിങ്ങളോട് പേയ്‌മെന്റും അനുബന്ധ വിവരങ്ങളും ആവശ്യപ്പെട്ടേക്കാം (ഞങ്ങൾക്ക് ഉൽപ്പന്നം അയയ്ക്കാനുള്ള നിങ്ങളുടെ യഥാർത്ഥ വിലാസം, പേയ്‌മെന്റ് കൊടുക്കുവാനുള്ള വിവരങ്ങൾ, കൂടാതെ തുക ഇടപാട് നടത്തിയതിൻെറ രേഖകൾ തുടങ്ങിയവ).

തീർച്ചയായും, നിങ്ങൾ ഞങ്ങളുടെ സേവനങ്ങളിലൂടെ അയയ്ക്കുകയോ ഞങ്ങളുടെ സേവനങ്ങൾക്കുള്ളിൽ സംരക്ഷിക്കുകയോ ചെയ്യുന്ന വിവരങ്ങൾ, ആ ഉള്ളടക്കത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ, ഞങ്ങളുടെ AIസവിശേഷതകൾ (ഉള്ളടക്കം, അല്ലെങ്കിൽ ഉള്ളടക്കവും പ്രതികരണങ്ങളും സൃഷ്ടിക്കാൻ ഉപയോഗിക്കുന്ന ടെക്സ്റ്റ്, ഇമേജുകൾ, വീഡിയോ, ഓഡിയോ, കൃത്യമായ സ്ഥാനം, ഇടപെടൽ എന്നിവയുൾപ്പെടെയുള്ള "ഇൻപുട്ടുകൾ" അല്ലെങ്കിൽ "ഔട്ട്പുട്ടുകൾ") ഉപയോഗിച്ച് നിങ്ങൾ പങ്കിടുകയും സൃഷ്ടിക്കുകയും ചെയ്യുന്ന ഉള്ളടക്കം എന്നിവ നിങ്ങൾ ഞങ്ങൾക്ക് നൽകുന്നതായിരിക്കും. ഈ വിവരങ്ങളിൽ ചിലത് സ്വകാര്യമായഉള്ളടക്കവുംആശയവിനിമയങ്ങളും (സുഹൃത്തുക്കളുമായുള്ള Snap-കളും ചാറ്റുകളും, വോയ്‌സ്, വീഡിയോ കോളുകൾ, മൈ ഐസ് ഒൺലിയിൽ എന്ന ഓപ്ഷനിൽ സേവ് ചെയ്‌തിരിക്കുന്ന ഉള്ളടക്കം തുടങ്ങിയവ) ആയി ഞങ്ങൾ കണക്കാക്കുന്നു. സ്വകാര്യമായ ഇടങ്ങളിൽ, അല്ലെങ്കിൽ സുഹൃത്തുക്കളുടെ ഇടയിൽ പങ്കിടുന്ന കഥകൾ പോലെ ഒരു പ്രത്യേക പ്രേക്ഷകരുമായി നിങ്ങൾ പങ്കിടുന്ന ഉള്ളടക്കം (സുഹൃത്തുക്കൾക്കായി പങ്കിട്ട എൻെറ കഥ, സ്വകാര്യ കഥകൾ എന്നിങ്ങനെ സജ്ജീകരിച്ചിരിക്കുന്നു). സ്പെക്‌ട്രത്തിന്റെ മറുവശത്ത്, നിങ്ങൾ അയയ്‌ക്കുന്നതോ ഞങ്ങളുടെ സേവനങ്ങൾക്കുള്ളിൽ സംരക്ഷിക്കുന്നതോ ആയ ചില വിവരങ്ങൾ എല്ലാവർക്കും ആക്‌സസ് ചെയ്യാവുന്ന ഒരു പൊതു ഉള്ളടക്കമായിരിക്കാം (എല്ലാവർക്കും സെറ്റ് ചെയ്‌ത എന്റെ സ്റ്റോറി ഉൾപ്പെടെയുള്ള പൊതു സ്റ്റോറി ഉള്ളടക്കം, പങ്കിട്ട സ്റ്റോറികൾ, കമ്മ്യൂണിറ്റി സ്റ്റോറികൾ, സ്പോട്ട്‌ലൈറ്റ് അല്ലെങ്കിൽ Snap മാപ്പ് സമർപ്പിക്കലുകളും പൊതു പ്രൊഫൈൽ വിവരങ്ങളും). നിങ്ങളുടെ Snap-കൾ, ചാറ്റുകൾ മറ്റേതെങ്കിലും ഉള്ളടക്കം എന്നിവ കാണുന്ന സ്‌നാപ്‌ചാറ്ററുകൾക്ക് എല്ലായ്‌പ്പോഴും ആ ഉള്ളടക്കം സ്‌ക്രീൻഷോട്ട് ചെയ്യാനോ സംരക്ഷിക്കാനോ Snapchat ആപ്പിന് പുറത്ത് പകർത്താനോ കഴിയുമെന്ന് ഓർമ്മിക്കുക. അതിനാൽ ദയവായി മറ്റാരെങ്കിലും സംരക്ഷിക്കാനോ പങ്കിടാനോ നിങ്ങൾ ആഗ്രഹിക്കാത്ത സന്ദേശങ്ങൾ അയയ്ക്കുകയോ ഉള്ളടക്കം പങ്കിടുകയോ ചെയ്യരുത്.

അവസാനമായി, നിങ്ങൾ പിന്തുണയുമായി ബന്ധപ്പെടുമ്പോൾ (പിന്തുണയുമായി പങ്കുവെച്ച ഉള്ളടക്കവും ആശയവിനിമയവും) അല്ലെങ്കിൽ ഞങ്ങളുടെ സുരക്ഷാ ടീമുമായി ബന്ധപ്പെടുമ്പോൾ, അല്ലെങ്കിൽ ഞങ്ങളുടെ ഗവേഷണ ശ്രമങ്ങളിലൂടെ (സർവേകൾ, ഉപഭോക്തൃ പാനലുകൾ, അല്ലെങ്കിൽ മറ്റ് ഗവേഷണ ചോദ്യങ്ങൾ എന്നിവയ്ക്കുള്ള പ്രതികരണങ്ങൾ പോലെ) മറ്റേതെങ്കിലും വിധത്തിൽ ഞങ്ങളുമായി ആശയവിനിമയം നടത്തുമ്പോൾ നിങ്ങൾ നൽകുന്ന വിവരങ്ങളോ നിങ്ങളുടെ ചോദ്യം പരിഹരിക്കാൻ ഞങ്ങൾക്ക് ആവശ്യമായ വിവരങ്ങളോ ഞങ്ങൾ ശേഖരിക്കും.

നിങ്ങൾ ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കുമ്പോൾ ഞങ്ങൾ സൃഷ്ടിക്കുന്ന വിവരങ്ങൾ

നിങ്ങൾ ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കുമ്പോൾ, നിങ്ങൾ ഉപയോഗിച്ച ഞങ്ങളുടെ സേവനങ്ങളെക്കുറിച്ചും അവ എങ്ങനെ ഉപയോഗിച്ചു എന്നതിനെക്കുറിച്ചും ഞങ്ങൾ വിവരങ്ങൾ ശേഖരിക്കുന്നതാണ്. ഞങ്ങളുടെ കമ്മ്യൂണിറ്റി ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കുന്ന രീതി എങ്ങനെയെന്ന് നന്നായി മനസ്സിലാക്കാൻ ഇത് ഞങ്ങളെ സഹായിക്കുന്നു, അതുവഴി ഞങ്ങൾക്ക് കൂടുതൽ മെച്ചപ്പെടുവാനും കഴിയും.

ഇതിൽ ഉപയോഗിക്കുന്നതിനുള്ള വിവരങ്ങളും (ഞങ്ങളുടെ സേവനങ്ങളുമായി നിങ്ങൾ എങ്ങനെ ഇടപഴകുന്നു എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ - ഉദാഹരണത്തിന്, നിങ്ങൾ ഏതൊക്കെ ലെൻസുകളിൽ കൂടി നോക്കുകയും ഏതൊക്കെ ലെൻസുകൾ പ്രയോഗിക്കുകയും ചെയ്യുന്നു, നിങ്ങളുടെ പ്രീമിയം സബ്‌സ്‌ക്രിപ്‌ഷനുകൾ, നിങ്ങൾ കാണുന്ന സ്റ്റോറികൾ, കൂടാതെ നിങ്ങൾ മറ്റ് സ്നാപ്പ്ചാറ്റർമാരുമായി എത്ര തവണ ഇടപഴകുന്നു) ഉള്ളടക്കവിവരങ്ങളും(നിങ്ങൾ സൃഷ്ടിക്കുന്നതോ നൽകുന്നതോ ആയ ഉള്ളടക്കത്തെക്കുറിച്ചുള്ള വിവരങ്ങൾ, നിങ്ങളുടെ ക്യാമറയുമായും സർഗ്ഗാത്മക ഉപകരണങ്ങളുമായും നിങ്ങളുടെ ഇടപഴകൽ, My AI യും മെറ്റാഡാറ്റയുമായുള്ള നിങ്ങളുടെ ഇടപെടലുകൾ, ഉദാഹരണത്തിന് ഉള്ളടക്കം പോസ്റ്റ് ചെയ്ത തീയതിയും സമയവും, അവ ആരാണ് കണ്ടത് എന്നതുപോലുള്ള ഉള്ളടക്കത്തെക്കുറിച്ചുള്ള വിവരങ്ങൾ). ഉള്ളടക്ക വിവരങ്ങളിൽ ചിത്രത്തിന്റെയോ വീഡിയോയുടെയോ ഓഡിയോയുടെയോ ഉള്ളടക്കത്തെ അടിസ്ഥാനമാക്കിയുള്ള വിവരങ്ങൾ ഉൾപ്പെടുന്നു - അതിനാൽ നിങ്ങൾ ഒരു ബാസ്‌ക്കറ്റ്‌ബോൾ ഗെയിമിന്റെ സ്‌പോട്ട്‌ലൈറ്റ് പോസ്റ്റുചെയ്യുകയാണെങ്കിൽ, ബാസ്‌ക്കറ്റ്‌ബോളിനെക്കുറിച്ചുള്ള കൂടുതൽ ഉള്ളടക്കം നിങ്ങൾക്കു വേണ്ടി സ്‌പോട്ട്‌ലൈറ്റിൽ കാണിക്കാനായി ഞങ്ങൾ ആ വിവരങ്ങൾ ഉപയോഗിച്ചേക്കാം.

ഇതിൽ ഉപകരണങ്ങളെ കുറിച്ചുള്ള വിവരങ്ങളും ഉൾപ്പെടുന്നു (നിങ്ങളുടെ ഹാർഡ്‌വെയർ അല്ലെങ്കിൽ സോഫ്‌റ്റ്‌വെയർ, ഓപ്പറേറ്റിംഗ് സിസ്റ്റം, ഉപകരണ മെമ്മറി, പരസ്യ ഐഡന്റിഫയറുകൾ, ഇൻസ്റ്റാൾ ചെയ്ത ആപ്പുകൾ, ബ്രൗസറിൻെറ തരം, നിങ്ങളുടെ ഉപകരണത്തിന്റെ ചലനം അളക്കുന്ന ഉപകരണ സെൻസറുകളിൽ നിന്നുള്ള വിവരങ്ങൾ അല്ലെങ്കിൽ കോമ്പസുകൾ മൈക്രോഫോണുകൾ തുടങ്ങിയവ, നിങ്ങൾ ഹെഡ്‌ഫോണുകൾ ഘടിപ്പിച്ചിട്ടുണ്ടോ, നിങ്ങളുടെ വയർലെസ്, മൊബൈൽ കണക്ഷനുകളെക്കുറിച്ചുള്ള വിവരങ്ങൾ എന്നിവ ഉൾപ്പെടെ), ലൊക്കേഷൻ വിവരങ്ങൾ (ഐപി വിലാസം), നിങ്ങളുടെ ക്രമീകരണങ്ങൾ അനുസരിച്ച് കുക്കികളും സമാന സാങ്കേതികവിദ്യകളും ശേഖരിച്ച വിവരങ്ങൾ, (കുക്കികൾ, പിക്സലുകൾ (ഉപയോക്തൃ പ്രവർത്തനം തിരിച്ചറിയുന്ന ചെറിയ ഗ്രാഫിക് ഡാറ്റ, വെബ് ബീക്കണുകൾ (ഒരു ഉപയോക്താവ് എത്ര തവണ ഒരു വെബ്‌സൈറ്റ് സന്ദർശിച്ചു എന്നതുപോലുള്ള ഉപയോക്തൃ പ്രവർത്തനം തിരിച്ചറിയുന്ന ചെറിയ ഗ്രാഫിക് ഡാറ്റ), വെബ് സംഭരണം, അതുല്യമായ പരസ്യ ഐഡന്റിഫയറുകൾ), ലോഗിങ്ങ് വിവരങ്ങൾ (നിങ്ങൾ ഞങ്ങളുടെ സേവനങ്ങൾ എങ്ങനെ ഉപയോഗിച്ചു എന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങൾ, പ്രവേശിച്ച സമയം, കണ്ട പേജുകൾ, IP വിലാസം, കുക്കികൾ പോലുള്ള അദ്വിതീയ ഐഡന്റിഫയറുകൾ).

