Privacy, Safety, and Policy Hub

Snapchat-ൽ കൗമാരക്കാർക്കുള്ള അധിക പരിരക്ഷകൾ

ഞങ്ങളുടെ കമ്മ്യൂണിറ്റിക്കായി Snapchat-ൽ സുരക്ഷിതവും രസകരവുമായ അന്തരീക്ഷം സജ്ജമാക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്, കൂടാതെ ഞങ്ങളുടെ സേവനത്തിൽ തുടക്കം മുതൽ സ്വകാര്യതയും സുരക്ഷാ സവിശേഷതകളും നിർമ്മിച്ചിട്ടുണ്ട്.

കൗമാരക്കാർക്കു വേണ്ടിയുള്ള ശക്തമായ ഡിഫോൾട്ട് ക്രമീകരണങ്ങൾ

ഞങ്ങൾ Snapchat-ലെ കൗമാരക്കാർക്ക് (13 മുതൽ 17 വയസ് വരെ പ്രായമുള്ളവർക്ക്) സുരക്ഷയുടെയും സ്വകാര്യതയുടെയും ക്രമീകരണങ്ങൾ ഡിഫോൾട്ടായി ഓണാക്കി അധിക പരിരക്ഷ നൽകുന്നു.

കൗമാരക്കാരുടെ അക്കൗണ്ടുകൾ ഡിഫോൾട്ടായി സ്വകാര്യമാണ്

എല്ലാ Snapchat അക്കൗണ്ടുകളെയും പോലെ, കൗമാരക്കാരുടെ അക്കൗണ്ടുകളും ഡിഫോൾട്ടായി സ്വകാര്യമാണ്. ഇതിനർത്ഥം സുഹൃത്തുക്കളുടെ ലിസ്റ്റുകൾ സ്വകാര്യമാണെന്നും സ്നാപ്‌ചാറ്റർമാർക്ക് പരസ്പരം അംഗീകരിക്കപ്പെട്ട സുഹൃത്തുക്കളുമായോ അല്ലെങ്കിൽ അവരുടെ കോൺടാക്റ്റുകളിലേക്ക് നമ്പറുകൾ സേവ് ചെയ്തവരുമായോ മാത്രമേ ആശയവിനിമയം നടത്താൻ കഴിയൂ എന്നാണ്.

പരസ്പരം ടാഗ് ചെയ്യാൻ സ്നാപ്‌ചാറ്റർമാർ സുഹൃത്തുക്കളായിരിക്കണം

സ്നാപ്‌ചാറ്റർമാർക്ക് അവർ ഇതിനകം പരസ്പരം സുഹൃത്തുക്കളാണെങ്കിൽ (അല്ലെങ്കിൽ പൊതു പ്രൊഫൈലുകൾ ഉള്ളവരെ പിന്തുടരുന്നവർ) മാത്രമേ സ്നാപുകൾ, സ്റ്റോറീസ് അല്ലെങ്കിൽ സ്‌പോട്ട്‌ലൈറ്റ് വീഡിയോകൾ ഇവകളിൽ നിന്നും പരസ്പരം ടാഗ് ചെയ്യാൻ കഴിയൂ.

പൊതു പ്രൊഫൈലുകൾ: അവ ഡിഫോൾട്ടായി ഓഫാണ്, പ്രായമായ കൗമാരക്കാർക്ക് മാത്രമേ അവ ലഭ്യമാകൂ

