ഓസ്‌ട്രേലിയ
റിലീസ് ചെയ്ത തീയതി: 15 ഡിസംബർ 2023
പുതുക്കിയ തീയതി: ഡിസംബർ 10, 2025
Snapchat-ലെ ഓൺലൈൻ സുരക്ഷ
Snapchat-ൽ സർഗ്ഗാത്മകതയ്ക്കും ആവിഷ്കാരത്തിനുമായി സുരക്ഷിതവും രസകരവുമായ ഒരു അന്തരീക്ഷം നൽകാൻ ഞങ്ങൾ ശ്രമിക്കുന്നു. ഞങ്ങളുടെ കമ്മ്യൂണിറ്റിയുടെ സ്വകാര്യതാ താൽപ്പര്യങ്ങളെ മാനിച്ചുകൊണ്ടു തന്നെ, ഞങ്ങളുടെ പ്ലാറ്റ്‌ഫോമിലുടനീളം സുരക്ഷ മെച്ചപ്പെടുത്താൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. ഇതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി ദയവായി ഞങ്ങളുടെ സുരക്ഷാ കേന്ദ്രം സന്ദർശിക്കുക:
ഞങ്ങളുടെ സേവന നിബന്ധനകൾ, കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾ, സ്വകാര്യതാ നയം എന്നിവയുൾപ്പെടെയുള്ള ഞങ്ങളുടെ സുരക്ഷാ, സ്വകാര്യതാ നയങ്ങൾ,
Snapchat-ൽ, ആപ്പിനുള്ളിൽ അല്ലെങ്കിൽ വെബിൽ ഞങ്ങളുടെ Snapchat പിന്തുണാസൈറ്റ് വഴി ഒരു സുരക്ഷാ ആശങ്ക എങ്ങനെ റിപ്പോർട്ട് ചെയ്യാം,
മോഡറേഷൻ, എൻഫോഴ്സ്മെന്റ്, അപ്പീലുകൾ എന്നിവയോടുള്ള ഞങ്ങളുടെ സമീപനം, കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങളുടെ ലംഘനങ്ങൾക്ക് ഉചിതമായ ശിക്ഷകൾ ഞങ്ങൾ എങ്ങനെ നിർണ്ണയിക്കുന്നു,Snapchat-ലെ ഒരു അക്കൗണ്ടിനെയോ ഉള്ളടക്കത്തെയോ സംബന്ധിച്ച് ഞങ്ങൾ എടുത്ത തീരുമാനത്തിനെതിരെ എങ്ങനെ അപ്പീൽ നൽകാം,
കൗൺസിലിംഗും പിന്തുണയും ലഭിക്കുന്നതിന് ഓസ്ട്രേലിയയിലെയും ആഗോളതലത്തിലെയും ഉപയോക്താക്കൾക്ക് കിട്ടാവുന്ന മറ്റ് സുരക്ഷാ ഉറവിടങ്ങൾ എന്നിവ ഉൾകൊള്ളുന്നു.
Snap-ൻെറ സുരക്ഷാ നയങ്ങളെയും രീതികളെയും കുറിച്ച് നിങ്ങൾക്ക് ഉണ്ടായേക്കാവുന്ന ഏത് ചോദ്യങ്ങൾക്കും, ആശങ്കകൾക്കും, പരാതികൾക്കും നിങ്ങൾക്ക് എല്ലായ്പ്പോഴും ഇവിടെ ഞങ്ങളെ ബന്ധപ്പെടാവുന്നതാണ്.
