Privacy, Safety, and Policy Hub
കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾ

നിയമവിരുദ്ധമോ നിയന്ത്രിതമോ ആയ പ്രവർത്തനങ്ങൾ

കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശ വിശദീകരണ പരമ്പര

പുതുക്കിയത്: ഫെബ്രുവരി 2025

അവലോകനം

നിയമവിരുദ്ധവും നിയന്ത്രിതവുമായ പ്രവർത്തനങ്ങൾക്കെതിരെയുള്ള ഞങ്ങളുടെ നിരോധനം Snapchat-ൽ ഉടനീളമുള്ള സുരക്ഷിതത്വത്തോടുള്ള ഞങ്ങളുടെ ശക്തമായ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നു. ഈ ചട്ടങ്ങൾ ഉയർത്തിപ്പിടിക്കുന്നതിലൂടെ നിയമവിരുദ്ധമായ ആവശ്യങ്ങൾക്ക് ഞങ്ങളുടെ പ്ലാറ്റ്ഫോം ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാൻ മാത്രമല്ല, ഗുരുതരമായ അപകടസാധ്യതകളിൽ നിന്ന് സ്നാപ്പ്ചാറ്റർമാരെ സംരക്ഷിക്കാനും സഹായിക്കുന്നു. ഈ ലക്ഷ്യങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ സഹായിക്കുന്നതിന്, ഞങ്ങളുടെ കമ്മ്യൂണിറ്റിക്ക് വിദ്യാഭ്യാസ ഉറവിടങ്ങൾ നൽകുന്നതിനും പൊതുജന സുരക്ഷയെ പൊതുവായി പ്രോത്സാഹിപ്പിക്കുന്നതിനും സുരക്ഷാ പങ്കാളികൾ, NGO-കൾ, നിയമ നിർവ്വഹണ ഓർഗനൈസേഷനുകൾ എന്നിവരുമായി ഞങ്ങൾ വിപുലമായി പങ്കാളികളാകുന്നു.

ലോകമെമ്പാടുമുള്ള അധികാരപരിധികളിൽ നിയമങ്ങളും നിയന്ത്രണങ്ങളും വ്യത്യസ്തമാണെങ്കിലും––Snapchat ഒരു ആഗോള കമ്മ്യൂണിറ്റിയാണ്––ഞങ്ങളുടെ നയങ്ങൾ പൊതുജന സുരക്ഷയെ ദുർബലപ്പെടുത്തുന്നതോ മനുഷ്യാവകാശങ്ങൾ ലംഘിക്കുന്നതോ, യുണൈറ്റഡ് സ്റ്റേറ്റ്സിന്‍റെ നിയമങ്ങളോ അല്ലെങ്കിൽ ഉപയോക്താവ് സ്ഥിതിചെയ്യുന്ന രാജ്യത്തെ നിയമങ്ങളോ ലംഘിക്കുന്നതോ ആയ ഏത് പ്രവർത്തനവും പൊതുവെ നിരോധിക്കുന്നു.

എല്ലാ സാഹചര്യങ്ങളിലും, നിരോധിക്കപ്പെട്ട നിയമവിരുദ്ധമായ പ്രവർത്തനങ്ങളിൽ ക്രിമിനൽ പ്രവർത്തനത്തെ പ്രോത്സാഹിപ്പിക്കൽ; സൈബർ കുറ്റകൃത്യങ്ങൾക്ക് സൗകര്യമൊരുക്കൽ അല്ലെങ്കിൽ പങ്കാളിത്തം; നിയമവിരുദ്ധമോ നിയന്ത്രിതമോ ആയ മയക്കുമരുന്നുകൾ, നിരോധിതവസ്തുക്കൾ, ആയുധങ്ങൾ, വ്യാജ സാധനങ്ങള്‍ അല്ലെങ്കിൽ രേഖകൾ എന്നിവയുടെ വാങ്ങൽ, വിൽപ്പന അല്ലെങ്കിൽ അതിന് സൗകര്യമൊരുക്കൽ എന്നിവ ഉൾപ്പെടുന്നു.

