25 ഒക്ടോബർ, 2024
29 നവംബർ, 2024
ഞങ്ങളുടെ യൂറോപ്യൻ യൂണിയൻ (EU) സുതാര്യത പേജിലേക്ക് സ്വാഗതം, ഇവിടെ ഡിജിറ്റൽ സർവീസസ് ആക്റ്റ് (DSA), ഓഡിയോ വിഷ്വൽ മീഡിയ സർവീസ് ഡയറക്റ്റീവ് (AVMSD), ഡച്ച് മീഡിയ ആക്ട് (DMA), ടെററിസ്റ്റ് കണ്ടന്റ് ഓൺലൈൻ റെഗുലേഷൻ (TCO) എന്നിവ ആവശ്യപ്പെടുന്ന യൂറോപ്യൻ യൂണിയൻ നിർദ്ദിഷ്ട വിവരങ്ങൾ ഞങ്ങൾ പ്രസിദ്ധീകരിക്കുന്നു. ഈ സുതാര്യതാ റിപ്പോർട്ടുകളുടെ ഏറ്റവും കാലികമായ പതിപ്പ് യു. എസ്. ഇംഗ്ലീഷ് ലോക്കൽ വേരിയൻറിൽ (en-US ലോക്കലിൽ) കണ്ടെത്താൻ കഴിയുമെന്ന് ശ്രദ്ധിക്കുക.
DSA-യുടെ ആവശ്യങ്ങൾക്കായി Snap Group Limited അതിന്റെ നിയമ പ്രതിനിധിയായി Snap B.V-യെ നിയമിച്ചു. DSA-യ്‌ക്കായി dsa-enquiries [at] snapchat.com എന്നതിലും, AVMSD, DMA എന്നിവയ്ക്കായി vsp- enquiries [at] snapchat.com-ലും, TCO-യ്ക്കായി tco- enquiries [at] snapchat.com-ലും, ഞങ്ങളുടെ പിന്തുണാ സൈറ്റ് [ഇവിടെ] വഴി നിങ്ങൾക്ക് പ്രതിനിധിയെ ബന്ധപ്പെടാം, അല്ലെങ്കിൽ ഇവിടെ:
Snap B.V.
കീസർഗ്രാച്ച് 165, 1016 DP
ആംസ്റ്റർഡാം, നെതർലാൻഡ്സ്
നിങ്ങൾ ഒരു നിയമ നിർവ്വഹണ ഏജൻസിയാണെങ്കിൽ, ദയവായി ഇവിടെ വിവരിച്ചിരിക്കുന്ന ഘട്ടങ്ങൾ പിന്തുടരുക.
ഞങ്ങളെ ബന്ധപ്പെടുമ്പോൾ ഇംഗ്ലീഷിലോ ഡച്ച് ഭാഷയിലോ ആശയവിനിമയം നടത്തുക.
DSA-യ്ക്കായി, ഞങ്ങളെ നിയന്ത്രിക്കുന്നത് യൂറോപ്യൻ കമ്മീഷനും നെതർലാൻഡ്‌സ് അതോറിറ്റി ഫോർ കൺസ്യൂമേഴ്‌സ് ആൻഡ് മാർക്കറ്റ്‌സും (ACM) ആണ്. AVMSD- യ്ക്കും DMA-യ്ക്കും ഡച്ച് മീഡിയ അതോറിറ്റി (CvdM) ആണ് ഞങ്ങളെ നിയന്ത്രിക്കുന്നത്. TCO-യെ സംബന്ധിച്ചിടത്തോളം, ഓൺലൈൻ തീവ്രവാദ ഉള്ളടക്കവും കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന മെറ്റീരിയലും (ATKM) തടയുന്നതിനുള്ള നെതർലാൻഡ്സ് അതോറിറ്റിയാണ് ഞങ്ങളെ നിയന്ത്രിക്കുന്നത്.