കൗമാരക്കാരുടെ മാതാപിതാക്കൾക്കും പരിചരണക്കാർക്കുമുള്ള വിവരങ്ങൾ
2021 ലെ ഓൺലൈൻ സുരക്ഷാ നിയമത്തിൻെറ പാർട്ട് 4A പ്രകാരമുള്ള സോഷ്യൽ മീഡിയ ഉപയോഗിക്കാവുന്ന കുറഞ്ഞ പ്രായം (“SMMA”) എന്ന നിയമപ്രകാരം, 16 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ള വ്യക്തികൾക്ക് മാത്രമേ ഓസ്‌ട്രേലിയയിൽ Snapchat അക്കൗണ്ട് ഉണ്ടായിരിക്കാൻ അനുവാദമുള്ളൂ. 16 വയസ്സിന് താഴെയുള്ള ഉപയോക്താക്കൾക്ക് അക്കൗണ്ടുകൾ ഉണ്ടായിരിക്കുന്നത് തടയാൻ ഞങ്ങൾ ഉചിതമായ നടപടികൾ സ്വീകരിക്കുന്നതാണ്. ഈ കാരണത്താൽ ഉപയോക്താക്കൾക്ക് പ്രായ പരിശോധന നടത്തേണ്ടി വന്നേക്കാം. അങ്ങനെ ചെയ്യുന്നതിന് ഉപയോക്താക്കൾക്ക് ഒന്നിലധികം ഓപ്ഷനുകൾ ലഭ്യമാകുന്നതാണ്. ഒരു ഉപയോക്താവ് പ്രായപരിധി ഉറപ്പാക്കുന്നതിനുള്ള പരിശോധന പൂർത്തിയാക്കുമ്പോൾ എന്ത് വിവരങ്ങളാണ് ശേഖരിക്കുന്നത്, എന്തുകൊണ്ടാണ് ശേഖരിക്കുന്നത്, അവ എങ്ങനെ കൈകാര്യം ചെയ്യപ്പെടും എന്നതിനെകുറിച്ച് ഞങ്ങൾ വിശദീകരിക്കുന്നതാണ്. ഒരു അക്കൗണ്ട് 16 വയസ്സിന് താഴെയുള്ള ഒരാളുടേതാണെന്ന് ഞങ്ങൾ കണ്ടെത്തിയാൽ, അത് ലോക്ക് ചെയ്യാൻ ഞങ്ങൾ നടപടിയെടുക്കുന്നതാണ്. ഇത് സംഭവിക്കുകയാണെങ്കിൽ നിങ്ങളുടെ ഡാറ്റ ഡൗൺലോഡ് ചെയ്യുന്നതിനുള്ള വ്യക്തമായ നിർദ്ദേശങ്ങൾ ഞങ്ങൾ നൽകുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്, ദയവായി ഞങ്ങളുടെ പിന്തുണാ ലേഖനം ഇവിടെയും, ഞങ്ങളുടെ ബ്ലോഗ് പോസ്റ്റ് ഇവിടെയും കാണുക. SMMA അനുസരിച്ച് നിങ്ങളുടെ ഡാറ്റ എങ്ങനെയാണ് കൈകാര്യം ചെയ്യപ്പെടുന്നത് എന്നതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി, ദയവായി ഇവിടെയുള്ള ഞങ്ങളുടെ ഓസ്‌ട്രേലിയൻ സ്വകാര്യതാ അറിയിപ്പ് പരിശോധിക്കുക.
ഞങ്ങളുടെ കൗമാരക്കാരായ ഉപയോക്താക്കളുടെ മാതാപിതാക്കൾക്കും രക്ഷിതാക്കൾക്കുമുള്ള വിവരങ്ങൾ, ടൂളുകൾ, മറ്റ് ഉറവിടങ്ങൾ എന്നിവ ഞങ്ങളുടെ Snapchat രക്ഷാകർതൃ ഗൈഡ് നൽകുന്നതാണ്. Snapchat-നെക്കുറിച്ചുള്ള ഒരു ആമുഖം, കൗമാരക്കാരുടെ സുരക്ഷയ്ക്കായി ഞങ്ങൾ ഏർപ്പെടുത്തിയിരിക്കുന്ന സുരക്ഷാ മാർഗങ്ങളുടെ ഒരു അവലോകനം, ഞങ്ങളുടെ രക്ഷാകർതൃ നിയന്ത്രണ ടൂളുകളുടെ ഒരു സമാഹാരമായ ഫാമിലി സെൻററിലേക്കുള്ള ഒരു ഗൈഡ്, രക്ഷിതാക്കൾക്കുള്ള സുരക്ഷാ ചെക്ക്‌ലിസ്റ്റ്, മറ്റ് ഉറവിടങ്ങൾ എന്നിവ ഇത് നൽകുന്നു.