ചില പ്രായമായ കൗമാരക്കാർക്ക് (16 മുതൽ 17 വയസ്സ് വരെ), Snapchat-ൽ കൂടുതൽ വിപുലമായി ഉള്ളടക്കം പങ്കിടാൻ അവരെ അനുവദിക്കുന്ന ഒരു ആമുഖ അനുഭവമായ പൊതു പ്രൊഫൈലുകളിലേക്ക് പ്രവേശനം ഉണ്ട്, അവർ തിരഞ്ഞെടുക്കുകയാണെങ്കിൽ, ചിന്തനീയമായ പരിരക്ഷകളോടെ, ഈ ഉപയോക്താക്കൾക്ക് ഈ ഫീച്ചർ ഡിഫോൾട്ടായി ഓഫായി ലഭിക്കുന്നതാണ്. പൊതു പ്രൊഫൈലുകളിലൂടെ, പ്രായമായ ഈ കൗമാരക്കാർക്ക് ഒരു പൊതു സ്റ്റോറി പോസ്‌റ്റ് ചെയ്‌തോ സ്‌പോട്ട്‌ലൈറ്റിലേക്ക് ഒരു വീഡിയോ സമർപ്പിച്ചോ തങ്ങളുടെ സ്‌നാപ്പുകൾ പൊതുവായി പങ്കിടാനാകും. ഈ സ്നാപ്പുകൾ പിന്നീട് അവരുടെ പബ്ലിക് പ്രൊഫൈലിലേക്ക് സേവ് ചെയ്യാൻ കഴിയും, അങ്ങനെ അവർക്ക് അവരുടെ പ്രിയപ്പെട്ട പോസ്റ്റുകൾ പ്രദർശിപ്പിക്കാൻ കഴിയും. 

ഉള്ളടക്കം പൊതുവായി പങ്കിടാൻ ഈ ഓപ്‌ഷനുള്ള പ്രായമായ കൗമാരക്കാർക്ക്, പോസ്റ്റു ചെയ്യുന്ന തങ്ങളുടെ ഓരോ ഉള്ളടക്കവും പൊതുവായതാണോ സ്വകാര്യമായതാണോ ആക്കേണ്ടതെന്ന് അവർ തീരുമാനിക്കുന്നു. കൂടാതെ, എല്ലാ സ്നാപ്‌ചാറ്റർമാരെയും പോലെ, ബോധപൂർവമായ പോസ്റ്റിംഗ് ഓപ്‌ഷനുകൾ ഉപയോഗിച്ച് അവർ സൃഷ്‌ടിക്കുന്ന ഓരോ ഉള്ളടക്കത്തിലും അവർക്ക് നിയന്ത്രണമുണ്ട്, സ്‌നാപ്പുകൾ എവിടെയാണ് പങ്കിടുന്നത്, അവ ആർക്കൊക്കെ കാണാനാകും, അവ അവരുടെ പ്രൊഫൈലിൽ സംരക്ഷിച്ചിട്ടുണ്ടോ എന്നുള്ളതൊക്കെ നിർണ്ണയിക്കാൻ ഇത് അവരെ അനുവദിക്കുന്നു.

ചെറുപ്പക്കാരായ കൗമാരക്കാർക്ക് (13 മുതൽ 15 വയസ്സ് വരെ) പൊതു പ്രൊഫൈലുകളിലേക്ക് പ്രവേശനം ഇല്ല.

ഡിഫോൾട്ടായി പ്രായത്തിന് അനുയോജ്യമായ ഉള്ളടക്കം

മോഡറേറ്റ് ചെയ്യാത്ത ഉള്ളടക്കത്തിന് Snapchat-ൽ വ്യാപകമായ വിതരണം ലഭിക്കുന്നതിനുള്ള കഴിവ് ഞങ്ങൾ പരിമിതപ്പെടുത്തുന്നു. ഈ മോഡറേഷൻെറ ഭാഗമായി, ഈ പൊതു ഉള്ളടക്കം കൂടുതൽ പ്രേക്ഷകരിലേക്ക് പ്രക്ഷേപണം ചെയ്യുന്നതിന് മുമ്പായി അവ ഞങ്ങളുടെ കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്ക് വിരുദ്ധമായാണോ നിൽക്കുന്നതെന്ന് അവലോകനം ചെയ്യുന്നതിനായി ഞങ്ങൾ കണ്ടെത്തൽ ഉപകരണങ്ങളും അധിക പ്രക്രിയകളും ഉപയോഗിക്കുന്നു.