അവസാനം അപ്ഡേറ്റ് ചെയ്തത്: 25 ഒക്ടോബർ 2024
യൂറോപ്യൻ യൂണിയൻെറ (EU) ഡിജിറ്റൽ സേവന നിയമത്തിൻെറ (റെഗുലേഷൻ (EU) 2022/2065) (“DSA”) ആർട്ടിക്കിൾ 15, 24, 42 എന്നിവയിൽ നൽകിയിരിക്കുന്ന സുതാര്യത റിപ്പോർട്ടിംഗ് ആവശ്യകതകൾക്ക് അനുസൃതമായി Snapchat-ലെ ഉള്ളടക്കത്തിൻെറ മോഡറേഷൻ ശ്രമങ്ങളെക്കുറിച്ചുള്ള ഞങ്ങളുടെ ഈ റിപ്പോർട്ട് ഞങ്ങൾ പ്രസിദ്ധീകരിക്കുന്നു. മറ്റുവിധത്തിൽ പരാമർശിച്ചിരിക്കുന്നതൊഴിച്ചാൽ, ഈ റിപ്പോർട്ടിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ 2024 ജനുവരി 1 മുതൽ 2024 ജൂൺ 30 (H1 2024) വരെയുള്ള റിപ്പോർട്ടിംഗ് കാലയളവിലേക്കാണ്, കൂടാതെ DSA നിയന്ത്രിക്കുന്ന Snapchat-ൻെറ സവിശേഷതകളെക്കുറിച്ചുള്ള ഉള്ളടക്കത്തിൻെറ മോഡറേഷനും ഇതിൽ ഉൾപ്പെടുന്നു.
ഞങ്ങളുടെ റിപ്പോർട്ടിംഗ് മെച്ചപ്പെടുത്താൻ ഞങ്ങൾ നിരന്തരം പരിശ്രമിക്കുന്നു. ഈ റിപ്പോർട്ടിംഗ് കാലയളവിനായി (H1 2024), ഞങ്ങളുടെ ഉള്ളടക്കത്തിലെ മോഡറേഷൻ ശ്രമങ്ങളെക്കുറിച്ച് മെച്ചപ്പെട്ട ഉൾക്കാഴ്ച നൽകുന്നതിനായി പുതിയതും കൂടുതൽ വ്യത്യസ്തവുമായ പട്ടികകൾ ഉപയോഗിച്ച് ഞങ്ങളുടെ റിപ്പോർട്ടിൻെറ ഘടനയിൽ ഞങ്ങൾ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.
2024 ഒക്ടോബർ 1 വരെ, EU-ൽ ഞങ്ങളുടെ Snapchat ആപ്പിന്റെ ശരാശരി പ്രതിമാസ സജീവ സ്വീകർത്താക്കൾ ("AMAR") 92.9 ദശലക്ഷമാണ്. ഇതിനർത്ഥം, 2024 സെപ്റ്റംബർ 30-ന് അവസാനിക്കുന്ന 6 മാസ കാലയളവിനുള്ളിൽ, EU-ൽ രജിസ്റ്റർ ചെയ്ത 92.9 ദശലക്ഷം ഉപയോക്താക്കൾ ഒരു നിശ്ചിത മാസത്തിൽ ഒരിക്കലെങ്കിലും Snapchat ആപ്പ് തുറന്നിട്ടുണ്ടെന്നാണ്.
