ഡിസംബർ 05, 2024
ഡിസംബർ 05, 2024
Snap- ന്റെ സുരക്ഷാ ശ്രമങ്ങളെക്കുറിച്ചുള്ള ഉൾക്കാഴ്ച നൽകുന്നതിന് വർഷത്തിൽ രണ്ടുതവണ ഞങ്ങൾ സുതാര്യതാ റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നു. ഈ ശ്രമങ്ങളോട് ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്, ഞങ്ങളുടെ ഉള്ളടക്ക മോഡറേഷൻ, നിയമ നിർവ്വഹണ സമ്പ്രദായങ്ങൾ, Snapchat കമ്മ്യൂണിറ്റിയുടെ സുരക്ഷയും ക്ഷേമവും എന്നിവയെക്കുറിച്ച് ആഴത്തിൽ ശ്രദ്ധിക്കുന്ന നിരവധി പങ്കാളികൾക്ക് ഈ റിപ്പോർട്ടുകൾ കൂടുതൽ വിസ്താരവും വിജ്ഞാനപ്രദവുമാക്കാൻ ഞങ്ങൾ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നു.
ഈ സുതാര്യതാ റിപ്പോർട്ടിൽ 2024-ന്റെ ആദ്യ പകുതി (ജനുവരി 1 മുതൽ - ജൂൺ 30 വരെ) ഉൾക്കൊള്ളുന്നു. ഞങ്ങളുടെ മുൻ റിപ്പോർട്ടുകളിലെന്നപോലെ, ഞങ്ങളുടെ ട്രസ്റ്റ് & സേഫ്റ്റി ടീമുകൾക്ക് കമ്മ്യൂണിറ്റി ലംഘന മാർഗനിർദ്ദേശത്തിന്റെ പ്രത്യേക വിഭാഗങ്ങളിൽ ലഭിച്ചതും നടപ്പിലാക്കിയതുമായ ഇൻ-ആപ്പ് ഉള്ളടക്കത്തിന്റെയും അക്കൗണ്ട്-തല റിപ്പോർട്ടുകളുടെയും ആഗോള വ്യാപ്തിയെക്കുറിച്ചുള്ള ഡാറ്റ ഞങ്ങൾ പങ്കിടുന്നു; നിയമപാലകരിൽ നിന്നും സർക്കാരുകളിൽ നിന്നുമുള്ള അഭ്യർത്ഥനകളോട് ഞങ്ങൾ എങ്ങനെ പ്രതികരിച്ചു എന്നും അതുപോലെ തന്നെ പകർപ്പവകാശ ലംഘനത്തിന്റെയും വ്യാപാരമുദ്ര ലംഘനത്തിന്റെയും നോട്ടീസുകളോട് ഞങ്ങൾ എങ്ങനെ പ്രതികരിച്ചുവെന്നും ഈ റിപ്പോർട്ടിൽ ഉൾപ്പെടുന്നു. ഈ പേജിൻ്റെ ചുവടെ ലിങ്ക് ചെയ്‌തിരിക്കുന്ന ഫയലുകളിൽ രാജ്യ-നിർദ്ദിഷ്ട ഉൾകാഴ്ചകളും ഞങ്ങൾ നൽകുന്നു.
ഞങ്ങളുടെ സുതാര്യതാ റിപ്പോർട്ടുകൾ തുടർച്ചയായി മെച്ചപ്പെടുത്തുന്നതിനുള്ള ഞങ്ങളുടെ പ്രതിബദ്ധതയുടെ ഭാഗമായി, ഞങ്ങളുടെ കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങളുടെ വ്യാപകമായ ലംഘനങ്ങൾ കണ്ടെത്തുന്നതിനും നടപ്പിലാക്കുന്നതിനുമുള്ള ഞങ്ങളുടെ സജീവമായ ശ്രമങ്ങളെ ഹൈലൈറ്റ് ചെയ്യുന്ന പുതിയ ഡാറ്റയും ഞങ്ങൾ അവതരിപ്പിക്കുന്നു. ആഗോള തലത്തിലും രാജ്യ തലത്തിലും ഈ ഡാറ്റ ഞങ്ങൾ ഈ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്, ഇനിയുള്ള റിപ്പോർട്ടുകളിലും ഞങ്ങൾ ഇത് തുടരും. ഞങ്ങളുടെ മുൻ റിപ്പോർട്ടുകളിലെ ഒരു ലേബലിംഗ് പിശക് ഞങ്ങൾ തിരുത്തിയിട്ടുണ്ട്: മുമ്പ് “ടോട്ടൽ കണ്ടന്റ് എൻഫോഴ്‌സ്ഡ്” ("മൊത്തം നടപ്പിലാക്കിയ ഉള്ളടക്കം") എന്ന് പരാമർശിച്ചിരുന്നിടത്ത്, പ്രസക്തമായ കോളങ്ങളിൽ നൽകിയിരിക്കുന്ന ഡാറ്റയിൽ ഉള്ളടക്ക-തല, അക്കൗണ്ട്-തല നിർവ്വഹണങ്ങൾ ഉൾപ്പെടുന്നു എന്നുള്ള വസ്തുത പ്രതിഫലിപ്പിക്കുന്നതിന് ഇപ്പോൾ “ടോട്ടൽ എൻഫോഴ്‌സ്‌മെന്റുകൾ” ("മൊത്തം നടപ്പാക്കലുകൾ") എന്ന് പരാമർശിക്കുന്നു.
