വിദ്വേഷകരമായ ഉള്ളടക്കം, ഭീകരവാദം, അക്രമാസക്തമായ തീവ്രവാദം

കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾ വിശദീകരണ പരമ്പര

പുതുക്കിയത്: ജനുവരി 2024

  • ഭീകര സംഘടനകൾ, അക്രമാസക്തരായ തീവ്രവാദികൾ, വിദ്വേഷ ഗ്രൂപ്പുകൾ എന്നിവയെ ഞങ്ങളുടെ പ്ലാറ്റ്ഫോം ഉപയോഗിക്കുന്നതിൽ നിന്ന് നിരോധിച്ചിരിക്കുന്നു. അക്രമാസക്തമായ തീവ്രവാദത്തെയോ ഭീകര വാദത്തെയോ പ്രോത്സാഹിപ്പിക്കുന്ന ഉള്ളടക്കത്തെ ഞങ്ങൾ അഗീകരിക്കില്ല.
  • വംശം, നിറം, ജാതി, വംശീയത, ദേശീയത, മതം, ലൈംഗിക ആഭിമുഖ്യം, ലിംഗ വ്യക്തിത്വം, വൈകല്യം അല്ലെങ്കിൽ മുതിർന്ന പദവി, ഇമിഗ്രേഷൻ നില, സാമൂഹിക-സാമ്പത്തിക നില, പ്രായം, ഭാരം, അല്ലെങ്കിൽ ഗർഭം എന്നിവയുടെ അടിസ്ഥാനത്തിൽ അപമാനിക്കുന്ന, അപകീർത്തിപ്പെടുത്തുന്ന അല്ലെങ്കിൽ വിവേചനമോ അക്രമമോ പ്രോത്സാഹിപ്പിക്കുന്ന വിദ്വേഷ പ്രസംഗങ്ങളോ ഉള്ളടക്കമോ നിരോധിച്ചിരിക്കുന്നു.


അവലോകനം

ഭീകരവാദത്തെയോ അക്രമാസക്തമായ തീവ്രവാദത്തെയോ പിന്തുണയ്ക്കുന്ന വിദ്വേഷകരമായ ഉള്ളടക്കത്തിനും പ്രവർത്തനങ്ങൾക്കും Snapchat-ൽ സ്ഥാനമില്ല. സ്‌നാപ്പ്ചാറ്റർമാരുടെ സുരക്ഷയെ പിന്തുണയ്‌ക്കുകയും മുൻഗണന നൽകുകയും ചെയ്യുന്ന ഒരു അന്തരീക്ഷം സൃഷ്‌ടിക്കുന്നതിനും അക്രമത്തിൽ നിന്നും വിവേചനത്തിൽ നിന്നും കമ്മ്യൂണിറ്റികളെ സംരക്ഷിക്കുന്നതിനും ഞങ്ങളുടെ നയങ്ങൾ പ്രവർത്തിക്കുന്നു.
വിദ്വേഷകരമായ സംസാരത്തിന്റെയോ വിദ്വേഷ ചിഹ്നങ്ങളുടെയോ ഉപയോഗം ഉൾപ്പെടെയുള്ള വിദ്വേഷകരമായ പെരുമാറ്റത്തിൽ ഏർപ്പെടുന്നത് ഒരിക്കലും സ്വീകാര്യമല്ല. ഭീകര പ്രവർത്തനങ്ങളെയോ അക്രമാസക്തമായ തീവ്രവാദത്തെയോ പിന്തുണയ്ക്കുന്നതോ അതിനായി വാദിക്കുന്നതോ ആയ പ്രവർത്തനങ്ങളും അതേ പോലെ തന്നെ നിരോധിക്കപ്പെട്ടിരിക്കുന്നു, കൂടാതെ, ആവശ്യമാണെങ്കിൽ, നിയമപാലകരെ അറിയിക്കുകയും ചെയ്യാം.
ഈ നയങ്ങൾ ഉത്തരവാദിത്തത്തോടെ നടപ്പിലാക്കുന്നുവെന്ന് ഉറപ്പാക്കുന്നതിന്, ഞങ്ങളുടെ ടീമുകൾ പൗരാവകാശ സംഘടനകൾ, മനുഷ്യാവകാശ വിദഗ്ധർ, നിയമ നിർവ്വഹണ ഏജൻസികൾ, എൻ‌ജി‌ഒകൾ, സുരക്ഷാ അഭിഭാഷകർ എന്നിവരുടെ വൈദഗ്ധ്യവും പ്രവർത്തനവും തേടുന്നു. സ്നാപ്പ്ചാറ്റർമാരെ സുരക്ഷിതമായി നിലനിർത്താൻ ഞങ്ങളുടെ ഉൽപ്പന്നങ്ങളും നയങ്ങളും പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഞങ്ങൾ നിരന്തരം പഠനം നടത്തുകയും, ആവശ്യമുള്ളിടത്തെല്ലാം ക്രമീകരിക്കുകയും ചെയ്യും. ഞങ്ങളെ സഹായിക്കുന്നതിനായി, ഭീകരവാദത്തിനും അക്രമാസക്തമായ തീവ്രവാദത്തിനുമെതിരായ ഞങ്ങളുടെ നയങ്ങൾ ലംഘിച്ചേക്കാവുന്ന ഏതെങ്കിലും വിദ്വേഷകരമായ ഉള്ളടക്കമോ പ്രവർത്തനമോ ഉടൻ റിപ്പോർട്ട് ചെയ്യാൻ ഞങ്ങൾ ഉപയോക്താക്കളെ പ്രോത്സാഹിപ്പിക്കുന്നു.