ഈ കണക്ക് അംഗരാജ്യങ്ങൾ അനുസരിച്ച് ഇനിപ്പറയുന്ന രീതിയിൽ വിഭജിക്കുന്നു:
നിലവിലെ DSA ആവശ്യകതകൾ നിറവേറ്റുന്നതിനാണ് ഈ കണക്കുകൾ കണക്കാക്കിയിരിക്കുന്നത്, DSA-യുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്ക് മാത്രമേ അവയെ ആശ്രയിക്കാവൂ. മാറിക്കൊണ്ടിരിക്കുന്ന ഇൻേറണൽ പോളിസി, റെഗുലേറ്റർ മാർഗ്ഗനിർദ്ദേശം, സാങ്കേതികവിദ്യ എന്നിവയോടുള്ള പ്രതികരണം ഉൾപ്പെടെ, കാലക്രമേണ ഈ കണക്ക് ഞങ്ങൾ എങ്ങനെ കണക്കാക്കുന്നു എന്ന രീതി ഞങ്ങൾ മാറ്റി, കൂടാതെ ഈ കണക്കുകൾ കാലയളവുകൾക്കിടയിൽ താരതമ്യം ചെയ്യാൻ ഉദ്ദേശിച്ചുള്ളതല്ല. മറ്റ് ആവശ്യങ്ങൾക്കായി ഞങ്ങൾ പ്രസിദ്ധീകരിക്കുന്ന മറ്റ് സജീവ ഉപയോക്തൃ കണക്കുകൾക്കായി ഉപയോഗിക്കുന്ന കണക്കുകൂട്ടലുകളിൽ നിന്നും ഇത് വ്യത്യാസപ്പെട്ടേക്കാം.
ഈ റിപ്പോർട്ടിംഗ് കാലയളവിൽ (H1 2024), DSA ആർട്ടിക്കിൾ 9 അനുസരിച്ച് പുറപ്പെടുവിച്ചവ ഉൾപ്പെടെ, യൂറോപ്യൻ അംഗരാജ്യങ്ങളുടെ അധികാരികളിൽ നിന്ന് പ്രത്യേകമായി തിരിച്ചറിഞ്ഞ നിയമവിരുദ്ധമായ ഉള്ളടക്കങ്ങൾക്കെതിരെ പ്രവർത്തിക്കാൻ ഞങ്ങൾക്ക് പൂജ്യം (0) ഓർഡറുകൾ ലഭിച്ചു.
ഈ സംഖ്യ പൂജ്യം (0) ആയതിനാൽ, ബന്ധപ്പെട്ട നിയമവിരുദ്ധമായ ഉള്ളടക്കത്തിന്റെ തരത്തിനോ ഓർഡർ പുറപ്പെടുവിക്കുന്ന അംഗരാജ്യത്തിനോ അല്ലെങ്കിൽ രസീത് അംഗീകരിക്കുന്നതിനോ ഓർഡറുകൾ പ്രാബല്യത്തിൽ വരുത്തുന്നതിനോ ഉള്ള ശരാശരി സമയത്തെ അടിസ്ഥാനമാക്കി ഒരു ബ്രേക്ക്ഡൗൺ നൽകാൻ ഞങ്ങൾക്ക് കഴിയില്ല.
ഈ റിപ്പോർട്ടിംഗ് കാലയളവിൽ (H1 2024), DSA ആർട്ടിക്കിൾ 10 അനുസരിച്ച് നൽകിയവ ഉൾപ്പെടെ, യൂറോപ്യൻ അംഗരാജ്യങ്ങളുടെ അധികാരികളിൽ നിന്ന് ഉപയോക്തൃ ഡാറ്റ വെളിപ്പെടുത്തുന്നതിന് ഞങ്ങൾക്ക് ഇനിപ്പറയുന്ന ഓർഡറുകൾ ലഭിച്ചു:
വിവരങ്ങൾ നൽകുന്നതിന് ഈ ഓർഡറുകളുടെ രസീത് ബന്ധപ്പെട്ട അധികാരികളെ അറിയിക്കാനുള്ള ശരാശരി സമയം 0 മിനിറ്റായിരുന്നു - രസീത് സ്ഥിരീകരിക്കുന്ന ഒരു ഓട്ടോമേറ്റഡ് പ്രതികരണം ഞങ്ങൾ നൽകുന്നു.
