ഞങ്ങളുടെ സുതാര്യതാ റിപ്പോർട്ടിൽ ചർച്ച ചെയ്യുന്ന സാധാരണയായി ഉപയോഗിക്കുന്ന പദങ്ങൾ, നയങ്ങൾ, പ്രവർത്തന രീതികൾ എന്നിവയുടെ നിർവചനങ്ങൾ ചുവടെ ചേർക്കുന്നു.
ലൈംഗിക ഉള്ളടക്കം: ലൈംഗിക നഗ്നത, അശ്ലീലത അല്ലെങ്കിൽ വാണിജ്യപരമായ ലൈംഗിക സേവനങ്ങൾ എന്നിവയുടെ പ്രചാരണത്തെയോ വിതരണത്തെയോ സൂചിപ്പിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്, ദയവായി ലൈംഗിക ഉള്ളടക്കത്തെക്കുറിച്ചുള്ള ഞങ്ങളുടെ വിശദീകരണം അവലോകനം ചെയ്യുക. ശ്രദ്ധിക്കുക, ഞങ്ങളുടെ സുതാര്യതാ റിപ്പോർട്ടുകളുടെ ഉദ്ദേശ്യങ്ങൾക്കായി, ഞങ്ങൾ മറ്റ് തരത്തിലുള്ള ലൈംഗിക ഉള്ളടക്കത്തിൽ നിന്ന് കുട്ടികളുടെ ലൈംഗിക ചൂഷണവും ദുരുപയോഗവും സംബന്ധിച്ച ഡാറ്റ പ്രത്യേകമായി നിർവ്വചിക്കുകയും ട്രാക്ക് ചെയ്യുകയും ചെയ്യുന്നു.
പീഡനവും ഭീഷണിപ്പെടുത്തലും: വാക്കാലുള്ള അധിക്ഷേപം, ലൈംഗിക പീഡനം അല്ലെങ്കിൽ അനാവശ്യ ലൈംഗിക ശ്രദ്ധ എന്നിവ പോലുള്ള ഒരു സാധാരണ വ്യക്തിക്ക് വൈകാരിക ക്ലേശം അനുഭവപ്പെടാൻ കാരണമായേക്കാവുന്ന ഏതെങ്കിലും അനാവശ്യ പെരുമാറ്റത്തെ സൂചിപ്പിക്കുന്നു. ഈ വിഭാഗത്തിൽ പരസ്‌പര സമ്മതത്തോടെയല്ലാത്ത സ്വകാര്യ ചിത്രങ്ങളുടെ (NCII) പങ്കിടൽ അല്ലെങ്കിൽ സ്വീകരിക്കല്‍ ഉൾപ്പെടുന്നു. കൂടുതൽ വിവരങ്ങൾക്ക്, ദയവായി പീഡനവും ഭീഷണിപ്പെടുത്തലും സംബന്ധിച്ച ഞങ്ങളുടെ വിശദീകരണം അവലോകനം ചെയ്യുക.
ഭീഷണികളും അതിക്രമവും: ഗുരുതരമായ ശാരീരികമോ വൈകാരികമോ ആയ ദോഷം വരുത്താനുള്ള ഉദ്ദേശ്യം പ്രകടിപ്പിക്കുന്ന ഉള്ളടക്കത്തെ സൂചിപ്പിക്കുന്നു. അതിക്രമം എന്നത് മനുഷ്യ൪ക്കെതിരെയുള്ള അതിക്രമം, മൃഗങ്ങളുടെ ദുരുപയോഗം, രക്തച്ചൊരിച്ചിൽ, അല്ലെങ്കിൽ ഗ്രാഫിക് ചിത്രങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കാനോ മഹത്വവത്കരിക്കാനോ ചിത്രീകരിക്കാനോ ശ്രമിക്കുന്ന ഏതെങ്കിലും ഉള്ളടക്കത്തെ സൂചിപ്പിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്, ദയവായി ഭീഷണികൾ, അതിക്രമം, ഉപദ്രവം എന്നിവയെക്കുറിച്ചുള്ള ഞങ്ങളുടെ വിശദീകരണം അവലോകനം ചെയ്യുക.