ഇ-സേഫ്റ്റി കമ്മീഷണർ
ഓസ്‌ട്രേലിയയുടെ ഓൺലൈൻ സുരക്ഷാ റെഗുലേറ്ററാണ് ഇ-സേഫ്റ്റി കമ്മീഷണർ. ഓൺലൈൻ അപകടങ്ങളിൽ നിന്ന് എല്ലാ ഓസ്‌ട്രേലിയക്കാരെയും സംരക്ഷിക്കാനും സുരക്ഷിതവും കൂടുതൽ പോസിറ്റീവുമായ ഓൺലൈൻ അനുഭവങ്ങൾ പ്രോത്സാഹിപ്പിക്കാനും സഹായിക്കുക എന്നതാണ് ഇതിന്റെ പ്രഖ്യാപിത ലക്ഷ്യം. ഓസ്‌ട്രേലിയൻ ഗവൺമെന്റ് നിയമനിർമ്മാണം, പ്രധാനമായും ഓൺലൈൻ സുരക്ഷാ നിയമം 2021 പ്രകാരം നൽകിയിട്ടുള്ള അധികാരങ്ങൾ വിനിയോഗിച്ചുകൊണ്ടാണ് ഇത് ഈ ഉത്തരവ് നടപ്പിലാക്കുന്നത്. മറ്റ് കാര്യങ്ങൾക്കൊപ്പം, മുതിർന്നവരുടെ സൈബർ ദുരുപയോഗം, കുട്ടികളുടെ സൈബർ ഭീഷണി, ഇമേജ് അടിസ്ഥാനമാക്കിയുള്ള ദുരുപയോഗം എന്നിവയുൾപ്പെടെയുള്ള ദോഷകരമായ ഓൺലൈൻ ഉള്ളടക്കം റിപ്പോർട്ട് ചെയ്യാൻ ഓസ്‌ട്രേലിയക്കാരെ പ്രാപ്തരാക്കുന്ന നിരവധി റെഗുലേറ്ററി സ്കീമുകളും ഓസ്‌ട്രേലിയൻ ഇ-സേഫ്റ്റി കമ്മീഷണർ നടപ്പിലാക്കുന്നു.
ഇ-സേഫ്റ്റി കമ്മീഷണറുടെ പങ്കിനെയും പ്രവർത്തനങ്ങളെയും കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്, അല്ലെങ്കിൽ ഇ-സേഫ്റ്റി കമ്മീഷണർ പ്രസിദ്ധീകരിച്ച ഉപകരണങ്ങളും ഉറവിടങ്ങളും ആക്‌സസ് ചെയ്യുന്നതിന്, നിങ്ങൾക്ക് ഈ പേജ് സന്ദർശിക്കാം. ഇ-സേഫ്റ്റി കമ്മീഷണർക്ക് എങ്ങനെ പരാതി നൽകാം എന്നതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്, ദയവായി ഈ പേജ് സന്ദർശിക്കുക.
ശ്രദ്ധിക്കുക, ഇ-സേഫ്റ്റി കമ്മീഷണറുടെ വെബ്‌സൈറ്റ് ഉൾപ്പെടെയുള്ള മൂന്നാം കക്ഷി വെബ്‌സൈറ്റുകളുടെ ഉള്ളടക്കത്തിന് ഞങ്ങൾ ഉത്തരവാദികൾ ആയിരിക്കുന്നതല്ല.