വിവരങ്ങൾ നൽകുന്നതിന് ഈ ഉത്തരവുകൾ പ്രാബല്യത്തിൽ വരുത്തുന്നതിനുള്ള ശരാശരി സമയം ~7 ദിവസമായിരുന്നു. ഈ മെട്രിക്, സ്നാപ്പിന് ഒരു ഓർഡർ ലഭിക്കുന്നതു മുതൽ സ്നാപ് വിഷയം പൂർണ്ണമായി പരിഹരിക്കപ്പെട്ടതായി കണക്കാക്കുന്നത് വരെയുള്ള കാലയളവിനെ പ്രതിഫലിപ്പിക്കുന്നു, ഇത് വ്യക്തിഗത കേസുകളിൽ ഒരു ഓർഡർ പ്രോസസ്സ് ചെയ്യുന്നതിന് സ്നാപ്പിൽ നിന്നും വ്യക്തതയ്ക്കായി ആവശ്യമായി വരുന്ന ഏതെങ്കിലും അഭ്യർത്ഥനകളോട്, ബന്ധപ്പെട്ട അംഗരാജ്യ അതോറിറ്റി പ്രതികരിക്കുന്ന വേഗതയെ ആശ്രയിച്ചിരിക്കും.
ശ്രദ്ധിക്കുക, ഈ വിവരങ്ങൾ ഞങ്ങൾക്ക് സാധാരണയായി ലഭ്യമല്ലാത്തതിനാൽ ബന്ധപ്പെട്ട നിയമവിരുദ്ധമായ ഉള്ളടക്കത്തിൻെറ തരം അനുസരിച്ച് തരംതിരിച്ച വിവരങ്ങൾ നൽകുന്നതിന് മുകളിലുള്ള ഉത്തരവുകളുടെ ഒരു ബ്രേക്ക്ഡൗൺ ഞങ്ങൾ നൽകുന്നില്ല.
Snapchat-ലെ എല്ലാ ഉള്ളടക്കവും ഞങ്ങളുടെ കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങളും സേവന നിബന്ധനകളും പാലിക്കേണ്ടതാണ്. ചില ഉള്ളടക്കങ്ങൾ അധിക മാർഗ്ഗനിർദ്ദേശങ്ങളും നയങ്ങളും പാലിക്കേണ്ടതുണ്ട്. ഉദാഹരണത്തിന്, ഞങ്ങളുടെ പൊതു പ്രക്ഷേപണ പ്രതലങ്ങളിൽ കൂടുതൽ പ്രേക്ഷകർ ലഭിക്കുന്നതിനായി അൽഗോരിതം ശുപാർശക്കായി സമർപ്പിച്ച ഉള്ളടക്കങ്ങൾ, ശുപാർശ യോഗ്യതയ്ക്കുള്ള ഞങ്ങളുടെ ഉള്ളടക്ക മാർഗ്ഗനിർദ്ദേശങ്ങളിൽ നൽകിയിരിക്കുന്ന അധിക, ഉയർന്ന നിലവാരങ്ങൾ പാലിക്കണം, അതേസമയം പരസ്യങ്ങൾ ഞങ്ങളുടെ പരസ്യ നയങ്ങളും പാലിക്കണം.
സാങ്കേതികവിദ്യയും മാനുഷിക അവലോകനവും ഉപയോഗിച്ച് ഞങ്ങൾ ഈ നയങ്ങൾ നടപ്പിലാക്കുന്നു. നിയമവിരുദ്ധമായ ഉള്ളടക്കവും പ്രവർത്തനങ്ങളും ഉൾപ്പെടെയുള്ള ലംഘനങ്ങൾ ആപ്പിനുള്ളിൽ നേരിട്ടോ ഞങ്ങളുടെ വെബ്‌സൈറ്റ് വഴിയോ റിപ്പോർട്ട് ചെയ്യാനുള്ള സംവിധാനങ്ങളും ഞങ്ങൾ സ്നാപ്ചാറ്റ് ഉപയോക്താക്കൾക്ക് നൽകുന്നു. സജീവമായ കണ്ടെത്തൽ സംവിധാനങ്ങളും റിപ്പോർട്ടുകളും ഒരു അവലോകനത്തെ പ്രേരിപ്പിക്കുന്നു, അത് ഞങ്ങളുടെ നയങ്ങൾക്ക് അനുസൃതമായി ഉചിതമായ നടപടിയെടുക്കുന്നതിന് ഓട്ടോമേറ്റഡ് ടൂളുകളുടെയും ഹ്യൂമൻ മോഡറേറ്റർമാരുടെയും മിശ്രിതം ഉപയോഗിക്കുന്നു.