നിങ്ങൾ ഉപകരണ-തലത്തിലുള്ള അനുമതികൾ വ്യക്തമായി നൽകിയിട്ടുണ്ടെങ്കിൽ, ഉപകരണ വിവരങ്ങളിൽ നിങ്ങളുടെ ഉപകരണ ഫോൺബുക്കിനെക്കുറിച്ചുള്ള വിവരങ്ങളും (കോൺടാക്റ്റുകളും അനുബന്ധ വിവരങ്ങളും), ചിത്രങ്ങളും നിങ്ങളുടെ ഉപകരണത്തിന്റെ ക്യാമറ, ഫോട്ടോകൾ, മൈക്രോഫോൺ എന്നിവയിൽ നിന്നുള്ള മറ്റ് വിവരങ്ങളും (ഫോട്ടോകൾ, വീഡിയോകൾ എന്നിവ എടുക്കാനുള്ള കഴിവ്, സംഭരിച്ചിരിക്കുന്ന ഫോട്ടോകളും വീഡിയോകളും കാണാനുള്ള കഴിവ്, വീഡിയോ റെക്കോർഡ് ചെയ്യുമ്പോൾ ഓഡിയോ റെക്കോർഡ് ചെയ്യുന്നതിന് മൈക്രോഫോൺ ആക്സസ് ചെയ്യാനുള്ള കഴിവ് എന്നിവ പോലുള്ളവ), ലൊക്കേഷൻ വിവരങ്ങളും (GPS സിഗ്നലുകൾ പോലുള്ള രീതികളിലൂടെ കൃത്യമായ ലൊക്കേഷൻ) ഉൾപ്പെട്ടേക്കാം.

മറ്റുള്ളവരിൽ നിന്നും ഞങ്ങൾക്ക് ലഭിക്കുന്ന വിവരങ്ങൾ

മറ്റ് ഉപയോക്താക്കൾ, ഞങ്ങളുടെ അഫിലിയേറ്റുകൾ, മൂന്നാം കക്ഷികൾ തുടങ്ങിയവരിൽ നിന്നും ഞങ്ങൾക്ക് ലഭിച്ചേക്കാവുന്ന നിങ്ങളെക്കുറിച്ചുള്ള വിവരങ്ങളാണ് ഞങ്ങൾ ശേഖരിക്കുന്ന അവസാന വിഭാഗം ഡാറ്റ. ഇതിൽ ലിങ്ക് ചെയ്‌ത മൂന്നാം കക്ഷി സേവന ഡാറ്റ (നിങ്ങളുടെ Snapchat അക്കൗണ്ട് മറ്റൊരു സേവനത്തിലേക്ക് ലിങ്ക് ചെയ്യുമ്പോൾ ഞങ്ങൾക്ക് ലഭിക്കുന്ന വിവരങ്ങൾ), പരസ്യദാതാക്കളിൽ നിന്നുള്ള ഡാറ്റ (പരസ്യങ്ങളുടെ പ്രകടനം ടാർഗെറ്റുചെയ്യാനോ അളക്കാനോ സഹായിക്കുന്നതിന് പരസ്യദാതാക്കൾ, ആപ്പ് ഡെവലപ്പർമാർ, പ്രസാധകർ, മറ്റ് മൂന്നാം കക്ഷികൾ എന്നിവരിൽ നിന്നുള്ള വിവരങ്ങൾ) ഉൾപ്പെടുന്നു, മറ്റ് സ്‌നാപ്‌ചാറ്റർമാർ അല്ലെങ്കിൽ മൂന്നാം കക്ഷികളിൽ നിന്നും ലഭിക്കുന്ന ബന്ധപ്പെടാനുള്ള വിവരങ്ങൾ (മറ്റൊരു സ്നാപ്പ്ചാറ്റർ നിങ്ങളുടെ വിവരങ്ങൾ ഉൾപ്പെടുന്ന അവരുടെ കോൺടാക്റ്റ് ലിസ്റ്റ് അപ്‌ലോഡ് ചെയ്യുകയാണെങ്കിൽ, ആരുമായാണ് നിങ്ങൾ ആശയവിനിമയം നടത്താൻ ആഗ്രഹിക്കുന്നതെന്ന് നന്നായി മനസ്സിലാക്കാനായി ഞങ്ങൾ അവ നിങ്ങളെക്കുറിച്ചുള്ള മറ്റ് വിവരങ്ങളുമായി സംയോജിപ്പിച്ച് ഉപയോഗിച്ചേക്കാം. അല്ലെങ്കിൽ, നിങ്ങൾ ഞങ്ങൾക്ക് നിങ്ങളുടെ കോൺടാക്റ്റ് വിവരങ്ങൾ നൽകുകയാണെങ്കിൽ, SMS, ഇമെയിൽ അല്ലെങ്കിൽ മറ്റ് സന്ദേശമയയ്‌ക്കൽ സേവനങ്ങൾ പോലുള്ള മറ്റ് മാർഗങ്ങളിലൂടെ നിങ്ങളുമായി ആശയവിനിമയം നടത്താനാകുമോ എന്ന് നിർണ്ണയിക്കാനും ഞങ്ങളുടെ നിബന്ധനകളുടെ സാധ്യതയുള്ള ലംഘനങ്ങളുമായി ബന്ധപ്പെട്ട ഡാറ്റ സംഭരിക്കലിൻെറ ഭാഗമായും ഞങ്ങൾ അത് ഉപയോഗിച്ചേക്കാം (വെബ്‌സൈറ്റ് പ്രസാധകർ, സോഷ്യൽ നെറ്റ്‌വർക്ക് ദാതാക്കൾ, നിയമപാലകർ എന്നിവരും മറ്റുള്ളവരും ഉൾപ്പെടെയുള്ള മൂന്നാം കക്ഷികളിൽ നിന്ന് ഞങ്ങളുടെ സേവന വ്യവസ്ഥകളും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങളും ലംഘിക്കാൻ സാധ്യതയുള്ളവരെക്കുറിച്ചുള്ള വിവരങ്ങളും ഞങ്ങൾക്ക് ലഭിച്ചേക്കാം).

നിങ്ങളുടെ അനുമതിയോടെയുള്ള മറ്റ് വിവരങ്ങൾ

കൂടാതെ, ഞങ്ങളുടെ സേവനങ്ങളുമായി നിങ്ങൾ ഇടപഴകുമ്പോൾ, കൂടുതൽ വിവരങ്ങൾ ശേഖരിക്കാനായി ഞങ്ങൾ നിങ്ങളുടെ അനുമതി ചോദിക്കുന്ന സന്ദർഭങ്ങളും ഉണ്ടായേക്കാം. ഉദാഹരണത്തിന്, നിങ്ങളുടെ ഉപകരണത്തിലെ ക്യാമറ റോൾ അല്ലെങ്കിൽ നിങ്ങളുടെ ഉപകരണം അല്ലെങ്കിൽ മൂന്നാമതൊരു കക്ഷിയുടെ കോൺടാക്റ്റ് ബുക്ക് ലഭിക്കുന്നതിനു മുമ്പായി.

വിവരങ്ങൾ ഞങ്ങൾ എങ്ങനെ ഉപയോഗിക്കും

ഞങ്ങൾ ശേഖരിക്കുന്ന വിവരങ്ങൾ എങ്ങനെ ഉപയോഗിക്കുന്നു എന്ന് ഈ വിഭാഗം വിശദീകരിക്കുന്നു. ഞങ്ങൾ നിർമ്മിക്കാനും മെച്ചപ്പെടുത്താനും കഠിനാധ്വാനം ചെയ്യുന്ന വ്യക്തിഗതമാക്കിയ ഉൽപ്പന്നങ്ങളും സേവനങ്ങളും നിങ്ങൾക്ക് നൽകുന്നതിനായും ഞങ്ങൾ ശേഖരിക്കുന്ന വിവരങ്ങൾ മറ്റ് കാര്യങ്ങൾക്കൊപ്പം ഉപയോഗിക്കുന്നു. താഴെ, വിവരങ്ങൾ എങ്ങനെയാണ് ഞങ്ങൾ ഉപയോഗിക്കുന്നതെന്ന് ഓരോന്നിലൂടെയും വിശദമായി പ്രതിപാദിക്കുന്നു. ഞങ്ങൾ എന്ത് ഉദ്ദേശ്യങ്ങൾക്കായാണ് ഒരു ഡാറ്റ ശേഖരിക്കുന്നതെന്നും അതിൻെറ മാപ്പിംഗ് കാണാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിലും, അതറിയാനായി ഒരു പട്ടികയുണ്ട് ഇവിടെ.

കാര്യങ്ങൾ മെച്ചപ്പെടുത്തുകയും പ്രവർത്തിപ്പിക്കുകയും ചെയ്യുക (അതായത്, ഞങ്ങളുടെ സേവനങ്ങൾ പ്രവർത്തിപ്പിക്കുക, വിതരണം ചെയ്യുക, പരിപാലിക്കുക)

ഞങ്ങളുടെ സേവനങ്ങൾ നടപ്പാക്കുന്നതിനും വിതരണം ചെയ്യുന്നതിനും പരിപാലിക്കുന്നതിനും ഞങ്ങൾ ശേഖരിക്കുന്ന വിവരങ്ങൾ ഉപയോഗിക്കുന്നു. ഉദാഹരണത്തിന്, നിങ്ങൾ ഒരു സുഹൃത്തിന് അയയ്‌ക്കാൻ ആഗ്രഹിക്കുന്ന ഒരു Snap ഡെലിവർ ചെയ്യുന്നതിലൂടെ അല്ലെങ്കിൽ Snap മാപ്പിൽ നിങ്ങളുടെ ലൊക്കേഷൻ പങ്കിടുകയാണെങ്കിൽ, നിങ്ങളുടെ സമീപസ്ഥലത്ത് നിങ്ങൾ ഇഷ്‌ടപ്പെട്ടേക്കാവുന്ന സ്ഥലങ്ങൾ, മാപ്പിൽ മറ്റുള്ളവരോ അല്ലെങ്കിൽ നിങ്ങളുടെ സുഹൃത്തുക്കളോ പോസ്റ്റ് ചെയ്‌ത ഉള്ളടക്കം എന്നിവ പോലുള്ള നിർദ്ദേശങ്ങൾ കാണിക്കാനായി അവർ അവരുടെ ലൊക്കേഷൻ നിങ്ങളുമായി പങ്കിടുന്നു. ഞങ്ങളുടെ ഉൽപ്പന്നങ്ങൾ കാലികമായി നിലനിർത്താൻ സഹായിക്കുന്നതിന് നിങ്ങളുടെ ചില വിവരങ്ങളും ഞങ്ങൾ ഉപയോഗിക്കുന്നു, ഉദാഹരണത്തിന് ഞങ്ങളുടെ സേവനങ്ങൾ ഏറ്റവും പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളുമായും ഉപകരണങ്ങളുമായും പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനായി.

