പിന്തിരിഞ്ഞു നോക്കുമ്പോൾ: Snap-ന്റ ലോ എൻഫോഴ്സ്മെന്റ് ഉച്ചകോടിയുടെ അഞ്ച് വർഷങ്ങൾ
ജനുവരി 30, 2025
കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ, Snap-ന്റെ യുഎസ് ലോ എൻഫോഴ്‌സ്‌മെന്റ് ഉച്ചകോടി പൊതുജന സുരക്ഷാ ഉദ്യോഗസ്ഥർക്കായുള്ള ഒരു പ്രധാന വിദ്യാഭ്യാസ പരിപാടിയായി വികസിച്ചിട്ടുണ്ട്, ഇത് അവരുടെ അന്വേഷണങ്ങളെ നേരിട്ട് സാഹായിക്കുന്ന നിർണായക വിവരങ്ങൾ പ്രദാനം ചെയ്യുന്നു.
Snapchat കമ്മ്യൂണിറ്റിയുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ Snap കൂടുതൽ പ്രതിജ്ഞാബദ്ധമാണ്, ഡിജിറ്റൽ മേഖലയിൽ ഉടനീളമുള്ള വിവിധതരം ഓൺലൈൻ അപകടസാധ്യതകളിൽ നിന്ന് Snapchat ഉപയോഗിക്കുന്നവരെ സംരക്ഷിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിനായി പ്രാദേശിക, സംസ്ഥാന, ദേശീയ, അന്തർദേശീയ നിയമനിർവ്വഹണ ഏജൻസികളുമായി ഞങ്ങൾ ദീർഘകാലമായി നടത്തിവരുന്ന പ്രവർത്തനമാണ് ഈ ദൗത്യത്തിന്റെ ഒരു പ്രധാന ഭാഗം.
സഹകരണം, സുതാര്യത, നവീന ആശയങ്ങൾ എന്നിവയിലൂടെ 2025-ലെ ലോ എൻഫോഴ്‌സ്‌മെന്റ് ഉച്ചകോടി ഈ ദൗത്യത്തിന് കൂടുതൽ കരുത്തുപകർന്നു. ഈ വർഷം യുഎസിലും, അനുബന്ധ ഉച്ചകോടിയിലൂടെ — ലോകമെമ്പാടും ഞങ്ങളോടൊപ്പം ചേർന്ന എല്ലാ ഏജൻസികളോടും പങ്കാളികളോടും ഞങ്ങൾ നന്ദി രേഖപ്പെടുത്തുന്നു — സമഗ്രവും ഫലപ്രദവുമായ പ്രായപരിശോധനാ മാനദണ്ഡങ്ങൾക്കയി വാദിക്കുന്നത് ഉൾപ്പെടെയുള്ള സുരക്ഷാ പ്രവർത്തനങ്ങളിൽ നേതൃപരമായ പങ്ക് തുടരാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.
ഞങ്ങളുടെ ലോ എൻഫോഴ്സ്മെന്റ് ഉച്ചകോടിയുടെ കണക്കുകൾ

കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ, Snap-ന്റെ സുരക്ഷാ ഉപകരണങ്ങളെക്കുറിച്ചും പ്രവർത്തനരീതികളെക്കുറിച്ചും മനസ്സിലാക്കുന്നതിനായി 15,000-ലധികം പ്രാദേശിക, സംസ്ഥാന,ദേശീയ ഉദ്യോഗസ്ഥർ ഈ ഉച്ചകോടിയിൽ പങ്കെടുത്തു. ഇതിനെയും വർഷത്തിലുടനീളം ആയിരക്കണക്കിന് ആളുകളിലേക്ക് എത്തുന്ന - ഞങ്ങളുടെ മറ്റ് സമ്പർക്ക പരിപാടികളെയും, കമ്മ്യൂണിറ്റിയുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങളിലെ പ്രധാന നാഴികക്കല്ലുകളായാണ് ഞങ്ങൾ കാണുന്നത്.

ഫാമിലി സെന്ററിലെ പരിഷ്കാരങ്ങളും, കൗമാരക്കാരെയും കുടുംബങ്ങളെയും ഓൺലൈൻ അപകടങ്ങളെക്കുറിച്ച് ബോധവൽക്കരിക്കാനായി ദ കീസ്: എ ഗൈഡ് ടു ഡിജിറ്റൽ സേഫ്റ്റി എന്ന ഇന്ററാക്ടീവ് കോഴ്സും ഉൾപ്പെടെ കൗമാരക്കാരുടെ സുരക്ഷയ്ക്കായി Snap നടത്തിവരുന്ന തുടർച്ചയായ നിക്ഷേപങ്ങളെ 2025-ലെ ഉച്ചകോടി എടുത്തുകാട്ടി. ക്രിമിനൽ അന്വേഷണങ്ങളിൽ ഡിജിറ്റൽ തെളിവുകൾക്കുള്ള പ്രാധാന്യം വ്യക്തമാക്കുന്ന വിശദമായ ഒരു പഠനവും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ വർഷം ഞങ്ങൾ ഞങ്ങളുടെ ആദ്യത്തെ അന്താരാഷ്ട്ര അനുബന്ധ ഉച്ചകോടിക്ക് തുടക്കംകുറിച്ചുകൊണ്ട്, അന്താരാഷ്ട്ര നിയമപാലകർക്കായി ഈ പരിപാടി ഞങ്ങൾ വ്യാപിപ്പിച്ചിരിക്കുകയാണ്.

Snap-ഉം നിയമപാലകരും തമ്മിലുള്ള വിശ്വാസം വർദ്ധിപ്പിക്കുന്നതിൽ ഞങ്ങളുടെ ലോ എൻഫോഴ്‌സ്‌മെന്റ് ഉച്ചകോടികൾ വലിയ പങ്ക് വഹിക്കുന്നു, സുതാര്യത, സഹകരണം, Snapchat ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുക എന്ന ദൗത്യം എന്നിവയിലാണ് ഈ ബന്ധത്തിന്റെ അടിത്തറ കെട്ടിപ്പടുത്തിരിക്കുന്നത്.
ഈ വർഷത്തെ ഉച്ചകോടിയിലെ പ്രധാന ഹൈലൈറ്റുകൾ ഇവയാണ്:
– Rachel Hochhauser, ഡയറക്ടർ, സേഫ്റ്റി ഓപ്പറേഷൻസ് ഔട്ട്റീച്ച്