ഭീഷണികൾ, അതിക്രമം & ഉപദ്രവം

കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾ വിശദീകരണ പരമ്പര

അപ്ഡേറ്റ് ചെയ്തത്: ജനുവരി 2023

  • അക്രമാസക്തമോ അപകടകരമോ ആയ പെരുമാറ്റം പ്രോത്സാഹിപ്പിക്കുന്നതോ അതിൽ ഏർപ്പെടുന്നതോ നിരോധിച്ചിരിക്കുന്നു. ഒരു വ്യക്തിയെയോ ഒരു വിഭാഗം ആളുകളെയോ ആരുടെയെങ്കിലും സ്വത്തിനോ ഒരിക്കലും ഭയപ്പെടുത്തുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യരുത്.
  • മൃഗങ്ങളെ ദുരുപയോഗം ചെയ്യുന്നതുൾപ്പെടെ അനാവശ്യമായ അല്ലെങ്കിൽ ഗ്രാഫിക് അതിക്രമത്തിന്‍റെ Snap-കൾ അനുവദനീയമല്ല.
  • സ്വയം മുറിവേൽപ്പിക്കുന്നതോ ഭക്ഷണ ക്രമക്കേടുകൾക്കോ ​​ഉൾപ്പെടെ സ്വയം ഉപദ്രവത്തിന്‍റെ മഹത്വവൽക്കരണം ഞങ്ങൾ അനുവദിക്കുന്നില്ല


അവലോകനം

ഞങ്ങളുടെ കമ്മ്യൂണിറ്റിയുടെ സുരക്ഷയും ക്ഷേമവും Snapchat-ൽ ഏറ്റവും മുൻ‌ഗണനയുള്ളതാണ്, ഭീഷണികൾ, അതിക്രമം, ഉപദ്രവം എന്നിവയുടെ എല്ലാ സംഭവങ്ങളും ഞങ്ങൾ ഗൗരവമായി കാണുന്നു. അക്രമാസക്തമോ അപകടകരമോ ആയ പെരുമാറ്റത്തെ പ്രോത്സാഹിപ്പിക്കുന്നതോ ഭീഷണിപ്പെടുത്തുന്നതോ ഗ്രാഫിക്കായി ചിത്രീകരിക്കുന്നതോ സ്വയം ഉപദ്രവിക്കുന്നത് മഹത്വവൽക്കരിക്കുന്നതോ പ്രോത്സാഹിപ്പിക്കുന്നതോ ആയ ഉള്ളടക്കം ഞങ്ങൾ അനുവദിക്കില്ല. മനുഷ്യജീവന് ആസന്നമായ ഭീഷണികൾ നിയമപാലകരെ അറിയിച്ചേക്കാം.
ഞങ്ങളുടെ പ്ലാറ്റ്‌ഫോം എല്ലാ ഉപയോക്താക്കൾക്കും സുരക്ഷിതമാണെന്ന് ഉറപ്പാക്കുന്നതിന് ഞങ്ങളുടെ നയങ്ങളും മോഡറേഷൻ രീതികളും സഹായിക്കുമ്പോൾ തന്നെ, ഞങ്ങളുടെ കമ്മ്യൂണിറ്റിയുടെ ക്ഷേമത്തെ പിന്തുണയ്‌ക്കാൻ സഹായിക്കുന്നതിന് സവിശേഷതകളിലും ഉറവിടങ്ങളിലും ഞങ്ങൾ മുൻ‌കൂട്ടി നിക്ഷേപം നടത്തുന്നു. സ്വയം ഉപദ്രവിക്കുന്നതോ അല്ലെങ്കിൽ വൈകാരിക ക്ലേശമോ സൂചിപ്പിക്കുന്ന ഉള്ളടക്കം റിപ്പോർട്ട് ചെയ്യാൻ ഞങ്ങൾ സ്‌നാപ്‌ചാറ്റർമാരെ പ്രോത്സാഹിപ്പിക്കുന്നു, അതുവഴി ഞങ്ങളുടെ ടീമുകൾക്ക്, സഹായകരമായേക്കാവുന്ന റിസോഴ്സുകളെ അയയ്‌ക്കാനും അടിയന്തര ആരോഗ്യ പ്രതികരണം നൽകുന്നവർക്ക് മുന്നറിയിപ്പ് നൽകാനും കഴിയും.