നിങ്ങളുടെ അനുഭവം വ്യക്തിഗതമാക്കുകയും അതിൻെറ സന്ദർഭം നൽകുകയും ചെയ്യുക

ഞങ്ങൾ വ്യക്തിഗത സേവനങ്ങൾ Snapchatters-ന് വാഗ്ദാനം ചെയ്യുന്നു. ഞങ്ങൾ ഇത് ചെയ്യുന്ന ഒരു മാർഗ്ഗം നിങ്ങൾക്ക് പ്രസക്തമായ ഉള്ളടക്കം കാണിക്കുക എന്നതാണ് അല്ലെങ്കിൽ നിങ്ങൾ ഞങ്ങളുമായി പങ്കിടുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ നിങ്ങൾ അവ ആസ്വദിക്കുമെന്ന് ഞങ്ങൾ കരുതുന്നു. അങ്ങനെ ചെയ്യുന്നതിനായി, നിങ്ങളുടെ Snapchat അനുഭവത്തിലേക്ക് സന്ദർഭം ചേർക്കുന്നതിന് ഞങ്ങളുടെ സേവനങ്ങളുടെ വിവിധ ഭാഗങ്ങളിലായി നിങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഞങ്ങൾ ഉപയോഗിക്കുന്നു. ഉദാഹരണത്തിന്, ഉള്ളടക്കം, നിങ്ങളുടെ ലൊക്കേഷൻ അല്ലെങ്കിൽ ദിവസത്തിന്റെ സമയം എന്നിവയെ അടിസ്ഥാനമാക്കി ഞങ്ങൾ ലേബലുകൾ ഉപയോഗിച്ച് ഉള്ളടക്കം സ്വയമേവ ടാഗ് ചെയ്യുന്നു. ഫോട്ടോയിൽ ഒരു നായ ഉണ്ടെങ്കിൽ, അതിനെ "ഡോഗ്" എന്ന പദം ഉപയോഗിച്ച് മെമ്മറീസിൽ തിരയാൻ കഴിഞ്ഞേക്കാം, നിങ്ങൾ മെമ്മറി സൃഷ്‌ടിച്ച സ്ഥലത്തെ മാപ്പിൽ കാണിക്കുകയും നിങ്ങൾ നായ്ക്കളെയാണ് തിരയുന്നത് എന്ന് ഞങ്ങളെ അറിയിക്കുകയും ചെയ്‌താൽ ഞങ്ങൾക്ക് നായ്ക്കളുടെ രസകരമായ വീഡിയോകൾ പുറത്തുകൊണ്ടുവരാനാകും. അതുപോലെ സ്‌പോട്ട്‌ലൈറ്റ് പോലുള്ള ഞങ്ങളുടെ സേവനങ്ങളുടെ മറ്റ് ഭാഗങ്ങളിൽ നായകൾക്കായുള്ള ഭക്ഷണത്തിൻെറ പരസ്യങ്ങളും കാണിക്കാനാകും.

നിങ്ങൾ ഏറ്റവുമധികം Snap ചെയ്യുന്നവരെ അടിസ്ഥാനമാക്കി ഒരു Snap അയയ്‌ക്കാൻ സുഹൃത്തുക്കളെ നിർദ്ദേശിക്കുന്നതിനോ പുതിയ സുഹൃത്തിനെ ശുപാർശ ചെയ്യുന്നതിനോ കൂടി വ്യക്തിഗതമാക്കലിന് സഹായിക്കാനാകും. ഞങ്ങൾ Snap മാപ്പിൽ ശുപാർശ ചെയ്‌ത സ്ഥലങ്ങൾ കാണിക്കുകയോ, സ്റ്റിക്കറുകൾ സൃഷ്‌ടിക്കുകയോ, അല്ലെങ്കിൽ സുഹൃത്തുക്കളുമായി പങ്കിടുന്നതിന് AI ഉപയോഗിച്ച് സ്‌നാപ്പുകളും മറ്റ് ഉള്ളടക്കങ്ങളും സൃഷ്‌ടിക്കുകയോ, നിങ്ങളുടെ ഉള്ളടക്കത്തെയോ പ്രവർത്തനത്തെയോ അടിസ്ഥാനമാക്കി നിങ്ങളുടെ താൽപ്പര്യങ്ങൾ അനുമാനിക്കുകയോ, അല്ലെങ്കിൽ പരസ്യങ്ങൾ ഉൾപ്പെടെ ഞങ്ങൾ നിങ്ങൾക്ക് കാണിക്കുന്ന ഉള്ളടക്കം ഇഷ്ടാനുസൃതമാക്കുകയോ ഇവയെല്ലാം ചെയ്തേക്കാം. ഉദാഹരണത്തിന്, നിങ്ങൾ സ്‌പോട്ട്‌ലൈറ്റിൽ ബാരിസ്റ്റയുടെ ഉള്ളടക്കം കാണുകയാണെങ്കിൽ, അല്ലെങ്കിൽ നിങ്ങളുടെ പ്രിയപ്പെട്ട എസ്‌പ്രസോ മെഷീനെക്കുറിച്ച് My AI-യോട് സംസാരിക്കുകയോ നിങ്ങളുടെ മെമ്മറീസ്-ൽ കോഫി സംബന്ധിയായ ധാരാളം സ്‌നാപ്പുകൾ സംരക്ഷിക്കുകയോ ചെയ്‌താൽ, നിങ്ങൾ ഒരു പുതിയ നഗരം സന്ദർശിക്കുമ്പോൾ Snap മാപ്പിൽ ഞങ്ങൾ അവിടത്തെ കോഫി ഷോപ്പുകൾ ഹൈലൈറ്റ് ചെയ്‌തേക്കാം. അല്ലെങ്കിൽ നിങ്ങൾക്ക് രസകരമോ പ്രസക്തമോ ആയേക്കാവുന്ന കോഫി-യെക്കുറിച്ചുള്ള ഉള്ളടക്കങ്ങൾ കാണിച്ചേക്കാം. അല്ലെങ്കിൽ, നിങ്ങൾ നിരവധി സംഗീത വേദികളുമായി ഇടപഴകുകയാണെങ്കിൽ, നഗരത്തിൽ വരാനിരിക്കുന്ന ഷോകളുടെ പരസ്യങ്ങൾ കാണിക്കാൻ ഞങ്ങൾ അത് ഉപയോഗിച്ചേക്കാം. നിങ്ങൾ ആരുമായാണ് കൂടുതൽ ഇടപഴകുന്നത്, നിങ്ങളുടെ സുഹൃത്തുക്കൾ എന്താണ് ചെയ്യുന്നത് എന്നിവയെല്ലാം അടിസ്ഥാനമാക്കി നിങ്ങളുടെ അനുഭവം ക്രമീകരിക്കുന്നതും വ്യക്തിഗതമാക്കലിൽ ഉൾപ്പെടുന്നു, ഇതിൽ സ്‌പോട്ട്‌ലൈറ്റിലോ (Spotlight) പ്ലേസിലോ (Place) നിങ്ങളുടെ സുഹൃത്തുക്കൾ സൃഷ്ടിക്കുന്നതോ ഇഷ്ടപ്പെടുന്നതോ ആസ്വദിക്കുന്നതോ ആയ, നിങ്ങളുടെ സുഹൃത്തുക്കൾക്കിടയിൽ ജനപ്രിയമായ ഉള്ളടക്കം പങ്കിടുന്നതും വരുന്നു.

നിങ്ങൾക്ക് കൂടുതൽ പ്രസക്തവും രസകരവുമായ ഉള്ളടക്കം തുടർച്ചയായി നൽകുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.

ഉദാഹരണത്തിന്, നിങ്ങൾ ധാരാളം സ്‌പോർട്‌സ് ഉള്ളടക്കങ്ങൾ കാണുകയും എന്നാൽ, മുടി, മേക്കപ്പ് നുറുങ്ങുകൾ തുടങ്ങിയവ ഉപയോഗിച്ചുള്ള ഉള്ളടക്കം ഒഴിവാക്കുകയും ചെയ്യുന്നുവെങ്കിൽ, ഞങ്ങളുടെ അൽഗോരിതങ്ങൾ മേക്കപ്പ് ടിപ്സിനു പകരം സ്‌പോർട്‌സിന് മുൻഗണന നൽകുന്ന ശുപാർശകൾ നൽകും. സ്നാപ്പ്ചാറ്റർ മുൻഗണനകൾ ഞങ്ങൾ എങ്ങനെ മനസ്സിലാക്കുന്നു, ഉള്ളടക്കം റാങ്ക് ചെയ്യുകയും മോഡറേറ്റ് ചെയ്യുകയും ചെയ്യുന്നു എന്നതിനെക്കുറിച്ച് നിങ്ങൾക്ക് ഇവിടെ കൂടുതലറിയാനാകും.

ഞങ്ങളുടെ Snapchatters-ൻെറ' സ്വകാര്യതയെക്കുറിച്ചുള്ള പ്രതീക്ഷകളുമായി വ്യക്തിഗതമാക്കലിൻെറ നേട്ടങ്ങൾ സന്തുലിതമാക്കുന്നത് നിർണായകമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഉദാഹരണത്തിന്, നിങ്ങൾ മെമ്മറീസ്-ൽ സംരക്ഷിക്കുന്ന Snap-കളെ അതിലെ ഉള്ളടക്കത്തെ അടിസ്ഥാനമാക്കി (ഉദാ. Snap-ൽ ഒരു നായ ഉണ്ടായിരുന്നു) ഞങ്ങൾ സ്വയമേവ ടാഗ് ചെയ്‌തേക്കാം, തുടർന്ന് നിങ്ങളുടെ അനുഭവം വ്യക്തിപരമാക്കാനോ ശുപാർശകൾ നൽകാനോ പരസ്യങ്ങൾ കാണിക്കാനോ ആ ടാഗ് ഉപയോഗിച്ചേക്കാം (നായകൾ ഉള്ള സ്‌പോട്ട്‌ലൈറ്റ് സ്‌നാപ്പുകൾ നിങ്ങളെ കാണിക്കുന്നത് പോലെ). നിങ്ങളുടെ അനുഭവം വ്യക്തിഗതമാക്കുന്നതിനോ ശുപാർശകൾ നൽകുന്നതിനോ പരസ്യങ്ങൾ കാണിക്കുന്നതിനോ ആയി നിങ്ങൾ നിങ്ങളുടെ സുഹൃത്തുക്കൾക്ക് അയയ്‌ക്കുന്ന സ്വകാര്യ ഉള്ളടക്കവും ആശയവിനിമയങ്ങളും ഞങ്ങൾ ഉപയോഗിക്കുന്നില്ല.