നിങ്ങൾ എന്താണ് പ്രതീക്ഷിക്കേണ്ടത്

ഞങ്ങളുടെ ചട്ടങ്ങള്‍ ഇനിപ്പറയുന്നവ നിരോധിക്കുന്നു: 

  • ഏതെങ്കിലും നിയമവിരുദ്ധ പ്രവർത്തനത്തിന് Snapchat ഉപയോഗിക്കുന്നത്. നിയമവിരുദ്ധമോ നിയന്ത്രിതമോ ആയ മയക്കുമരുന്നുകൾ, നിരോധിതവസ്തുക്കൾ (കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതോ ചൂഷണം ചെയ്യുന്നതോ ആയ ചിത്രങ്ങൾ പോലുള്ളവ), വംശനാശഭീഷണി നേരിടുന്ന മൃഗങ്ങൾ, ആയുധങ്ങൾ, വ്യാജ സാധനങ്ങള്‍ അല്ലെങ്കിൽ രേഖകൾ എന്നിവ വാങ്ങൽ, വിൽക്കൽ, കൈമാറ്റം ചെയ്യൽ, അല്ലെങ്കിൽ വിൽപനയ്ക്ക് സൗകര്യമൊരുക്കൽ തുടങ്ങിയ ക്രിമിനൽ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതും അവയ്ക്ക് സൗകര്യമൊരുക്കുന്നതും അല്ലെങ്കിൽ അതിൽ പങ്കാളികളാകുന്നതും ഇതിൽ ഉൾപ്പെടുന്നു. മനുഷ്യക്കടത്ത് അല്ലെങ്കിൽ ലൈംഗിക കടത്ത് ഉൾപ്പെടെ ഏത് തരത്തിലുമുള്ള ചൂഷണം പ്രോത്സാഹിപ്പിക്കുന്നതോ അതിനു സൗകര്യം ചെയ്ത് കൊടുക്കുന്നതോ ഇതിൽ ഉൾപ്പെടുന്നു.

  • നിയന്ത്രിത സാധനങ്ങളെയോ വ്യവസായങ്ങളെയോ നിയമവിരുദ്ധമായി പ്രചരിപ്പിക്കുന്നത്. Snap-ൽ നിന്ന് മുൻകൂർ അനുമതി ആവശ്യമുള്ള നിയന്ത്രിക്കപ്പെട്ട പ്രവർത്തനങ്ങളുടെ ഉദാഹരണങ്ങളിൽ ഓൺലൈൻ ചൂതാട്ട പ്രവർത്തനങ്ങൾക്ക് സൗകര്യമൊരുക്കൽ; ലഹരിപാനീയങ്ങൾ, പുകയില, അല്ലെങ്കിൽ വേപ്പ് ഉൽപ്പന്നങ്ങൾ എന്നിവയുടെ വിൽപ്പന; കൂടാതെ THC ബിസിനസുകളെ പ്രോത്സാഹിപ്പിക്കൽ എന്നിവ ഉൾപ്പെടുന്നു. Snapchat-ലെ ഉചിതമായ വാണിജ്യ, പരസ്യ പ്രവർത്തനങ്ങളുമായി സംബന്ധിച്ച മാർഗ്ഗനിർദ്ദേശത്തിനായി ഈ ഉറവിടം പരിശോധിക്കാൻ ബിസിനസ്സുകളെ പ്രോത്സാഹിപ്പിക്കുന്നു.

നിയമം ലംഘിക്കുന്നതും തങ്ങളുടെ സുരക്ഷിതത്വത്തിന് ഗുരുതരമായ അപകടസാധ്യതയുള്ളതുമായ വിവിധ തരത്തിലുള്ള ഓൺലൈൻ പെരുമാറ്റങ്ങളെയും പ്രവർത്തനങ്ങളെയും കുറിച്ച് സ്നാപ്പ്ചാറ്റർമാർക്ക് സാധ്യമായത്ര വിവരങ്ങൾ ഉണ്ടെന്ന് ഉറപ്പാക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. ലാഭരഹിത സംഘടനകളുമായുള്ള പങ്കാളിത്തത്തിലൂടെയും വൈവിധ്യമാർന്ന സുരക്ഷാ പങ്കാളികളുമായുള്ള സഹകരണത്തിലൂടെയും, ഉയർന്ന അപകടസാധ്യതയുള്ള പ്രവർത്തനങ്ങളെയും സ്നാപ്ചാറ്റർമാർക്ക് സുരക്ഷിതമായി തുടരാൻ കഴിയുന്ന വഴികളെയും കുറിച്ച് അവബോധം വളർത്താൻ ഞങ്ങൾ ലക്ഷ്യമിടുന്നു. Here for You, ഹെഡ്സ് അപ്പ് എന്നിവ പോലുള്ള ആപ്പില്‍ ഉള്ള ഉറവിടങ്ങളും സുരക്ഷാ പങ്കാളികളുമായുള്ള സഹകരണവും ഇതിൽ ഉൾപ്പെടുന്നു. ഒരു കുറ്റകൃത്യത്തിൻ്റെ തെളിവ് നൽകിയേക്കാവുന്ന Snapchat-ലെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട സാധുവായ നിയമ നടപടികളോടുള്ള പ്രതികരണമായി നിയമ നിർവ്വഹണ ഏജൻസികളുമായും ഞങ്ങൾ സഹകരിക്കുന്നു.