നിങ്ങൾ എന്താണ് പ്രതീക്ഷിക്കേണ്ടത്

ഞങ്ങളുടെ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുമ്പോൾ സ്‌നാപ്പ്ചാറ്റർമാർക്ക് സുരക്ഷിതത്വവും ബഹുമാനവും തോന്നണം. വിദ്വേഷകരമായ ഉള്ളടക്കത്തിനെതിരായ ഞങ്ങളുടെ നയങ്ങൾ വിദ്വേഷപരമായ സംസാരത്തെ നിരോധിക്കുന്നു, അതിൽ ഒരു വ്യക്തിയോടോ വ്യക്തികളുടെ ഒരു വിഭാഗത്തോടോ അവരുടെ വംശം, നിറം, ജാതി, പാരമ്പര്യം, ജനിച്ച രാജ്യം, മതം, ലൈംഗിക ആഭിമുഖ്യം, ലിംഗ സ്വത്വം, വൈകല്യം, മുൻ സൈനികൻ, കുടിയേറ്റ നില, സാമൂഹിക-സാമ്പത്തിക നില, പ്രായം, ഭാരം അല്ലെങ്കിൽ ഗർഭാവസ്ഥ എന്നിവയുടെ അടിസ്ഥാനത്തിൽ വിവേചനം കാണിക്കുന്നതോ പ്രോത്സാഹിപ്പിക്കുന്നതോ ആയ ഉള്ളടക്കം ഉൾപ്പെടുന്നു. ഈ നിയമങ്ങൾ, ഉദാഹരണത്തിന്, വംശീയമോ വർഗ്ഗപരമോ സ്ത്രീവിരുദ്ധമോ ഹോമോഫോബിക്കോ ആയ നിന്ദാവചനങ്ങൾ; ഒരു സംരക്ഷിത ഗ്രൂപ്പിനെ പരിഹസിക്കുന്ന അല്ലെങ്കിൽ വിവേചനത്തിന് ആഹ്വാനം ചെയ്യുന്ന മീമുകൾ; ഒപ്പം മനഃപൂർവം പഴയ പേര് വിളിക്കൽ അല്ലെങ്കിൽ തെറ്റായ ലിംഗവ്യക്തിത്വത്തെ അപഹസിക്കുന്ന രൂപത്തിലുള്ള ഏതെങ്കിലും ദുരുപയോഗം നിരോധിക്കുന്നു. വിദ്വേഷപരമായ സംസാരം കുറ്റവാളികളെ മഹത്വവൽക്കരിക്കുന്നതിലേക്കും, അല്ലെങ്കിൽ മനുഷ്യ അതിക്രമങ്ങളെ (വംശഹത്യ, വർണ്ണവിവേചനം അല്ലെങ്കിൽ അടിമത്തം പോലുള്ളവ) ഇരകളെ അപകീർത്തിപ്പെടുത്തൽ വരെ നീളുന്നു. മറ്റ് നിരോധിക്കപ്പെട്ട വിദ്വേഷകരമായ ഉള്ളടക്കത്തിൽ വിദ്വേഷപരമായ ചിഹ്നങ്ങളുടെ ഉപയോഗം ഉൾപ്പെടുന്നു, അതായത് മറ്റുള്ളവരോടുള്ള വിദ്വേഷത്തെയോ വിവേചനത്തെയോ പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ള ഏതെങ്കിലും ചിത്രീകരണം.

