ദൈർഘ്യമേറിയതും സങ്കീർണ്ണവും വിശിഷ്ടവുമായ ഒരു പാസ്‌വേഡ് തിരഞ്ഞെടുക്കുക, അത് തട്ടിപ്പുകാർക്ക് നിങ്ങളുടെ പാസ്‌വേഡ് ഊഹിക്കുന്നതു തടയാനും അല്ലെങ്കിൽ അപഹരിക്കപ്പെട്ട പാസ്‌വേഡുകളുടെ ലിസ്‌റ്റുകൾ ഉപയോഗിച്ച് നിങ്ങളുടെ അക്കൗണ്ടിലേക്ക് പ്രവേശിക്കുന്നത് തടയാനും സഹായിക്കും.
നിങ്ങൾക്ക് ഒരു ദൈർഘ്യമേറിയ പാസ്‌വേഡ് ആവശ്യമാണ്, കാരണം ഓരോ വർഷവും പാസ്‌വേഡുകൾ തകർക്കാനുള്ള കഴിവ് വർദ്ധിച്ചു കൊണ്ടിരിക്കുന്നു, ഇത് പ്രത്യേകിച്ച് ചെറിയ പാസ്‌വേഡുകളെ ദുർബലമാക്കുന്നു;
നിങ്ങൾക്ക് ഒരു അദ്വിതീയ പാസ്‌വേഡ് ആവശ്യമാണ്, കാരണം മറ്റ് ആപ്ലിക്കേഷനുകളിൽ നിന്നും സേവനങ്ങളിൽ നിന്നുമുള്ള പാസ്‌വേഡുകൾ വീണ്ടും ഉപയോഗിക്കുന്നു എന്നതുകൊണ്ടർത്ഥമാക്കുന്നത് ആ പാസ്‌വേഡുകളിൽ ഏതെങ്കിലും ഒന്ന് അപഹരിക്കപ്പെട്ടാൽ, നിങ്ങളുടെ സ്നാപ്ചാറ്റ് അക്കൗണ്ടും അപകടത്തിലാണ് എന്നാണ്; കൂടാതെ
നിങ്ങൾ ഒരു സങ്കീർണ്ണമായ പാസ്‌വേഡ് വേണം ഉപയോഗിക്കേണ്ടത്. എന്തെന്നാൽ, നിങ്ങളുടെ പാസ്‌വേഡിലേക്ക് അക്കങ്ങളും വലിയക്ഷരങ്ങളും ചെറിയക്ഷരങ്ങളും ചിഹ്നങ്ങളും ചേർക്കുന്നത് നിങ്ങളുടെ പാസ്‌വേഡ് തകർക്കാൻ എടുക്കുന്ന സമയം ഗണ്യമായി വർദ്ധിപ്പിക്കുന്നു.
അതിനാൽ "I l0ve Gr@ndma's gingerbread c00kies!" എന്നതുപോലുള്ള ഒരു പാസ്‌വേഡ് വാക്യം ഉപയോഗത്തിൽ കൊണ്ടുവരാൻ വേണ്ടി നിങ്ങളുടെ എല്ലാത്തരം സർഗ്ഗാത്മക ശ്രമങ്ങളും നടത്തുക. - അതല്ല, നിങ്ങൾ "Password123" എന്നിവ പോലുള്ള പാസ്‌വേഡുകൾ ആണ് ഉപയോഗിക്കുന്നതെങ്കിൽ അവ ആരെയും കബളിപ്പിക്കാൻ പോകുന്നില്ല. പാസ്‌വേഡുകൾ ഓർമ്മിക്കുന്നതിൽ നിങ്ങൾക്ക് പ്രശ്നമുണ്ടെങ്കിൽ, നിങ്ങൾ ഓർമ്മിച്ചിരിക്കേണ്ടതല്ലാത്ത സുരക്ഷിതമായ പാസ്‌വേഡുകൾ സൃഷ്ടിക്കുന്നതിനായി പാസ്‌വേഡ് മാനേജർ ഉപയോഗിക്കുന്നത് പരിഗണിക്കുക! നിങ്ങളുടെ രീതി എന്തുതന്നെയായാലും ശ്രദ്ധിക്കുക: ഒരിക്കലും നിങ്ങളുടെ പാസ്‌വേഡ് ആരുമായും പങ്കിടരുത്.
മറ്റൊരു വെബ്‌സൈറ്റിലോ ആപ്ലിക്കേഷനിലോ സേവനത്തിലോ ഉള്ള നിങ്ങളുടെ അക്കൗണ്ട് അപഹരിക്കപ്പെട്ടതായി നിങ്ങൾ മനസ്സിലാക്കുകയും നിങ്ങളുടെ സ്നാപ്ചാറ്റ് അക്കൗണ്ടിൽ അതേ പാസ്‌വേഡ് ഉപയോഗിച്ചിട്ടുണ്ടെങ്കിൽ, നിങ്ങളുടെ പാസ്‌വേഡ് ഉറപ്പായും മാറ്റുക!