പ്രസക്തമായ പരസ്യങ്ങൾ നൽകുക

ഞങ്ങൾ കാണിക്കുന്ന പരസ്യങ്ങളിലൂടെയാണ് ഞങ്ങൾ വ്യക്തിഗതമാക്കിയ സേവനം നൽകുന്ന മറ്റൊരു മാർഗം. പരസ്യങ്ങൾ വ്യക്തിഗതമാക്കുന്നതിനും ടാർഗെറ്റുചെയ്യുന്നതിനും അളക്കുന്നതിനും ഞങ്ങൾ ശേഖരിച്ച നിങ്ങളെക്കുറിച്ചുള്ള വിവരങ്ങളിൽ രേഖപ്പെടുത്തിയിട്ടുള്ള നിങ്ങളുടെ താൽപ്പര്യങ്ങളും മുൻഗണനകളും ഞങ്ങൾ ഉപയോഗിക്കുന്നു. പരസ്യങ്ങൾ പ്രസക്തമാകുമ്പോൾ അവ മികച്ചതാണെന്ന് ഞങ്ങൾ കരുതുന്നു. അതുകൊണ്ടാണ് ഞങ്ങൾ ശരിയായ പരസ്യങ്ങൾ തിരഞ്ഞെടുത്ത് ശരിയായ സമയത്ത് തന്നെ നിങ്ങളെ കാണിക്കാൻ ശ്രമിക്കുന്നത്. ഉദാഹരണത്തിന്, നിങ്ങൾ വീഡിയോ ഗെയിമുകൾക്കായുള്ള പരസ്യങ്ങളുമായി സംവദിച്ചിട്ടുണ്ടെങ്കിൽ, നിങ്ങൾക്ക് വീഡിയോ ഗെയിമുകൾ ഇഷ്ടമാണെന്നും സമാനമായ പരസ്യങ്ങൾ കാണിക്കുമെന്നും ഞങ്ങൾ അനുമാനിക്കും, എന്നാൽ നിങ്ങൾ കാണുന്ന പരസ്യങ്ങൾ അവ മാത്രമായിരിക്കില്ല. ഞങ്ങളുടെ ഉള്ളടക്ക തന്ത്രത്തിന് സമാനമായുളള വൈവിധ്യമാർന്ന പരസ്യങ്ങൾ നിങ്ങൾക്ക് ലഭിക്കുന്നുണ്ടെന്ന് ഞങ്ങൾ ഉറപ്പാക്കാൻ ശ്രമിക്കുന്നു. നിങ്ങൾക്ക് താൽപ്പര്യമുണ്ടാകാനിടയില്ലാത്ത പരസ്യങ്ങൾ കാണിക്കുന്നത് ഒഴിവാക്കാനായി ഞങ്ങൾ നിങ്ങളുടെ വിവരങ്ങളും ഉപയോഗിക്കുന്നു. ഉദാഹരണത്തിന്, നിങ്ങൾ മുമ്പ് ഒരു സിനിമയ്‌ക്കായി ടിക്കറ്റ് വാങ്ങിയിട്ടുണ്ടെന്ന് ഒരു ടിക്കറ്റിംഗ് സൈറ്റ് ഞങ്ങളോട് പറഞ്ഞാൽ — അതിന്റെ പരസ്യങ്ങൾ നിങ്ങളെ കാണിക്കുന്നത് ഞങ്ങൾക്ക് നിർത്താം. വ്യത്യസ്‌ത തരത്തിലുള്ള പരസ്യങ്ങളെക്കുറിച്ചും നിങ്ങൾക്ക് ഏതൊക്കെ പരസ്യങ്ങളാണ് ലഭിക്കുന്നതെന്നതിനെക്കുറിച്ചുള്ള നിങ്ങളുടെ തിരഞ്ഞെടുപ്പുകളെക്കുറിച്ചും നിങ്ങൾക്ക് ഇവിടെ നിന്നും പഠിക്കാം.

പരസ്യ ആവശ്യങ്ങൾക്കായി ഞങ്ങൾ നിങ്ങളുടെ വിവരങ്ങൾ എങ്ങനെ ശേഖരിക്കുകയും ഉപയോഗിക്കുകയും പങ്കിടുകയും ചെയ്യുന്നു എന്നതിനെക്കുറിച്ച് നിങ്ങൾക്ക് ഇവിടെ നിന്നും കൂടുതലറിയാനാകും.

കുക്കികളും മറ്റ് സാങ്കേതികവിദ്യകളും ശേഖരിച്ച വിവരങ്ങളെക്കുറിച്ചുള്ള ഒരു കുറിപ്പ്: ഞങ്ങളുടെ പങ്കാളികളിൽ ഒരാൾ മുഖേന ഞങ്ങൾ നൽകുന്ന സേവനങ്ങളുമായി നിങ്ങൾ ആശയവിനിമയം നടത്തുമ്പോൾ വിവരങ്ങൾ ശേഖരിക്കാൻ ഞങ്ങൾ ഈ സാങ്കേതികവിദ്യകൾ ഉപയോഗിച്ചേക്കാം. ഉദാഹരണത്തിന്, നിങ്ങൾക്ക് കൂടുതൽ പ്രസക്തമായ പരസ്യങ്ങൾ കാണിക്കാനായി ഒരു പരസ്യദാതാവിന്റെ വെബ്‌സൈറ്റിൽ ശേഖരിച്ച വിവരങ്ങൾ ഞങ്ങൾ ഉപയോഗിച്ചേക്കാം. മിക്ക വെബ് ബ്രൗസറുകളും ഡിഫോൾട്ട് ആയി കുക്കികൾ സ്വീകരിക്കാൻ സജ്ജമാക്കിയിരിക്കുന്നു. നിങ്ങൾ തിരഞ്ഞെടുക്കുകയാണെങ്കിൽ, സാധാരണയായി നിങ്ങളുടെ ബ്രൗസറിലോ ഉപകരണത്തിലോ ഉള്ള ക്രമീകരണങ്ങളിലൂടെ ബ്രൗസർ കുക്കികൾ നീക്കംചെയ്യാനോ നിരസിക്കാനോ കഴിയും. എന്നിരുന്നാലും, കുക്കികൾ നീക്കംചെയ്യുകയോ നിരസിക്കുകയോ ചെയ്യുന്നത് ഞങ്ങളുടെ സേവനങ്ങളുടെ ലഭ്യതയെയും പ്രവർത്തനത്തെയും ബാധിക്കുമെന്നത് ഓർമ്മിക്കുക. ഞങ്ങളും ഞങ്ങളുടെ പങ്കാളികളും ഞങ്ങളുടെ സേവനങ്ങളിലും നിങ്ങളുടെ തിരഞ്ഞെടുപ്പുകളിലും കുക്കികൾ എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെക്കുറിച്ച് കൂടുതലറിയാനായി, ദയവായി ഞങ്ങളുടെ കുക്കി നയം പരിശോധിക്കുക.

ഫീച്ചറുകളും അൽഗോരിതങ്ങളും മെഷീൻ ലേണിംഗ് മോഡലുകളും വികസിപ്പിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുക

ഫീച്ചറുകൾക്കും ഞങ്ങളുടെ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള വഴികൾക്കുമായി ഞങ്ങളുടെ ടീമുകൾ നിരന്തരം പുതിയ ആശയങ്ങൾ കൊണ്ടുവരുന്നു. ഇത് ചെയ്യുന്നതിന്, ഞങ്ങളുടെ ഫീച്ചറുകളും സേവനങ്ങളും പ്രവർത്തനക്ഷമമാക്കുന്ന അൽഗോരിതങ്ങളും മെഷീൻ ലേണിംഗ് മോഡലുകളും (പാറ്റേണുകൾ കണ്ടെത്തുന്നതിനോ പ്രവചനങ്ങൾ ഉണ്ടാക്കുന്നതിനോ വേണ്ടി ഗണ്യമായ അളവിലുള്ള ഡാറ്റയിലൂടെ സംയോജിപ്പിക്കുന്ന ഒരു അൽഗോരിതത്തിന്റെ ഒരു ആവിഷ്‌കാരം) ഞങ്ങൾ വികസിപ്പിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുന്നു, ഇതിൽ, ജനറേറ്റീവ് AI ഫീച്ചറുകൾ ഉൾപ്പെടെ (ജനറേറ്റീവ് മോഡലുകൾ ഉപയോഗിച്ച് ടെക്‌സ്‌റ്റോ ഇമേജുകളോ മറ്റ് മീഡിയയോ സൃഷ്‌ടിക്കാൻ കഴിവുള്ള കൃത്രിമ ബുദ്ധി. ജനറേറ്റീവ് AI മോഡലുകൾ അവരുടെ ഇൻപുട്ട് പരിശീലന ഡാറ്റയുടെ പാറ്റേണുകളും ഘടനയും പഠിക്കുകയും സമാന സ്വഭാവസവിശേഷതകളുള്ള പുതിയ ഡാറ്റ സൃഷ്ടിക്കുകയും ചെയ്യുന്നു). വ്യക്തിപരമാക്കൽ, പരസ്യം ചെയ്യൽ, സുരക്ഷയും സുരക്ഷിതത്വവും, നീതിയും ഉൾപ്പെടുത്തലും, ഓഗ്‌മെന്റഡ് റിയാലിറ്റി, ദുരുപയോഗം അല്ലെങ്കിൽ മറ്റ് സേവന വ്യവസ്ഥകളുടെ ലംഘനം തടയാൻ ഞങ്ങൾ അൽഗോരിതങ്ങളും മെഷീൻ ലേണിംഗ് മോഡലുകളും ഉപയോഗിക്കുന്നു. ഉദാഹരണത്തിന്, My AI-യിൽ നിന്നുള്ള പ്രതികരണങ്ങൾ മെച്ചപ്പെടുത്തുന്നതിന് Snapchatters My AI-യുമായി നടത്തുന്ന സംഭാഷണങ്ങൾ ഞങ്ങളുടെ അൽഗോരിതങ്ങളും മെഷീൻ ലേണിംഗ് മോഡലുകളും കണക്കിലെടുക്കുന്നു.

ഏത് തരത്തിലുള്ള മെച്ചപ്പെടുത്തലുകളാണ് ഞങ്ങൾ തുടർന്ന് വരുത്തേണ്ടതെന്ന് തീരുമാനിക്കാൻ നിങ്ങളുടെ വിവരങ്ങൾ ഞങ്ങളെ സഹായിക്കും, എന്നാൽ ഞങ്ങൾ എപ്പോഴും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ആളുകളുടെ സ്വകാര്യതയിലാണ് — കൂടാതെ ഞങ്ങളുടെ ഫീച്ചറുകളും മോഡലുകളും വികസിപ്പിക്കുന്നതിന് ആവശ്യമായതിനേക്കാൾ കൂടുതലായി നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ ഒന്നും തന്നെ ഉപയോഗിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല.

അനലിറ്റിക്സ്

ഞങ്ങളുടെ സേവനങ്ങൾ എങ്ങനെ നിർവചിക്കണം അല്ലെങ്കിൽ എങ്ങനെ മെച്ചപ്പെടുത്തണം എന്ന് മനസിലാക്കാനായി, ഞങ്ങളുടെ സവിശേഷതകൾക്ക് എത്രമാത്രം ട്രെൻഡും ഡിമാൻഡും ഉണ്ടെന്ന് ഞങ്ങൾ മനസ്സിലാക്കേണ്ടതുണ്ട്. ഉദാഹരണത്തിന്, ഒരു ഗ്രൂപ്പിന്റെ പരമാവധി വലുപ്പം പോലെ ഫീച്ചറിന്റെ ഭാഗങ്ങൾ മാറ്റണമോ എന്ന് തീരുമാനിക്കാൻ സഹായിക്കുന്നതിനായി ഗ്രൂപ്പ് ചാറ്റ് ഉപയോഗത്തെക്കുറിച്ചുള്ള മെറ്റാഡാറ്റയും ട്രെൻഡുകളും ഞങ്ങൾ നിരീക്ഷിക്കുന്നു. Snapchatters-ൽ നിന്നുള്ള ഡാറ്റ പഠിക്കുന്നത് ആളുകൾ സേവനങ്ങൾ ഉപയോഗിക്കുന്ന രീതികളിലെ ട്രെൻഡുകൾ കാണാൻ ഞങ്ങളെ സഹായിക്കും. ഇത് Snapchat ഒരു വലിയ തോതിൽ മെച്ചപ്പെടുത്താനായി ഞങ്ങളെ പ്രചോദിപ്പിക്കുന്നു. ട്രെൻഡുകളും ഉപയോഗവും തിരിച്ചറിയുന്നതിനും നിരീക്ഷിക്കുന്നതിനും വിശകലനം ചെയ്യുന്നതിനുമായി ഞങ്ങൾ അനലിറ്റിക്‌സ് നടത്തുന്നു. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ, ഡിമാൻഡ് മനസ്സിലാക്കാൻ ഞങ്ങളെ സഹായിക്കുന്നതിനായി, മറ്റ് കാര്യങ്ങൾങ്ങളോടൊപ്പം, ഞങ്ങളുടെ ഉപയോക്താക്കളെക്കുറിച്ചുള്ള വിവരങ്ങൾ ഞങ്ങൾ സൃഷ്ടിക്കുന്നതാണ്.