സാധ്യതയുള്ള ഓൺലൈൻ ദോഷങ്ങളെ ചെറുക്കുന്നതിനുള്ള ഞങ്ങളുടെ നയങ്ങളെക്കുറിച്ചും ഞങ്ങളുടെ റിപ്പോർട്ടിംഗ് രീതികൾ തുടർന്നും വികസിപ്പിക്കുന്നതിനുള്ള പദ്ധതികളെക്കുറിച്ചുമുള്ള കൂടുതൽ വിവരങ്ങൾക്കായി ഈ സുതാര്യതാ റിപ്പോർട്ടിനെക്കുറിച്ചുള്ള സമീപകാലത്തു പുറത്തിറങ്ങിയ ഞങ്ങളുടെ "സേഫ്റ്റി ആൻഡ് ഇംപാക്റ്റ്" എന്ന ബ്ലോഗ് വായിക്കുക. Snapchat-ലെ സുരക്ഷയ്ക്കും സ്വകാര്യതയ്ക്കുമായുള്ള അധിക ഉറവിടങ്ങൾ കണ്ടെത്താൻ, പേജിന്‍റെ ചുവടെയുള്ള ഞങ്ങളുടെ "എബൌട്ട് ട്രാൻസ്പാരൻസി റിപ്പോർട്ടിംഗ്" ("സുതാര്യത റിപ്പോർട്ടിംഗിനെ കുറിച്ച്") എന്ന ടാബ് കാണുക.
ഈ സുതാര്യതാ റിപ്പോർട്ടുകളുടെ ഏറ്റവും കാലികമായ പതിപ്പ് യു. എസ്. ഇംഗ്ലീഷ് ലോക്കൽ പതിപ്പിൽ (EN-US ലോക്കലിൽ) കണ്ടെത്താൻ കഴിയുമെന്ന് ശ്രദ്ധിക്കുക.
ഞങ്ങളുടെ കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾ നടപ്പിലാക്കാൻ വേണ്ടി ഞങ്ങളുടെ ട്രസ്റ്റ് ആൻഡ് സേഫ്റ്റി ടീമുകൾ എടുത്ത നടപടികളുടെ പൊതു അവലോകനം
ഞങ്ങളുടെ ട്രസ്റ്റ് ആൻഡ് സേഫ്റ്റി ടീമുകൾ ഞങ്ങളുടെ കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾ മുൻകൂട്ടിയും (ഓട്ടോമേറ്റഡ് ടൂളുകളുടെ ഉപയോഗത്തിലൂടെ) പ്രതികരണാത്മകവുമായും (റിപ്പോർട്ടുകളോടുള്ള പ്രതികരണമായി) നടപ്പിലാക്കുന്നു, ഇതിനെപ്പറ്റി ഈ റിപ്പോർട്ടിൻെറ ഇനിപ്പറയുന്ന വിഭാഗങ്ങളിൽ കൂടുതൽ വിവരിച്ചിരിക്കുന്നു. ഈ റിപ്പോർട്ടിംഗ് സൈക്കിളിൽ (H1 2024), ഞങ്ങളുടെ ട്രസ്റ്റ് ആൻഡ് സേഫ്റ്റി ടീമുകൾ ഇനിപ്പറയുന്ന നിർവ്വഹണ നടപടികൾ കൈക്കൊണ്ടു:
കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശ ലംഘനങ്ങളുടെ ഓരോ തരത്തെയും കുറിച്ചുള്ള ഒരു വിശകലനം താഴെ കൊടുക്കുന്നു, ലംഘനം ഞങ്ങൾ കണ്ടെത്തിയ സമയത്തിനും (മുൻകൂട്ടിയോ അതോ റിപ്പോർട്ട് ലഭിച്ചപ്പോഴോ) പ്രസക്തമായ ഉള്ളടക്കത്തിലോ അക്കൗണ്ടിലോ അന്തിമ നടപടി സ്വീകരിച്ച സമയത്തിനും ഇടയിലുള്ള ശരാശരി ടേൺഅറൗണ്ട് സമയം ഇതിൽ ഉൾപ്പെടുന്നു:
റിപ്പോർട്ടിംഗ് കാലയളവിൽ, 0.01 ശതമാനം ലംഘന വീക്ഷണ നിരക്ക് (VVR) ഞങ്ങൾ കണ്ടു, അതായത് Snapchat-ലെ ഓരോ 10,000 സ്നാപ്പ് , സ്റ്റോറി കാഴ്ചകളിൽ, ഒരെണ്ണത്തിൽ ഞങ്ങളുടെ നയങ്ങൾ ലംഘിക്കുന്ന ഉള്ളടക്കം ഉൾക്കൊള്ളുന്നു.