കൗമാരക്കാർക്ക് പ്രായത്തിന് അനുയോജ്യമായ അനുഭവം നൽകുന്നതിന് ഞങ്ങൾക്ക് അധിക പരിരക്ഷയുണ്ട്. ഉദാഹരണത്തിന്, ചിലർ അനുയോജ്യമല്ലെന്ന് കരുതുന്ന ഉപയോക്താവ് സൃഷ്ടിച്ച പൊതു ഉള്ളടക്കം തിരിച്ചറിയാൻ ഞങ്ങൾ മനുഷ്യ അവലോകനത്തിൻെറയും മെഷീൻ ലേണിംഗിൻെറയും സംയോജനമാണ് ഉപയോഗിക്കുന്നത്, ആയതിനാൽ അത് കൗമാരക്കാരുടെ അക്കൗണ്ടുകളിലേക്കുള്ള ശുപാർശയ്ക്ക് യോഗ്യമല്ല.

പ്രായത്തിന് അനുയോജ്യമല്ലാത്ത ഉള്ളടക്കം മാർക്കറ്റ് ചെയ്യാൻ ശ്രമിക്കുന്ന പൊതു പ്രൊഫൈലുകൾ കണ്ടെത്താൻ ഞങ്ങൾ ശക്തമായ പ്രൊആക്റ്റീവ് ഡിറ്റക്ഷൻ ഉപകരണങ്ങളും ഉപയോഗിക്കുന്നു, കൂടാതെ ഞങ്ങളുടെ കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കനുസൃതമായി ആ അക്കൗണ്ടുകൾക്കെതിരെ നടപടിയെടുക്കാൻ പരിശ്രമിക്കുന്നു.

ലൊക്കേഷൻ പങ്കിടൽ: ഡിഫോൾട്ടായി ഓഫാണ്

എല്ലാ സ്നാപ്ചാറ്റർമാർക്കും സ്‌നാപ്പ് മാപ്പിലെ ലൊക്കേഷൻ പങ്കിടൽ ഓപ്ഷൻ ഡിഫോൾട്ടായി ഓഫാണ്. തങ്ങളുടെ കൃത്യമായ ലൊക്കേഷൻ പങ്കിടാൻ ആഗ്രഹിക്കുന്ന സ്നാപ്ചാറ്റർമാർക്ക് ആ ലൊക്കേഷൻ Snapchat-ൽ അവരുടെ സുഹൃത്തുക്കളുമായി മാത്രമേ പങ്കിടാൻ കഴിയൂ, കൂടാതെ അവരുടെ ക്രമീകരണങ്ങൾ ഉപയോഗപ്പെടുത്തി തങ്ങളുടെ സുഹൃത്തുക്കളിൽ ആർക്കാണ് സ്നാപ് മാപ്പിൽ അവരുടെ ലൊക്കേഷൻ കാണാൻ കഴിയുക എന്ന് തിരഞ്ഞെടുക്കാം. Snapchat-ൽ നിങ്ങളുടെ സുഹൃത്തുക്കളല്ലാത്തവരുമായി ലൊക്കേഷൻ പങ്കിടാൻ ഒരു ഓപ്ഷനുമില്ല.

