Privacy, Safety, and Policy Hub

സർക്കാർ അഭ്യർത്ഥനകളും പകർപ്പവകാശമുള്ള ഉള്ളടക്ക നീക്കം ചെയ്യൽ അറിയിപ്പുകളും

ജനുവരി 1, 2022 – ജൂൺ 30, 2022

Snapchat സുരക്ഷിതമാക്കുന്നതിനുള്ള ഞങ്ങളുടെ പ്രവർത്തനത്തിന്റെ ഒരു നിർണായക ഭാഗം, അന്വേഷണത്തിൽ സഹായിക്കുന്നതിനുള്ള വിവരങ്ങൾക്കായുള്ള സാധുവായ അഭ്യർത്ഥനകൾ നിറവേറ്റുന്നതിന് നിയമപാലകരുമായും സർക്കാർ ഏജൻസികളുമായും സഹകരിക്കുക എന്നതാണ്. ജീവന് ആസന്നമായ ഭീഷണികൾ ഉൾപ്പെട്ടേക്കാവുന്ന ഏതൊരു ഉള്ളടക്കവും മുൻ‌കൂട്ടി കണ്ട് ഒഴിവാക്കാന്‍ ഞങ്ങൾ പരിശ്രമിക്കുന്നു.

Snapchat-ലെ മിക്ക ഉള്ളടക്കങ്ങളും ഡിഫോൾട്ടായി ഇല്ലാതാക്കുമ്പോൾ, ബാധകമായ നിയമം അനുസരിച്ച് സർക്കാർ ഏജൻസികൾക്ക് അക്കൗണ്ട് വിവരങ്ങൾ സംരക്ഷിക്കാനും നൽകാനും ഞങ്ങൾ പ്രവർത്തിക്കുന്നു. Snapchat അക്കൗണ്ട് റെക്കോർഡുകൾക്കായുള്ള നിയമപരമായ അഭ്യർത്ഥനയുടെ സാധുത ഞങ്ങൾ സ്വീകരിക്കുകയും സ്ഥാപിക്കുകയും ചെയ്തുകഴിഞ്ഞാൽ - അഭ്യർത്ഥന നടത്തിയത് ഒരു നിയമാനുസൃത നിയമ നിർവഹണ ഏജൻസിയോ ഗവൺമെന്റോ ആണ്, അല്ലാതെ ഏതെങ്കിലും യോഗ്യതയില്ലാത്ത പ്രവർത്തകരല്ല എന്ന് പരിശോധിച്ചുറപ്പിക്കാൻ ഇത് പ്രധാനമാണ് - ബാധകമായ നിയമത്തിനും സ്വകാര്യതാ ആവശ്യകതകൾക്കും അനുസൃതമായി ഞങ്ങൾ പ്രതികരിക്കുന്നു.

ആജ്ഞാപത്രങ്ങളും സമൻസുകളും, കോടതി ഉത്തരവുകൾ, തിരയൽ വാറണ്ടുകൾ, അടിയന്തിര വെളിപ്പെടുത്തൽ അഭ്യർത്ഥനകൾ എന്നിവ ഉൾപ്പെടെ, നിയമ പാലകരിൽ നിന്നും സർക്കാർ ഏജൻസികളിൽ നിന്നും ഞങ്ങൾ പിന്തുണയ്ക്കുന്ന അഭ്യർത്ഥനകളുടെ തരങ്ങളെ താഴെയുള്ള ചാർട്ട് വിശദമാക്കുന്നു.

United States Government Information Requests

Requests for User Information from U.S. government entities.

അന്താരാഷ്‌ട്ര സർക്കാർ വിവര അഭ്യർത്ഥനകൾ

യുണൈറ്റഡ് സ്റ്റേറ്റ്സിന് പുറത്തുള്ള സർക്കാർ സ്ഥാപനങ്ങളിൽ നിന്നുള്ള ഉപയോക്തൃ വിവരങ്ങൾക്കായുള്ള അഭ്യർത്ഥനകൾ.

* “Account Identifiers” reflects the number of identifiers (e.g., username, email address, and phone number) belonging to a single account specified by law enforcement in legal process when requesting user information. Some legal process may include more than one identifier. In some instances, multiple identifiers may identify a single account. In instances where a single identifier is specified in multiple requests, each instance is included.

United States National Security Requests

യു.എസ്. ദേശീയ സുരക്ഷാ നിയമ പ്രക്രിയയ്‌ക്ക് അനുസൃതമായി ഉപയോക്താവ് വിവരങ്ങൾക്കായുള്ള അഭ്യർത്ഥനകൾ. ഇനിപ്പറയുന്നവയിൽ ദേശീയ സുരക്ഷാ കത്തുകൾ (NSL-കൾ), വിദേശ ഇന്റലിജൻസ് നിരീക്ഷണ (FISA) കോടതി ഓർഡറുകൾ/നിർദ്ദേശങ്ങൾ എന്നിവ ഉൾപ്പെടുന്നു.

സർക്കാർ തലത്തിലുള്ള ഉള്ളടക്കം നീക്കംചെയ്യൽ അഭ്യർത്ഥനകൾ

ഞങ്ങളുടെ സേവന വ്യവസ്ഥകൾ അല്ലെങ്കിൽ കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾ എന്നിവയുടെ കീഴിൽ അനുവദനീയമായ ഉള്ളടക്കം നീക്കംചെയ്യുന്നതിന് ഒരു സർക്കാർ സ്ഥാപനം ഉന്നയിച്ച ആവശ്യങ്ങൾ ഈ വിഭാഗം തിരിച്ചറിയുന്നു.

കുറിപ്പ്: ഒരു സർക്കാർ സ്ഥാപനം അഭ്യർത്ഥിക്കുമ്പോൾ ഞങ്ങളുടെ നയങ്ങൾ ലംഘിക്കുന്ന ഉള്ളടക്കം നീക്കംചെയ്യുമ്പോൾ ഞങ്ങൾ ഔദ്യോഗികമായി ട്രാക്ക് ചെയ്യുന്നില്ലെങ്കിലും, ഇത് വളരെ അപൂർവമായ ഒരു സംഭവമാണെന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത്. ഒരു പ്രത്യേക രാജ്യത്ത് നിയമവിരുദ്ധമെന്ന് കരുതപ്പെടുന്നതും, എന്നാൽ ഞങ്ങളുടെ നയങ്ങൾ ലംഘിക്കാത്തതുമായ ഉള്ളടക്കം നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണെന്ന് ഞങ്ങൾ വിശ്വസിക്കുമ്പോൾ, ആഗോളതലത്തിൽ നീക്കംചെയ്യുന്നതിന് പകരം സാധ്യമാകുന്നിടത്ത് ഭൂമിശാസ്ത്രപരമായി അതിലേക്കുള്ള ആക്‌സസ്സ് നിയന്ത്രിക്കാൻ ഞങ്ങൾ ശ്രമിക്കുന്നു.

പകർപ്പവകാശമുള്ള ഉള്ളടക്ക നീക്കം ചെയ്യാനുള്ള അറിയിപ്പുകൾ (DMCA)

ഡിജിറ്റൽ മില്ലേനിയം പകർപ്പവകാശ നിയമ പ്രകാരം ഞങ്ങൾക്ക് ലഭിച്ച സാധുതയുള്ള നീക്കംചെയ്യൽ അറിയിപ്പുകളെ ഈ വിഭാഗം പ്രതിഫലിപ്പിക്കുന്നു.