ഞങ്ങളുടെ ട്രസ്റ്റ്, സുരക്ഷാ ടീമുകൾക്ക് റിപ്പോർട്ട് ചെയ്ത കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശ ലംഘനങ്ങൾ
2024 ജനുവരി 1 മുതൽ ജൂൺ 30 വരെ, ഞങ്ങളുടെ കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങളുടെ ലംഘനങ്ങളെക്കുറിച്ചുള്ള ഇൻ-ആപ്പ് റിപ്പോർട്ടുകൾക്ക് മറുപടിയായി, സ്നാപിൻെറ ട്രസ്റ്റ് ആൻഡ് സേഫ്റ്റി ടീമുകൾ 3,842,507 അദ്വിതീയ അക്കൗണ്ടുകൾക്കെതിരായ എൻഫോഴ്‌സ്‌മെൻറുകൾ ഉൾപ്പെടെ ആഗോളതലത്തിൽ മൊത്തം 6,223,618 എൻഫോഴ്‌സ്‌മെൻറ് നടപടികൾ കൈക്കൊണ്ടു. ആ റിപ്പോർട്ടുകൾക്ക് മറുപടിയായി എൻഫോഴ്സ്മെന്റ് നടപടി സ്വീകരിക്കുന്നതിനു വേണ്ടി ഞങ്ങളുടെ ട്രസ്റ്റ് ആൻഡ് സേഫ്റ്റി ടീമുകൾ എടുത്ത ശരാശരി സമയം ~ 24 മിനിറ്റുകളായിരുന്നു. ഓരോ റിപ്പോർട്ടിംഗ് വിഭാഗത്തിനുമായി വിശദാംശങ്ങൾ താഴെ കൊടുത്തിരിക്കുന്നു.
വിശകലനം
2024 -ലെ ആദ്യ പകുതിയിൽ (H1), മുമ്പത്തെ ആറ് മാസങ്ങളെ അപേക്ഷിച്ച് ഞങ്ങളുടെ മൊത്തത്തിലുള്ള റിപ്പോർട്ടിംഗ് അളവുകൾ വളരെ സ്ഥിരതയുള്ളതായി തുടർന്നു. ഈ കാലയളവിൽ , മൊത്തമായ നടപ്പാക്കലിലും, മൊത്തം നടപ്പിലാക്കിയ അദ്വിതീയ അക്കൗണ്ടുകളിലും ഏകദേശം 16% വർദ്ധനവ് ഞങ്ങൾ കണ്ടു.
കഴിഞ്ഞ 12 മാസങ്ങളിൽ , Snap ഉപയോക്താക്കൾക്കായി പുതിയ റിപ്പോർട്ടിംഗ് സംവിധാനങ്ങൾ അവതരിപ്പിച്ചു, ഈ റിപ്പോർട്ടിംഗ് കാലയളവിൽ (2024 ലെ ആദ്യ പകുതി(H1 2024)) ഞങ്ങളുടെ റിപ്പോർട്ട് ചെയ്തതും നടപ്പിലാക്കിയതുമായ അളവുകളിലെ മാറ്റങ്ങൾക്കും പൂർത്തിയാക്കൽ സമയങ്ങളിലെ വർദ്ധനവിനും ഇത് കാരണമായി. പ്രത്യേകിച്ചും:
ഗ്രൂപ്പ് ചാറ്റ് റിപ്പോർട്ടിംഗ്: 2023 ഒക്‌ടോബർ 13-ന് ഞങ്ങൾ ഗ്രൂപ്പ് ചാറ്റ് റിപ്പോർട്ടിംഗ് അവതരിപ്പിച്ചു, ഇത് ഒരു മൾട്ടി-പേഴ്‌സൺ ചാറ്റിൽ നടക്കുന്ന ദുരുപയോഗം റിപ്പോർട്ട് ചെയ്യാൻ ഉപയോക്താക്കളെ പ്രാപ്‌തമാക്കുന്നു. ഈ മാറ്റം റിപ്പോർട്ടിംഗ് വിഭാഗങ്ങളിലുടനീളമുള്ള ഞങ്ങളുടെ അളവുകളുടെ മേക്കപ്പിനെ ബാധിക്കുകയും (ചാറ്റ് ചെയ്യുന്ന സന്ദർഭത്തിൽ ചില അപകടങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ) കൂടാതെ റിപ്പോർട്ട് പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുകയും ചെയ്തു.
അക്കൗണ്ട് റിപ്പോർട്ടിംഗ് മെച്ചപ്പെടുത്തലുകൾ: ഒരു മോശം വ്യക്തി പ്രവർത്തിപ്പിക്കുന്നതായി സംശയിക്കുന്ന അക്കൗണ്ട് റിപ്പോർട്ടു ചെയ്യുമ്പോൾ ചാറ്റ് തെളിവുകൾ സമർപ്പിക്കാനുള്ള ഓപ്ഷൻ റിപ്പോർട്ടു ചെയ്യുന്ന ഉപയോക്താക്കൾക്ക് നൽകുന്നതിനായി ഞങ്ങളുടെ അക്കൗണ്ട് റിപ്പോർട്ടിംഗ് ഫീച്ചറിലും ഞങ്ങൾ മാറ്റം വരുത്തി. അക്കൗണ്ട് റിപ്പോർട്ടുകൾ വിലയിരുത്തുന്നതിന് കൂടുതൽ തെളിവുകളും സന്ദർഭവും നൽകുന്ന ഈ മാറ്റം 2024 ഫെബ്രുവരി 29-ന് ആരംഭിച്ചു.