ഗവേഷണം

പൊതുവായ ഉപഭോക്തൃ താൽപ്പര്യങ്ങൾ, ട്രെൻഡുകൾ, ഞങ്ങളുടെ സേവനങ്ങൾ നിങ്ങളും ഞങ്ങളുടെ കമ്മ്യൂണിറ്റിയിലെ മറ്റുള്ളവരും എങ്ങനെ ഉപയോഗിക്കുന്നു എന്നിവ നന്നായി മനസ്സിലാക്കാനായി ഞങ്ങൾ ഗവേഷണം നടത്തുന്നു. ഈ വിവരങ്ങൾ, അനലിറ്റിക്‌സിനൊപ്പം (ഞങ്ങൾ മുകളിൽ വിവരിച്ചതുപോലെ), ഞങ്ങളുടെ കമ്മ്യൂണിറ്റിയെക്കുറിച്ചും ഞങ്ങളുടെ സേവനങ്ങൾ ഞങ്ങളുടെ കമ്മ്യൂണിറ്റിയിലുള്ളവരുടെ ജീവിതവുമായി എങ്ങനെ യോജിക്കുന്നുവെന്നതിനെക്കുറിച്ചും കൂടുതൽ മനസ്സിലാക്കാൻ ഞങ്ങളെ സഹായിക്കുന്നു. പുതിയ സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിനുള്ള ഗവേഷണത്തിലും വികസനത്തിലും ഞങ്ങൾ ഏർപ്പെടുന്നു (ഉദാ. പുതിയ മെഷീൻ ലേണിംഗ് മോഡലുകൾ അല്ലെങ്കിൽ Spectacles പോലുള്ള ഹാർഡ്‌വെയറുകൾ). ഞങ്ങളുടെ ഗവേഷണ ഫലങ്ങൾ ചിലപ്പോൾ Snapchat-ലെ ഫീച്ചറുകളിൽ ഉപയോഗിക്കാറുണ്ട്, അതുപോലെ ഉപഭോക്താവിൻെറ മൊത്തത്തിലുള്ള അഭിരുചികളും ട്രെൻഡുകളും ഉൾപ്പെടുത്തിക്കൊണ്ടുളള പേപ്പറുകളും ഞങ്ങൾ ചിലപ്പോൾ പ്രസിദ്ധീകരിക്കുന്നതാണ് (എന്നാൽ അതിൽ ഞങ്ങളുടെ യൂസർ ബേസിലുള്ള സംഗ്രഹിച്ച ഡാറ്റ മാത്രമേ ഉണ്ടാകൂ, നിങ്ങളെക്കുറിച്ചുള്ള സ്വകാര്യ വിവരങ്ങളൊന്നും അടങ്ങിയിരിക്കില്ല).

ഞങ്ങളുടെ സേവനങ്ങളുടെ സുരക്ഷയും സുരക്ഷിതത്വവും വർദ്ധിപ്പിക്കുക

ഞങ്ങളുടെ സേവനങ്ങളുടെ സുരക്ഷയും സുരക്ഷിതത്വവും വർദ്ധിപ്പിക്കുന്നതിനും സ്നാപ്പ്ചാറ്റർ ഐഡന്റിറ്റി സ്ഥിരീകരിക്കുന്നതിനും വഞ്ചനയോ മറ്റ് അനധികൃതമോ നിയമവിരുദ്ധമോ ആയ പ്രവർത്തനങ്ങൾ തടയുന്നതിനുമായി ഞങ്ങൾ നിങ്ങളുടെ വിവരങ്ങൾ ഉപയോഗിക്കുന്നു. ഉദാഹരണത്തിന്, നിങ്ങളുടെ അക്കൗണ്ട് പരിരക്ഷിക്കാൻ സഹായിക്കുന്നതിന് ഞങ്ങൾ രണ്ട്-ഘടക പ്രാമാണീകരണം നൽകുന്നു, സംശയാസ്പദമായ എന്തെങ്കിലും പ്രവർത്തനം ശ്രദ്ധയിൽപ്പെട്ടാൽ നിങ്ങൾക്ക് ഇമെയിലോ വാചക സന്ദേശങ്ങളോ അയയ്‌ക്കാൻ കഴിയുന്നതാണ്. വെബ്‌പേജ് ഹാനികരമാണോ എന്നറിയാൻ Snapchat-ൽ അയച്ച URL-കൾ ഞങ്ങൾ സ്‌കാൻ ചെയ്യുകയും അതിനെക്കുറിച്ച് നിങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്യും.

നിങ്ങളെ ബന്ധപ്പെടുന്നതിന്

ചിലപ്പോൾ പുതിയതോ നിലവിലുള്ളതോ ആയ ഫീച്ചറുകൾ പ്രോൽസാഹിപ്പിക്കുവാനായി ഞങ്ങൾ നിങ്ങളുമായി ബന്ധപ്പെടുന്നതാണ്. ഇതിൽ Snapchat, ഇമെയിൽ, SMS അല്ലെങ്കിൽ അനുവദനീയമായ മറ്റ് സന്ദേശമയയ്‌ക്കൽ പ്ലാറ്റ്‌ഫോമുകൾ വഴി Snapchatters-മായി ആശയവിനിമയങ്ങൾ നടത്തുന്നത് ഉൾപ്പെടുന്നു. ഉദാഹരണത്തിന്, നിങ്ങൾക്ക് താൽപ്പര്യമുണ്ടായേക്കാം എന്ന് ഞങ്ങൾ കരുതുന്ന ഞങ്ങളുടെ സേവനങ്ങളെയും പ്രമോഷണൽ ഓഫറുകളെയും കുറിച്ചുള്ള വിവരങ്ങൾ പങ്കിടാൻ ഞങ്ങൾ Snapchat ആപ്പ്, ഇമെയിൽ, SMS അല്ലെങ്കിൽ സന്ദേശമയയ്‌ക്കാനുള്ള മറ്റ് പ്ലാറ്റ്‌ഫോമുകൾ തുടങ്ങിയവ ഉപയോഗിച്ചേക്കാം.

മറ്റ് സമയങ്ങളിൽ, ഞങ്ങളുടെ ഉപയോക്താക്കൾ അവരുടെ അഭ്യർത്ഥന പ്രകാരം ഡെലിവർ ചെയ്യാൻ ആവശ്യപ്പെടുന്ന വിവരങ്ങൾ, അലേർട്ടുകൾ അല്ലെങ്കിൽ സന്ദേശങ്ങൾ അയയ്‌ക്കുന്നതിന് ഞങ്ങൾ നിങ്ങളുമായി ആശയവിനിമയം നടത്തേണ്ടതുണ്ട്. അക്കൗണ്ട് സ്റ്റാറ്റസ് അപ്‌ഡേറ്റുകൾ, സുരക്ഷാ അലേർട്ടുകൾ, ചാറ്റ് അല്ലെങ്കിൽ ഫ്രണ്ട്‌ഡിംഗ് റിമൈൻഡറുകൾ എന്നിവ നൽകുന്നതിന് Snapchat, ഇമെയിൽ, SMS അല്ലെങ്കിൽ മറ്റ് സന്ദേശമയയ്‌ക്കൽ പ്ലാറ്റ്‌ഫോമുകൾ വഴി ആശയവിനിമയങ്ങൾ അയയ്ക്കുന്നത് ഇതിൽ ഉൾപ്പെട്ടേക്കാം; Snapchatters അല്ലാത്തവർക്ക് ക്ഷണങ്ങളോ Snapchat ഉള്ളടക്കമോ അയയ്ക്കാനുള്ള ഞങ്ങളുടെ ഉപയോക്താവിന്റെ അഭ്യർത്ഥന നിറവേറ്റുന്നതും ഇതിൽ ഉൾപ്പെട്ടേക്കാം.

പിന്തുണ

നിങ്ങൾ സഹായം ആവശ്യപ്പെടുമ്പോൾ, കഴിയുന്നത്ര വേഗത്തിൽ നിങ്ങൾക്ക് പിന്തുണ ലഭിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഞങ്ങളുടെ സേവനങ്ങളിലെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് ആവശ്യമായ സഹായം നിങ്ങൾക്കും സ്നാപ്പ്ചാറ്റർ കമ്മ്യൂണിറ്റിക്കും ഞങ്ങളുടെ ബിസിനസ്സ് പങ്കാളികൾക്കും നൽകുന്നതിനും അവയോട് വേണ്ടവിധം പ്രതികരിക്കുന്നതിനും ഞങ്ങൾ ശേഖരിച്ച വിവരങ്ങൾ പലപ്പോഴും ഉപയോഗിക്കേണ്ടതുണ്ട്.

ഞങ്ങളുടെ നിബന്ധനകളും നയങ്ങളും നടപ്പാക്കൽ

ഞങ്ങളുടെ നിബന്ധനകളും നിയമവും നടപ്പിലാക്കാൻ ഞങ്ങൾ ശേഖരിക്കുന്ന വിവരങ്ങൾ ഉപയോഗിക്കുന്നു. ഞങ്ങളുടെ നിബന്ധനകൾ, നയങ്ങൾ അല്ലെങ്കിൽ നിയമം ലംഘിക്കുന്ന പെരുമാറ്റം നടപ്പിലാക്കുന്നതും അന്വേഷിക്കുന്നതും റിപ്പോർട്ടുചെയ്യുന്നതും നിയമപാലകരിൽ നിന്നുള്ള അഭ്യർത്ഥനകളോട് പ്രതികരിക്കുന്നതും നിയമപരമായ ആവശ്യകതകൾ പാലിക്കുന്നതും ഇതിൽ ഉൾപ്പെടുന്നു. ഉദാഹരണത്തിന്, ഞങ്ങളുടെ സേവനങ്ങളിൽ നിയമവിരുദ്ധമായ ഉള്ളടക്കം പോസ്റ്റുചെയ്യുമ്പോൾ, ഞങ്ങൾക്ക് ഞങ്ങളുടെ മറ്റ് നിബന്ധനകളും നയങ്ങളും നടപ്പിലാക്കേണ്ടതായി വന്നേക്കാം. ചില സന്ദർഭങ്ങളിൽ, നിയമ നിർവ്വഹണ അഭ്യർത്ഥനകളുമായി സഹകരിക്കാനും സുരക്ഷാ പ്രശ്നങ്ങൾ നിയമപാലകരിലേക്കും വ്യവസായ പങ്കാളികളിലേക്കും മറ്റുള്ളവരിലേക്കും ഉയർത്താനും അല്ലെങ്കിൽ ഞങ്ങളുടെ നിയമപരമായ ബാധ്യതകൾ പാലിക്കാനും ഞങ്ങൾ നിങ്ങളുടെ വിവരങ്ങൾ ഉപയോഗിക്കുകയോ പങ്കിടുകയോ ചെയ്‌തേക്കാം. കൂടുതൽ അറിയാനായി ഞങ്ങളുടെ സുതാര്യതാ റിപ്പോർട്ട് പരിശോധിക്കുക.

നിങ്ങളുടെ അനുമതിയോടെയുള്ള മറ്റ് ഉദ്ദേശ്യങ്ങൾ

കൂടാതെ, ഞങ്ങളുടെ സേവനങ്ങളുമായി നിങ്ങൾ ബന്ധപ്പെടുമ്പോൾ, നിങ്ങളുടെ വിവരങ്ങൾ പുതിയതോ, വ്യത്യസ്തമോ, മറ്റേതെങ്കിലും വിധത്തിൽ നിർദ്ദിഷ്ടമോ ആയ രീതിയിൽ ഉപയോഗിക്കുന്നതിന് ഞങ്ങൾ നിങ്ങളുടെ അനുമതി ചോദിക്കുന്ന സാഹചര്യങ്ങൾ ഉണ്ടായേക്കാം.

ഞങ്ങൾ എങ്ങനെ വിവരങ്ങൾ പങ്കിടുന്നു

ഞങ്ങൾ ആരുമായാണ് വിവരങ്ങൾ പങ്കിടുന്നത്, ആ വിവരങ്ങളിൽ എന്തെല്ലാം ഉൾപ്പെട്ടേക്കാം, ആ വിവരങ്ങൾ പങ്കിടുന്നതിനുള്ള കാരണങ്ങളും, അത് ശേഖരിച്ച രാജ്യത്തിന് പുറത്തേക്ക് എപ്പോൾ കൈമാറണം എന്നതുമുൾപ്പെടെയുള്ളവ ഈ വിഭാഗം വിശദീകരിക്കുന്നു.