മനസ്സിലാക്കാനുള്ളത്

പൊതുജന സുരക്ഷ പ്രോത്സാഹിപ്പിക്കുന്നതിനും സ്‌നാപ്പ്ചാറ്റർമാരെ ഹാനികരമായേക്കാവുന്നതോ നിയമവിരുദ്ധമോ ആയ പ്രവർത്തനങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനും ഞങ്ങളുടെ പങ്ക് നിർവ്വഹിക്കുന്നത് ഞങ്ങൾ വളരെ ഗൗരവമായി എടുക്കുന്ന ഉത്തരവാദിത്തമാണ്.

ഞങ്ങൾ ഈ പരിശ്രമങ്ങൾ തുടരുമ്പോൾ, ഞങ്ങളുടെ സമീപനത്തിന്റെ ഫലപ്രാപ്തിയെക്കുറിച്ച് സുതാര്യമായ ഉൾക്കാഴ്ചകൾ നൽകാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. ഞങ്ങളുടെ സുതാര്യതാ റിപ്പോർട്ടുകളിലൂടെ, നിയമവിരുദ്ധമോ നിയന്ത്രിക്കപ്പെട്ടതോ ആയ പ്രവർത്തനങ്ങൾക്കെതിരായ ഞങ്ങളുടെ നിർവ്വഹണവുമായി ബന്ധപ്പെട്ട രാജ്യതലത്തിലുള്ള വിവരങ്ങൾ ഞങ്ങൾ ലഭ്യമാക്കുന്നു. കൂടുതൽ വിശദാംശങ്ങൾ നൽകുന്നതിനായി, ഞങ്ങളുടെ സുതാര്യതാ റിപ്പോർട്ടിൽ നിയമവിരുദ്ധമായ മയക്കുമരുന്നും ആയുധങ്ങളുമായി ബന്ധപ്പെട്ട ലംഘനങ്ങൾക്കുള്ള ഞങ്ങളുടെ റിപ്പോർട്ടിംഗും ഞങ്ങൾ എടുത്ത നടപടിയുമായി ബന്ധപ്പെട്ട വിവരങ്ങളും ഞങ്ങൾ വേർതിരിച്ചു നൽകിയിരിക്കുന്നു, ഞങ്ങളുടെ ഭാവി റിപ്പോർട്ടുകളിൽ ഈ ലംഘനങ്ങളുടെ കൂടുതൽ വിശദമായ വിവരങ്ങൾ നൽകാൻ ഞങ്ങൾ പദ്ധതിയിടുന്നു.

Snapchat സുരക്ഷിതവും ആരോഗ്യകരവുമായി നിലനിർത്താൻ സഹായിക്കുന്നതിന് നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യാൻ ഞങ്ങൾ ഉപയോക്താക്കളെ പ്രോത്സാഹിപ്പിക്കുന്നു. ഹാനികരമായേക്കാവുന്ന ഉള്ളടക്കത്തെയോ പെരുമാറ്റത്തെയോ കൈകാര്യം ചെയ്യാനുള്ള ഞങ്ങളുടെ കഴിവ് മെച്ചപ്പെടുത്തുന്നതിനുള്ള അവസരങ്ങൾക്കായി ഞങ്ങൾ എപ്പോഴും തിരയുന്നു, കൂടാതെ ഈ ലക്ഷ്യങ്ങൾ ഉത്തരവാദിത്തത്തോടെ മുന്നോട്ട് കൊണ്ടുപോകുന്നുവെന്ന് ഉറപ്പാക്കാൻ സഹായിക്കുന്നതിന് സുരക്ഷാ കമ്മ്യൂണിറ്റിയിലെ വിവിധ നേതാക്കളുമായി പ്രവർത്തിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. ഞങ്ങളുടെ പരിശ്രമങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്, ദയവായി ഞങ്ങളുടെ സ്വകാര്യത, സുരക്ഷ, നയ കേന്ദ്രംസന്ദർശിക്കുക.