Snap Values

കാലിഫോർണിയ

പ്രസിദ്ധീകരിച്ച തീയതി: ഒക്ടോബർ 1, 2024

പുതുക്കിയ തീയതി: ഒക്ടോബർ 1, 2024

സേവന വ്യവസ്ഥകളുടെ റിപ്പോർട്ട് (Bus. & പ്രൊഫ. കോഡും, § 22677(a))

എല്ലാ സ്നാപ്പ്ചാറ്റർമാരും ഞങ്ങളുടെ കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾ ഉൾപ്പെടെയുള്ള സേവന നിബന്ധനകൾ പാലിക്കേണ്ടതാണ്. ഞങ്ങൾ ഉള്ളടക്കം എങ്ങനെ മോഡറേറ്റ് ചെയ്യുന്നുവെന്നും നയങ്ങൾ എങ്ങനെ നടപ്പിലാക്കുന്നുവെന്നും സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി, ദയവായി ഞങ്ങളുടെ കാലിഫോർണിയ സേവന നിബന്ധനകളുടെ റിപ്പോർട്ട് പരിശോധിക്കുക.

നിയന്ത്രിത വസ്തുക്കളുടെ നിയമവിരുദ്ധ വിതരണത്തെക്കുറിച്ചുള്ള നയ പ്രസ്താവന (Bus. & പ്രൊഫ. കോഡും, § 22945(b)) 

പൊതു സുരക്ഷ പ്രോത്സാഹിപ്പിക്കുന്നതിനും ഹാനികരമോ നിയമവിരുദ്ധമോ ആയ പ്രവർത്തനങ്ങളിൽ നിന്ന് സ്നാപ്ചാറ്റർമാരെ പരിരക്ഷിക്കാൻ സഹായിക്കുന്നതിനുമായി ഞങ്ങളുടെ പങ്ക് നിർവഹിക്കുക എന്നുള്ളത് ഞങ്ങൾ വളരെ ഗൗരവമായി എടുത്തിരിക്കുന്ന ഒരു ഉത്തരവാദിത്തമാണ്.


നിയന്ത്രിത വസ്തുക്കളുടെ നിയമവിരുദ്ധ വിതരണത്തെപ്പറ്റിയുള്ള ഞങ്ങളുടെ നയം

ഞങ്ങളുടെ കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾ ഏതെങ്കിലും വിധത്തിലുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കായി Snapchat ഉപയോഗിക്കുന്നത് നിരോധിച്ചിരിക്കുന്നു. നിയമവിരുദ്ധമോ നിയന്ത്രിതമോ ആയ മരുന്നുകളുടെ വാങ്ങൽ, വിൽപ്പന, കൈമാറ്റം അല്ലെങ്കിൽ അവയുടെ വിൽപ്പന സുഗമമാക്കൽ പോലുള്ള കുറ്റകൃത്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതും അവ സുഗമമാക്കുന്നതും അല്ലെങ്കിൽ അതിൽ പങ്കെടുക്കുന്നതും ഇതിൽ ഉൾപ്പെടുന്നു. നിയമവിരുദ്ധമോ നിയന്ത്രിതമോ ആയ പ്രവർത്തനങ്ങളെക്കുറിച്ചുള്ള ഞങ്ങളുടെ നയത്തെക്കുറിച്ചുള്ള അധിക വിവരങ്ങൾക്കായി, ദയവായി ഈ ഉറവിടത്തിലെ വിവരങ്ങൾ അവലോകനം ചെയ്യുക.