സ്വീകർത്താക്കളും അവ പങ്കിടുന്നതിനുള്ള കാരണങ്ങളും
  • Snapchat. നിങ്ങൾക്കും ഞങ്ങളുടെ സമൂഹത്തിനും ഞങ്ങളുടെ സേവനങ്ങൾ നൽകുന്നതിനായി, Snapchat-ലെ നിങ്ങളുടെ സുഹൃത്തുക്കളുമായോ മറ്റ് സ്നാപ്ചാറ്റർമാരുമായോ ഞങ്ങൾ നിങ്ങളുടെ വിവരങ്ങൾ പങ്കിട്ടേക്കാം. ഉദാഹരണത്തിന്, നിങ്ങൾ സ്റ്റോറികളിൽ പോസ്റ്റ് ചെയ്യുന്ന ഉള്ളടക്കം, അല്ലെങ്കിൽ ഒരു പ്രീമിയം വരിക്കാരൻ എന്ന നിലയിലുള്ള നിങ്ങളുടെ സ്റ്റാറ്റസ്, നിങ്ങൾ അനുവദിക്കുകയാണെങ്കിൽ നിങ്ങളുടെ സുഹൃത്തുക്കൾക്ക് കാണാൻ കഴിയും. ആര് എന്ത് എപ്പോൾ കാണണം എന്നതിനെ കുറിച്ചുള്ള നിയന്ത്രണങ്ങൾക്കായി നിങ്ങളുടെ വിവരങ്ങളുടെ മേലുള്ള നിയന്ത്രണം എന്ന വിഭാഗവും നിങ്ങളുടെ ക്രമീകരണങ്ങളും കാണുക.

  • കുടുംബ കേന്ദ്രം പങ്കെടുക്കുന്നവർ. നിങ്ങൾ നിങ്ങളുടെ കുടുംബകേന്ദ്രം അഥവാ ഫാമിലി സെൻറർ പ്രവർത്തനക്ഷമമാക്കിയിരിക്കുമ്പോൾ, ലിങ്ക് ചെയ്തിട്ടുള്ള അക്കൗണ്ട് എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെക്കുറിച്ചുള്ള അറിവ് അക്കൌണ്ടുമായി ബന്ധപ്പെടുത്തിയിട്ടുള്ള മാതാപിതാക്കളോടോ രക്ഷാകർത്താവിനോടോ ഞങ്ങൾ പങ്കിടുന്നു, ഉദാഹരണത്തിന് Snapchat-ൽ നിങ്ങളുടെ സുഹൃത്തുക്കൾ ആരാണ് അല്ലെങ്കിൽ നിങ്ങൾ ലൊക്കേഷൻ പങ്കിടുന്ന സുഹൃത്തുക്കളുമായി നിങ്ങളുടെ സുഹൃത്തുക്കൾ ആരാണ് എന്നിങ്ങനെയുള്ള വിവരങ്ങൾ. ഞങ്ങൾ സന്ദേശത്തിലെ ഉള്ളടക്കം പങ്കിടില്ല. കൂടുതൽ അറിയുക.

  • പബ്ളിക്. Snapchat-ലെ മിക്ക സവിശേഷതകളും സ്വകാര്യവും സുഹൃത്തുക്കൾക്ക് വേണ്ടി മാത്രമായുള്ളതുമാണ്, എന്നാൽ നിങ്ങളുടെ മികച്ച Snap-കൾ ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കുന്നതിന് തിരഞ്ഞെടുക്കാൻ നിങ്ങളെ അനുവദിക്കുന്ന പൊതു സവിശേഷതകളും ഞങ്ങൾ വാഗ്ദാനം ചെയ്യുന്നു, ഉദാഹരണത്തിന് സ്പോട്ട് ലൈറ്റ് (Spotlight), Snap മാപ്പ്, അല്ലെങ്കിൽ നിങ്ങളുടെ പൊതു പ്രൊഫൈൽ പോലുള്ളവ. നിങ്ങൾ ഇത് ചെയ്യുമ്പോൾ, ആ സ്നാപ്പുകൾ Snapchat-ന് പുറത്തായി കണ്ടെത്താനായേക്കാം, ഉദാഹരണത്തിന് വെബിൽ. നിങ്ങളുടെ ചില വിവരങ്ങൾ, അതായത്, നിങ്ങളുടെ ഉപയോക്തൃനാമം, Bitmoji പോലുള്ളവ പൊതുജനങ്ങൾക്ക് കാണാൻ കഴിയും. കൂടുതൽ അറിയുക.

  • മൂന്നാം കക്ഷി ആപ്ലിക്കേഷനുകൾ. ചിലപ്പോൾ മൂന്നാം കക്ഷി ആപ്പുകളുമായി ബന്ധിപ്പിക്കാൻ നിങ്ങളെ അനുവദിക്കുന്ന ഫീച്ചറുകൾ ഞങ്ങൾ നൽകുന്നു. നിങ്ങളുടെ Snapchat അക്കൗണ്ട് ഒരു മൂന്നാം കക്ഷി ആപ്പുമായി ബന്ധിപ്പിക്കാൻ നിങ്ങൾ തീരുമാനിക്കുകയാണെങ്കിൽ, ഞങ്ങളെ നയിക്കുന്ന ഏത് അധിക വിവരവും നിങ്ങൾക്കായി ഞങ്ങൾ പങ്കിടുന്നതാണ്.

  • സേവന ദാതാക്കൾ. ഞങ്ങളുടെ താൽപ്പര്യാർത്ഥം വിവരങ്ങൾ പ്രോസസ്സ് ചെയ്യുന്ന ഞങ്ങളുടെ സേവന ദാതാക്കളുമായി ഞങ്ങൾ നിങ്ങളുടെ വിവരങ്ങൾ പങ്കിടുന്നു.  ഉദാഹരണത്തിന്, പേയ്മെൻറുകൾ സുഗമമാക്കുന്നതിനും പരസ്യങ്ങളുടെ പ്രകടനം അളക്കുന്നതിനും ഒപ്റ്റിമൈസ് ചെയ്യുന്നതിനും അല്ലെങ്കിൽ സേവനങ്ങൾ പരിരക്ഷിക്കുന്നതിനും ഞങ്ങൾ അത്തരം സേവന ദാതാക്കളെ ആശ്രയിക്കുന്നു. ഞങ്ങൾ അവരുമായി സ്വകാര്യ ആശയവിനിമയങ്ങൾ പങ്കിടില്ല. സേവന ദാതാക്കളുടെ വിഭാഗങ്ങളുടെ ഒരു ലിസ്റ്റ് ഞങ്ങൾ ഇവിടെ പരിപാലിക്കുന്നു.

  • ബിസിനസ്സും സംയോജിത പങ്കാളികളും. സേവനങ്ങൾ നൽകുന്നതിനായി ഞങ്ങൾ നിങ്ങളുടെ വിവരങ്ങൾ ബിസിനസ്സുമായും കൂട്ടു പങ്കാളികളുമായും പങ്കിടുന്നു. ഉദാഹരണത്തിന്, ഒരു ടേബിൾ റിസർവ് ചെയ്യാനായി നിങ്ങൾക്ക് Snapchat-ൽ OpenTable ഉപയോഗികാവുന്നതാണ്. ഇതിൽ സ്വകാര്യ ആശയവിനിമയങ്ങൾ ഉൾപ്പെടുന്നില്ല. ഈ പങ്കാളികളുടെ ഒരു പട്ടിക ഞങ്ങൾ ഇവിടെ സൂക്ഷിക്കുന്നു.

  • വഞ്ചനാ വിരുദ്ധ പങ്കാളികൾ. നിങ്ങളുടെ ഉപകരണത്തിൻെറയും അത് ഉപയോഗിക്കുന്നതിൻെറയും വിവരങ്ങളും അതു പോലുള്ള മറ്റു വിവരങ്ങളും തട്ടിപ്പ് തടയുന്നതിനായി പ്രവർത്തിക്കുന്ന വ്യവസായ പങ്കാളികളുമായി ഞങ്ങൾ പങ്കിടുന്നു.

  • നിയമ, സുരക്ഷ, സുരക്ഷാ പങ്കാളികൾ. ഇനിപ്പറയുന്ന നിയമപരവും സുരക്ഷാപരവും സുരക്ഷിതത്വവുമായ കാരണങ്ങളാൽ നിങ്ങളെ കുറിച്ചുള്ള അവശ്യം വിവരങ്ങൾ ഞങ്ങൾ പങ്കിടുന്നു:

    • സാധുതയുള്ള നിയമ പ്രക്രിയയോ, സർക്കാർ അഭ്യർത്ഥനയോ, അല്ലെങ്കിൽ ബാധകമായ നിയമമോ, ചട്ടമോ, അല്ലെങ്കിൽ ശാസനമോ അനുസരിക്കാൻ.

    • സാധ്യതയുള്ള സേവന വ്യവസ്ഥകളും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശ ലംഘനങ്ങളും അന്വേഷിക്കുക, പ്രതിവിധി നൽകുക അല്ലെങ്കിൽ നടപ്പിലാക്കുക.

    • ഞങ്ങളുടെയോ, ഞങ്ങളുടെ ഉപയോക്താക്കളുടെയോ, മറ്റുള്ളവരുടെയോ അവകാശങ്ങളും, സ്വത്തുവകകളും, അല്ലെങ്കിൽ സുരക്ഷയും പരിരക്ഷിക്കാൻ.

    • ഏതെങ്കിലും വഞ്ചന അല്ലെങ്കിൽ സുരക്ഷാ ആശങ്കകൾ കണ്ടെത്തി പരിഹരിക്കാൻ.

  • അഫിലിയേറ്റുകൾ. Snap Inc. ഞങ്ങളുടെ ഉടമസ്ഥതയിലുള്ള വിവിധ സബ്‌സിഡിയറികൾ ഉൾക്കൊള്ളുന്നു.  ഞങ്ങളുടെ സേവനങ്ങൾ നടപ്പിലാക്കുന്നതിനായി ആവശ്യമെങ്കിൽ ഇൻേറണൽ അനുബന്ധ സ്ഥാപനങ്ങളുമായി നിങ്ങളുടെ വിവരങ്ങൾ ഞങ്ങൾ പങ്കിട്ടേക്കാം.

  • ഒരു ലയനം അല്ലെങ്കിൽ ഏറ്റെടുക്കൽ ആവശ്യങ്ങൾക്കായി. ഞങ്ങളുടെ ബിസിനസ്സ് വാങ്ങുന്ന ഒരാൾക്കോ വാങ്ങാൻ സാധ്യതയുള്ള ഒരാൾക്കോ വിൽക്കുകയോ വിൽക്കാൻ വേണ്ടി ചർച്ച നടത്തുകയോ ചെയ്താൽ, ആ ഇടപാടിൻെറ ഭാഗമായി നിങ്ങളുടെ വിവരങ്ങൾ ഒരു പിൻഗാമിക്കോ അനുബന്ധ സ്ഥാപനത്തിനോ ഞങ്ങൾ കൈമാറിയേക്കാം.