ചാറ്റ് റിപ്പോർട്ടുകൾ, പ്രത്യേകിച്ച് ഗ്രൂപ്പ് ചാറ്റ് റിപ്പോർട്ടുകൾ, അവലോകനം ചെയ്യാൻ ഏറ്റവും സങ്കീർണ്ണവും സമയമെടുക്കുന്നതുമായ ഒന്നാണ്, ബോർഡിലുടനീളം ഇത് പൂർത്തിയാക്കൽ സമയം വർധിപ്പിച്ചു.
മുകളിൽ വിവരിച്ച രണ്ട് മാറ്റങ്ങളും വിശാലമായ ആവാസവ്യവസ്ഥയിലെ മാറ്റങ്ങളും കുട്ടികളുടെ ലൈംഗിക ചൂഷണവും ദുരുപയോഗവും (CSEA), പീഡനവും ഭീഷണിപ്പെടുത്തലും, വിദ്വേഷ പ്രസംഗം എന്നിവയെക്കുറിച്ചുള്ള റിപ്പോർട്ടിംഗിനെ പ്രത്യേകിച്ചും ബാധിച്ചു. പ്രത്യേകിച്ചും:
CSEA: 2024 -ലെ ആദ്യപകുതിയിൽ (H1 2024) CSEA-യുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളിലും നിർവ്വഹണങ്ങളിലും ഒരു വർദ്ധനവ് ഞങ്ങൾ നിരീക്ഷിച്ചു. പ്രത്യേകിച്ചും, ഉപയോക്താക്കളുടെ മൊത്തം ഇൻ-ആപ്പ് റിപ്പോർട്ടുകളിൽ 64% വർദ്ധനവ്, മൊത്തം നിർവ്വഹണങ്ങളിൽ 82% വർദ്ധനവ്, നടപ്പാക്കിയ മൊത്തം സവിശേഷ അക്കൗണ്ടുകളിൽ 108% വർദ്ധനവ് എന്നിവ ഞങ്ങൾ കണ്ടു. ഗ്രൂപ്പ് ചാറ്റ് റിപ്പോർട്ടിംഗ് സവിശേഷതകളും അക്കൗണ്ട് റിപ്പോർട്ടിംഗ് സവിശേഷതകളും അവതരിപ്പിച്ചത് ആണ് ഈ വർദ്ധനവിന് പ്രധാന കാരണം. ഈ മോഡറേഷൻ ക്യൂവിൻ്റെ സെൻസിറ്റീവ് സ്വഭാവം കണക്കിലെടുത്ത്, CSEA-യുമായി ബന്ധപ്പെട്ട ലംഘനങ്ങളുടെ റിപ്പോർട്ടുകൾ അവലോകനം ചെയ്യാൻ ഉയർന്ന പരിശീലനം ലഭിച്ച ഏജന്റുമാരുടെ തിരഞ്ഞെടുത്ത ടീമിനെ ചുമതലപ്പെടുത്തുന്നു. പുതിയ പരിശീലനങ്ങളുമായി ഞങ്ങളുടെ ടീമുകൾ പൊരുത്തപ്പെടുന്നതിനൊപ്പം തന്നെ അധിക റിപ്പോർട്ടുകളുടെ വരവും പൂർത്തിയാക്കൽ സമയത്തിന്റെ വർദ്ധനവിന് കാരണമായി. കൂടാതെ ഇപ്പോൾ, പൂർത്തിയാക്കൽ സമയം കുറയ്ക്കുന്നതിനും സാധ്യതയുള്ള CSEA - യുടെ റിപ്പോർട്ടുകൾ കൃത്യമായി നടപ്പിലാക്കുന്നതിനുമായി ഞങ്ങളുടെ ആഗോള വെൻഡർ ടീമുകളുടെ വലുപ്പം ഞങ്ങൾ ഗണ്യമായി വർദ്ധിപ്പിച്ചിട്ടുണ്ട്. ഞങ്ങളുടെ 2024 രണ്ടാം പകുതിയിലെ (H2 2024) സുതാര്യതാ റിപ്പോർട്ട് ഈ ശ്രമത്തിന്റെ ഫലങ്ങൾ പ്രതിഫലിപ്പിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു, കൂടാതെ ഗണ്യമായി മെച്ചപ്പെട്ട പൂർത്തിയാക്കൽ സമയവും പ്രതീക്ഷിക്കുന്നു.