ഉള്ളടക്കവും പരസ്യം ചെയ്യലും

യഥാർത്ഥ സുഹൃത്തുക്കളിൽ നിന്നുമുള്ള ഉള്ളടക്കവുമായി ഇടപഴകുന്നത്

പ്രായമായ കൗമാരക്കാർക്ക് (16-17 വയസ്സ്) അവരെ പിന്തുടരുന്നവരിൽ നിന്ന് അവരുടെ പൊതു സ്റ്റോറികളിലെ സ്റ്റോറി മറുപടികൾ സ്വീകരിക്കാൻ കഴിയും, എന്നാൽ ആ മറുപടികളിൽ നിന്ന് നേരിട്ട് ചാറ്റ് സംഭാഷണങ്ങളിൽ ഏർപ്പെടാൻ കഴിയില്ല. Snapchat-ലെ സ്രഷ്‌ടാക്കളിൽ എത്തുന്നതിന് മുമ്പ് മറുപടികൾ ഫിൽട്ടർ ചെയ്യപ്പെടുന്നതാണ് - കൂടാതെ പൊതു പ്രൊഫൈലുകളുള്ള പ്രായമായ കൗമാരക്കാർക്കുള്ള മറുപടികളിൽ ആ ഫിൽട്ടറിംഗ് കൂടുതൽ കർശനവുമാണ്. സ്നാപ്‌ചാറ്റർമാർക്ക് മറുപടികൾ മൊത്തത്തിൽ ഓഫു ചെയ്യാനോ അല്ലെങ്കിൽ ഇടപെടലുകൾ മാന്യവും രസകരവുമായി നിലനിർത്താൻ സഹായിക്കുന്നതിനായി വിവിധ പദങ്ങൾ തടയാനോ പോലുമുള്ള ഓപ്ഷനുകൾ ഉണ്ട്. കൗമാരപ്രായക്കാരെ സുരക്ഷിതമായി നിലനിർത്താൻ, അവരുടെ നിലവിലുള്ള സുഹൃഹൃദ് വലയത്തിൻെറ ഭാഗമല്ലാത്ത മുതിർന്നവരിൽ നിന്നുമുള്ള അനാവശ്യ ചാറ്റുകളിലേക്ക് പൊതു ഉള്ളടക്കം നയിക്കുന്നത് തടയാൻ ഞങ്ങൾ കൂടുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

കൗമാരക്കാരുടെ പൊതു ഉള്ളടക്കത്തിൻെറ പരിമിതമായ വിതരണം

സുഹൃത്തുക്കളോ അനുയായികളോ ആയ സ്നാപ്‌ചാറ്റർമാർക്കും അവരുമായി പരസ്പരം സുഹൃത്തുക്കളുള്ള മറ്റ് സ്നാപ്‌ചാറ്റർമാർക്കും മാത്രമേ പ്രായമായ കൗമാരക്കാർ പോസ്റ്റ് ചെയ്യുന്ന പൊതു സ്റ്റോറികൾ ശുപാർശ ചെയ്യുകയുള്ളൂ. ഈ പൊതു സ്റ്റോറികൾ വിശാലമായ കമ്മ്യൂണിറ്റിയിലേക്ക് വിതരണം ചെയ്യപ്പെടുന്നില്ല, സ്നാപ്‌ചാറ്റർമാർക്ക് അവരുടെ പ്രസക്തമായ ഉള്ളടക്കം ഉപയോഗിച്ച് ഒരു വ്യക്തിഗത കാഴ്ചാ അനുഭവം കണ്ടെത്തുന്ന ഞങ്ങളുടെ ആപ്ലിക്കേഷൻെറ വിഭാഗത്തിൽ അവ ഉൾപ്പെടുത്താതിരിക്കുന്നത് ഉൾപ്പെടെയുള്ളവ അതിൽ പെടുന്നു.

സാമൂഹിക താരതമ്യ അളവുകോലുകളേക്കാൾ സർഗ്ഗാത്മകത

കൗമാരക്കാരായ സ്നാപ്‌ചാറ്റർമാർക്ക് അവരുടെ സ്റ്റോറികളോ സ്പോട്ട് ലൈറ്റുകളോ എത്രപേർ "ഇഷ്ടപ്പെട്ടു" എന്നത് കാണാൻ കഴിയില്ല, അങ്ങനെ പൊതുജനങ്ങളുടെ അംഗീകാര അളവുകൾ ശേഖരിക്കുന്നതിനുള്ള സമ്മർദ്ദത്തേക്കാൾ സർഗ്ഗാത്മകതയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

