Privacy, Safety, and Policy Hub
പോളിസി കേന്ദ്രം

ശുപാർശ യോഗ്യതയ്ക്കുള്ള ഉള്ളടക്ക മാർഗ്ഗനിർദ്ദേശങ്ങൾ

In order to be eligible for algorithmic recommendation beyond the creator’s friends or subscribers (for example, on Stories, Spotlight, or the Map), Content must meet the additional, stricter standards described in the Content Guidelines on this page.

ഉള്ളടക്കത്തെക്കുറിച്ചുള്ള ഈ മാർഗ്ഗനിർദ്ദേശങ്ങൾ എവിടെ ബാധകമാണ്?

Snapchat പ്രാഥമികമായി ആളുകളെ അവരുടെ കുടുംബവുമായും സുഹൃത്തുക്കളുമായും ആശയവിനിമയം നടത്താൻ സഹായിക്കുന്നതിന് നിർമ്മിച്ച ഒരു വിഷ്വൽ മെസേജിംഗ് ആപ്ലിക്കേഷനാണ്. എന്നാൽ അൽഗോരിതമിക് ശുപാർശകളിലൂടെ പൊതു ഉള്ളടക്കം വിശാലമായ പ്രേക്ഷകരിലേക്ക് എത്തിക്കാൻ കഴിയുന്ന ആപ്ലിക്കേഷന്റെ ഭാഗങ്ങളുണ്ട്; അത്തരം ഉള്ളടക്കത്തെ ശുപാർശ ചെയ്ത ഉള്ളടക്കം എന്ന് നിർവചിച്ചിരിക്കുന്നു. ഉദാഹരണമായി:

  • സ്റ്റോറികളുടെ ടാബിൽ, പ്രൊഫഷണൽ മീഡിയ പങ്കാളികളിൽ നിന്നും ജനപ്രിയ സ്രഷ്‌ടാക്കളിൽ നിന്നും ശുപാർശ ചെയ്ത് കിട്ടുന്ന ഉള്ളടക്കം സ്നാപ്പ്ചാറ്റേഴ്സിന് കാണാൻ കഴിയും.

  • സ്‌പോട്ട്‌ലൈറ്റിൽ, സ്നാപ്പ്ചാറ്റേഴ്സിന് ഞങ്ങളുടെ കമ്മ്യൂണിറ്റി സൃഷ്‌ടിച്ചതും സമർപ്പിച്ചതുമായ ഉള്ളടക്കം കാണാൻ കഴിയും.

  • മാപ്പിൽ, സ്നാപ്ചാറ്റർമാർക്ക് ലോകമെമ്പാടുമുള്ള ഇവന്റുകളുടെ സ്നാപ്പുകൾ, ബ്രേക്കിംഗ് ന്യൂസ് എന്നിവയും അതിലേറെയും കാണാൻ കഴിയും.

ഈ ഉള്ളടക്ക മാർഗ്ഗനിർദ്ദേശങ്ങൾ എങ്ങനെയാണ് ബാധകമാകുന്നത്?

സാങ്കേതികവിദ്യയുടെയും മാനുഷിക അവലോകനത്തിൻ്റെയും മിശ്രിതം ഉപയോഗിച്ച് ഈ ഉള്ളടക്ക മാർഗ്ഗനിർദ്ദേശങ്ങൾ ഞങ്ങൾ മിതത്വത്തോടെ നടപ്പിലാക്കുന്നു. സ്‌നാപ്‌ചാറ്ററുകൾക്ക് ആക്ഷേപകരമെന്ന് തോന്നുന്ന ഉള്ളടക്കം റിപ്പോർട്ടു ചെയ്യുന്നതിനായി ഞങ്ങൾ ഇൻ-ആപ്പ് ടൂളുകളും നൽകുന്നു. ഉപയോക്തൃ റിപ്പോർട്ടുകളോട് ഞങ്ങൾ വേഗത്തിൽ പ്രതികരിക്കുകയും എല്ലാ സ്നാപ്ചാറ്റർമാരുടെയും ഉള്ളടക്ക അനുഭവം മെച്ചപ്പെടുത്തുന്നതിന് ഞങ്ങൾ ഫീഡ്‌ബാക്ക് ഉപയോഗിക്കുകയും ചെയ്യുന്നു.

ഈ ഉള്ളടക്ക മാർഗ്ഗനിർദ്ദേശങ്ങളിലെ ശുപാർശ യോഗ്യതയ്ക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ഏത് ഉറവിടത്തിൽ നിന്നുമുള്ള ഉള്ളടക്കത്തിനും തുല്യമായി ബാധകമാണ്, അത് പങ്കാളിയോ, വ്യക്തിഗത സ്രഷ്ടാവോ അല്ലെങ്കിൽ ഏതെങ്കിലും തരത്തിലുള്ള സ്ഥാപനമോ ആരു തന്നെ ആയാലും.

Snap-ൻ്റെ അവകാശങ്ങളുടെ സംവരണം

ഞങ്ങളുടെ വിവേചനാധികാരപ്രകാരം ഈ ഉള്ളടക്ക മാർഗ്ഗനിർദ്ദേശങ്ങൾ ബാധകമാക്കുന്നതിനും അവ നടപ്പിലാക്കുന്നതിന് എന്തെങ്കിലും നടപടി സ്വീകരിക്കുന്നതിനുമുള്ള അവകാശം ഞങ്ങളിൽ നിക്ഷിപ്തമാണ്, അതിൽ ഉള്ളടക്കം നീക്കംചെയ്യൽ, വിതരണം പരിമിതപ്പെടുത്തൽ, താൽക്കാലികമായി നിർത്തിവയ്ക്കൽ, പ്രമോഷൻ പരിമിതപ്പെടുത്തൽ അല്ലെങ്കിൽ പ്രായം കണക്കാക്കൽ എന്നിവ ഉൾപ്പെട്ടേക്കാം.

ഞങ്ങളുടെ കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾ അല്ലെങ്കിൽ സേവന വ്യവസ്ഥകൾ ലംഘിക്കുന്ന സ്രഷ്‌ടാക്കളെയും പങ്കാളികളെയും ഈ ഉള്ളടക്ക മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ചവരായി കണക്കാക്കുന്നതാണ്.

കൂടാതെ, എല്ലാ ഉള്ളടക്കവും, അവ വിതരണം ചെയ്യുന്ന എല്ലാ സ്ഥലത്തും അവയ്ക്ക് ബാധകമായ നിയമങ്ങളും, കൂടാതെ, നിങ്ങളുമായുള്ള ഞങ്ങളുടെ ഉള്ളടക്ക ഉടമ്പടിയുടെ എല്ലാ നിബന്ധനകളും പാലിക്കേണ്ടതാണ്. മേൽപ്പറഞ്ഞവ ലംഘിക്കപ്പെട്ടുവെന്ന് ഞങ്ങൾക്ക് ബോധ്യമായാൽ, കുറ്റകരമായ ഉള്ളടക്കം നീക്കംചെയ്യാനുള്ള എല്ലാ അവകാശങ്ങളും ഞങ്ങളിൽ നിക്ഷിപ്തമാണ്.

വ്യക്തിഗതമാക്കലും സെൻസിറ്റീവ് ഉള്ളടക്കവും

സ്നാപ്പ്ചാറ്റർമാർ വൈവിധ്യമാർന്ന പ്രായങ്ങളെയും സംസ്കാരങ്ങളെയും വിശ്വാസങ്ങളെയും പ്രതിനിധീകരിക്കുന്നു, കൂടാതെ 13 വയസ്സിന് താഴെയുള്ളവർ ഉൾപ്പെടെ എല്ലാ ഉപയോക്താക്കൾക്കും സുരക്ഷിതവും ആരോഗ്യകരവും മൂല്യവത്തായതുമായ അനുഭവം നൽകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. പല Snapchat ഉപയോക്താക്കളും സജീവമായി തിരഞ്ഞെടുക്കാതെ ഉള്ളടക്കം കണ്ടേക്കാമെന്ന് തിരിച്ചറിഞ്ഞ്, അനുയോജ്യമല്ലാത്തതോ അനാവശ്യമോ ആയ അനുഭവങ്ങളിൽ നിന്ന് സ്നാപ്പ്ചാറ്റർമാരെ പരിരക്ഷിക്കുന്നതിനാണ് ഞങ്ങൾ ഈ മാർഗ്ഗനിർദ്ദേശങ്ങൾ രൂപകൽപ്പന ചെയ്തത്.

ശുപാർശ ചെയ്‌ത ഉള്ളടക്കത്തിൻറെ കൂട്ടങ്ങൾക്കുള്ളിൽ, ശുപാർശകൾ വ്യക്തിഗതമാക്കാൻ ഞങ്ങൾ ശ്രമിക്കുന്നു, പ്രത്യേകിച്ചും “സെൻസിറ്റീവ്” ഉള്ളടക്കം എന്ന് ഞങ്ങൾ വിളിക്കുന്നവയ്ക്ക്. ഉദാഹരണത്തിന്, സെൻസിറ്റീവ് ആയ ഉള്ളടക്കത്തിൽ ഇനിപ്പറയുന്നവ ഉൾപ്പെട്ടേക്കാം:

  • ചില സ്നാപ്പ്ചാറ്റർമാർക്ക് മോശമായി തോന്നിയേക്കാവുന്ന മുഖക്കുരു ചികിത്സകൾ ചിത്രീകരിക്കുക, മറ്റുള്ളവർക്ക് ഇത് ഉപയോഗപ്രദമോ ആകർഷകമോ ആയി തോന്നിയേക്കാം; അല്ലെങ്കിൽ

  • സന്ദർഭത്തെയോ കാഴ്ചക്കാരനെയോ അനുസരിച്ച്, ലൈംഗികമായി സൂചിപ്പിക്കപ്പെടുന്ന രീതിയിൽ നീന്തൽ വസ്ത്രം ധരിച്ച ആളുകളെ അവതരിപ്പിക്കുക.

ചില സെൻസിറ്റീവ് ഉള്ളടക്കം ശുപാർശ ചെയ്യാൻ യോഗ്യമാണെങ്കിലും, പ്രായം, സ്ഥാനം, മുൻഗണനകൾ അല്ലെങ്കിൽ മറ്റ് ചില മാനദണ്ഡങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി ചില സ്നാപ്പ്ചാറ്റർമാർക്ക് ഇത് ശുപാർശ ചെയ്യുന്നത് ഞങ്ങൾ ഒഴിവാക്കിയേക്കാം. ഈ ഉള്ളടക്ക മാർഗ്ഗനിർദ്ദേശങ്ങളിലെ സെൻസിറ്റീവ് മാനദണ്ഡങ്ങൾ ഉദാഹരണങ്ങളുടെ സമഗ്രമല്ലാത്ത ഒരു പട്ടികയായി വർത്തിക്കണമെന്ന് ശ്രദ്ധിക്കുക. മോഡറേഷൻ ചരിത്രം, ഉപയോക്തൃ ഫീഡ്‌ബാക്ക്, ഇടപഴകൽ സിഗ്നലുകൾ അല്ലെങ്കിൽ ഞങ്ങളുടെ സ്വന്തം എഡിറ്റോറിയലിൽ ഞങ്ങൾക്കുള്ള വിവേചനാധികാരം എന്നിവയെ അടിസ്ഥാനമാക്കി ഏതെങ്കിലും ഉള്ളടക്കം ശുപാർശ ചെയ്യുന്നത് ഞങ്ങൾ നിയന്ത്രിക്കുകയോ നിരസിക്കുകയോ ചെയ്തേക്കാം.

അടുത്തത്:

ശുപാർശയ്ക്കുള്ള യോഗ്യത

Read Next