നിങ്ങൾ എന്താണ് പ്രതീക്ഷിക്കേണ്ടത്

ഭീഷണികൾ, അതിക്രമം, ഉപദ്രവം എന്നിവയുമായി ബന്ധപ്പെട്ട ഞങ്ങളുടെ കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾ ഞങ്ങളുടെ കമ്മ്യൂണിറ്റിയുടെ സുരക്ഷയെ ദുർബലപ്പെടുത്തുന്ന ഉള്ളടക്കം നീക്കം ചെയ്യുന്നതിനുള്ള പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നു, അതേസമയം തന്നെ ഞങ്ങളുടെ പ്ലാറ്റ്‌ഫോമിലെ വിഷമതകളുടെ അടിയന്തിരമായ പ്രകടനങ്ങളിൽ ശ്രദ്ധ നൽകുന്നു.
സുരക്ഷ പ്രോത്സാഹിപ്പിക്കുന്നതിന്, ഈ ചട്ടങ്ങൾ Snapchat-ലെ ഭീഷണികളെ നിരോധിക്കുന്നു, അതിൽ ഒരു വ്യക്തിക്കോ ഒരു വിഭാഗം ആളുകൾക്കോ അവരുടെ സ്വത്തിനോ ഗുരുതരമായ ശാരീരികമോ വൈകാരികമോ ആയ ദോഷം വരുത്താനുള്ള ഉദ്ദേശ്യം പ്രകടിപ്പിക്കുന്ന ഏതൊരു ഉള്ളടക്കവും അതിൽ ഉൾപ്പെടുന്നു. ഉള്ളടക്കം മനുഷ്യജീവന് ആസന്നമായ ഒരു ഭീഷണിയെ സൂചിപ്പിക്കുന്നുവെങ്കിൽ, ഞങ്ങളുടെ ടീമുകൾ നിയമ നിർവ്വഹണ ഏജൻസികൾക്ക് ഇടപെടാൻ തയ്യാറെടുക്കുന്നതിനായി മുന്നറിയിപ്പ് നൽകിയേക്കാം..
ആളുകൾക്കോ മൃഗങ്ങൾക്കോ നേരെയുള്ള അക്രമാസക്തമോ ഉപദ്രവകരമോ ആയ പെരുമാറ്റത്തെ മഹത്വീകരിക്കുന്നതോ അപകടപ്പെടുത്തുന്നതോ ആയ ഉള്ളടക്കവും ഞങ്ങൾ നിരോധിക്കുന്നു––ആത്മഹത്യ, സ്വയം മുറിവേൽപ്പിക്കൽ അല്ലെങ്കിൽ ഭക്ഷണ ക്രമക്കേടുകൾ പോലുള്ള സ്വയം ഉപദ്രവിക്കലിനെ പ്രോത്സാഹിപ്പിക്കുന്നതോ മഹത്വവൽക്കരിക്കുന്നതോ ആയ ഉള്ളടക്കം ഇതിൽ ഉൾപ്പെടുന്നു.
ഉപയോക്താക്കൾ സ്വയം ഉപദ്രവത്തിന്റെ അപകടസാധ്യത സൂചിപ്പിക്കുന്ന ഉള്ളടക്കം റിപ്പോർട്ട് ചെയ്യുമ്പോൾ, സഹായകരമായ ഉറവിടങ്ങൾ നൽകുന്നതിനും സാധ്യമായിടത്ത് അടിയന്തര സേവനങ്ങൾക്ക് ഇടപെടാനുള്ള സാധ്യതകൾ തിരിച്ചറിയുന്നതിനുമായി ഞങ്ങളുടെ ടീമുകൾ ഈ റിപ്പോർട്ടുകൾ അവലോകനം ചെയ്യുന്നു. ഞങ്ങളുടെ സുരക്ഷാ ഉറവിടങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഞങ്ങളുടെ സ്വകാര്യത & സുരക്ഷ ഹബ്ബിൽ ലഭ്യമാണ്.
ഞങ്ങളുടെ കമ്മ്യൂണിറ്റിയുടെ ക്ഷേമത്തെ കൂടുതലായി പിന്തുണയ്ക്കുന്നതിന്, മാനസികാരോഗ്യം, ഉത്കണ്ഠ, വിഷാദം, മാനസികസമ്മർദ്ദം, ആത്മഹത്യാ ചിന്തകൾ, ദുഃഖം, ഭീഷണിപ്പെടുത്തൽ എന്നിവയുമായി ബന്ധപ്പെട്ട ചില വിഷയങ്ങൾക്കായി ഉപയോക്താക്കൾ തിരയുമ്പോൾ വിദഗ്ദ്ധരായ പ്രാദേശിക പങ്കാളികളിൽ നിന്നുള്ള ഉറവിടങ്ങൾ ലഭ്യമാക്കാൻ ഞങ്ങളുടെ Here For You ഫീച്ചർ സഹായിക്കുന്നു.


മനസ്സിലാക്കാനുള്ളത്
ഭീഷണികൾ, അതിക്രമം, ഉപദ്രവം എന്നിവയോട് പ്രതികരിക്കുന്നതിനുള്ള ഞങ്ങളുടെ സമീപനം സാഹചര്യത്തിന് അനുസരിച്ചുള്ളതാണ്. ഒരാൾ സ്വയം ഭീഷണികൾ ഉയർത്തുമ്പോൾ, സുരക്ഷാ റിസോഴ്സുകൾ വഴി മികച്ച പിന്തുണാ മാർഗങ്ങൾ തിരിച്ചറിയാനായി ഞങ്ങളുടെ ടീമുകൾ പ്രവർത്തിക്കുന്നു. മറ്റുള്ളവർ ഭീഷണി നേരിടുന്നിടത്ത്, ഞങ്ങളുടെ നയങ്ങൾ നടപ്പിലാക്കുന്നതിലൂടെയും ആവശ്യമായിടത്ത് നിയമപാലകരുമായി സഹകരിച്ചും സുരക്ഷിതമായ ഫലങ്ങൾ കൈവരിക്കാൻ ഞങ്ങൾ ശ്രമിക്കുന്നു.

ഞങ്ങളുടെ കമ്മ്യൂണിറ്റിയുടെ സുരക്ഷയും ക്ഷേമവും പിന്തുണയ്ക്കുന്നതിന് ഞങ്ങളുടെ പങ്ക് നിറവേറ്റുന്നത് ഞങ്ങളുടെ കമ്പനിയിൽ ഉടനീളം ഉയർന്ന മുൻഗണനയുള്ളതാണ്. ഈ മേഖലയിലെ ഞങ്ങളുടെ പ്രവർത്തനത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്, ദയവായി Snap-ന്റെ സ്വകാര്യത, സുരക്ഷാ ഹബ്സന്ദർശിക്കുക.