ഭീകരവാദത്തിനും അക്രമാസക്തമായ തീവ്രവാദത്തിനുമെതിരായ ഞങ്ങളുടെ നിരോധനങ്ങൾ, കൂടുതൽ പ്രത്യയശാസ്ത്ര ലക്ഷ്യങ്ങൾക്കായി വ്യക്തികളോ ഗ്രൂപ്പുകളോ നടത്തുന്ന ഭീകരപ്രവർത്തനമോ മറ്റ് അക്രമമോ ക്രിമിനൽ പ്രവൃത്തികളോ പ്രോത്സാഹിപ്പിക്കുന്ന എല്ലാ ഉള്ളടക്കങ്ങളിലേക്കും വ്യാപിക്കുന്നു. ഈ ചട്ടങ്ങൾ വിദേശ ഭീകര സംഘടനകളെയോ തീവ്രവാദ വിദ്വേഷ ഗ്രൂപ്പുകളെയോ പ്രോത്സാഹിപ്പിക്കുന്നതോ പിന്തുണയ്ക്കുന്നതോ--വിശ്വസനീയമായ, മൂന്നാം-കക്ഷി വിദഗ്ധർ നിർദ്ദേശിച്ചത് പോലെ--അതുപോലെ അത്തരം സംഘടനകളിലേക്കോ അക്രമാസക്തമായ തീവ്രവാദ പ്രവർത്തനങ്ങളിലേക്കോ ആളെ ചേർക്കുന്നതോ ആയ ഏതൊരു ഉള്ളടക്കവും നിരോധിക്കുന്നു.