ഉപദ്രവവും ഭീഷണിപ്പെടുത്തലും: റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ, ചാറ്റുകളിൽ, പ്രത്യേകിച്ച് ഗ്രൂപ്പ് ചാറ്റുകളിൽ, ഉപദ്രവവും ഭീഷണിപ്പെടുത്തലും കൂടുതലായി സംഭവിക്കുന്നതായി ഞങ്ങൾ നിരീക്ഷിച്ചിട്ടുണ്ട്. ഗ്രൂപ്പ് ചാറ്റ് റിപ്പോർട്ടിംഗിലും അക്കൗണ്ട് റിപ്പോർട്ടിംഗിലും ഞങ്ങൾ അവതരിപ്പിച്ച മെച്ചപ്പെടുത്തലുകൾ കൊണ്ട്, ഈ റിപ്പോർട്ടിംഗ് വിഭാഗത്തിലെ റിപ്പോർട്ടുകൾ വിലയിരുത്തുമ്പോൾ കൂടുതൽ സമഗ്രമായ നടപടി സ്വീകരിക്കാൻ ഞങ്ങളെ സഹായിക്കുന്നു. കൂടാതെ, ഈ കാലയളവിൽ, ഒരു ഉപദ്രവം, ഭീഷണിപ്പെടുത്തൽ റിപ്പോർട്ട് സമർപ്പിക്കുമ്പോൾ ഉപയോക്താക്കൾ ഒരു അഭിപ്രായം രേഖപ്പെടുത്തണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു.
ഈ അഭിപ്രായങ്ങൾ ഓരോ റിപ്പോർട്ടിന്റെയും സന്ദർഭം മനസ്സിലാക്കാൻ ഞങ്ങൾ പരിശോധിക്കും. ഈ മാറ്റങ്ങൾ എല്ലാം കൂടിചേർത്ത്, മൊത്തം നിർവ്വഹണങ്ങളിൽ (+91%), നടപ്പിലാക്കിയ ആകെ അദ്വിതീയ അക്കൗണ്ടുകളിൽ (+82%), അനുബന്ധ റിപ്പോർട്ടുകൾക്കായുള്ള പൂർത്തിയാക്കൽ സമയം (+245 മിനിറ്റ്) എന്നിവയിലുള്ള ഗണ്യമായ വർദ്ധനവിന് കാരണമായി.വിദ്വേഷ പ്രസംഗം: 2024 ലെ ആദ്യ പകുതിയിൽ(H1 2024),വിദ്വേഷ പ്രസംഗത്തിന് റിപ്പോർട്ട് ചെയ്ത ഉള്ളടക്കം, മൊത്തം നിർവ്വഹണങ്ങൾ, പൂർത്തിയാക്കൽ സമയം എന്നിവയിൽ വർദ്ധനവ് ഞങ്ങൾ നിരീക്ഷിച്ചു. പ്രത്യേകിച്ചും, ഇൻ-ആപ്പ് റിപ്പോർട്ടുകളിൽ 61% വർദ്ധനവും, മൊത്തം നടപ്പാക്കലുകളിൽ 127% വർദ്ധനവും, നടപ്പിലാക്കിയ മൊത്തം അദ്വിതീയ അക്കൗണ്ടുകളിൽ 125% വർദ്ധനവും ഞങ്ങൾ കണ്ടു. ഇത് ഭാഗികമായി, ഞങ്ങളുടെ ചാറ്റ് റിപ്പോർട്ടിംഗ് സംവിധാനങ്ങളിലെ (മുമ്പ് ചർച്ച ചെയ്തതുപോലെ) മെച്ചപ്പെടുത്തലുകളാൽ സംഭവിച്ചതാണ്, കൂടാതെ ഭൗമരാഷ്ട്രീയ അന്തരീക്ഷം, പ്രത്യേകിച്ച് ഇസ്രായേൽ-ഹമാസ് സംഘർഷത്തിൻ്റെ തുടർച്ച ഇത് കൂടുതൽ വഷളാക്കുകയും ചെയ്തു.