ഞങ്ങളുടെ പൊതു പ്രതലങ്ങളിൽ ഞങ്ങളുടെ ഉള്ളടക്ക മോഡറേഷനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഞങ്ങൾ H1 2024-ൽ താഴെ നൽകുന്നു.
DSA ആർട്ടിക്കിൾ 16 അനുസരിച്ച്, നിയമവിരുദ്ധമായ ഉള്ളടക്കമാണെന്ന് അവർ കരുതുന്ന വിവരങ്ങളുടെ നിർദ്ദിഷ്ട ഇനങ്ങളിലെ Snapchat-ൻെറ സാന്നിധ്യത്തെക്കുറിച്ച് സ്നാപിനെ അറിയിക്കാൻ ഉപയോക്താക്കളെയും ഉപയോക്താക്കളല്ലാത്തവരെയും പ്രാപ്തമാക്കുന്ന സംവിധാനങ്ങൾ സ്നാപ് ഏർപ്പെടുത്തിയിട്ടുണ്ട്. Snapchat ആപ്പിൽ നേരിട്ടോ അല്ലെങ്കിൽ ഞങ്ങളുടെ വെബ്‌സൈറ്റിലോ ഉള്ളടക്കത്തിന്റെ അല്ലെങ്കിൽ അക്കൗണ്ടുകളുടെ നിർദ്ദിഷ്‌ട ഭാഗങ്ങൾ റിപ്പോർട്ടു ചെയ്യുന്നതിലൂടെ അവർക്ക് അങ്ങനെ ചെയ്യാൻ കഴിയുന്നതാണ്.
EU ലെ DSA ആർട്ടിക്കിൾ 16 അനുസരിച്ച് സമർപ്പിച്ച ഇനിപ്പറയുന്ന അറിയിപ്പുകൾ റിപ്പോർട്ടിംഗ് കാലയളവിൽ (H1 2024), ഞങ്ങൾക്ക് ലഭിച്ചു:
ചുവടെ, ഈ അറിയിപ്പുകൾ എങ്ങനെ പ്രോസസ്സ് ചെയ്തുവെന്ന് പ്രതിഫലിപ്പിക്കുന്ന ഒരു ബ്രേക്ക്ഡൗൺ ഞങ്ങൾ നൽകുന്നു - അതായത് മാനുഷിക അവലോകനം ഉൾപ്പെടെയുള്ള ഒരു പ്രക്രിയയിലൂടെ അല്ലെങ്കിൽ സ്വയമേവയുള്ള മാർഗ്ഗങ്ങളിലൂടെ:
ആപ്പിലോ ഞങ്ങളുടെ വെബ്‌സൈറ്റ് വഴിയോ അറിയിപ്പുകൾ സമർപ്പിക്കുമ്പോൾ, ഞങ്ങളുടെ കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങളിൽ (ഉദാ:- വിദ്വേഷ പ്രസംഗം, മയക്കുമരുന്ന് ഉപയോഗം അല്ലെങ്കിൽ വിൽപ്പന) ലിസ്റ്റ് ചെയ്തിരിക്കുന്ന ലംഘനങ്ങളുടെ വിഭാഗങ്ങൾ പ്രതിഫലിപ്പിക്കുന്ന ഓപ്ഷനുകളുടെ ഒരു മെനുവിൽ നിന്ന് റിപ്പോർട്ടർമാർക്ക് ഒരു നിർദ്ദിഷ്ട റിപ്പോർട്ടിംഗിനുള്ള കാരണം