ഞങ്ങൾ എങ്ങനെയാണ് ഈ നയങ്ങൾ നടപ്പിലാക്കുന്നത്

ഞങ്ങളുടെ ഇൻ-ആപ്പ് റിപ്പോർട്ടിംഗ് ടൂൾ വിദ്വേഷകരമായ ഉള്ളടക്കമോ ഭീകരവാദത്തെയോ അക്രമാസക്തമായ തീവ്രവാദത്തെയോ പിന്തുണയ്ക്കുന്ന പ്രവർത്തനങ്ങൾ നേരിട്ട് റിപ്പോർട്ട് ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്നു. സ്‌പോട്ട്‌ലൈറ്റും ഡിസ്‌കവറും പോലുള്ള ഞങ്ങളുടെ ഉയർന്ന പ്രചാരമുള്ള ഇടങ്ങളിൽ, ഈ ചട്ടങ്ങങ്ങൾ ലംഘിച്ചേക്കാവുന്ന ഏതൊരു ഉള്ളടക്കവും മോഡറേറ്റ് ചെയ്യുന്നതിന് ഞങ്ങൾ സജീവമായ സമീപനമാണ് സ്വീകരിക്കുന്നത്. എന്നിരുന്നാലും, ഈ ഇടങ്ങളിൽ നിങ്ങൾ നേരിട്ടേക്കാവുന്ന ഏതെങ്കിലും ഉപദ്രവകരമായ ഉള്ളടക്കം റിപ്പോർട്ട് ചെയ്യാൻ ഞങ്ങൾ ഉപയോക്താക്കളെ പ്രോത്സാഹിപ്പിക്കുന്നു––ഈ ഇടങ്ങൾ സുരക്ഷിതമായി നിലനിർത്തുന്നതിനുള്ള ഞങ്ങളുടെ പ്രക്രിയകളിലെ തകരാറുകളെ കുറിച്ച് ഞങ്ങളെ അറിയിക്കാൻ ഇത് സഹായിക്കുന്നു.
വിദ്വേഷകരമായ ഉള്ളടക്കം റിപ്പോർട്ട് ചെയ്യപ്പെടുമ്പോൾ, ഞങ്ങളുടെ ടീമുകൾ ലംഘനം നടത്തുന്ന ഏത് ഉള്ളടക്കവും നീക്കം ചെയ്യുകയും ആവർത്തിച്ചുള്ളതോ ഗുരുതരമായതോ ആയ ലംഘനങ്ങളിൽ ഏർപ്പെടുന്ന ഉപയോക്താക്കളുടെ അക്കൗണ്ട് ആക്‌സസ് ലോക്ക് ചെയ്യപ്പെടുകയും ചെയ്യും. ഒരു അധിക നടപടിയെന്ന നിലയിൽ, സുരക്ഷിതമല്ലാത്തതോ അസ്വസ്ഥതയുണ്ടാക്കുന്നതോ ആയ ഏത് ഉപയോക്താക്കളെയും തടയാൻ ഞങ്ങൾ സ്നാപ്പ്ചാറ്റർമാരെ പ്രോത്സാഹിപ്പിക്കുന്നു.
ഭീകര പ്രവർത്തനങ്ങളിലോ അക്രമാസക്തമായ തീവ്രവാദത്തിലോ ഏർപ്പെട്ടിരിക്കുന്ന ഉപയോക്താക്കൾക്ക് അക്കൗണ്ടിന്റെ പ്രത്യേകാവകാശങ്ങൾ നഷ്ടപ്പെടും. കൂടാതെ, ഈ നയങ്ങളുടെ ലംഘനങ്ങളുമായി ബന്ധപ്പെട്ട ചില വിവരങ്ങൾ നിയമപാലകർക്ക് റഫർ ചെയ്തേക്കാം. നിയമ നിർവ്വഹണ ഏജൻസികളുമായി Snapchat എങ്ങനെ ഉത്തരവാദിത്തത്തോടെ ഇടപഴകുന്നു എന്നതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് Snap-ന്റെ സ്വകാര്യത, സുരക്ഷാ ഹബ്സന്ദർശിക്കുക



മനസ്സിലാക്കാനുള്ളത്
Snapchat-ലെ വിദ്വേഷകരമായ ഉള്ളടക്കമോ ഭീകരപ്രവർത്തനമോ അക്രമാസക്തമായ തീവ്രവാദമോ ഞങ്ങൾ അനുവദിക്കില്ല. ഞങ്ങളുടെ നയങ്ങളിലൂടെയും ഉൽപ്പന്ന രൂപകൽപ്പനയിലൂടെയും, സ്നാപ്പ്ചാറ്റർമാരുടെ സുരക്ഷയെ പിന്തുണയ്ക്കുകയും മുൻഗണന നൽകുകയും ചെയ്യുന്ന ഒരു അന്തരീക്ഷം നിലനിർത്താൻ ഞങ്ങൾ ശ്രദ്ധയോടെ പ്രവർത്തിക്കുന്നു.

ഞങ്ങളുടെ നയങ്ങൾ ലംഘിക്കുന്ന ഏതെങ്കിലും ഉള്ളടക്കം റിപ്പോർട്ട് ചെയ്തുകൊണ്ട് ഞങ്ങളുടെ കമ്മ്യൂണിറ്റിയെ പരിരക്ഷിക്കാൻ ഉപയോക്താക്കൾക്ക് ഞങ്ങളെ സഹായിക്കാനാകും. ഞങ്ങളുടെ സുരക്ഷാ ലക്ഷ്യങ്ങൾ ഉത്തരവാദിത്തത്തോടെ പോഷിപ്പിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിന് സുരക്ഷാ കമ്മ്യൂണിറ്റിയിൽ ഉടനീളമുള്ള വൈവിധ്യമാർന്ന നേതാക്കളുമായി ചേർന്ന് പ്രവർത്തിക്കാനും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. ഞങ്ങളുടെ സുരക്ഷാ ശ്രമങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്, ഞങ്ങളുടെ 
സേഫ്റ്റി സെന്റർ സന്ദർശിക്കുക.