ഈ റിപ്പോർട്ടിംഗ് കാലയളവിൽ , സ്‌പാമിൻ്റെയും ദുരുപയോഗത്തിൻ്റെയും റിപ്പോർട്ടുകളോടുള്ള പ്രതികരണമായി നടപ്പിലാക്കിയ മൊത്തം നടപ്പാക്കലുകളിൽ ~65% കുറവും നടപ്പിലാക്കിയ മൊത്തം അദ്വിതീയ അക്കൗണ്ടുകളിൽ ~60% കുറവും ഞങ്ങൾ കണ്ടു. ഞങ്ങളുടെ സജീവമായ കണ്ടെത്തലിലും നടപ്പാക്കൽ ഉപകാരങ്ങളുടെ മെച്ചപ്പെടുത്തലുകൾ ഇത് പ്രതിഫലിപ്പിക്കുന്നു. സ്വയം ദ്രോഹവും ആത്മഹത്യയുമായി ബന്ധപ്പെട്ട ഉള്ളടക്കത്തിൻ്റെ റിപ്പോർട്ടുകളോടുള്ള പ്രതികരണമായി നടത്തിയ മൊത്തം നടപ്പാക്കലുകളിൽ സമാനമായ ഇടിവ് ഞങ്ങൾ കണ്ടു (~80% കുറഞ്ഞു), ഇത് ഞങ്ങളുടെ മെച്ചപ്പെടുത്തിയ ഇരയെ കേന്ദ്രീകരിച്ചുള്ള സമീപനത്തെ പ്രതിഫലിപ്പിക്കുന്നു, അതനുസരിച്ച് ആവശ്യമുള്ള ഘട്ടങ്ങളിൽ, ഉപയോക്താക്കൾക്കെതിരെ നടപടിയെടുക്കുന്നതിനു പകരം പ്രസക്തമായ ഉപയോക്താക്കൾക്ക് ആവശ്യമുള്ള സ്വയം സഹായ ഉറവിടങ്ങൾ ഞങ്ങളുടെ ട്രസ്റ്റ് & സേഫ്റ്റി ടീം നൽകും. ഇന്ററാക്ടീവ് മീഡിയ, ഇന്റർനെറ്റ് ഡിസോർഡറുകളിൽ വൈദഗ്ദ്ധ്യം നേടിയ ഒരു പീഡിയാട്രിക് പ്രൊഫസറും മെഡിക്കൽ ഡോക്ടറും ഉൾപ്പെടെയുള്ള ഞങ്ങളുടെ സുരക്ഷാ ഉപദേശക സമിതിയിലെ അംഗങ്ങളാണ് ഈ സമീപനം നിർദ്ദേശിച്ചത്.
ഞങ്ങളുടെ കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങളുടെ ലംഘനങ്ങൾ മുൻകൂട്ടി കണ്ടെത്തുവാനും നടപ്പിലാക്കാനുമുള്ള ഞങ്ങളുടെ ശ്രമങ്ങൾ
ഞങ്ങളുടെ കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങളുടെ ലംഘനം മുൻകൂർ കണ്ടെത്തുവാനും ചില സന്ദർഭങ്ങളിൽ അവയ്‌ക്കെതിരെ നടപടി സ്വീകരിക്കുന്നതിനും ഞങ്ങൾ ഓട്ടോമേറ്റഡ് ഉപകരണങ്ങൾ ഉപയോഗിക്കുന്നു. ഈ ടൂളുകളിൽ ഹാഷ്-മാച്ചിംഗ് ഉപകരണങ്ങൾ (ഫോട്ടോഡിഎൻഎ (PhotoDNA), ഗൂഗിൾ ചൈൽഡ് സെക്ഷ്വൽ അബ്യൂസ് ഇമേജറി (CSAI) മാച്ച് എന്നിവയുൾപ്പെടെ), അധിക്ഷേപകരമായ ഭാഷാ കണ്ടെത്തൽ ഉപകരണങ്ങൾ (അധിക്ഷേപകരമായി തിരിച്ചറഞ്ഞതായ കീവേഡുകളുടെയും ഇമോജികളുടെയും പതിവായി അപ്‌ഡേറ്റ് ചെയ്യുന്ന പട്ടികയെ അടിസ്ഥാനമാക്കി ഇത് കണ്ടെത്തി നടപ്പിലാക്കുന്നു), മൾട്ടി-മോഡൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് / മെഷീൻ ലേണിംഗ് സാങ്കേതികവിദ്യ എന്നിവ ഉൾപ്പെടുന്നു.
2024 ലെ ആദ്യ പകുതിയിൽ, ഓട്ടോമേറ്റഡ് ഉപകരണങ്ങൾ ഉപയോഗിച്ച് മുൻകൂർ ആയി കണ്ടെത്തിയ കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങളുടെ ലംഘനങ്ങൾക്കെതിരെ ഞങ്ങൾ ഇനിപ്പറയുന്ന നടപ്പാക്കൽ നടപടികൾ സ്വീകരിച്ചു:
ഞങ്ങളുടെ കമ്മ്യൂണിറ്റിയിലെ ഏതൊരു അംഗത്തെയും, പ്രത്യേകിച്ച് പ്രായപൂർത്തിയാകാത്തവരെ, ലൈംഗികമായി ചൂഷണം ചെയ്യുന്നത് നിയമവിരുദ്ധവും വെറുപ്പുളവാക്കുന്നതും ഞങ്ങളുടെ കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം നിരോധിച്ചതുമാണ്. ഞങ്ങളുടെ പ്ലാറ്റ്‌ഫോമിലെ കുട്ടികളുടെ ലൈംഗിക ചൂഷണവും ദുരുപയോഗവും (CSEA) തടയുന്നതും കണ്ടെത്തുന്നതും ഇല്ലാതാക്കുന്നതും Snap-ൻെറ മുൻഗണനയാണ്, ഇവയെയും മറ്റ് കുറ്റകൃത്യങ്ങളെയും ചെറുക്കുന്നതിനുള്ള ഞങ്ങളുടെ കഴിവുകൾ ഞങ്ങൾ നിരന്തരം വികസിപ്പിക്കുന്നു.