സ്വയം ഉപദ്രവിക്കലും ആത്മഹത്യയും: സ്വയം മുറിവേൽപ്പിക്കൽ, ആത്മഹത്യ അല്ലെങ്കിൽ ഭക്ഷണക്രമ വൈകല്യങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കുന്നതുൾപ്പെടെ സ്വയം ഉപദ്രവിക്കുന്നതിന്റെ മഹത്വവൽക്കരണത്തെ സൂചിപ്പിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്, ദയവായി ഭീഷണികൾ, അതിക്രമം, ഉപദ്രവം എന്നിവയെക്കുറിച്ചുള്ള ഞങ്ങളുടെ വിശദീകരണം അവലോകനം ചെയ്യുക.
തെറ്റായ വിവരങ്ങൾ: ദാരുണമായ സംഭവങ്ങളുടെ അസ്തിത്വം നിഷേധിക്കൽ, തെളിവില്ലാത്ത മെഡിക്കൽ അവകാശവാദങ്ങൾ, അല്ലെങ്കിൽ പൗര പ്രക്രിയകളുടെ സമഗ്രതയെ ദുർബലപ്പെടുത്തൽ, അല്ലെങ്കിൽ ജനറേറ്റീവ് AI വഴിയോ വഞ്ചനാപരമായ എഡിറ്റിംഗിലൂടെയോ ഉൾപ്പെടെ, തെറ്റായ അല്ലെങ്കിൽ തെറ്റിദ്ധരിപ്പിക്കുന്ന ഉദ്ദേശ്യങ്ങൾക്കായി ഉള്ളടക്കം കൈകാര്യം ചെയ്യല്‍ എന്നിവ പോലുള്ള ഹാനികരമോ ദുരുദ്ദേശ്യപരമോ ആയ, തെറ്റായ അല്ലെങ്കിൽ തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കം ഇതിൽ ഉൾപ്പെടുന്നു. കൂടുതൽ വിവരങ്ങൾക്ക്, ദയവായി ഹാനികരമായ തെറ്റായതോ വഞ്ചനാപരമായതോ ആയ വിവരങ്ങളെക്കുറിച്ചുള്ള ഞങ്ങളുടെ വിശദീകരണം അവലോകനം ചെയ്യുക.
ആൾമാറാട്ടം: ഒരു അക്കൗണ്ട് മറ്റൊരു വ്യക്തിയുമായോ ബ്രാൻഡുമായോ ബന്ധമുണ്ടെന്ന് തെറ്റിദ്ധരിപ്പിക്കുമ്പോൾ സംഭവിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്, ദയവായി ഹാനികരമായ തെറ്റായതോ വഞ്ചനാപരമായതോ ആയ വിവരങ്ങളെക്കുറിച്ചുള്ള ഞങ്ങളുടെ വിശദീകരണം അവലോകനം ചെയ്യുക.
സ്‌പാം: ദോഷകരമായ ആശയക്കുഴപ്പം ഉണ്ടാക്കാൻ സാധ്യതയുള്ള അല്ലെങ്കിൽ നിയമാനുസൃത ഉപയോക്താക്കൾക്ക് അപകടസാധ്യതയോ ശല്യമോ ഉണ്ടാക്കാൻ സാധ്യതയുള്ള അനാവശ്യ സന്ദേശങ്ങളെയോ അപ്രസക്തമായ പങ്കിട്ട ഉള്ളടക്കത്തെയോ സ്‌പാം എന്നത് സൂചിപ്പിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്, ദയവായി ഹാനികരമായ തെറ്റായതോ വഞ്ചനാപരമായതോ ആയ വിവരങ്ങളെക്കുറിച്ചുള്ള ഞങ്ങളുടെ വിശദീകരണം അവലോകനം ചെയ്യുക.
മയക്കുമരുന്ന്: നിയമവിരുദ്ധമായ മയക്കുമരുന്നുകളുടെ (വ്യാജ ഗുളികകൾ ഉൾപ്പെടെ) വിതരണത്തെയും ഉപയോഗത്തെയും, മയക്കുമരുന്ന് ഉൾപ്പെടുന്ന മറ്റ് നിയമവിരുദ്ധ പ്രവർത്തനങ്ങളെയും സൂചിപ്പിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്, ദയവായി നിയമവിരുദ്ധമോ നിയന്ത്രിതമോ ആയ പ്രവർത്തനങ്ങളെക്കുറിച്ചുള്ള ഞങ്ങളുടെ വിശദീകരണം അവലോകനം ചെയ്യുക.
