Snap Values

ഒരു സുരക്ഷാ ആശങ്ക റിപ്പോർട്ട് ചെയ്യുക

ഒരു സുരക്ഷാ ആശങ്ക റിപ്പോർട്ട് ചെയ്യൽ 

Snapchat-നെ മോശം ആളുകൾ നൽകുന്ന ദോഷകരമായേക്കാവുന്ന ഉള്ളടക്കത്തിൽ നിന്നും മുക്തമാക്കാൻ നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിലൊന്ന്, നിങ്ങൾക്ക് അസ്വസ്ഥതയുണ്ടാക്കുന്ന എന്തെങ്കിലും നിങ്ങൾ നേരിടുമ്പോൾ ഞങ്ങളെ ബന്ധപ്പെടുക എന്നതാണ്. നിങ്ങൾ ചെയ്യേണ്ടത് ഒരു ഉള്ളടക്കത്തിൻെറ ഭാഗം അല്ലെങ്കിൽ ചാറ്റ് സന്ദേശമോ അമർത്തിപ്പിടിക്കുക എന്നതു മാത്രമാണ്, അപ്പോൾ ഒരു മെനു ദൃശ്യമാകും. തുടർന്ന്, ഓപ്ഷനുകളുടെ ഒരു പട്ടിക കാണുന്നതിന് "റിപ്പോർട്ട്" ടാപ്പ് ചെയ്യുക. അപ്പോൾ നിങ്ങളോട് ചില വിവരങ്ങൾ നൽകാൻ നിർദ്ദേശിക്കും. പൊതുവേ, നിങ്ങൾ ഒരു മീഡിയ ഇൻ-ആപ്പ് റിപ്പോർട്ട് ചെയ്താൽ, അതിൻെറ ഒരു പകർപ്പ് നിങ്ങളുടെ റിപ്പോർട്ടിനൊപ്പം സ്വയമേവ ഉൾപ്പെടുത്തുന്നതാണ്. 

Snapchat-ലോ ഞങ്ങളുടെ പിന്തുണാ സൈറ്റ് വഴിയോ ലഭിക്കുന്ന റിപ്പോർട്ടുകൾ അവലോകനം ചെയ്യുന്നതിനായി ഞങ്ങളുടെ സുരക്ഷാ ടീമുകൾ 24/7 പ്രവർത്തിക്കുന്നു, കൂടാതെ ഞങ്ങളുടെ കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങളോ സേവന നിബന്ധനകളോ ലംഘിച്ചതായി കാണിക്കുന്ന റിപ്പോർട്ട് ചെയ്യപ്പെട്ട ഉള്ളടക്കത്തിലും അക്കൗണ്ടുകളിലും അവർ നടപടിയെടുക്കുന്നതാണ്. റിപ്പോർട്ട് ചെയ്യൽ രഹസ്യസ്വഭാവമുള്ളതാണെന്നും നിങ്ങൾ റിപ്പോർട്ട് ചെയ്ത അക്കൗണ്ട് ഉടമയോട് ആരാണ് റിപ്പോർട്ട് ചെയ്തതെന്ന് പറയില്ലെന്നും ഓർമ്മിക്കേണ്ടത് പ്രധാനമാണ്. നിയമവിരുദ്ധമോ അപകടകരമോ ആയ എന്തെങ്കിലും കാര്യങ്ങൾ നിങ്ങൾ നേരിട്ടാൽ, അല്ലെങ്കിൽ ആരെങ്കിലും നിങ്ങളെ ഉപദ്രവിക്കാനോ നിങ്ങൾ സ്വയം ഉപദ്രവിക്കാൻ സാധ്യതയുണ്ടെന്ന് വിശ്വസിക്കാനോ എന്തെങ്കിലും കാരണങ്ങളുണ്ടെങ്കിൽ, ഉടൻ തന്നെ പ്രാദേശിക നിയമപാലകരെ ബന്ധപ്പെടുകയും തുടർന്ന് അതിനെപ്പറ്റി Snapchat-ൽ റിപ്പോർട്ട് ചെയ്യുകയും ചെയ്യുക. 

Snapchat-ൽ ഏതൊക്കെ ഉള്ളടക്കങ്ങളാണ് നിരോധിച്ചിരിക്കുന്നതെന്ന് അറിയാനായി ഞങ്ങളുടെ കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങളും സേവന നിബന്ധനകളും നിങ്ങൾക്ക് വായിക്കാവുന്നതാണ്. ഒരു നല്ല നിയമം: നിങ്ങൾ പറയുന്നത് ആർക്കെങ്കിലും സുരക്ഷിതമല്ലാത്തതോ പ്രതികൂലമായതോ ആയ അനുഭവം സൃഷ്ടിച്ചേക്കാം എങ്കിൽ, അത് പറയാതിരിക്കുന്നതാണ് നല്ലത്. 