CSEA-യുടെ അറിയപ്പെടുന്ന നിയമവിരുദ്ധ ചിത്രങ്ങളും വീഡിയോകളും തിരിച്ചറിയുന്നതിന് ഫോട്ടോഡിഎൻഎ റോബസ്റ്റ് ഹാഷ്-മാച്ചിംഗ് (PhotoDNA robust hash-matching), Google-ന്റെ ചൈൽഡ് സെക്ഷ്വൽ അബ്യൂസ് ഇമേജറി (CSAI) മാച്ച് പോലുള്ള സജീവ സാങ്കേതികവിദ്യ കണ്ടെത്തൽ ഉപകരണങ്ങൾ ഞങ്ങൾ ഉപയോഗിക്കുന്നു. കൂടാതെ, ചില സന്ദർഭങ്ങളിൽ, മറ്റ് സാധ്യതയുള്ള നിയമവിരുദ്ധ CSEA പ്രവർത്തനങ്ങൾക്കെതിരെ നടപടിയെടുക്കാൻ ഞങ്ങൾ പെരുമാറ്റ സിഗ്നലുകൾ ഉപയോഗിക്കുന്നു. CSEA-യുമായി ബന്ധപ്പെട്ട ഉള്ളടക്കം നിയമം അനുശാസിക്കുന്ന പ്രകാരം യു.എസ് നാഷണൽ സെന്റർ ഫോർ മിസ്സിംഗ് ആൻഡ് എക്‌സ്‌പ്ലോയിറ്റഡ് ചിൽഡ്രനിലേക്ക് (NCMEC) ഞങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. NCMEC തുടർന്ന്, ആവശ്യാനുസരണം ആഭ്യന്തര അല്ലെങ്കിൽ അന്താരാഷ്ട്ര നിയമ പാലകരുമായി സഹകരിച്ച് പ്രവർത്തിക്കുന്നു.
2024 ന്റെ ആദ്യ പകുതിയിൽ, Snapchat-ൽ CSEA കണ്ടെത്തിയപ്പോൾ (മുൻകൂട്ടിയോ അതോ റിപ്പോർട്ട് ലഭിച്ചപ്പോഴോ) ഞങ്ങൾ ഇനിപ്പറയുന്ന നടപടികൾ സ്വീകരിച്ചു:
*NCMEC-ലേക്കുള്ള ഓരോ സമർപ്പണത്തിലും ഒന്നിലധികം ഉള്ളടക്കങ്ങൾ അടങ്ങിയിരിക്കാമെന്ന് ശ്രദ്ധിക്കുക. NCMEC-ന് സമർപ്പിച്ചിട്ടുള്ള മീഡിയയുടെ മൊത്തം വ്യക്തിഗത ഭാഗങ്ങൾ, ഞങ്ങൾ നടപ്പിലാക്കിയ മൊത്തം ഉള്ളടക്കത്തിന് തുല്യമാണ്.
ആവശ്യമുള്ള സ്നാപ്പ്ചാറ്റർമാർക്ക് ഉറവിടങ്ങളും പിന്തുണയും നൽകാനുള്ള ഞങ്ങളുടെ ശ്രമങ്ങൾ
സ്നാപ്ചാറ്റർമാരുടെ മാനസികാരോഗ്യത്തെയും ക്ഷേമത്തെയും കുറിച്ച് ഞങ്ങൾ വളരെയധികം ശ്രദ്ധാലുക്കളാണ്, ഇത് Snapchat -നെ വ്യത്യസ്തമായി നിർമ്മിക്കാനുള്ള ഞങ്ങളുടെ തീരുമാനങ്ങൾക്ക് പ്രചോദനം നൽകുന്നു. യഥാർത്ഥ സുഹൃത്തുക്കൾ തമ്മിലുള്ള ആശയവിനിമയത്തിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഒരു പ്ലാറ്റ്‌ഫോം എന്ന നിലയിൽ, പ്രയാസകരമായ നിമിഷങ്ങളിൽ പരസ്പരം സഹായിക്കാൻ സുഹൃത്തുക്കളെ ശാക്തീകരിക്കുന്നതിൽ Snapchat-ന് അതുല്യമായ പങ്ക് വഹിക്കാനാകുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. അതുകൊണ്ടാണ് ആവശ്യമുള്ള സ്നാപ്ചാറ്റർമാർക്കുവേണ്ടി ഞങ്ങൾ ഉറവിടങ്ങളും പിന്തുണയും വികസിപ്പിച്ചത്.