ഞങ്ങൾ എങ്ങനെ ഉള്ളടക്കം മോഡറേറ്റ് ചെയ്യുകയും ഞങ്ങളുടെ നയം നടപ്പിലാക്കുകയും ചെയ്യുന്നു

നിയമവിരുദ്ധമോ അല്ലെങ്കിൽ നിയന്ത്രിക്കപ്പെട്ടതോ ആയ പ്രവർത്തനങ്ങൾക്കെതിരായ ഞങ്ങളുടെ ചട്ടങ്ങൾ ലംഘിക്കുന്ന ഉള്ളടക്കം നീക്കം ചെയ്യപ്പെടും. പല സന്ദർഭങ്ങളിലും, നിയമങ്ങൾ ലംഘിച്ചുകൊണ്ട് ഉള്ളടക്കം പങ്കിടുകയോ പ്രോത്സാഹിപ്പിക്കുകയോ വിതരണം ചെയ്യുകയോ ചെയ്യുന്ന സ്നാപ്പ്ചാറ്റർമാർക്ക് മുന്നറിയിപ്പായി ഒരു നോട്ടീസ് ലഭിക്കും, കൂടാതെ ഈ നയങ്ങൾ ആവർത്തിച്ച് ലംഘിക്കുന്ന സ്നാപ്പ്ചാറ്റർമാർക്ക് അവരുടെ അക്കൗണ്ടിൽ കയറാൻ പറ്റാത്ത വിധത്തിൽ നിയന്ത്രണം ഏർപ്പെടുത്തും. എന്നിരുന്നാലും, അപകടകരവും നിയമവിരുദ്ധവുമായ മരുന്നുകളുടെ വിൽപ്പന, കൈമാറ്റം അല്ലെങ്കിൽ വിൽപ്പനയ്ക്ക് സൗകര്യമൊരുക്കൽ എന്നിവയുൾപ്പെടെ, ഞങ്ങൾ ഒരു തരത്തിലും സഹിഷ്ണുത കാണിക്കാത്ത ചില നിയമവിരുദ്ധ പ്രവർത്തനങ്ങളും ഉണ്ട്. ഈ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സ്നാപ്പ്ചാറ്റർമാരെ തിരിച്ചറിയുമ്പോൾ, ഞങ്ങൾ ഉടനടി അവരുടെ അക്കൗണ്ടുകൾ പ്രവർത്തനരഹിതമാക്കുകയും ചില സന്ദർഭങ്ങളിൽ അവരുടെ പെരുമാറ്റത്തെപ്പറ്റി നിയമപാലകരോട് പരാമർശിക്കുകയും ചെയ്തേക്കാം.

ഉള്ളടക്കം ഞങ്ങൾ എങ്ങനെ മോഡറേറ്റ് ചെയ്യുന്നു (മുൻകൂട്ടിയുള്ളതും പ്രതികരണാത്മകവുമായി) എന്നതിനെക്കുറിച്ചും ഞങ്ങളുടെ നയങ്ങൾ എങ്ങനെ നടപ്പിലാക്കുന്നു എന്നതിനെക്കുറിച്ചുമുള്ള കൂടുതൽ വിവരങ്ങൾ ഇവിടെയും ഞങ്ങളുടെ ഏറ്റവും പുതിയ കാലിഫോർണിയ സേവന നിബന്ധനകളുടെ റിപ്പോർട്ടിലും ലഭ്യമാണ്.

Snapchat-ൽ നിയമവിരുദ്ധമോ ദോഷകരമോ ആയ ഉള്ളടക്കമോ പെരുമാറ്റമോ എങ്ങനെ റിപ്പോർട്ട് ചെയ്യാം.