എന്താണ് എന്ന് തിരഞ്ഞെടുക്കാനാകും. ഞങ്ങളുടെ കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾ യൂറോപ്പിൽ നിയമവിരുദ്ധമായ ഉള്ളടക്കവും പ്രവർത്തനങ്ങളും നിരോധിക്കുന്നു, അതിനാൽ ഞങ്ങളുടെ റിപ്പോർട്ടിംഗിനുള്ള കാരണങ്ങൾ പ്രധാനമായും യൂറോപ്പിലെ നിയമവിരുദ്ധമായ ഉള്ളടക്കത്തിൻെറ പ്രത്യേക വിഭാഗങ്ങളെ കൂടുതലായി പ്രതിഫലിപ്പിക്കുന്നു. എന്നിരുന്നാലും, ഞങ്ങളുടെ റിപ്പോർട്ടിംഗ് മെനുവിൽ പ്രത്യേകമായി പരാമർശിച്ചിട്ടില്ലാത്ത കാരണങ്ങളാൽ യൂറോപ്പിലെ ഒരു റിപ്പോർട്ടർ അവർ റിപ്പോർട്ട് ചെയ്യുന്ന ഉള്ളടക്കമോ അക്കൗണ്ടോ നിയമവിരുദ്ധമാണെന്ന് വിശ്വസിക്കുന്നിടത്തോളം, അവർക്ക് അത് "മറ്റ് നിയമവിരുദ്ധമായ ഉള്ളടക്കം" എന്ന നിലയിൽ റിപ്പോർട്ട് ചെയ്യാൻ കഴിയും, അവർ റിപ്പോർട്ട് ചെയ്യുന്നത് നിയമവിരുദ്ധമാണെന്ന് അവർ വിശ്വസിക്കുന്നത് എന്തുകൊണ്ടെന്ന് വിശദീകരിക്കാൻ അവർക്ക് അവസരവുമുണ്ട്.
അവലോകനത്തിൽ, റിപ്പോർട്ടുചെയ്ത ഉള്ളടക്കമോ അക്കൗണ്ടോ ഞങ്ങളുടെ കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾ (നിയമവിരുദ്ധതയുടെ കാരണങ്ങളാൽ ഉൾപ്പെടെ) ലംഘിക്കുന്നതായി ഞങ്ങൾക്ക് മനഃസ്സിലാകുന്നുവെങ്കിൽ, ഞങ്ങൾ (i) കുറ്റകരമായ ഉള്ളടക്കം ഏതാണോ അത് നീക്കം ചെയ്യാം, (ii) ബന്ധപ്പെട്ട അക്കൗണ്ട് ഉടമയ്ക്ക് മുന്നറിയിപ്പ് നൽകുകയും അക്കൗണ്ടിനെതിരെ സ്ട്രൈക്ക് പ്രയോഗിക്കുകയും ചെയ്തേക്കാം, കൂടാതെ / അല്ലെങ്കിൽ (iii) ഞങ്ങളുടെ Snapchat മോഡറേഷൻ, എൻഫോഴ്‌സ്‌മെൻ്റ്, അപ്പീൽ എക്‌സ്‌പ്ലൈനർ എന്നിവയിൽ വിശദീകരിച്ചിരിക്കുന്നതു പോലെ പ്രസക്തമായ അക്കൗണ്ട് ലോക്ക് ചെയ്യാം.