കൂടാതെ, Snapchat-ൽ നിങ്ങൾക്ക് ഇഷ്ടപ്പെടാത്ത എന്തെങ്കിലും കണ്ടാലും, അത് ഞങ്ങളുടെ കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിക്കുന്നില്ലെങ്കിലും, നിങ്ങൾക്ക് അൺസബ്‌സ്‌ക്രൈബ് ചെയ്യാനോ ഉള്ളടക്കം മറയ്ക്കാനോ അയച്ചയാളെ അൺഫ്രണ്ട് ചെയ്യാനോ ബ്ലോക്ക് ചെയ്യാനുള്ള ഓപ്ഷനുകൾ തിരഞ്ഞെടുക്കാവുന്നതാണ്.

നിങ്ങളുടെ പൊതുവായ റിപ്പോർട്ടിംഗ് ചോദ്യങ്ങൾക്ക് നൽകിയ ഉത്തരങ്ങൾ 

Snapchat-ൽ റിപ്പോർട്ട് ചെയ്യേണ്ടത് രഹസ്യമായാണോ? 

അതെ. നിങ്ങൾ ഒരു റിപ്പോർട്ട് തയ്യാറാക്കുമ്പോൾ മറ്റ് സ്നാപ്പ്ചാറ്റർമാരെ (റിപ്പോർട്ട് ചെയ്ത അക്കൗണ്ട് ഉടമ ഉൾപ്പെടെ) ഞങ്ങൾ അറിയിക്കുന്നതല്ല. റിപ്പോർട്ട് ചെയ്ത അക്കൗണ്ട് ഉടമയുടെ ഉള്ളടക്കം നീക്കം ചെയ്യുകയോ അക്കൗണ്ടിൽ നടപടിയെടുക്കുകയോ ചെയ്താൽ ഞങ്ങൾ സാധാരണയായി ആപ്പിലൂടെയോ ഇമെയിൽ വഴിയോ അവരെ അറിയിക്കുന്നതാണ്. എന്നാൽ അവർ ഞങ്ങളുടെ തീരുമാനത്തിനെതിരെ അപ്പീൽ നൽകിയാൽ പോലും, സമർപ്പിച്ച റിപ്പോർട്ടിനെക്കുറിച്ച് ഞങ്ങൾ അവരെ അറിയിക്കുന്നതല്ല.

എനിക്ക് ഒരു റിപ്പോർട്ട് അജ്ഞാതമായി സമർപ്പിക്കാൻ കഴിയുമോ? 

അതെ. ഞങ്ങളുടെ സപ്പോർട്ട് സൈറ്റിൽ ലഭ്യമായ റിപ്പോർട്ടിംഗ് ഫോം നിങ്ങളുടെ പേരും Snapchat ഉപയോക്തൃനാമവും നൽകാനുള്ള ഓപ്ഷൻ വാഗ്ദാനം ചെയ്യുന്നു, എന്നാൽ അത്തരം വിവരങ്ങൾ നിർബന്ധമായി നൽകണമെന്ന് അത് ആവശ്യപ്പെടുന്നില്ല. നിങ്ങൾക്ക് അജ്ഞാതമായി ഒരു റിപ്പോർട്ട് സമർപ്പിക്കണമെങ്കിൽ, ഉപയോക്തൃനാമത്തിൻെറ സ്ഥലത്ത് നിങ്ങൾക്ക് "ഒന്നുമില്ല" എന്ന് എഴുതാവുന്നതാണ്. എന്നിരുന്നാലും, നിങ്ങളുടെ റിപ്പോർട്ടിനെക്കുറിച്ചു പിന്നീടുണ്ടാകുന്ന വിവരങ്ങൾ അറിയിക്കാൻ ഞങ്ങൾക്ക് നിങ്ങളെ ബന്ധപ്പെടാൻ കഴിയുന്ന ഒരു ഇമെയിൽ വിലാസം നിങ്ങൾ നൽകേണ്ടതാണ്. അജ്ഞാതമായി റിപ്പോർട്ട് ചെയ്യാനുള്ള ഓപ്ഷൻ ആപ്പിൽ ലഭ്യമല്ലെന്ന് ദയവായി ശ്രദ്ധിക്കുക. നിങ്ങൾ അജ്ഞാതമായി റിപ്പോർട്ട് ചെയ്യാനുള്ള ഓപ്ഷൻ തിരഞ്ഞെടുത്താലും ഇല്ലെങ്കിലും, നിങ്ങളുടെ റിപ്പോർട്ടിംഗ് രഹസ്യമായിരിക്കും (മുകളിലുള്ള ചോദ്യം കാണുക).

എന്‍റെ റിപ്പോർട്ടിനെക്കുറിച്ച് Snap എങ്ങനെയാണ് ഞാനുമായി ആശയവിനിമയം നടത്തുക? 