സംയോജിത പങ്കാളികൾ

ഞങ്ങളുടെ സേവനങ്ങളിൽ ഞങ്ങളുടെ സംയോജിത പങ്കാളികൾ വാഗ്ദാനം ചെയ്യുന്ന ഉള്ളടക്കവും സംയോജനങ്ങളും അടങ്ങിയിരിക്കാം. ലെൻസുകളിലെ സംയോജനങ്ങൾ, സ്കാൻ ഫലങ്ങൾ നൽകുന്നതിനുള്ള ക്യാമറ എഡിറ്റിംഗ് ടൂളുകൾ, മൂന്നാം കക്ഷി ഡെവലപ്പർ സംയോജനങ്ങൾ എന്നിവ ഈ ഉദാഹരണങ്ങളിൽ ഉൾപ്പെടുന്നു. ഈ സംയോജനങ്ങളിലൂടെ, നിങ്ങൾ സംയോജിത പങ്കാളിക്കും Snap-നും വിവരങ്ങൾ നൽകുന്നുണ്ടാകാം. ആ പങ്കാളികൾ നിങ്ങളുടെ വിവരങ്ങൾ എങ്ങനെ ശേഖരിക്കുന്നു അല്ലെങ്ങിൽ അവ എങ്ങനെ ഉപയോഗിക്കുന്നുവെന്നു എന്നതിൽ ഞങ്ങൾക്ക് ഉത്തരവാദിത്വമില്ല. എല്ലായ്‌പ്പോഴും എന്നപോലെ, ഞങ്ങളുടെ സേവനങ്ങളിലൂടെ നിങ്ങൾ ആശയവിനിമയം നടത്തുന്ന മൂന്നാം കക്ഷികൾ ഉൾപ്പെടെ നിങ്ങൾ സന്ദർശിക്കുന്നതോ ഉപയോഗിക്കുന്നതോ ആയ എല്ലാ മൂന്നാം കക്ഷി സേവനത്തിന്റെയും സ്വകാര്യതാ നയങ്ങൾ അവലോകനം ചെയ്യാൻ ഞങ്ങൾ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. Snapchat-ലെ ഞങ്ങളുടെ സംയോജനങ്ങളെക്കുറിച്ച് നിങ്ങൾക്ക് ഇവിടെ കൂടുതലറിയാനാകും.

iOS-ൽ ലെൻസുകളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനായി ഞങ്ങൾ Apple-ന്റെ TrueDepth ക്യാമറ ഉപയോഗിക്കുന്നു. എന്നിരുന്നാലും, ഈ വിവരങ്ങൾ തത്സമയം ഉപയോഗിക്കുന്നുവെന്നത് ശ്രദ്ധിക്കുക — ഞങ്ങൾ ഈ വിവരങ്ങൾ ഞങ്ങളുടെ സെർവറുകളിൽ സംഭരിക്കുകയോ മൂന്നാം കക്ഷികളുമായി പങ്കിടുകയോ ചെയ്യുന്നില്ല.

അന്താരാഷ്ട്ര ഡാറ്റ കൈമാറ്റങ്ങൾ

ഞങ്ങളുടെ സേവനങ്ങൾ നിങ്ങളെ ലോകമെമ്പാടുമുള്ള നിങ്ങളുടെ സുഹൃത്തുക്കളുമായി ബന്ധിപ്പിക്കുന്നു. അത് സാധ്യമാക്കുന്നതിന്, ഞങ്ങൾ നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ ശേഖരിക്കുകയും കൈമാറുകയും സംഭരിക്കുകയും പ്രോസസ്സ് ചെയ്യുകയും ചെയ്യാവുന്നതാണ്, യുണൈറ്റഡ് സ്റ്റേറ്റ്സിലോ നിങ്ങൾ താമസിക്കുന്ന സ്ഥലത്തിന് പുറത്തുള്ള മറ്റ് രാജ്യങ്ങളിലോ. നിങ്ങൾ താമസിക്കുന്ന സ്ഥലത്തിന് പുറത്ത് ഞങ്ങൾ വിവരങ്ങൾ പങ്കിടുമ്പോഴെല്ലാം, നിങ്ങൾ താമസിക്കുന്നിടത്ത് നിയമപ്രകാരം ആവശ്യമായ ഡാറ്റ പരിരക്ഷിക്കുന്നതിനുള്ള സുരക്ഷാ സംവിധാനങ്ങൾ ഉണ്ടെന്ന് ഞങ്ങൾ ഉറപ്പുവരുത്തുന്നു. നിങ്ങൾക്ക് ഇതിനെക്കുറിച്ച് കൂടുതലറിയണമെങ്കിൽ, നിർദ്ദിഷ്ട പ്രാദേശിക വിവരങ്ങൾ എന്ന വിഭാഗം കാണുക കൂടുതൽ വിവരങ്ങൾക്ക്.

നിങ്ങളുടെ വിവരങ്ങൾ ഞങ്ങൾ എത്രനാൾ നിലനിർത്തും

ഈ വിഭാഗത്തിൽ, നിങ്ങളുടെ വിവരങ്ങൾ ഞങ്ങൾ എത്രത്തോളം സൂക്ഷിക്കുന്നു, എന്തുകൊണ്ടാണ് ഞങ്ങൾ നിങ്ങളുടെ വിവരങ്ങൾ സൂക്ഷിക്കുന്നത്, കൂടാതെ നിയമങ്ങൾ, കോടതികൾ, മറ്റ് ബാധ്യതകൾ എന്നിവയ്ക്ക് അനുസൃതമായി നിങ്ങളുടെ വിവരങ്ങൾ എങ്ങനെ സൂക്ഷിക്കണം എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു.

ഒരു പൊതു നിയമമെന്ന നിലയിൽ, നിങ്ങൾ ഞങ്ങളോട് പറയുന്നിടത്തോളം കാലം ഞങ്ങൾ വിവരങ്ങൾ സൂക്ഷിക്കുന്നു, അല്ലെങ്കിൽ ഞങ്ങളുടെ സേവനങ്ങൾ നിങ്ങൾക്ക് നൽകുന്ന കാലം വരെ അല്ലെങ്കിൽ നിയമപ്രകാരം ആവശ്യപ്പെടുന്നിടത്തോളം. ഉദാഹരണത്തിന്, നിങ്ങൾ എന്തെങ്കിലും മെമ്മറീസിൽ സൂക്ഷിച്ചാൽ, നിങ്ങൾക്ക് ആവശ്യമുള്ളിടത്തോളം കാലം ഞങ്ങൾ അത് സൂക്ഷിക്കുന്നതാണ്, എന്നാൽ നിങ്ങൾ ഒരു സുഹൃത്തുമായി ചാറ്റ് ചെയ്യുമ്പോൾ, നിങ്ങളുടെ സുഹൃത്ത് അത് വായിച്ചതിനുശേഷം 24 മണിക്കൂറിനുള്ളിൽ നിങ്ങൾ അയയ്ക്കുന്ന ചാറ്റുകൾ ഇല്ലാതാക്കുന്ന തരത്തിലാണ് ഞങ്ങളുടെ സിസ്റ്റങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത് (നിങ്ങൾ നിങ്ങളുടെ ഡിഫോൾട്ട് ക്രമീകരണങ്ങൾ മാറ്റുകയോ അത് സംരക്ഷിക്കാൻ തീരുമാനിക്കുകയോ ചെയ്യുന്നില്ലെങ്കിൽ). നിങ്ങളുടെ ഡാറ്റ ഞങ്ങൾ നിലനിർത്തുന്നുണ്ടോ എന്നത് നിർദ്ദിഷ്ട ഫീച്ചർ, നിങ്ങളുടെ ക്രമീകരണങ്ങൾ, നിങ്ങൾ സേവനങ്ങൾ എങ്ങനെ ഉപയോഗിക്കുന്നു എന്നിവയെ ആശ്രയിച്ചിരിക്കുന്നു. നിങ്ങളുടെ വിവരങ്ങൾ എത്ര കാലത്തോളം സൂക്ഷിക്കണമെന്ന് തീരുമാനിക്കാനായി ഞങ്ങൾ പരിഗണിക്കുന്ന ചില ഘടകങ്ങൾ ഇതാ:

  • ഞങ്ങളുടെ സേവനങ്ങൾ പ്രവർത്തിപ്പിക്കാനോ നൽകാനോ ഞങ്ങൾക്ക് വിവരങ്ങൾ ആവശ്യമുണ്ടെങ്കിൽ. ഉദാഹരണത്തിന്, നിങ്ങളുടെ അക്കൗണ്ട് നിലനിർത്താനായി നിങ്ങളുടെ പേര്, ഫോൺ നമ്പർ, ഇമെയിൽ വിലാസം എന്നിവ പോലുള്ള നിങ്ങളുടെ അടിസ്ഥാന അക്കൗണ്ട് വിശദാംശങ്ങൾ ഞങ്ങൾ സ്റ്റോർ ചെയ്യുന്നു.

  • ഞങ്ങളുടെ സേവനങ്ങളിൽ നിന്ന് നിങ്ങൾ പ്രതീക്ഷിക്കുന്ന പോലുളള കാര്യങ്ങൾ ചെയ്യുന്നതിനും ഈ സ്വകാര്യതാ നയത്തിൽ ഞങ്ങൾ വിവരിച്ചതുപോലെയും. ഉദാഹരണത്തിന്, നിങ്ങളുടെ സുഹൃത്തുക്കളെ നിങ്ങൾ ലിസ്റ്റിൽ നിന്നും കളയാൻ ഞങ്ങളോട് ആവശ്യപ്പെടുന്നതുവരെ ഞങ്ങൾ പരിപാലിക്കുന്നു, എന്തെന്നാൽ നിങ്ങളുടെ സുഹൃത്തുക്കൾക്ക് നിങ്ങളുടെ സ്വഭാവ പ്രതിഫലനത്തിൽ പ്രധാന്യമുള്ളതിനാൽ. അതുപോലെ, ഞങ്ങളുടെ അപ്ലിക്കേഷൻ ക്രമീകരണങ്ങളിൽ നിന്ന് അവ നീക്കംചെയ്യാൻ ഞങ്ങളോട് ആവശ്യപ്പെടുന്നതുവരെ നിങ്ങളുടെ പങ്കിട്ട കോൺടാക്റ്റുകളുടെ ലിസ്റ്റ് ഞങ്ങൾ സൂക്ഷിക്കുന്നു (ശ്രദ്ധിക്കുക: നിങ്ങളുടെ ഉപകരണ അനുമതികൾ അപ്ഡേറ്റ് ചെയ്യുന്നതിലൂടെ നിങ്ങൾ മുമ്പ് Snapchat-മായി പങ്കിട്ട കോൺടാക്റ്റുകൾ നീക്കം ചെയ്യാനാകില്ല). കൂടുതൽ അറിയുക. നേരെമറിച്ച്, നിങ്ങളുടെ ഡിഫോൾട്ട് ക്രമീകരണങ്ങൾ മാറ്റുകയോ എന്തെങ്കിലും സംരക്ഷിക്കാൻ തീരുമാനിക്കുകയോ ചെയ്തില്ലെങ്കിൽ, Snapchat-ൽ അയച്ച സ്നാപ്പുകളും ചാറ്റുകളും ഞങ്ങളുടെ സെർവറുകളിൽ നിന്ന് 24 മണിക്കൂറിനുള്ളിൽ ഡിഫോൾട്ട് ആയി ഇല്ലാതാക്കപ്പെടും. നിങ്ങളുടെ തിരഞ്ഞെടുപ്പുകൾ എന്താണോ അവയെ ഞങ്ങൾ മാനിക്കുന്നതാണ്.

  • വിവരങ്ങൾ സ്വയം. ഉദാഹരണത്തിന്, അത് എത്ര കൃത്യമാണ്, ഏതൊക്കെ സേവനങ്ങളാണ് നിങ്ങൾ ഉപയോഗിക്കുന്നത്. എന്നിവയെ അടിസ്ഥാനമാക്കി വ്യത്യസ്ത സമയത്തേക്ക് ലൊക്കേഷൻ വിവരങ്ങൾ ഞങ്ങൾ സംഭരിക്കുന്നു. ലൊക്കേഷൻ വിവരങ്ങൾ ഒരു Snap-മായി ബന്ധപ്പെട്ടതാണെങ്കിൽ — മെമ്മറീസിൽ സംരക്ഷിച്ചതോ Snap മാപ്പിൽ പോസ്റ്റ് ചെയ്തതോ പോലുള്ളവ — ഞങ്ങൾ Snap സ്റ്റോർ ചെയ്യുന്നിടത്തോളം കാലം ആ ലൊക്കേഷൻ നിലനിർത്തും. പ്രോ ടിപ്പ്: നിങ്ങളുടെ ഡാറ്റ ഡൗൺലോഡ് ചെയ്യുക എന്നതിലൂടെ നിങ്ങളെക്കുറിച്ച് ഞങ്ങൾ സൂക്ഷിക്കുന്ന ലൊക്കേഷൻ ഡാറ്റ നിങ്ങൾക്ക് കാണാൻ കഴിയും.

  • ചില നിയമപരമായ ബാധ്യതകൾക്ക് അനുസൃതമായി വിവരങ്ങൾ എത്രത്തോളം കാലം ഞങ്ങൾ സൂക്ഷിക്കേണ്ടതുണ്ട്.

