അവലോകനം
ഭീകരവാദത്തെയോ അക്രമാസക്തമായ തീവ്രവാദത്തെയോ പിന്തുണയ്ക്കുന്ന വിദ്വേഷകരമായ ഉള്ളടക്കത്തിനും പ്രവർത്തനങ്ങൾക്കും Snapchat-ൽ സ്ഥാനമില്ല. സ്‌നാപ്പ്ചാറ്റർമാരുടെ സുരക്ഷയെ പിന്തുണയ്ക്കുകയും മുൻഗണന നൽകുകയും ചെയ്യുന്ന ഒരു അന്തരീക്ഷം സൃഷ്‌ടിക്കുന്നതിനും അതിക്രമത്തിൽ നിന്നും വിവേചനത്തിൽ നിന്നും കമ്മ്യൂണിറ്റികളെ സംരക്ഷിക്കുന്നതിനും ഞങ്ങളുടെ നയങ്ങൾ പ്രവർത്തിക്കുന്നു.
വിദ്വേഷകരമായ സംസാരത്തിന്റെയോ വിദ്വേഷ ചിഹ്നങ്ങളുടെയോ ഉപയോഗം ഉൾപ്പെടെയുള്ള വിദ്വേഷകരമായ പെരുമാറ്റത്തിൽ ഏർപ്പെടുന്നത് ഒരിക്കലും സ്വീകാര്യമല്ല. ഭീകര പ്രവർത്തനങ്ങളെയോ അക്രമാസക്തമായ തീവ്രവാദത്തെയോ പിന്തുണയ്ക്കുന്നതോ അതിനായി വാദിക്കുന്നതോ ആയ പ്രവർത്തനങ്ങളും അതേ പോലെ തന്നെ നിരോധിക്കപ്പെട്ടിരിക്കുന്നു, കൂടാതെ, ആവശ്യമാണെങ്കിൽ, നിയമപാലകരെ അറിയിച്ചേക്കാം.
ഈ നയങ്ങൾ ഉത്തരവാദിത്തത്തോടെ നടപ്പിലാക്കുന്നുവെന്ന് ഉറപ്പാക്കുന്നതിന്, ഞങ്ങളുടെ ടീമുകൾ പൗരാവകാശ സംഘടനകൾ, മനുഷ്യാവകാശ വിദഗ്ധർ, നിയമ നിർവ്വഹണ ഏജൻസികൾ, എൻജിഒകൾ, സുരക്ഷാ അഭിഭാഷകർ എന്നിവരുടെ വൈദഗ്ധ്യവും പ്രവർത്തനവും തേടുന്നു. സ്നാപ്പ്ചാറ്റർമാരെ സുരക്ഷിതമായി നിലനിർത്താൻ ഞങ്ങളുടെ ഉൽപ്പന്നങ്ങളും നയങ്ങളും പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഞങ്ങൾ നിരന്തരം പഠനം നടത്തുകയും, ആവശ്യമുള്ളിടത്തെല്ലാം ക്രമീകരിക്കുകയും ചെയ്യും. ഞങ്ങളെ സഹായിക്കുന്നതിനായി, ഭീകരവാദത്തിനും അക്രമാസക്തമായ തീവ്രവാദത്തിനുമെതിരായ ഞങ്ങളുടെ നയങ്ങൾ ലംഘിച്ചേക്കാവുന്ന ഏതെങ്കിലും വിദ്വേഷകരമായ ഉള്ളടക്കമോ പ്രവർത്തനമോ ഉടൻ റിപ്പോർട്ട് ചെയ്യാൻ ഞങ്ങൾ ഉപയോക്താക്കളെ പ്രോത്സാഹിപ്പിക്കുന്നു.
ഭീകര സംഘടനകൾ, അക്രമാസക്തരായ തീവ്രവാദികൾ, വിദ്വേഷ ഗ്രൂപ്പുകൾ എന്നിവയെ ഞങ്ങളുടെ പ്ലാറ്റ്ഫോം ഉപയോഗിക്കുന്നതിൽ നിന്ന് നിരോധിച്ചിരിക്കുന്നു. അക്രമാസക്തമായ തീവ്രവാദത്തെയോ ഭീകര വാദത്തെയോ വാദിക്കുന്നതോ പ്രോത്സാഹിപ്പിക്കുന്നതോ ആയ ഉള്ളടക്കത്തെ ഞങ്ങൾ ഒരു തരത്തിലും അംഗീകരിക്കില്ല.
വംശം, നിറം, ജാതി, വംശീയത, ദേശീയത, മതം, ലൈംഗിക ആഭിമുഖ്യം, ലിംഗ വ്യക്തിത്വം, വൈകല്യം അല്ലെങ്കിൽ മുൻ സൈനിക പദവി, ഇമിഗ്രേഷൻ നില, സാമൂഹിക-സാമ്പത്തിക നില, പ്രായം, ഭാരം, അല്ലെങ്കിൽ ഗർഭാവസ്ഥ എന്നിവയുടെ അടിസ്ഥാനത്തിൽ അപമാനിക്കുന്ന, അപകീർത്തിപ്പെടുത്തുന്ന അല്ലെങ്കിൽ വിവേചനമോ അതിക്രമമോ പ്രോത്സാഹിപ്പിക്കുന്ന വിദ്വേഷ പ്രസംഗങ്ങളോ ഉള്ളടക്കമോ കർശനമായി നിരോധിച്ചിരിക്കുന്നു.