ഞങ്ങളുടെ എല്ലാ ഉൽപ്പന്ന പ്രതലങ്ങളിലും, നിയമവിരുദ്ധമോ ദോഷകരമോ ആയ ഉള്ളടക്കമോ പെരുമാറ്റമോ ഉൾപ്പെടെ, ഞങ്ങളുടെ കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങളുടെ സാധ്യതയുള്ള ലംഘനങ്ങൾക്കായി സ്നാപ്പ്ചാറ്റർമാർക്ക് അക്കൗണ്ടുകളും ഉള്ളടക്കവും റിപ്പോർട്ട് ചെയ്യാൻ കഴിയും. റിപ്പോർട്ടുകൾ വിലയിരുത്തുന്നതിനും ഞങ്ങളുടെ നയങ്ങൾക്കനുസരിച്ച് ഉചിതമായ നടപടി സ്വീകരിക്കുന്നതിനും സാധാരണയായി മണിക്കൂറുകൾക്കുള്ളിൽ ഫലം റിപ്പോർട്ടിംഗ് കക്ഷിയെ അറിയിക്കുന്നതിനും പരിശീലനം ലഭിച്ച ഞങ്ങളുടെ ട്രസ്റ്റ് ആൻഡ് സേഫ്റ്റി ടീമുകൾക്ക് നേരിട്ട് ഒരു രഹസ്യ റിപ്പോർട്ട് സമർപ്പിക്കുക എന്നത് ഞങ്ങൾ സ്നാപ്പ്ചാറ്റർമാർക്ക് എളുപ്പമാക്കുന്നു.

സ്നാപ്പ്ചാറ്റർമാർക്ക് ആപ്പിലൂടെയോ ഞങ്ങളുടെ പിന്തുണാ സൈറ്റ് വഴിയോ ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാൻ കഴിയും. കൗമാരക്കാരായ ഉപയോക്താക്കളുടെ (13-17 വയസ്സ്) മാതാപിതാക്കൾക്ക് ഞങ്ങളുടെ സപ്പോർട്ട് സൈറ്റ് വഴിയോ കുടുംബ കേന്ദ്ര ടൂളുകളുടെ കൂട്ടം ഉപയോഗിച്ചോ അവരുടെ ആശങ്കകൾ ഞങ്ങളുടെ ട്രസ്റ്റ് ആൻഡ് സേഫ്റ്റി ടീമുകൾക്ക് നേരിട്ട് എളുപ്പത്തിലും രഹസ്യമായും റിപ്പോർട്ട് ചെയ്യാൻ കഴിയും. നിയമവിരുദ്ധമോ ഹാനികരമാകാൻ സാധ്യതയുള്ളതോ ആയ ഉള്ളടക്കമോ പെരുമാറ്റമോ റിപ്പോർട്ട് ചെയ്യുന്നതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി ദയവായി ഞങ്ങളുടെ സുരക്ഷാ കേന്ദ്രത്തിലോ പിന്തുണാ സൈറ്റിലോ ഉള്ള സമർപ്പിത ഉറവിടങ്ങൾ സന്ദർശിക്കുക. നിങ്ങൾക്ക് ഞങ്ങളുടെ Snapchat റിപ്പോർട്ടിംഗിലേക്കുള്ള ദ്രുത ഗൈഡ് ഡൗൺലോഡ് ചെയ്യാനും ഞങ്ങളുടെ സുതാര്യത റിപ്പോർട്ടിംഗിനെക്കുറിച്ച് എന്ന പേജിൽ അധിക ഉറവിടങ്ങൾ കണ്ടെത്താനും കഴിയുന്നതാണ്.

മാനസികാരോഗ്യം, മയക്കുമരുന്നിനെതിരെയുള്ള ബോധവല്ക്കരണം എന്നിവയ്ക്കായുള്ള സർക്കാരിന്റെ, മറ്റ് ഉറവിടങ്ങൾ

ആവശ്യമുള്ള സ്നാപ്പ്ചാറ്റർമാർക്ക് ഉറവിടങ്ങളും പിന്തുണയും നൽകുന്നതിന് ഞങ്ങൾ വ്യവസായ വിദഗ്ധരുമായും സർക്കാരിതര ഏജൻസികളുമായും ചേർന്ന് പ്രവർത്തിക്കുന്നു. ഈ ഉറവിടങ്ങൾ ഞങ്ങളുടെ സുരക്ഷാ കേന്ദ്രം വഴി ലഭ്യമാണ്. അവയിൽ ഇനിപ്പറയുന്ന അമേരിക്കൻ സർക്കാറിനു കീഴിലുള്ള മാനസികാരോഗ്യ, മയക്കുമരുന്ന് വിദ്യാഭ്യാസ ഉറവിടങ്ങളും ഉൾപ്പെടുന്നു: 