  • കേടുപാടുകൾ തടയുക, ഞങ്ങളുടെ സേവന വ്യവസ്ഥകളുടെയോ മറ്റ് നയങ്ങളുടെയോ സാധ്യമായ ലംഘനങ്ങളെപ്പറ്റി അന്വേഷണം നടത്തുക, ദുരുപയോഗത്തെ കുറിച്ചുള്ള റിപ്പോർട്ടുകളെപ്പറ്റി അന്വേഷിക്കുക, അല്ലെങ്കിൽ നമ്മളെയോ മറ്റുള്ളവരെയോ സംരക്ഷിക്കുക എന്നിങ്ങനെയുള്ള മറ്റ് നിയമാനുസൃതമായ ആവശ്യങ്ങൾക്ക് നമുക്ക് ഇവ ആവശ്യമുണ്ടെങ്കിൽ.

  • ഉൽപ്പന്നങ്ങളുടെ നിർദ്ദിഷ്‌ട നിലനിർത്തൽ കാലയളവുകളെക്കുറിച്ചുള്ള വിശദാംശങ്ങൾക്കായി ഞങ്ങളുടെ പ്രൈവസി ബൈ പ്രോഡക്ട പേജും പിന്തുണ പേജും നോക്കുക.

നിങ്ങളുടെ ചില വിവരങ്ങൾ സ്വയമേവ ഇല്ലാതാക്കുന്നതിനാണ് ഞങ്ങളുടെ സിസ്റ്റങ്ങൾ രൂപകൽപ്പന ചെയ്‌തിരിക്കുന്നതെങ്കിലും, ഒരു നിർദ്ദിഷ്‌ട സമയത്തിനുള്ളിൽ അവ ഇല്ലാതാക്കാൻ കഴിയുമെന്ന് ഞങ്ങൾക്ക് വാഗ്ദാനം ചെയ്യാൻ കഴിയില്ല.

ചില സാഹചര്യങ്ങളിൽ, നിങ്ങളുടെ ഡാറ്റ സംഭരിക്കുന്നതിന് ഞങ്ങൾ നിയമപരമായ ആവശ്യകതകൾ പാലിക്കേണ്ടതുണ്ട്, ഇത് നിങ്ങളുടെ വിവരങ്ങൾ ഇല്ലാതാക്കുന്നതിൽ നിന്ന് ഞങ്ങളെ തടയുന്നു. ഉദാഹരണത്തിന്, നിങ്ങളുടെ ഉള്ളടക്കത്തിന്റെ ഒരു പകർപ്പ് സൂക്ഷിക്കാൻ ഞങ്ങളോട് ആവശ്യപ്പെട്ട് കോടതിയിൽ നിന്ന് ഞങ്ങൾക്ക് ഒരു അറിയിപ്പ് ലഭിക്കുകയാണെങ്കിൽ. ദുരുപയോഗമോ മറ്റ് നിബന്ധനകളോ നയ ലംഘനങ്ങളോ സംബന്ധിച്ച റിപ്പോർട്ടുകൾ ഞങ്ങൾക്ക് ലഭിക്കുക, അല്ലെങ്കിൽ നിങ്ങളുടെ അക്കൗണ്ട്, നിങ്ങൾ സൃഷ്ടിച്ച ഉള്ളടക്കം അല്ലെങ്കിൽ മറ്റ് Snapchat ഉപയോക്താക്കളുമായി ചേർന്ന് നിങ്ങൾ സൃഷ്ടിച്ച ഉള്ളടക്കം എന്നിവ ദുരുപയോഗത്തിനോ മറ്റ് നിബന്ധനകൾക്കോ നയ ലംഘനങ്ങൾക്കോ കാരണമായി മറ്റുള്ളവർ ഞങ്ങളുടെ സിസ്റ്റങ്ങളിൽ ഫ്ലാഗ് ചെയ്തിട്ടുണ്ടാവുക, ഇവയൊക്കെയാണ് നിങ്ങളുടെ ഡാറ്റയുടെ ഒരു പകർപ്പ് ഞങ്ങൾ സൂക്ഷിക്കുന്നതിനുള്ള മറ്റ് കാരണങ്ങൾ. അന്തിമമായി, ഒരു പരിമിതമായ സമയത്തേക്കോ അല്ലെങ്കിൽ നിയമപ്രകാരം ആവശ്യപ്പെടുന്ന സമയംവരെയോ ചില വിവരങ്ങൾ ഞങ്ങൾ ബാക്കപ്പിൽ സൂക്ഷിച്ചേക്കാം.

വ്യത്യസ്ത തരം ഉള്ളടക്കങ്ങൾ ഞങ്ങൾ എത്ര സമയത്തേക്ക് സംഭരിക്കുന്നു എന്നതിനെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾക്കായി ഞങ്ങളുടെ പിന്തുണാ സൈറ്റ് പരിശോധിക്കുക.

മേഖലാധിഷ്ഠിത നിർദ്ദിഷ്ട വിവരങ്ങൾ

നിങ്ങൾ എവിടെയാണ് താമസിക്കുന്നത് എന്നതിനെ ആശ്രയിച്ച്, നിങ്ങൾക്ക് അധിക അവകാശങ്ങൾ ഉണ്ടായിരിക്കാം, ഈ വിഭാഗത്തിൽ നിർദ്ദിഷ്ട പ്രദേശങ്ങളുടെ വിവരങ്ങളെക്കുറിച്ച് കൂടുതൽ വിശദാംശങ്ങൾ നൽകുന്നു.

ഞങ്ങളുടെ നയങ്ങൾ കഴിയുന്നത്ര ലളിതമാക്കാൻ ഞങ്ങൾ പരമാവധി ശ്രമിക്കുന്നു, എന്നാൽ നിങ്ങൾ താമസിക്കുന്ന സ്ഥലത്തെ ആശ്രയിച്ച്, നിങ്ങൾക്ക് ചില അധിക അവകാശങ്ങളുണ്ട് അല്ലെങ്കിൽ നിങ്ങൾ അറിഞ്ഞിരിക്കേണ്ട നിർദ്ദിഷ്ട വിവരങ്ങൾ ഉണ്ടായിരിക്കാം. നിങ്ങൾക്ക് ഇവയിൽ എന്തെങ്കിലും ബാധകമാണോ എന്നറിയാൻ ദയവായി ചുവടെയുള്ള പട്ടിക നോക്കുക!

ചില പ്രത്യേക ആവശ്യങ്ങൾക്കായി ഡാറ്റ പ്രോസസ്സ് ചെയ്യുന്നതിനുള്ള ഞങ്ങളുടെ നിയമപരമായ അടിസ്ഥാനം ഞങ്ങൾ പ്രസ്താവിക്കണമെന്ന് ചില അധികാരപരിധികൾ ആവശ്യപ്പെടുന്നു. നിങ്ങൾക്ക് ആ വിവരങ്ങൾ ഇവിടെ കണ്ടെത്താം.

ഞങ്ങളുടെ പ്രേക്ഷകർ

ഞങ്ങളുടെ സേവനങ്ങൾ 13 വയസും അതിൽ കൂടുതലുമുള്ള വ്യക്തികൾക്കായുള്ളതാണ്.

ഞങ്ങളുടെ സേവനങ്ങൾ 13 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് വേണ്ടിയുള്ളതല്ല, ഒരു അക്കൗണ്ട് സൃഷ്ടിക്കുന്നതിനും ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കുന്നതിനും നിങ്ങൾക്ക് 13 വയസോ അതിൽ കൂടുതലോ പ്രായമുണ്ടെന്ന് നിങ്ങൾ സ്ഥിരീകരിക്കണം. നിങ്ങൾ 13 വയസ്സിന് താഴെയുള്ള ആളാണെന്ന് ഞങ്ങൾക്ക് ബോധ്യപ്പെട്ടാൽ (അല്ലെങ്കിൽ ഒരു വ്യക്തിക്ക് നിങ്ങളുടെ സംസ്ഥാനത്തിലോ പ്രവിശ്യയിലോ രാജ്യത്തിലോ രക്ഷിതാക്കളുടെ സമ്മതമില്ലാതെ സേവനങ്ങൾ ഉപയോഗിക്കാവുന്ന ഏറ്റവും കുറഞ്ഞ പ്രായം, അതിലും കൂടുതലാണെങ്കിൽ), ഞങ്ങൾ നിങ്ങൾക്ക് തരുന്നസേവനങ്ങൾ നിർത്തുകയും നിങ്ങളുടെ അക്കൗണ്ടും ഡാറ്റയും ഇല്ലാതാക്കുകയും ചെയ്യുന്നതാണ്.

കൂടാതെ, 18 വയസ്സിന് താഴെയുള്ള Snapchatters-ന്റെ ചില വിവരങ്ങൾ ശേഖരിക്കുന്നതും ഉപയോഗിക്കുന്നതും സംഭരിക്കുന്നതും ഞങ്ങൾ പരിമിതപ്പെടുത്തിയേക്കാം. ചില സന്ദർഭങ്ങളിൽ, 18 വയസ്സിന് താഴെയുള്ളവർക്ക് ചില പ്രത്യേക പ്രവർത്തനങ്ങൾ നൽകാൻ ഞങ്ങൾക്ക് കഴിയില്ലെന്നാണ് ഇതിനർത്ഥം.

സ്വകാര്യതാ നയത്തിലെ അപ്ഡേറ്റുകൾ

ഞങ്ങൾ ഞങ്ങളുടെ സ്വകാര്യതാ നയം അതാതു സമയത്തായി പുതുക്കിയേക്കാം, നിങ്ങൾ അറിഞ്ഞിരിക്കണമെന്ന് ഞങ്ങൾ കരുതുന്ന എന്തെങ്കിലും മാറ്റങ്ങൾ വരുത്തിയാൽ നിങ്ങൾക്ക് ഞങ്ങൾ മുന്നറിയിപ്പ് നൽകുന്നതാണ്.

ഞങ്ങൾ സമയാസമയങ്ങളിൽ ഈ സ്വകാര്യതാ നയത്തിൽ മാറ്റം വരുത്തിയേക്കാം. എന്നാൽ ഞങ്ങൾ അങ്ങനെ ചെയ്യുമ്പോൾ, ഞങ്ങൾ നിങ്ങളെ ഒരു രീതിയിൽ അല്ലെങ്കിൽ മറ്റൊരു രീതിയിൽ അറിയിക്കും. ചില സമയത്ത്, ഞങ്ങളുടെ വെബ്‌സൈറ്റിലും മൊബൈൽ അപ്ലിക്കേഷനിലും ലഭ്യമായ സ്വകാര്യതാ നയത്തിന്റെ മുകളിലുള്ള തീയതി പരിഷ്‌ക്കരിച്ചുകൊണ്ട് ഞങ്ങൾ നിങ്ങളെ അറിയിക്കും. മറ്റ് സമയങ്ങളിൽ, ഞങ്ങൾ നിങ്ങൾക്ക് അധികമായുള്ള അറിയിപ്പ് നൽകിയേക്കാം (ഞങ്ങളുടെ വെബ്‌സൈറ്റുകളുടെ ഹോംപേജുകളിൽ ഒരു പ്രസ്താവന ചേർക്കുന്നത് അല്ലെങ്കിൽ ആപ്പിൽ നിങ്ങൾക്ക് അറിയിപ്പ് നൽകുന്നത് പോലുള്ളവ).

ഞങ്ങളുമായി ബന്ധപ്പെടുക

ഇവിടെ തന്നിട്ടുള്ള വിവരങ്ങളെക്കുറിച്ച് എന്തെങ്കിലും സംശയങ്ങളുണ്ടോ അല്ലെങ്കിൽ ഞങ്ങളുടെ ഡാറ്റാ പ്രൊട്ടക്ഷൻ ഓഫീസറുമായി (DPO) ബന്ധപ്പെടാൻ ആഗ്രഹിക്കുന്നുണ്ടോ? നിങ്ങൾക്ക് ഞങ്ങളെ ഇവിടെ ബന്ധപ്പെടാം.