Snap Values

Applications Open for Second U.S. Teen Council for Digital Well-Being

January 21, 2026

Photo Credit: Official White House Photo

ഫോട്ടോയ്ക്ക് കടപ്പാട്: വൈറ്റ് ഹൗസിൻ്റെ ഔദ്യോഗിക ഫോട്ടോ

യുണൈറ്റഡ് സ്റ്റേറ്റ്സിലുടനീളമുള്ള കൗമാരക്കാർക്കായി ഒരു അതിശയിപ്പിക്കുന്ന വാർത്ത! ഓൺലൈൻ സുരക്ഷയും ഡിജിറ്റൽ ക്ഷേമവും സംബന്ധിച്ച് യുവജനങ്ങളുടെ ശബ്ദം ഉയർത്താൻ രൂപകൽപ്പന ചെയ്യപ്പെട്ട ഒരു വർഷം നീണ്ടുനിൽക്കുന്ന പ്രോഗ്രാമായ Snap-ന്റെ കൗൺസിൽ ഫോർ ഡിജിറ്റൽ വെൽ-ബീയിംഗ് (CDWB) രണ്ടാമത്തെ യുഎസ് കൂട്ടായ്മയ്ക്കായി ഇപ്പോൾ അപേക്ഷകൾ ആരംഭിച്ചിരിക്കുന്നു.

ജെൻ Z കൗമാരക്കാർ സാങ്കേതിക വിദ്യ നിത്യജീവിതവുമായി എങ്ങനെ ഉൾചേർന്നിരിക്കുന്നു എന്നത് സംബന്ധിച്ച് ചിന്തിക്കുന്നവരും അതിനേക്കുറിച്ച് കൃത്യതയും സർഗശേഷ ഉളളവരുമാണ്. Snap-ൽ, കൗമാരക്കാരെ ഓൺലൈനിൽ വളരാൻ സഹായിക്കുന്നതിനുമുള്ള അവരുടെ ആശയങ്ങളെക്കുറിച്ച് അറിയാൻ ഞങ്ങൾ താൽപ്പര്യപ്പെടുന്നു, കൂടാതെ Snapchat പോലെ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും ബന്ധപ്പെടുവാനും സർഗശേഷി വർദ്ധിപ്പിക്കുന്നതിനുളള പ്ലാറ്റ്‌ഫോമുകൾ സൃഷ്ടിക്കുവാനും താൽപ്പര്യപ്പെടുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ശക്തി പ്രാപിക്കുന്ന ഈ കാലത്ത്, ഓൺലൈനിൽ ആയിരിക്കുക എന്നതിൻ്റെ യഥാർത്ഥ അപകടസാധ്യതകൾ ഞങ്ങൾ തിരിച്ചറിയുന്നു. ആ അപകടസാധ്യതകളെക്കുറിച്ച് യുവജനങ്ങൾക്കിടയിൽ ധാരണ വളർത്തിയെടുക്കാനും അവ കൈകാര്യം ചെയ്യാനും അവരുടെ കമ്മ്യൂണിറ്റികളിൽ മറ്റുള്ളവരെ സഹായിക്കാനുള്ള കഴിവുകളും ടൂളുകളും നൽകി സഹായിക്കാനും ഞങ്ങൾ ആഗ്രഹിക്കുന്നു. 

CDWB 13-16 വയസ്സ് പ്രായമുള്ള കൗമാരക്കാരെ പ്രതിമാസ വെർച്വൽ മീറ്റിംഗുകൾ, ഗ്രൂപ്പ് പ്രോജക്റ്റുകൾ, Snap-ൽ ഉടനീളമുള്ള ടീമുകളുമായും ഞങ്ങളുടെ ആഗോള സുരക്ഷാ ഉപദേശക ബോർഡ് അംഗങ്ങളുമായും തുടർച്ചയായ ഇടപഴകൽ എന്നിവയ്ക്കായി ഒരുമിച്ച് കൊണ്ടുവരും. പ്രോഗ്രാം വേളയിൽ, Snap കൗൺസിൽ അംഗങ്ങൾക്ക് യാത്ര ചെയ്യാനും രണ്ട് ദിവസത്തെ വ്യക്തിഗത ഉച്ചകോടിയിലേക്കും പൊതുജനങ്ങളെ അഭിമുഖീകരിക്കുന്ന ഒരു ക്യാപ്‌സ്റ്റോൺ പരിപാടിയിലേക്കും പങ്കെടുക്കാനും സ്പോൺസർ ചെയ്യുന്നതാണ്. 

ഞങ്ങളുടെ ഉദ്ഘാടന കൗൺസിലുകൾ

2024-ൽ ഞങ്ങൾ യുഎസിൽ CDWB ഉദ്ഘാടന കൂട്ടായ്മ ആരംഭിച്ചു. പ്രോഗ്രാമിനുടനീളം, കൗമാരക്കാരുടേയും അവരുടെ കുടുംബങ്ങളുംടേയും ഈ ഗ്രൂപ്പ് വിലമതിക്കാനാവാത്ത ഉൾക്കാഴ്ചകൾ നൽകുകയും കൂടുതൽ ഫലപ്രദമായ ഓൺലൈൻ സുരക്ഷയ്ക്കും ക്ഷേമത്തിനുമായി അംബാസഡർമാരായി മാറുകയും ചെയ്തു. അവരുടെ അനുഭവം അവസാനിപ്പിക്കാനായി, കൗൺസിൽ അംഗങ്ങൾക്ക് ഓൺലൈൻ സുരക്ഷാ കമ്മ്യൂണിറ്റിയിലെ പ്രധാന പങ്കാളികളുമായി തങ്ങൾ പഠിക്കുന്ന കാര്യങ്ങൾ പങ്കിടാനും യുണൈറ്റഡ് സ്റ്റേറ്റ്സിലെ പ്രഥമ വനിതയുടെ ഓഫീസുമായി നേരിട്ട് സംസാരിക്കാനും അവസരം ലഭിച്ചു. 

ഈ പ്രോഗ്രാമിൻ്റെ വിജയത്തിൻ്റെ ഫലമായി, 2025-ൽ ഞങ്ങൾ ഓസ്‌ട്രേലിയയിലും യൂറോപ്പിലും “സിസ്റ്റർ” കൗൺസിലുകൾ ആരംഭിച്ചു. മൂന്ന് പ്രദേശങ്ങളിലുമുള്ള കൗൺസിൽ അംഗങ്ങൾ കാണിക്കുന്ന ഇടപഴകലും നേതൃത്വവും ഓൺലൈൻ സുരക്ഷയെയും ഡിജിറ്റൽ ക്ഷേമത്തെയും കുറിച്ചുള്ള കൗമാരക്കാരെ അറിയിക്കുന്നതിന്റെ മൂല്യത്തെ ശക്തിപ്പെടുത്തി. ഇതിനോട് ചേർന്ന്, പ്രോഗ്രാമിലേക്ക് ഒരു പുതിയ കൂട്ടം യു.എസ്. കൗമാരക്കാരെ സ്വാഗതം ചെയ്യുന്നതിൽ ഞങ്ങൾ ആവേശഭരിതരാണ്. 

യു.എസ്. CDWB-ൽ ചേരാൻ അപേക്ഷിക്കുന്നു 

യുഎസിൽ താമസിക്കുന്ന 13-16 വയസ്സ് പ്രായമുള്ള കൗമാരക്കാരെ 2026 മാർച്ച് 20 ന് വൈകുന്നേരം 5:00 PT നകം ഈ ഓൺലൈൻ ആപ്ലിക്കേഷൻ പൂരിപ്പിച്ച് അപേക്ഷിക്കാനായി ക്ഷണിക്കുന്നു. 

അടിസ്ഥാന വിവരങ്ങൾക്ക് പുറമേ, സാമൂഹിക മാധ്യമങ്ങൾ, AI, ഡിജിറ്റൽ ജീവിതം എന്നിവയെ കുറിച്ചുള്ള ഹ്രസ്വ ലേഖനങ്ങളും വീഡിയോ പ്രതികരണങ്ങൾ; കൗൺസിലിൽ പങ്കെടുക്കാനുള്ള താത്പര്യം; Snapchat-ലുള്ള പരിചയവും കാഴ്ചകളും ആപ്പ് ആവശ്യപ്പെടുന്നു. അപൂർണ്ണമായതോ വൈകി ലഭിക്കുന്നതോ ആയ അപേക്ഷകൾ പരിഗണിക്കില്ല. 

CDWB യെക്കുറിച്ചോ ആപ്ലിക്കേഷൻ പ്രക്രിയയെക്കുറിച്ചോ സംബന്ധിച്ച മറ്റ് ചോദ്യങ്ങൾക്ക് ദയവായി ആപ്ലിക്കേഷൻ ഫോം അവലോകനം ചെയ്യുകയോ platform-safety@snapchat.com-മായി ബന്ധപ്പെടുകയോ ചെയ്യാം. Snap-ന്റെ ഓൺലൈൻ സുരക്ഷാ ശ്രമങ്ങളെക്കുറിച്ച് കൂടുതൽ അറിയാൻ, ഞങ്ങളുടെ സ്വകാര്യതാ & സുരക്ഷാ ഹബ് സന്ദർശിക്കുക. വരും മാസങ്ങളിൽ ഞങ്ങളുടെ പുതിയ സമിതി പരിചയപ്പെടുത്തുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.

-വിരാജ് ദോഷി, പ്ലാറ്റ്ഫോം സുരക്ഷാ മേധാവി

തിരികെ വാർത്തകളിലേക്ക്