ലഹരിവസ്തുക്കളുടെ ദുരുപയോഗവും മാനസികാരോഗ്യ സേവന അഡ്മിനിസ്ട്രേഷനും (SAMHSA - സബ്സ്റ്റൻസ് അബ്യൂസ് ആൻഡ് മെൻറൽ ഹെൽത്ത് സർവീസസ് അഡ്മിനിസ്ട്രേഷൻ):

ദേശീയ ഹെൽപ്പ്‌ലൈൻ: 1-800-662-HELP (4357)

മാനസികവും ഒപ്പം/അല്ലെങ്കിൽ ലഹരിപദാർഥ ഉപയോഗ ക്രമക്കേടുകൾ നേരിടുന്നവർക്കുള്ള സൗജന്യവും, രഹസ്യസ്വഭാവമുള്ളതും, 24/7 വിവര സേവനവും ചികിത്സാ റെഫറലുമാണ് SAMHSA-യുടെ ദേശീയ ഹെൽപ്പ്ലൈൻ. ഇംഗ്ലീഷിലും സ്പാനിഷിലും ലഭ്യമാണ്.

ഹെഡ്‌സ് അപ്പ്, ഹിയർ ഫോർ യു എന്നീ പേരുകളിൽ രണ്ട് ഇൻ-ആപ്പ് വിദ്യാഭ്യാസ പോർട്ടലുകളും ഞങ്ങൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. സോങ് ഫോർ ചാർളി, ഷാറ്റർപ്രൂഫ്, SAMHSA, സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ തുടങ്ങിയ വിദഗ്ദ്ധ സംഘടനകളിൽ നിന്നുള്ള വിദ്യാഭ്യാസപരമായ ഉള്ളടക്കം Snapchat-ൽ മയക്കുമരുന്നുമായി ബന്ധപ്പെട്ട കീവേഡുകൾ തിരയുന്ന സ്നാപ്ചാറ്റർമാർക്ക് ഹെഡ്സ് അപ്പ് നൽകുന്നു. ഉത്കണ്ഠ, വിഷാദം, സമ്മർദ്ദം, ദുഃഖം, ആത്മഹത്യാ ചിന്തകൾ, ഭീഷണിപ്പെടുത്തൽ എന്നിവയുമായി ബന്ധപ്പെട്ട ചില വിഷയങ്ങൾക്കായി സ്നാപ്പ്ചാറ്റർമാർ തിരയുമ്പോൾ, ഹിയർ ഫോർ യു (Here for You) എന്ന വെബ്‌സൈറ്റ് പ്രാദേശിക വിദഗ്ധരിൽ നിന്നുള്ള സുരക്ഷാ ഉറവിടങ്ങൾ അതിനു സമാനമായി കാണിക്കുന്നു.


നിയമപാലകരുമായുള്ള സഹകരണം

സ്നാപ്ചാറ്റർമാരുടെ സ്വകാര്യതയെയും അവകാശങ്ങളെയും മാനിച്ചുകൊണ്ട് തന്നെ നിയമപാലകരെ സഹായിക്കുന്നതിന് Snap പ്രതിജ്ഞാബദ്ധമാണ്.