നിങ്ങൾ Snapchat-ൽ ഒരു ആശങ്ക റിപ്പോർട്ട് ചെയ്യുമ്പോൾ, നിങ്ങളുടെ റിപ്പോർട്ട് സമർപ്പിക്കപ്പെട്ടു എന്ന സ്ഥിരീകരണം നിങ്ങൾക്ക് ലഭിക്കുന്നതാണ്. നിങ്ങളുടെ Snapchat അക്കൗണ്ടിലെ ഇമെയിൽ വിലാസത്തിലോ ഞങ്ങളുടെ പിന്തുണാ സൈറ്റ് വഴിയാണ് നിങ്ങൾ റിപ്പോർട്ട് സമർപ്പിച്ചതെങ്കിൽ, അവിടെ നൽകിയ ഇമെയിൽ വിലാസത്തിലോ ഞങ്ങൾ നിങ്ങളെ ബന്ധപ്പെടുന്നതാണ്. സ്നാപ്പ്ചാറ്റർമാർക്ക് 'എൻെറ റിപ്പോർട്ടുകൾ' (മൈ റിപ്പോർട്ട്സ്) എന്ന ഫീച്ചർ വഴി അവരുടെ ഇൻ-ആപ്പ് റിപ്പോർട്ടുകളുടെ സ്റ്റാറ്റസ് പരിശോധിക്കാൻ കഴിയുന്നതാണ്. 

ഞാൻ സമർപ്പിച്ച റിപ്പോർട്ട് ആരാണ് അവലോകനം ചെയ്യുന്നത്? 

നിങ്ങൾ സമർപ്പിച്ച റിപ്പോർട്ട് അവലോകനം ചെയ്യുന്നതിനായി ഞങ്ങളുടെ സുരക്ഷാ ടീമുകൾ 24/7 പ്രവർത്തിക്കുന്നു.

ഒരു റിപ്പോർട്ട് അവലോകനം ചെയ്യാനും അതിൽ തീരുമാനമെടുക്കാനും Snap-ൻെറ സുരക്ഷാ ടീമുകൾ എത്ര സമയമെടുക്കും?

ഞങ്ങളുടെ അവലോകനം സാധാരണയായി ഏതാനും മണിക്കൂറുകൾക്കുള്ളിൽ സംഭവിക്കുന്നു, എന്നാൽ ചില സന്ദർഭങ്ങളിൽ ഇതിന് കൂടുതൽ സമയമെടുത്തേക്കാം.

Snap-ൻെറ അവലോകനത്തിൻെറ സാധ്യമായ ഫലങ്ങൾ എന്തൊക്കെയാണ്?

  • റിപ്പോർട്ട് ചെയ്യപ്പെട്ട ഉള്ളടക്കമോ അക്കൗണ്ടോ Snapchat-ൻെറ കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങളോ സേവന നിബന്ധനകളോ ലംഘിക്കുന്നുവെന്ന് ഞങ്ങൾ സ്ഥിരീകരിച്ചാൽ, ഞങ്ങൾ ആ ഉള്ളടക്കം നീക്കം ചെയ്‌തേക്കാം, ആ അക്കൗണ്ട് ലോക്ക് ചെയ്യുകയോ ഇല്ലാതാക്കുകയോ ചെയ്‌തേക്കാം, കുറ്റവാളിയെപ്പറ്റി അധികാരികളോട് റിപ്പോർട്ട് ചെയ്‌തേക്കാം. Snapchat-റ്റിലെ നിയമ നിർവ്വഹണത്തെക്കുറിച്ചുള്ള അധിക വിവരങ്ങൾ ഇവിടെ ലഭ്യമാണ്.

  • ഞങ്ങളുടെ കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങളുടെയോ സേവന നിബന്ധനകളുടെയോ ലംഘനം ഞങ്ങൾ തിരിച്ചറിഞ്ഞില്ലെങ്കിൽ, തുടർ നടപടികളൊന്നും എടുക്കുന്നതല്ല.

  • ഏതൊരു സാഹചര്യത്തിലും, ഞങ്ങളുടെ തീരുമാനമെന്താണെന്ന് ഞങ്ങൾ നിങ്ങളെ അറിയിക്കുന്നതാണ്.

ഞാൻ Snapchat-ൽ കുറച്ചു കാര്യങ്ങൾ റിപ്പോർട്ട് ചെയ്തു, എന്നാൽ അത് നീക്കം ചെയ്‌തിട്ടില്ല. എന്തുകൊണ്ടാണ് ഇത്? 

റിപ്പോർട്ട് ചെയ്ത എല്ലാ ഉള്ളടക്കവും നീക്കം ചെയ്യപ്പെട്ടിട്ടില്ല. ഞങ്ങളുടെ കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങളോ സേവന നിബന്ധനകളോ ലംഘിക്കുന്ന ഉള്ളടക്കങ്ങൾ ഞങ്ങൾ നീക്കം ചെയ്യുന്നതാണ്. നിങ്ങൾക്ക് ഇഷ്ടപ്പെടാത്തതും എന്നാൽ ഞങ്ങളുടെ കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾ അല്ലെങ്കിൽ സേവന നിബന്ധനകൾ അനുസരിച്ച് അനുവദനീയവുമായതുമായ ഉള്ളടക്കം നിങ്ങൾ കാണുകയാണെങ്കിൽ, ആ ഉള്ളടക്കം മറച്ചുവെച്ചോ അത് അയച്ചയാളെ തടയുകയോ നീക്കം ചെയ്യുകയോ ചെയ്തുകൊണ്ടോ നിങ്ങൾക്ക് അത് കാണുന്നത് ഒഴിവാക്കാനാകും.