സജീവമായ ഉള്ളടക്ക അവലോകനം

പ്രായമായ കൗമാരക്കാർക്ക് സ്നാപ്ചാറ്റിൻെറ ഉള്ളടക്ക മാർഗ്ഗനിർദ്ദേശങ്ങൾക്ക് ഒരു ആമുഖം ആവശ്യമായി വന്നേക്കാമെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു, കൂടാതെ അവർ പൂർണ്ണമായി ചിന്തിക്കാതെ എന്തെങ്കിലും പോസ്റ്റുചെയ്യുന്നതിൽ നിന്ന് സ്നാപ്‌ചാറ്റർമാരെ സംരക്ഷിക്കാനും ഞങ്ങൾ ആഗ്രഹിക്കുന്നു. ഇത്തരത്തിലുള്ള ഉള്ളടക്കം വ്യാപകമായി ശുപാർശ ചെയ്യപ്പെടുന്നതിന് മുമ്പായി അവ പരീക്ഷിക്കാനും മോഡറേറ്റ് ചെയ്യാനും ഹ്യൂമൻ, മെഷീൻ അവലോകനം ഉപയോഗിച്ച് ഞങ്ങൾ സ്പോട്ട്‌ലൈറ്റ് വീഡിയോകൾ സജീവമായി മോഡറേറ്റ് ചെയ്യുന്നു.

പ്രായത്തിന് അനുയോജ്യമായ പരസ്യം ചെയ്യൽ

Snapchat-ലെ പരസ്യങ്ങൾ, ഞങ്ങളുടെ പരസ്യ നയങ്ങൾ ലംഘിക്കുന്ന പരസ്യങ്ങൾ തിരിച്ചറിയുന്നതിനും അവയെ നിയന്ത്രിക്കുന്നതിനുമായി വിഭാഗ, നിർദ്ദിഷ്ട ലൊക്കേഷൻ അവലോകനത്തിനു വിധേയമാണ്, കൂടാതെ കൗമാരക്കാർക്കായുള്ള പരസ്യങ്ങളുടെ ഉള്ളടക്കവും അവ ആരെയാണ് ടാർഗെറ്റുചെയ്യുന്നത് എന്നിവയ്ക്കും അധിക നിയന്ത്രണങ്ങൾ ബാധകമാണ്. ഉദാഹരണത്തിന്, ചൂതാട്ടത്തിനോ മദ്യത്തിനോ വേണ്ടിയുള്ള പരസ്യങ്ങൾ അവരുടെ അധികാരപരിധിയിലുള്ള നിയമപരമായ പ്രായത്തിന് താഴെയുള്ളവർക്ക് കാണിക്കുന്നത് തടയാൻ ഞങ്ങൾക്ക് നിയന്ത്രണങ്ങളുണ്ട്. ഞങ്ങളുടെ പരസ്യ സമ്പ്രദായങ്ങൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഇവിടെ നൽകിയിരിക്കുന്നു.

അനാവശ്യ സൗഹൃദത്തിനും സമ്പർക്കത്തിനും എതിരായ പരിരക്ഷകൾ

കൗമാരക്കാർക്ക് Snapchat-ൽ അവരുടെ യഥാർത്ഥ സുഹൃത്തുക്കളെ കണ്ടെത്താനും ആശയവിനിമയം നടത്താനും കഴിയണമെന്നും അപരിചിതർക്ക് Snapchat-ൽ കൗമാരക്കാരെ കണ്ടെത്തുന്നത് ബുദ്ധിമുട്ടാക്കണമെന്നും ഞങ്ങൾ ആഗ്രഹിക്കുന്നു. തിരയൽ ഫലങ്ങളിൽ കൗമാരക്കാരെ കാണിക്കുന്നത് തടഞ്ഞുകൊണ്ടാണ് ഞങ്ങൾ ഇത് ചെയ്യുന്നത്. മറ്റ് ഉപയോക്താവുമായി നിലവിലുള്ള കണക്ഷൻെറ സൂചനകൾ ഞങ്ങൾക്ക് ഉണ്ടെങ്കിൽ, അതായത് പരസ്പരം നിരവധി പൊതു കണക്ഷനുകളോ അല്ലെങ്കിൽ നിലവിലുള്ള ഫോൺ കോൺടാക്റ്റുകളോ ഉണ്ടെങ്കിൽ മാത്രമേ അവരെ തിരയൽ ഫലങ്ങളിൽ കാണിക്കൂ.

കൗമാരക്കാർക്ക് അവരുടെ യഥാർത്ഥ ലോകത്തെ സുഹൃദ്-ശൃംഖലയ്ക്ക് പുറത്തുള്ള സ്നാപ്പ്ചാറ്റ് സ്നാപ്‌ചാറ്റർമാരുമായി ബന്ധപ്പെടുന്നത് കൂടുതൽ ബുദ്ധിമുട്ടാക്കുന്നതിനുള്ള മറ്റ് മാർഗ്ഗങ്ങൾ ഞങ്ങൾ തുടർച്ചയായി പര്യവേക്ഷണം ചെയ്തു കൊണ്ടിരിക്കുന്നു.

തടയൽ, മറയ്ക്കൽ, റിപ്പോർട്ടു ചെയ്യൽ

ഒരു കൗമാരക്കാരൻ മറ്റൊരു സ്‌നാപ്‌ചാറ്ററിൽ നിന്നും വീണ്ടും കേൾക്കാൻ താൽപ്പര്യപ്പെടുന്നില്ലെങ്കിൽ, മറ്റ് സ്നാപ്‌ചാറ്റർമാരെ റിപ്പോർട്ട് ചെയ്യാനോ തടയാനോ മറയ്ക്കാനോ ഞങ്ങൾ ഇൻ-ആപ്പ് ടൂളുകൾ വാഗ്ദാനം ചെയ്യുന്നു.

ചാറ്റിലെ മുന്നറിയിപ്പുകൾ 

ഒരു കൗമാരക്കാരൻ പരസ്പരം ചങ്ങാതിമാരെ പങ്കിടാത്ത അല്ലെങ്കിൽ അവരുടെ കോൺടാക്റ്റുകളിൽ ഇല്ലാത്ത ഒരാളിന് ഒരു സന്ദേശം അയയ്ക്കുകയോ അല്ലെങ്കിൽ അത്തരം ഒരാളിൽ നിന്നും സന്ദേശം സ്വീകരിക്കുകയോ ചെയ്താൽ, അവർക്ക് ഒരു ഇൻ-ആപ്പ് മുന്നറിയിപ്പ് ലഭിക്കുന്നതാണ്. സന്ദേശം കൗമാരക്കാരോട് സമ്പർക്കം അനുവദിക്കണോ എന്ന് ശ്രദ്ധാപൂർവ്വം പരിഗണിക്കാൻ മുന്നറിയിപ്പ് നൽകുന്നു, മാത്രമല്ല, അവർ വിശ്വസിക്കുന്ന ആളുകളുമായി മാത്രം ബന്ധപ്പെടാൻ അവരെ ഓർമ്മിപ്പിക്കുകയും ചെയ്യുന്നു.

രക്ഷാകർതൃ ഉപകരണങ്ങളും ഉറവിടങ്ങളും

കുടുംബ കേന്ദ്രം

Snapchat-ൻെറ കുടുംബ കേന്ദ്രം, എൻറോൾ ചെയ്‌ത രക്ഷിതാക്കളെയും കൗമാരക്കാരെയും Snapchat നാവിഗേറ്റ് ചെയ്യാൻ സഹായിക്കുന്ന ഞങ്ങളുടെ ഒരു കൂട്ടം രക്ഷാകർതൃ നിയന്ത്രണങ്ങൾ വാഗ്ദാനം ചെയ്യുന്നു. കൂടുതൽ വ്യക്തമായി പറഞ്ഞാൽ, കുടുംബ കേന്ദ്രം മാതാപിതാക്കൾക്ക് ഇനിപ്പറയുന്നവ ചെയ്യാനുള്ള കഴിവ് നൽകുന്നു:

  • അവരുടെ സംഭാഷണങ്ങളിലെ യഥാർത്ഥ ഉള്ളടക്കങ്ങൾ വെളിപ്പെടുത്താതെ അവരുടെ സ്വകാര്യത സംരക്ഷിക്കുന്ന തരത്തിൽ, കഴിഞ്ഞ ഏഴ് ദിവസമായി തങ്ങളുടെ കൗമാരക്കാർ ഏതൊക്കെ Snapchat സുഹൃത്തുക്കളുമായോ ഗ്രൂപ്പുകളുമായോ ചാറ്റ് ചെയ്തുവെന്ന് കാണുക;

  • അവരുടെ കൗമാരക്കാരുടെ നിലവിലുള്ള സുഹൃത്തുക്കളുടെ പൂർണ്ണമായ ലിസ്റ്റ് കാണുകയും അവരുടെ കൗമാരക്കാർ ചേർത്ത പുതിയ സുഹൃത്തുക്കളെ എളുപ്പത്തിൽ കാണുകയും ചെയ്യുക, ഇത് അവരുടെ പുതിയ കോൺടാക്റ്റുകൾ ആരാണെന്നതിനെക്കുറിച്ചുള്ള സംഭാഷണങ്ങൾ ആരംഭിക്കാൻ എളുപ്പമാക്കുന്നു;

  • സ്റ്റോറികളിലും സ്പോട്ട്‌ലൈറ്റിലുമുള്ള സെൻസിറ്റീവ് ഉള്ളടക്കം കാണാനുള്ള അവരുടെ കൗമാരക്കാരുടെ കഴിവ് കർശനമായ ക്രമീകരണത്തിലേക്ക് പരിമിതപ്പെടുത്തുക. കുറിപ്പ്: പതിനെട്ടു വയസ്സു കഴിഞ്ഞ(18+) സ്നാപ്‌ചാറ്റർമാരുമായി താരതമ്യപ്പെടുത്തുമ്പോൾ കൗമാരക്കാർക്ക് സ്റ്റോറീസ്/സ്‌പോട്ട്‌ലൈറ്റ് എന്നിവകളിൽ ഫിൽട്ടർ ചെയ്‌ത ഉള്ളടക്കം ഇതിനകം തന്നെ ലഭിക്കുന്നു;

  • അവരുടെ കൗമാരക്കാരോട് പ്രതികരിക്കുന്നതിൽ നിന്ന് ഞങ്ങളുടെ AI-പവേർഡ് ചാറ്റ്ബോട്ടായ My AI-യെ പ്രവർത്തനരഹിതമാക്കുക;

  • കൗമാരക്കാരോട് അവരുടെ തത്സമയ ലൊക്കേഷൻ പങ്കിടാൻ ആവശ്യപ്പെടുന്ന ഒരു അഭ്യർത്ഥന അയയ്‌ക്കുക;

  • അവരുടെ കൗമാരക്കാരുടെ ജന്മദിന ക്രമീകരണം കാണുക; അതിനോടൊപ്പം

  • മാതാപിതാക്കൾക്ക് ആശങ്കയുണ്ടായേക്കാവുന്ന ഏതൊരു അക്കൗണ്ടുകളും എളുപ്പത്തിലും രഹസ്യാത്മകമായും ഞങ്ങളുടെ 24/7 ട്രസ്റ്റ് ആൻഡ് സേഫ്റ്റി ടീമിന് നേരിട്ട് റിപ്പോർട്ട് ചെയ്യുക.

കുടുംബ കേന്ദ്രത്തിലേക്ക് ഞങ്ങൾ തുടർച്ചയായി പുതിയ ഫീച്ചറുകൾ ചേർക്കുന്നു, അതിനാൽ ഏറ്റവും പുതിയ ക്രമീകരണങ്ങൾക്കായി ദയവായി കുടുംബ കേന്ദ്രം അവലോകനം ചെയ്യുക.

മാതാപിതാക്കൾക്ക് വേണ്ടിയുള്ള ഉറവിടങ്ങൾ 

ഞങ്ങളുടെ Snapchat-ലേക്കുള്ള രക്ഷിതാക്കളുടെ ഗൈഡ് പോലെ Snapchat-നെ കുറിച്ച് കൂടുതലറിയാൻ രക്ഷിതാക്കൾക്ക് പ്രത്യേകമായി നിരവധി ഉറവിടങ്ങളുണ്ട്. അതിനോടൊപ്പം Snapchat-ൻെറ അടിസ്ഥാനകാര്യങ്ങളും കൗമാരപ്രായക്കാർക്കായി സ്നാപ്ചാറ്റ് സുരക്ഷിതമാക്കാൻ സഹായിക്കുന്ന പരിരക്ഷകളും മനസ്സിലാക്കാൻ ഞങ്ങളുടെ YouTube സീരീസ് രക്ഷിതാക്കളെ സഹായിക്കുന്നു. കൗമാരക്കാർക്കായി ഞങ്ങൾ നൽകുന്ന പ്രത്യേക സുരക്ഷാ പരിരക്ഷകളെക്കുറിച്ച് ഇവിടെ നിന്നും കൂടുതലറിയുക.

കൗമാരക്കാർക്ക് വേണ്ടിയുള്ള സുരക്ഷാ പരിശോധനകൾ

കൗമാരക്കാർ ഉൾപ്പെടെ എല്ലാ സ്നാപ്‌ചാറ്റർമാർക്കും ഞങ്ങൾ അവരുടെ സ്വകാര്യതാ ക്രമീകരണങ്ങളും അക്കൗണ്ട് സുരക്ഷയും പരിശോധിക്കാൻ ഓർമ്മപ്പെടുത്തലുകൾ പതിവായി അയയ്ക്കുന്നു. സ്‌നാപ്പ് മാപ്പിൻെറ സ്വകാര്യത, സുരക്ഷ ഓർമ്മപ്പെടുത്തൽ (പ്രൈവസി & സേഫ്റ്റി റിമൈൻഡർ) എന്ന സഹായതാ പേജ് കൗമാരക്കാർക്ക് ലൊക്കേഷൻ പങ്കിടൽ എങ്ങനെ പ്രവർത്തനക്ഷമമാക്കാനും നിഷ്ക്രിയമാക്കാനും കഴിയുമെന്നും, ലൊക്കേഷൻ പങ്കിടുമ്പോൾ അവർ പരിഗണിക്കേണ്ട പ്രധാന സ്വകാര്യത, സുരക്ഷാ നുറുങ്ങുകളെ കുറിച്ചും വിശദീകരിക്കുന്നു.

എല്ലാ സ്നാപ്ചാറ്റർമാരും രണ്ട്-ഘടക പ്രമാണീകരണം പ്രവർത്തനക്ഷമമാക്കാനും അവരുടെ ഇമെയിലും ഫോൺ നമ്പറും പരിശോധിച്ചുറപ്പിക്കാനും ഞങ്ങൾ ശുപാർശ ചെയ്യുന്നു. ഈ അധിക പരിരക്ഷകൾ പ്രവർത്തനക്ഷമമാക്കുന്നത് വഴി മോശം അഭിനേതാക്കൾക്ക് അവരുടെ അക്കൗണ്ടുകൾ അപകടപ്പെടുത്തുന്നത് കൂടുതൽ ബുദ്ധിമുട്ടാക്കുന്നു.