അവതരിപ്പിക്കുന്നു ഡിജിറ്റൽ ക്ഷേമത്തിനായുള്ള Snap-ന്റെ ഉദ്ഘാടന കൗൺസിൽ
ആഗസ്റ്റ് 18, 2025
യൂറോപ്പിലുടനീളമുള്ള കൗമാരക്കാരെ ഒരുമിച്ച് കൊണ്ടുവരുന്ന ഒരു പ്രോഗ്രാമായ Snap-ന്റെ ആദ്യത്തെ യൂറോപ്യൻ കൗൺസിൽ ഫോർ ഡിജിറ്റൽ വെൽ-ബീയിംഗിലെ (യൂറോപ്യൻ CDWB) അംഗങ്ങളെ പരിചയപ്പെടുത്തുന്നതിൽ ഞങ്ങൾ ആവേശഭരിതരാണ്, അവരുടെ ഓൺലൈൻ ജീവിതത്തെക്കുറിച്ച് നേരിട്ട് കേൾക്കുവാനും അവർ എന്താണ് ആസ്വദിക്കുന്നത്, അവർ നേരിടുന്ന വെല്ലുവിളികൾ എന്തൊക്കെയാണ് എന്നറിയാൻ ശ്രമിക്കുന്നതും ഇതിൽ ഉൾപ്പെടുന്നു. യുഎസിലെ ഞങ്ങളുടെ ഉദ്ഘാടന കൗൺസിലിൻെറ വിജയത്തെ അടിസ്ഥാനമാക്കിയാണ് യൂറോപ്യൻ CDWB കെട്ടിപ്പടുത്തിരിക്കുന്നത്.

ഞങ്ങളുടെ ആദ്യത്തെ യൂറോപ്യൻ CDWB രൂപീകരിക്കുന്നതിൻെറ ഭാഗമായി 10 രാജ്യങ്ങളിൽ നിന്നും 14 കൗമാരക്കാരെ തിരഞ്ഞെടുത്തതു മുതൽ, ഞങ്ങൾ അവരുടെ കൂട്ടായ്മയുമായി രണ്ട് പ്രതിമാസ വെർച്വൽ കോളുകൾ നടത്തി, ഏറ്റവും ഒടുവിൽ കൗൺസിൽ അംഗങ്ങളെയും അവരുടെ വിശ്വസ്തരായ മുതിർന്നവരെയും ഞങ്ങളുടെ ആംസ്റ്റർഡാം ഓഫീസിൽ നേരിട്ടുള്ള ഒരു ഉച്ചകോടിയിലേക്ക് ക്ഷണിച്ചു.
പരിപാടി ഇപ്പോൾ മാത്രമാണ് ആരംഭിച്ചതെങ്കിലും ഞങ്ങൾക്ക് ഇതിനകം തന്നെ ഇതിനെക്കുറിച്ച് ധാരാളം ഉൾക്കാഴ്ചകൾ കിട്ടിയിട്ടുണ്ട്. ചില പ്രാരംഭ നിരീക്ഷണങ്ങൾ ഇതാ:
ബന്ധം വളരെ പ്രധാനമാണ്: ഓൺലൈനിൽ സുഹൃത്തുക്കളുമായി സമയം ചെലവഴിക്കുമ്പോൾ കൗമാരക്കാർക്ക് അവരുമായി മാനസികമായി ബന്ധം തോന്നുന്നു, കൂടാതെ അവർ തങ്ങളുടെ ഡിജിറ്റൽ അനുഭവങ്ങൾ സമപ്രായക്കാരുമായി ചർച്ച ചെയ്യാനും ഇഷ്ടപ്പെടുന്നു.