ആയുധങ്ങൾ: മരണം, ശാരീരിക ക്ഷതം അല്ലെങ്കിൽ മറ്റ് ഭൗതിക നാശനഷ്ടങ്ങൾ എന്നിവ ഉണ്ടാക്കുന്നതിനായി രൂപകൽപ്പന ചെയ്തതോ ഉപയോഗിക്കുന്നതോ ആയ ഉപകരണങ്ങളെ സൂചിപ്പിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്, ദയവായി നിയമവിരുദ്ധമോ നിയന്ത്രിതമോ ആയ പ്രവർത്തനങ്ങളെക്കുറിച്ചുള്ള ഞങ്ങളുടെ വിശദീകരണം അവലോകനം ചെയ്യുക.
മറ്റ് നിയന്ത്രിത ഉൽപ്പന്നങ്ങൾ: നിയമവിരുദ്ധമായ ചൂതാട്ടം, പുകയില ഉൽപന്നങ്ങൾ, മദ്യം എന്നിവ ഉൾപ്പെടെയുള്ള നിയന്ത്രിത ഉൽപ്പന്നങ്ങളുടെയോ വ്യവസായങ്ങളുടെയോ പ്രമോഷനെ സൂചിപ്പിക്കുന്നു. ക്രിമിനൽ സ്വഭാവം അല്ലെങ്കിൽ ഒരു വ്യക്തിയുടെ ജീവൻ, സുരക്ഷ അല്ലെങ്കിൽ ക്ഷേമം എന്നിവയ്ക്ക് ഗുരുതരമായ അപകടമുണ്ടാക്കുന്നതോ ഉൾപ്പടെയുള്ള പെരുമാറ്റത്തെ പ്രോത്സാഹിപ്പിക്കുകയോ പ്രേരിപ്പിക്കുകയോ ചെയ്തേക്കാവുന്ന, നിയമവിരുദ്ധമോ അപകടകരമോ ആയ പ്രവർത്തനങ്ങളും ഈ വിഭാഗത്തിൽ ഉൾപ്പെടുന്നു. കൂടുതൽ വിവരങ്ങൾക്ക്, ദയവായി നിയമവിരുദ്ധമോ നിയന്ത്രിതമോ ആയ പ്രവർത്തനങ്ങളെക്കുറിച്ചുള്ള ഞങ്ങളുടെ വിശദീകരണം അവലോകനം ചെയ്യുക.
വിദ്വേഷ പ്രസംഗം: ഒരു വ്യക്തിയെയോ അല്ലെങ്കിൽ ഒരു കൂട്ടം വ്യക്തികളെയോ അവരുടെ വംശം, നിറം, ജാതി, വംശീയത, ജനിച്ച രാജ്യം, മതം, ലൈംഗിക ആഭിമുഖ്യം, ലിംഗ സ്വത്വം, വൈകല്യം, വിമുക്തഭട പദവി, കുടിയേറ്റ നില, സാമൂഹിക-സാമ്പത്തിക നില, പ്രായം, ഭാരം അല്ലെങ്കിൽ ഗർഭാവസ്ഥ എന്നിവയുടെ അടിസ്ഥാനത്തിൽ അവഹേളിക്കുകയോ അപകീർത്തിപ്പെടുത്തുകയോ അല്ലെങ്കിൽ വിവേചനത്തെയോ അക്രമത്തെയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്ന ഉള്ളടക്കത്തെ സൂചിപ്പിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്, ദയവായി വിദ്വേഷകരമായ ഉള്ളടക്കം, ഭീകരവാദം, അക്രമാസക്തമായ തീവ്രവാദം എന്നിവയെക്കുറിച്ചുള്ള ഞങ്ങളുടെ വിശദീകരണം അവലോകനം ചെയ്യുക.
കുട്ടികളുടെ ലൈംഗിക ചൂഷണവും ദുരുപയോഗവും: കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതും ദുരുപയോഗം ചെയ്യുന്നതുമായ ചിത്രങ്ങളും (CSEAI), പ്രായപൂർത്തിയാകാത്ത ഒരാളെ ഏതെങ്കിലും ലൈംഗിക ഉദ്ദേശ്യത്തിനായി ചൂഷണം ചെയ്യുന്നതോ പ്രലോഭിപ്പിക്കുന്നതോ ഉൾപ്പെടെ, ഏതെങ്കിലും തരത്തിലുള്ള കുട്ടികളുടെ ലൈംഗിക ചൂഷണവും ദുരുപയോഗവും അടങ്ങിയിരിക്കുന്ന ഉള്ളടക്കത്തെ സൂചിപ്പിക്കുന്നു. കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതിൻ്റെയും ദുരുപയോഗം ചെയ്യുന്നതിൻ്റെയും തിരിച്ചറിഞ്ഞ എല്ലാ സംഭവങ്ങളും ഞങ്ങൾ അധികാരികളെ അറിയിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്, ദയവായി ലൈംഗിക ഉള്ളടക്കത്തെക്കുറിച്ചുള്ള ഞങ്ങളുടെ വിശദീകരണം അവലോകനം ചെയ്യുക.
തീവ്രവാദവും അക്രമാസക്തമായ തീവ്രവാദവും: ഇത് രാഷ്ട്രീയമോ മതപരമോ സാമൂഹികമോ വംശീയമോ പാരിസ്ഥിതികമോ പോലുള്ള പ്രത്യയശാസ്ത്ര ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി വ്യക്തികളും/അല്ലെങ്കിൽ ഗ്രൂപ്പുകളും ചെയ്യുന്ന തീവ്രവാദമോ മറ്റ് അക്രമപരമോ ക്രിമിനൽ പ്രവർത്തനങ്ങളോ പ്രോത്സാഹിപ്പിക്കുന്നതോ പിന്തുണയ്ക്കുന്നതോ ആയ ഉള്ളടക്കത്തെ സൂചിപ്പിക്കുന്നു. ഏതെങ്കിലും വിദേശ ഭീകരവാദ സംഘടനയെയോ അക്രമാസക്തമായ തീവ്രവാദ വിദ്വേഷ ഗ്രൂപ്പിനെയോ പ്രോത്സാഹിപ്പിക്കുന്നതോ പിന്തുണയ്ക്കുന്നതോ ആയ ഏതെങ്കിലും ഉള്ളടക്കം, അതുപോലെ തന്നെ അത്തരം സംഘടനകൾക്കോ അക്രമാസക്തമായ തീവ്രവാദ പ്രവർത്തനങ്ങൾക്കോ വേണ്ടിയുള്ള റിക്രൂട്ട്‌മെൻ്റിനെ പ്രോത്സാഹിപ്പിക്കുന്ന ഉള്ളടക്കവും ഇതിൽ ഉൾപ്പെടുന്നു. കൂടുതൽ വിവരങ്ങൾക്ക്, ദയവായി വിദ്വേഷകരമായ ഉള്ളടക്കം, ഭീകരവാദം, അക്രമാസക്തമായ തീവ്രവാദം എന്നിവയെക്കുറിച്ചുള്ള ഞങ്ങളുടെ വിശദീകരണം അവലോകനം ചെയ്യുക.
ഉള്ളടക്ക റിപ്പോർട്ടുകളും അക്കൗണ്ട് റിപ്പോർട്ടുകളും: ഞങ്ങളുടെ ആപ്പില്‍ ഉള്ള റിപ്പോർട്ടിംഗ് മെനു വഴി Snap-ലേക്ക് റിപ്പോർട്ടുചെയ്‌ത ഉള്ളടക്കങ്ങളുടെയും അക്കൗണ്ടുകളുടെയും മൊത്തം എണ്ണം. ഉള്ളടക്കത്തിൽ ഫോട്ടോകൾ, വീഡിയോകൾ, ചാറ്റുകൾ എന്നിവ ഉൾപ്പെടുന്നു എന്നത് ശ്രദ്ധിക്കുക.
നടപ്പാക്കൽ (നടപ്പിലാക്കിയത്): ഒരു ഉള്ളടക്കത്തിനോ അക്കൗണ്ടിനോ എതിരെ എടുത്ത നടപടി (ഉദാ. ഇല്ലാതാക്കൽ, മുന്നറിയിപ്പ്, ലോക്ക് ചെയ്യൽ). ഉള്ളടക്കത്തിൽ ഫോട്ടോകൾ, വീഡിയോകൾ, ചാറ്റുകൾ എന്നിവ ഉൾപ്പെടുന്നു എന്നത് ശ്രദ്ധിക്കുക. റിപ്പോർട്ട് ചെയ്യപ്പെട്ട ഉള്ളടക്ക ലംഘനങ്ങങ്ങള്‍ക്ക് മനുഷ്യ ഏജൻ്റുമാരോ ഓട്ടോമേഷനോ (ഉയർന്ന കൃത്യതയുള്ള ഓട്ടോമേഷൻ സാധ്യമാകുന്നിടത്ത്) നടപടിയെടുത്തേക്കാം.
നടപടിയെടുത്ത മൊത്തം ഉള്ളടക്കം: Snapchat-ൽ നടപടിയെടുത്ത ഉള്ളടക്കത്തിൻ്റെ (ഉദാഹരണത്തിന്., Snap-കൾ, സ്റ്റോറികൾ) ആകെ എണ്ണം.
നടപടിയെടുത്ത മൊത്തം അദ്വിതീയ അക്കൗണ്ടുകൾ: Snapchat-ൽ നടപടിയെടുത്ത അദ്വിതീയ അക്കൗണ്ടുകളുടെ ആകെ എണ്ണം. ഉദാഹരണത്തിന്, വിവിധ കാരണങ്ങളാൽ ഒരൊറ്റ അക്കൗണ്ടിനെതിരെ ഒന്നിലധികം തവണ നടപടിയെടുക്കുകയാണെങ്കിൽ (ഉദാഹരണത്തിന്., തെറ്റായ വിവരങ്ങൾ പോസ്റ്റു ചെയ്തതിന് ഒരു ഉപയോക്താവിന് മുന്നറിയിപ്പ് നൽകുകയും പിന്നീട് മറ്റൊരു ഉപയോക്താവിനെ ഉപദ്രവിച്ചതിന് അവരുടെ അക്കൗണ്ട് ലോക്ക് ചെയ്യപ്പെടുകയും ചെയ്താൽ), ഈ മാനദണ്ഡത്തില്‍ ഒരു അക്കൗണ്ടിന് എതിരെ മാത്രമേ നടപടിയെടുത്തതായി കണക്കാക്കുകയുള്ളൂ. എന്നിരുന്നാലും, രണ്ട് നടപ്പാക്കല്‍ നടപടികളും ഞങ്ങളുടെ "ഉള്ളടക്കത്തിൻ്റെയും അക്കൗണ്ട് ലംഘനങ്ങളുടെയും അവലോകനം" എന്ന പട്ടികയിൽ ഉൾപ്പെടുത്തും, "തെറ്റായ വിവരങ്ങൾ" എന്നതിന് ഒരു സവിശേഷ അക്കൗണ്ട് നടപടിയും "പീഡനവും ഭീഷണിപ്പെടുത്തലും" എന്നതിന് ഒരു സവിശേഷ അക്കൗണ്ട് നടപടിയും ഉണ്ടായിരിക്കും.
Snap നടപടിയെടുത്ത മൊത്തം റിപ്പോർട്ടുകളുടെ %: ഒരു നയപരമായ കാരണത്തിനുള്ളിൽ നടപടിയെടുത്ത ഉള്ളടക്കവും അക്കൗണ്ടുകളും, എല്ലാ നയപരമായ കാരണങ്ങളിലുടനീളം നടപടിയെടുത്ത മൊത്തം ഉള്ളടക്കങ്ങളുടെയും അക്കൗണ്ടുകളുടെയും എണ്ണം കൊണ്ട് ഹരിച്ചാല്‍ ലഭിക്കുന്ന ശതമാനത്തെ ഈ മൂല്യം കാണിക്കുന്നു.
പ്രവൃത്തി പൂർത്തിയാക്കാൻ എടുക്കുന്ന സമയം: ഞങ്ങളുടെ സുരക്ഷാ ടീമുകൾക്ക് ആദ്യമായി ഒരു റിപ്പോർട്ട് ലഭിക്കുന്നത് മുതൽ (സാധാരണയായി ഒരു റിപ്പോർട്ട് സമർപ്പിക്കുമ്പോൾ) അവസാനത്തെ നടപടി എടുക്കുന്നത് വരെയുള്ള സമയം. ഒന്നിലധികം റൗണ്ട് അവലോകനങ്ങൾ നടന്നാൽ, അന്തിമ സമയം കണക്കാക്കുന്നത് അവസാനം എടുത്ത നടപടിയിലാണ്.
ലംഘനപരമായ കാഴ്‌ചാ നിരക്ക് (VVR): Snapchat-ൽ ഉടനീളമുള്ള എല്ലാ സ്റ്റോറിയുടെയും Snap-ന്റെയും കാഴ്ചകളുടെ അനുപാതത്തിൽ ലംഘനം നടത്തുന്ന ഉള്ളടക്കം ഉൾക്കൊള്ളുന്ന സ്റ്റോറി, Snap കാഴ്ചകളുടെ ശതമാനമാണ് VVR. ഉദാഹരണത്തിന്, ഞങ്ങളുടെ VVR 0.03% ആണെങ്കിൽ, അതിനർത്ഥം Snapchat-ലെ ഓരോ 10,000 Snap, സ്റ്റോറി കാഴ്ചകളിൽ, 3 എണ്ണത്തിൽ ഞങ്ങളുടെ നയങ്ങൾ ലംഘിക്കുന്ന ഉള്ളടക്കം അടങ്ങിയിരിക്കുന്നു. Snapchat-ലെ Snap, സ്റ്റോറി കാഴ്ചകളുടെ എത്ര ശതമാനമാണ് ഞങ്ങളുടെ കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിക്കുന്ന ഉള്ളടക്കത്തിൽ നിന്ന് വരുന്നതെന്ന് മനസ്സിലാക്കാൻ ഈ അളവ് ഞങ്ങളെ അനുവദിക്കുന്നു (ഒന്നുകിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത് അല്ലെങ്കിൽ സജീവമായി നടപ്പിലാക്കിയത്).
അപ്പീൽ: ഒരു അക്കൗണ്ട് ലോക്ക് ചെയ്ത ഞങ്ങളുടെ തീരുമാനം വീണ്ടും അവലോകനം ചെയ്യാൻ ഒരു ഉപയോക്താവ് അഭ്യർത്ഥന സമർപ്പിക്കുമ്പോൾ ഒരു അപ്പീൽ സംഭവിക്കുന്നു. ഉദാഹരണത്തിന്, ഞങ്ങളുടെ പീഡന നയം ലംഘിച്ച ഒരു അക്കൗണ്ട് ഞങ്ങൾ നീക്കം ചെയ്തേക്കാം. ഒരു ഉപയോക്താവ് ഞങ്ങളുടെ വിലയിരുത്തലിനോട് വിയോജിക്കുകയും ഞങ്ങളുടെ തീരുമാനം പുനഃപരിശോധിക്കാൻ ഒരു അപ്പീൽ സമർപ്പിക്കുകയും ചെയ്‌തേക്കാം.
പുനഃസ്ഥാപനം: ഒരു അപ്പീലിന് മറുപടിയായി എടുത്ത യഥാർത്ഥ മോഡറേഷൻ തീരുമാനത്തിൻ്റെ പിൻവലിക്കലാണ് പുനഃസ്ഥാപിക്കൽ. ഒരു അപ്പീൽ ലഭിച്ചുകഴിഞ്ഞാൽ, ഞങ്ങളുടെ ആദ്യത്തെ നിർവ്വഹണ നടപടി ശരിയായിരുന്നോ എന്ന് ഞങ്ങൾ അവലോകനം ചെയ്യുകയും വിലയിരുത്തുകയും ചെയ്യും. ഞങ്ങളുടെ പ്ലാറ്റ്‌ഫോം നയങ്ങളുടെ മാർഗ്ഗനിർദ്ദേശങ്ങൾക്കുള്ളിൽ ഉള്ളടക്കമോ അക്കൗണ്ടോ നടപ്പാക്കുന്നതിൽ ഞങ്ങൾക്ക് തെറ്റുപറ്റിയെന്ന് ഞങ്ങൾ നിർണ്ണയിക്കുകയാണെങ്കിൽ, അപ്പീൽ ചെയ്ത ഉള്ളടക്കമോ അക്കൗണ്ടോ ഞങ്ങളുടെ പ്ലാറ്റ്‌ഫോമിലേക്ക് പുനഃസ്ഥാപിക്കും.