യൂറോപ്പിലെ DSA ആർട്ടിക്കിൾ 16 അനുസരിച്ച് സമർപ്പിച്ച അറിയിപ്പുകൾ ലഭിച്ചതിന് ശേഷം H1 2024-ൽ ഞങ്ങൾ ഇനിപ്പറയുന്ന നിർവ്വഹണ നടപടികൾ സ്വീകരിച്ചു:
H1 2024-ൽ, ഞങ്ങളുടെ കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾ പ്രസക്തമായ ഉള്ളടക്കത്തെയോ പ്രവർത്തനത്തെയോ വിലക്കിയതിനാൽ ഞങ്ങൾ നടപടിയെടുത്ത "മറ്റ് നിയമവിരുദ്ധമായ ഉള്ളടക്കം" സംബന്ധിച്ച എല്ലാ റിപ്പോർട്ടുകളും ആത്യന്തികമായി ഞങ്ങളുടെ കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിലാണ് നടപ്പിലാക്കിയത്. മുകളിലുള്ള പട്ടികയിലെ കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശ ലംഘനത്തിൻെറ പ്രസക്തമായ വിഭാഗത്തിന് കീഴിൽ ഞങ്ങൾ ഈ നിർവ്വഹണങ്ങളെ തരംതിരിച്ചു.
മേൽപ്പറഞ്ഞ നിർവ്വഹണങ്ങൾക്ക് പുറമേ, ബാധകമായ മറ്റ് സ്നാപ് നയങ്ങൾക്കും മാർഗ്ഗനിർദ്ദേശങ്ങൾക്കും അനുസൃതമായി ഞങ്ങളെ അറിയിച്ച ഉള്ളടക്കത്തിൽ ഞങ്ങൾ നടപടിയെടുത്തേക്കാം:
ഞങ്ങളുടെ പൊതു പ്രക്ഷേപണ പ്രതലങ്ങളിലെ ഉള്ളടക്കവുമായി ബന്ധപ്പെട്ട്, റിപ്പോർട്ടുചെയ്‌ത ഉള്ളടക്കം ഞങ്ങളുടെ ശുപാർശ യോഗ്യതയ്‌ക്കായുള്ള ഉള്ളടക്ക മാർഗ്ഗനിർദ്ദേശങ്ങൾക്കു ആവശ്യമായ തരത്തിലുള്ള ഉയർന്ന നിലവാരം പുലർത്തുന്നില്ലെന്ന് ഞങ്ങൾ കണ്ടെത്തിയാൽ, അൽഗോരിതം ശുപാർശയ്ക്കായി ഞങ്ങൾ ഉള്ളടക്കം നിരസിച്ചേക്കാം (ഉള്ളടക്കം ഞങ്ങളുടെ യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെങ്കിൽ), അതുമല്ലെങ്കിൽ സെൻസിറ്റീവ് പ്രേക്ഷകരെ ഒഴിവാക്കുന്നതിന് ഞങ്ങൾ ഉള്ളടക്കത്തിൻെറ വിതരണം പരിമിതപ്പെടുത്തിയേക്കാം (ഉള്ളടക്കം ശുപാർശ ചെയ്യുന്നതിനുള്ള ഞങ്ങളുടെ യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെങ്കിൽ, എന്നാൽ അത് മറ്റ് ഏതെങ്കിലും വിധത്തിൽ സെൻസിറ്റീവ് അല്ലെങ്കിൽ നിർദ്ദേശിതമാണെങ്കിൽ).
ഞങ്ങളുടെ ശുപാർശ യോഗ്യതയ്ക്കുള്ള ഉള്ളടക്ക മാർഗ്ഗനിർദ്ദേശങ്ങൾക്ക് അനുസൃതമായി H1 2024-ൽ, EU-ൽ ഞങ്ങൾക്ക് റിപ്പോർട്ട് ചെയ്ത സ്നാപ്ചാറ്റിൻെറ പൊതു പ്രക്ഷേപണ പ്രതലങ്ങളിലെ ഉള്ളടക്കം സംബന്ധിച്ച് ഞങ്ങൾ ഇനിപ്പറയുന്ന നടപടികൾ സ്വീകരിച്ചു: