അവതരിപ്പിക്കുന്നു, Snap-ന്റെ ഓസ്‌ട്രേലിയൻ കൗൺസിൽ ഫോർ ഡിജിറ്റൽ വെൽ-ബീയിങ്
ആഗസ്റ്റ് 29, 2025

ഈ വർഷം ആദ്യം തന്നെ, Snap-ൻെറ കൗൺസിൽ ഫോർ ഡിജിറ്റൽ വെൽ-ബീയിങ് (CDWB) ഓസ്‌ട്രേലിയയിലേക്ക് വിപുലീകരിക്കുമെന്ന് ഞങ്ങൾ പ്രഖ്യാപിച്ചു കഴിഞ്ഞു, യുഎസില്‍ വിജയകരമായി പൂര്‍ത്തിയാക്കിയ പൈലറ്റ് പ്രോഗ്രാമിന് ശേഷം, ഡിജിറ്റൽ ജീവിതവുമായി ബന്ധപ്പെട്ട് കൌമാരക്കാരില്‍ നിന്ന് നേരിട്ട് വിവരങ്ങള്‍ കേള്‍ക്കാനും, അവരെ കൂടുതല്‍ ശാക്തീകരിക്കുന്നതിനും, സുരക്ഷിതമായ ഓൺലൈൻ അനുഭവങ്ങൾ സൃഷ്ടിക്കുന്നതിനുള്ള അവരുടെ ആശയങ്ങളെക്കുറിച്ചും മനസ്സിലാക്കുന്നതിനുമാണ് CDWB രൂപകൽപ്പന ചെയ്തിരിക്കുന്നത്. ജൂണിൽ, ഞങ്ങൾ ഞങ്ങളുടെ ഓസ്‌ട്രേലിയൻ കൗൺസിൽ അംഗങ്ങളെ തിരഞ്ഞെടുത്തു, ഇന്ന് അവരെ പരിചയപ്പെടുത്തുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്!
ഓസ്ട്രേലിയയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രതിഭാശാലികളും ചിന്തകരുമായ എട്ട് കൌമാരക്കാരാണ് ഓസ്‌ട്രേലിയൻ കൗൺസിൽ ഫോർ ഡിജിറ്റൽ വെൽ-ബീയിങിലെ അംഗങ്ങള്‍:
ആഡ്യ, ക്വീൻസ്ലാൻറിൽ നിന്നുള്ള 15 വയസ്സുകാരി
അമെലിയ, വിക്ടോറിയയിൽ നിന്നുള്ള 16 വയസ്സുകാരി
ബെൻറ്ലി, വിക്ടോറിയയിൽ നിന്നുള്ള 14 വയസ്സുകാരി
ഷാർലറ്റ്, വിക്ടോറിയയിൽ നിന്നുള്ള 15 വയസ്സുകാരി
കോർമാക്, വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ നിന്നുള്ള 14 വയസ്സുകാരി
എമ്മ, NSWൽ നിന്നുള്ള 15 വയസ്സുകാരി
മില്ലി, വിക്ടോറിയയിൽ നിന്നുള്ള 15 വയസ്സുകാരി
റൈസ്, NSWൽ നിന്നുള്ള 16 വയസ്സുകാരി
ഓൺലൈൻ സുരക്ഷയെയും ഡിജിറ്റൽ ക്ഷേമത്തെയും കുറിച്ചുള്ള അവരുടെ കാഴ്ചപ്പാടുകൾ പങ്കിടാൻ യുവജനങ്ങള്‍ക്ക് ഒരു വേദി നൽകേണ്ടത് മുന്‍പത്തേക്കാളും അത്യന്താപേക്ഷിതമാണ്, Snap പോലുള്ള പ്ലാറ്റ്‌ഫോമുകൾ അവരുടെ അനുഭവങ്ങൾ സജീവമായി കേൾക്കുന്നു.
ഈ പ്രോഗ്രാമിലൂടെ, കൗമാരക്കാർ ഒരു സംഘമായി ചേര്‍ന്ന് ഓൺലൈൻ സുരക്ഷയുമായി ബന്ധപ്പെട്ട പ്രോജക്റ്റുകളിൽ പ്രവർത്തിക്കുകയും, നിരന്തരം മീറ്റിങുകളില്‍ ഒത്തുകൂടുകയും ചെയ്യുന്നു. ഈ യുവജനങ്ങള്‍, അവരുടെ മാതാപിതാക്കൾക്കും ഒരു മുത്തശ്ശനുമൊപ്പം, ഈ ജൂലൈയിൽ സിഡ്നിയിലെ Snap-ൻെറ ഓസ്‌ട്രേലിയൻ ആസ്ഥാനത്ത് നടന്ന ഒരു ഉച്ചകോടിയിൽ നേരിട്ട് പങ്കെടുത്തു.
അത് ഫലപ്രദമായ ഏതാനും ചില ദിവസങ്ങളായിരുന്നു, തലമുറകള്‍ തമ്മിലുള്ള ചർച്ചകൾ, ബ്രേക്ക്ഔട്ട് ഗ്രൂപ്പുകൾ, അതിഥി സംഭാഷണങ്ങൾ, പരസ്പരം ദൃഢമാക്കുന്ന ഒട്ടേറെ കാര്യങ്ങളും അതിലൂടെ സംഭവിച്ചു. എഞ്ചിനീയറിങ്, മാർക്കറ്റിങ്, കമ്മ്യൂണിക്കേഷൻസ്, സുരക്ഷ, സെയില്‍സ് തുടങ്ങിയ വൈവിധ്യമാർന്ന മേഖലയിലുള്ള ഒരു ഗ്രൂപ്പ് Snap ടീം അംഗങ്ങളുമായി ഒരു "സ്പീഡ്-മെൻററിംഗ്" സെഷനിലൂടെ ഒരു ടെക്നോളജി കമ്പനിയിൽ പ്രവർത്തിക്കുന്നത് എങ്ങനെയാണെന്ന് കൗമാരക്കാർ കൂടുതൽ മനസ്സിലാക്കി.
ഇന്നത്തെ കാലത്ത് കൗമാരക്കാര്‍ വളരേണ്ടത് എങ്ങനെ അല്ലെങ്കില്‍ അവരെ വളര്‍ത്തേണ്ടത് എങ്ങനെസ എന്നീ വിഷയങ്ങളെക്കുറിച്ചുള്ള വ്യക്തവും ഉൾക്കാഴ്ചയുള്ളതുമായ സംഭാഷണങ്ങൾ ഈ ഉച്ചകോടിയിൽ ഉണ്ടായി, ഓൺലൈൻ അപകടങ്ങൾ, കൗമാരക്കാരുടെ ഡിജിറ്റൽ ജീവിതത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ, രക്ഷാകർതൃ ഉപകരണങ്ങൾ എന്നിവയും ഇതില്‍ ഉൾപ്പെടുന്നു. ഓൺലൈൻ സുരക്ഷ ഒരു കൂട്ടായ ഉത്തരവാദിത്തമാണെന്ന് തങ്ങള്‍ കരുതുന്നുവെന്നും, മുതിർന്നവർ അവരുടെ ഓൺലൈൻ പ്രവർത്തനങ്ങളെ ചിലപ്പോൾ തെറ്റിദ്ധരിക്കുന്നുണ്ടെന്നും കൗമാരക്കാർ അഭിപ്രായപ്പെട്ടു. മാതാപിതാക്കളോടും മുത്തശ്ശനുമൊപ്പം നടന്ന ചർച്ചകൾ മാതാപിതാക്കളും കൗമാരക്കാർക്കും ഇടയിലുള്ള വിശ്വാസത്തിൻെറ നിർണായകമായ പ്രാധാന്യത്തെയും ഓൺലൈൻ സുരക്ഷാ വിദ്യാഭ്യാസത്തെയും കുറിച്ചുള്ളതായിരുന്നു. സമൂഹ മാധ്യമങ്ങളില്‍ പ്രായപരിധി നിശ്ചയിക്കുന്ന നിയമം ഉച്ചകോടിയുടെ പ്രധാന വിഷയമായിരുന്നില്ല എങ്കിലും, കൗമാരക്കാരെ സമുഹ മാധ്യമങ്ങളില്‍ നിന്ന് മുഴുവനായും വേര്‍പെടുത്തുന്നത് അവര്‍ക്ക് ലഭിക്കുന്ന സാമൂഹികവും വൈകാരികവുമായ പിന്തുണ നഷ്ടപെടുത്തുമെന്ന് ആശങ്ക യുവജനങ്ങളും രക്ഷിതാക്കളും (മുത്തശ്ശനും) പങ്കുുവെച്ചു.
ഈ ഉച്ചകോടി Snap-ൻെറ പോലെ കൗമാരക്കാർക്കും അർത്ഥപൂര്‍ണ്ണമായ ഒന്നായിരുന്നുവെന്ന് ഞങ്ങൾക്കറിയാം. ഒരു കൗൺസിൽ അംഗം പറഞ്ഞതുപോലെ, "ഡിജിറ്റൽ ലോകത്തിലെ പ്രധാനപ്പെട്ട പ്രശ്നങ്ങളിൽ ഒരുമിച്ച് പ്രവർത്തിക്കുന്നത് കൗമാരക്കാർ അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് വ്യത്യയസ്ത ആശയങ്ങളും പരിഹാരങ്ങളും കൊണ്ടുവരാൻ എന്നെ അനുവദിച്ചു".
ഉച്ചകോടിക്ക് പുറമേ, ഈ പ്രോഗ്രാമിനെയും അതിനുള്ള കൗൺസിൽ അംഗങ്ങളുടെ അഭിലാഷങ്ങളെയും ചർച്ചചെയ്യുന്നതിനും ഗ്രൂപ്പ് നിയമങ്ങൾ സ്ഥാപിക്കുന്നതിനും കൗമാരക്കാർ ഓൺലൈനിൽ എന്താണ് അനുഭവിക്കുന്നതെന്ന് ഉൾപ്പെടെയുള്ള ഓൺലൈൻ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ചചെയ്യുന്നതിനും അവർ ഇതുവരെ മൂന്ന് കോഹോർട്ട് കോളുകളും നടത്തിക്കഴിഞ്ഞു. ഓൺലൈൻ അന്തരീക്ഷങ്ങളിലെ കുട്ടികളുടെ അവകാശങ്ങൾ എന്നിവ അവിടെ ചര്‍ച്ച ചെയ്യപ്പെട്ടു.
ഈ പ്രോഗ്രാമിൻെറ ശേഷിക്കുന്ന ഭാഗങ്ങളിലും അനുഗുണരായ ഈ കൗൺസിൽ അംഗങ്ങളുമായി പ്രവർത്തിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു, അവരിൽ നിന്നുള്ള കൂടുതൽ ഉൾക്കാഴ്ചകൾ പങ്കുവെക്കാന്‍ ഞങ്ങൾക്ക് തിടുക്കമുണ്ട്!
— ബെൻ ഓ, ANZ സുരക്ഷാ മേധാവി