നിയമ നിർവ്വഹണ ഏജൻസികളിൽ നിന്ന് Snapchat അക്കൗണ്ട് രേഖകൾക്കായുള്ള നിയമപരമായ അഭ്യർത്ഥന ഞങ്ങൾക്ക് ലഭിക്കുകയും അതിന്റെ സാധുത ഞങ്ങൾ ഉറപ്പാക്കുകയും ചെയ്തുകഴിഞ്ഞാൽ, ബാധകമായ നിയമത്തിനും സ്വകാര്യതാ ആവശ്യകതകൾക്കും അനുസൃതമായി ഞങ്ങൾ പ്രതികരിക്കുന്നതാണ്. കൂടാതെ, അപകടകരവും നിയമവിരുദ്ധവുമായ മയക്കുമരുന്നുകൾ വിൽക്കാനോ കൈമാറ്റം ചെയ്യാനോ വിൽപ്പന സുഗമമാക്കാനോ ശ്രമിക്കുന്ന സ്നാപ്പ്ചാറ്റർമാരെ ഞങ്ങൾ തിരിച്ചറിയുമ്പോൾ, ചില സന്ദർഭങ്ങളിൽ, ഞങ്ങൾ ആ പെരുമാറ്റത്തെപ്പറ്റി നിയമപാലകരോട് പരാമർശിച്ചേക്കാം. ജീവന് ഭീഷണിയുള്ളതായി തോന്നുന്ന ഏതൊരു ഉള്ളടക്കവും നിയമപാലകരെ മുൻകൂട്ടി അറിയിക്കുവാനും, അത്തരത്തിലുള്ള ഒരു കേസ് നിയമപാലകർ കൈകാര്യം ചെയ്യുമ്പോൾ അതിലെ വിവരങ്ങൾ വെളിപ്പെടുത്തണമെന്ന നിയമപാലകരുടെ അടിയന്തര അഭ്യർത്ഥനകൾക്ക് മറുപടി നൽകാനുമായി ഞങ്ങൾ പ്രവർത്തിക്കുന്നു.

ഒരു യുഎസ് കമ്പനി എന്ന നിലയിൽ, Snap-ന് ഏതെങ്കിലും Snapchat അക്കൗണ്ട് രേഖകൾ വെളിപ്പെടുത്തുന്നതിന്, യുഎസ് നിയമ നിർവ്വഹണ ഏജൻസികളും സർക്കാർ ഏജൻസികളും യുഎസ് നിയമം പാലിക്കണമെന്ന് Snap ആവശ്യപ്പെടുന്നു. സംഭരിച്ചിരിക്കുന്ന Snapchat അക്കൗണ്ട് രേഖകൾ വെളിപ്പെടുത്താനുള്ള ഞങ്ങളുടെ കഴിവ് പൊതുവെ നിയന്ത്രിക്കുന്നത് സ്റ്റോർഡ് കമ്മ്യൂണിക്കേഷൻസ് ആക്ട്, 18 U.S.C. § 2701, et seq എന്നിവയാണ്.

നിയമ നിർവ്വഹണ അഭ്യർത്ഥനകളുമായി ബന്ധപ്പെട്ട അധിക വിവരങ്ങൾ ഇവിടെയും ഞങ്ങളുടെ നിയമ നിർവ്വഹണ ഗൈഡിലും കാണാം.


നിലനിർത്തൽ നയം

ഇലക്ട്രോണിക് ആശയവിനിമയ വിവരങ്ങൾ നിലനിർത്തുന്നതിനെക്കുറിച്ചുള്ള ഞങ്ങളുടെ നയത്തിൻ്റെ പൊതുവായ വിവരണം, ആ വിവരങ്ങൾ ഞങ്ങൾ എത്രകാലം നിലനിർത്തുന്നു എന്നത് ഉൾപ്പെടെ, ഞങ്ങളുടെ സ്വകാര്യതാ നയത്തിലും ("നിങ്ങളുടെ വിവരങ്ങൾ ഞങ്ങൾ എത്ര കാലം സൂക്ഷിക്കുന്നു") പിന്തുണാ സൈറ്റിലും ഉൾപ്പെടുത്തിയിട്ടുണ്ട്.


മുൻ കാലിഫോർണിയ സേവന നിബന്ധനാ റിപ്പോർട്ടുകൾ