വിഭവങ്ങളിലൂടെയുള്ള ശാക്തീകരണം: രസകരവും ആരോഗ്യകരവും സുരക്ഷിതവുമായ ഓൺലൈൻ അനുഭവങ്ങൾ തങ്ങളിൽ നിന്നാണ് ആരംഭിക്കുന്നതെന്ന് വിശ്വസിക്കുന്ന കൗമാരക്കാർ ശാക്തീകരിക്കപ്പെടാൻ ആഗ്രഹിക്കുന്നു. എളുപ്പത്തിൽ ലഭ്യമായ വിഭവങ്ങൾക്കായി അവർ ആകാംക്ഷയോടെ കാത്തിരിക്കുന്നു, പ്രത്യേകിച്ചും അവർ ഉപയോഗിക്കുന്ന പ്ലാറ്റ്‌ഫോമുകളിലുടെ.
മാതാപിതാക്കളേ,എല്ലാത്തിനുംതയ്യാറെടുത്ത് സന്നിഹിതരായിരിക്കുവിൻ: കൗമാരക്കാർ മാതാപിതാക്കൾക്ക് ഇതിൽ വ്യക്തമായ ഒരു പങ്കുണ്ടെന്ന് കാണുന്നു, കൗമാരക്കാരുടെ ഓൺലൈൻ ജീവിതത്തിൽ അവർ യഥാർത്ഥ താൽപ്പര്യം കാണിക്കണമെന്നും യഥാർത്ഥ അനുഭവങ്ങളിൽ വേരൂന്നിയ സംഭാഷണങ്ങൾക്ക് തയ്യാറായി വരണമെന്നും അവർ പ്രതീക്ഷിക്കുന്നു. വിശ്വാസം വളർത്തിയെടുക്കുമ്പോൾ, കൗമാരക്കാർക്ക് പിന്തുണ അഭ്യർത്ഥിക്കാനും സാങ്കേതികവിദ്യ വിശദീകരിക്കാനും കൂടുതൽ എളുപ്പമാകുന്നു.
"അലസത"യ്ക്കും അപ്പുറം: മുതിർന്നവർ തങ്ങളുടെ ഫോൺ ഉപയോഗം തെറ്റിദ്ധരിക്കുന്നുവെന്ന് കൗമാരക്കാർക്ക് തോന്നുന്നു. അവരെ സംബന്ധിച്ചിടത്തോളം, സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും ബന്ധപ്പെടുന്നതിനും പുതിയ ബന്ധങ്ങൾ കെട്ടിപ്പടുക്കുന്നതിനും ആവശ്യമായ വിവരങ്ങൾ കണ്ടെത്തുന്നതിനും യാത്രകളിലൂടെ ലോക പര്യവേക്ഷണം നടത്തുന്നതിനും ഗൃഹപാഠത്തിൽ സഹകരിക്കുന്നതിലും ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾക്ക് ഒരു പ്രധാന പങ്ക് വഹിക്കാൻ കഴിയും. ഒരു കൗൺസിൽ അംഗം പറഞ്ഞതുപോലെ, "ഞങ്ങൾ ഞങ്ങളുടെ ഫോണുകളിൽ മടിയൻമാരായിരിക്കുന്നവരല്ല."
ഓൺലൈനിൽ പതിയിരിക്കുന്ന അപകടങ്ങളും രക്ഷാകർതൃ ഉപകരണങ്ങളും മുതൽ ഡിജിറ്റലായും, നേരിട്ടുമുള്ള സാമൂഹിക ഇടപെടലുകളിലെ വ്യത്യാസങ്ങളും സമാനതകളും ഉൾപ്പെടുന്ന വിഷയങ്ങളിൽ രസകരവും ക്രിയാത്മകവുമായ സംഭാഷണങ്ങൾ ഈ ഉച്ചകോടിയിലൂടെ സാധ്യമായി. കൗൺസിൽ അംഗങ്ങൾ മാനസികാരോഗ്യത്തിൻെറ പ്രാധാന്യത്തെയും തങ്ങൾക്കായി അവർ സ്വയം സൃഷ്ടിച്ച അനുബന്ധ ദിനചര്യകളെക്കുറിച്ചും ആകാംക്ഷയോടെ ചർച്ച ചെയ്തു. ഭീഷണിപ്പെടുത്തൽ അല്ലെങ്കിൽ വിദ്വേഷ പ്രസംഗം പോലുള്ള സാമൂഹിക പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്നതിന് ഉചിതമായ സാമൂഹിക മാനദണ്ഡങ്ങൾ ഉണ്ടാകേണ്ടതിൻെറയും അവ പാലിക്കേണ്ടതിൻെറയും പ്രാധാന്യവും അവർ എടുത്തുപറഞ്ഞു. ഈ പ്രധാനപ്പെട്ട ചർച്ചകൾക്ക് പുറമേ, ഉച്ചകോടിയിൽ അതിഥി പ്രഭാഷകരും, കൗമാരക്കാർക്കും വിപുലമായ Snap ടീമിനുമിടയിൽ ഒരു "സ്പീഡ്-മെൻററിംഗ്" സെഷനും, ചില രസകരമായ ടീം-ബിൽഡിംഗ് പ്രവർത്തനങ്ങളും ഉണ്ടായിരുന്നു.
ആംസ്റ്റർഡാമിൽ ഞങ്ങൾ ഒരുമിച്ചുണ്ടായിരുന്ന സമയം അവസാനിച്ചപ്പോഴേക്കും, ഈ കൗമാരക്കാരും (അവരുടെ സഹായികളും) സ്വന്തം പ്രാദേശിക സമൂഹങ്ങളിൽ ഓൺലൈൻ സുരക്ഷാ അംബാസഡർമാരാകാൻ വളരെയധികം പ്രചോദിതരായിരുന്നു.
ഈ സജീവ ഗ്രൂപ്പുമായി ചേർന്ന് സുരക്ഷയെയും ക്ഷേമത്തെയും കുറിച്ചുള്ള ഞങ്ങളുടെ സംഭാഷണങ്ങൾ തുടരാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഞങ്ങളുടെ ദയാലുക്കളും മിടുക്കരും സർഗ്ഗാത്മകരുമായ യൂറോപ്പിലെ CDWB അംഗങ്ങളിൽ നിന്ന് ഉൾക്കാഴ്ചയുള്ള കൂടുതൽ വിവരങ്ങൾ കേൾക്കാനായി കാത്തിരിക്കുക!
— സീസ് വാൻ കോപ്പൻ, Snap Inc. EMEA സുരക്ഷാ നയ മേധാവി
* Snap-ൻെറ യൂറോപ്യൻ CDWB-അംഗങ്ങൾ:
ബെൻ, യുകെയിൽ നിന്നുള്ള 13 വയസ്സുകാരൻ
കോയൻ, ഇറ്റലിയിൽ നിന്നുള്ള 16 വയസ്സുകാരൻ
എബ്ബ, സ്വീഡനിൽ നിന്നുള്ള 14 വയസ്സുകാരൻ
എല്ലാ, യുകെയിൽ നിന്നുള്ള 14 വയസ്സുകാരി
എല്ലാ, ഫ്രാൻസിൽ നിന്നുള്ള 16 വയസ്സുകാരി
ഏലിയസ്, നോർവേയിൽ നിന്നുള്ള 15 വയസ്സുകാരൻ
എമിലി, യുകെയിൽ നിന്നുള്ള 14 വയസ്സുകാരി
ഹാക്കോൺ, നോർവേയിൽ നിന്നുള്ള 14 വയസ്സുകാരൻ
ഇസബെല്ല, ജർമ്മനിയിൽ നിന്നുള്ള 16 വയസ്സുകാരി
ലിയോൺ, പോളണ്ടിൽ നിന്നുള്ള 15 വയസ്സുകാരി
മെഡിന, ഡെൻമാർക്കിൽ നിന്നുള്ള 14 വയസ്സുകാരി
മെർവീല്ലെ, ഫ്രാൻസിൽ നിന്നുള്ള 16 വയസ്സുകാരി
സാറ, നെതർലാൻഡ്സിൽ നിന്നുള്ള 13 വയസ്സുകാരി
റ്റാര, ക്രൊയേഷ്യയിൽ നിന്നുള്ള 14 വയസ്സുകാരി