ഉപയോക്താക്കൾ മാനസികാരോഗ്യം, ഉത്കണ്ഠ, വിഷാദം, സമ്മർദ്ദം, ആത്മഹത്യാ ചിന്തകൾ, ദുഃഖം, ഭീഷണിപ്പെടുത്തൽ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങൾക്കായി തിരയുമ്പോൾ, ഞങ്ങളുടെ ഹിയർ ഫോർ യു (Here For You) സെർച്ച് ടൂൾ വിദഗ്ദ്ധ പ്രാദേശിക പങ്കാളികളിൽ നിന്നുള്ള ഉറവിടങ്ങൾ കാണിക്കും. പ്രയാസത്തിലുള്ളവരെ പിന്തുണയ്‌ക്കുന്നതിനുള്ള ശ്രമം ആയി, ലൈംഗിക ഉള്ളടക്കം ഉപയോഗിച്ച് പണം തട്ടുന്നതും മറ്റ് ലൈംഗിക അപകടങ്ങളും ദോഷങ്ങളും കൈകാര്യം ചെയ്യുന്നതിനായി പ്രത്യേകം ഒരു പേജും ഞങ്ങൾ വികസിപ്പിച്ചിട്ടുണ്ട്. ഞങ്ങളുടെ ആഗോള സുരക്ഷാ ഉറവിടങ്ങളുടെ പട്ടിക, എല്ലാ സ്നാപ്പ്ചാറ്റർമാർക്കും ഞങ്ങളുടെ സ്വകാര്യത, സുരക്ഷ, നയ ഹബ്ബിൽ (Privacy, Safety & Policy Hub) പൊതുവായി ലഭ്യമാണ്.
ഒരു സ്നാപ്പ്ചാറ്റർ വിഷമത്തിലാണെന്നു ഞങ്ങളുടെ ട്രസ്റ്റ്, സേഫ്റ്റി ടീമുകൾ അറിഞ്ഞുകഴിഞ്ഞാൽ , അവർക്ക് സ്വയം-ഉപദ്രവ പ്രതിരോധ, പിന്തുണ ഉറവിടങ്ങൾ കൈമാറുവാനും കൂടാതെ ആവശ്യമെങ്കിൽ അടിയന്തര പ്രതികരണ ഉദ്യോഗസ്ഥരെ അറിയിക്കാനും കഴിയും. ഞങ്ങൾ ലഭ്യമാക്കുന്ന ഉറവിടങ്ങൾ ഞങ്ങളുടെ ആഗോള സുരക്ഷാ ഉറവിടങ്ങളുടെ പട്ടികയിൽ ലഭ്യമാണ്, ഇവ എല്ലാ സ്നാപ്പ്ചാറ്റർമാർക്കും പൊതുവായി ലഭ്യമാണ്.
അപ്പീലുകൾ
തങ്ങളുടെ അക്കൗണ്ട് ലോക്ക് ചെയ്യാനുള്ള ഞങ്ങളുടെ തീരുമാനം പുനഃപരിശോധനം ചെയ്യണമെന്ന് അഭ്യർത്ഥിച്ചു കൊണ്ട് ഉപയോക്താക്കളിൽ നിന്ന് ഞങ്ങൾക്ക് ലഭിച്ച അപ്പീലുകളെ കുറിച്ചുള്ള വിവരങ്ങൾ ഞങ്ങൾ താഴെ കൊടുത്തിരിക്കുന്നു:
* മുകളിലെ "വിശകലനം" എന്ന വിഭാഗത്തിൽ ചർച്ച ചെയ്തതുപോലെ, കുട്ടികളുടെ ലൈംഗിക ചൂഷണവുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങളുടെയോ പ്രവർത്തനങ്ങളുടെയോ വ്യാപനം തടയുക എന്നത് ഒരു മുൻഗണനയാണ്. Snap ഈ ലക്ഷ്യത്തിനായി ഗണ്യമായ ഉറവിടങ്ങൾ നീക്കിവയ്ക്കുന്നു, അത്തരത്തിലുള്ള പെരുമാറ്റത്തോട് ഒട്ടും സഹിഷ്ണുതയില്ല. Snapchat-ൻെറ പുതിയ നയങ്ങളും റിപ്പോർട്ടിംഗ് സവിശേഷതകളുമായി പൊരുത്തപ്പെടുന്നതിനായി ഞങ്ങളുടെ ആഗോളതലത്തിലുളള വെൻഡർ ടീമുകളെ ഞങ്ങൾ വിപുലീകരിച്ചു. അങ്ങനെ ചെയ്യുന്നതിലൂടെ, എച്ച് 2 2023 നും എച്ച് 1 2024 നും ഇടയിൽ, CSEA അപ്പീലുകൾ പൂർത്തീകരിക്കാനുള്ള സമയം 152 ദിവസത്തിൽ നിന്ന് 15 ദിവസമായി ഞങ്ങൾ കുറച്ചു. അപ്പീലുകൾ പൂർത്തിയാക്കാനുളള സമയവുമായി ബന്ധപ്പെട്ടതുൾപ്പെടെ, ഞങ്ങളുടെ പ്രക്രിയകൾ മെച്ചപ്പെടുത്താൻ ഞങ്ങൾ നിരന്തരം പരിശ്രമിക്കുന്നു.
പ്രാദേശികവും രാഷ്ട്രപരവുമായ അവലോകനം
ഭൂമിശാസ്ത്രപരമായ പ്രദേശങ്ങളുടെ ഒരു സാമ്പിളിൽ, സജീവമായും ലംഘനങ്ങളുടെ ഇൻ-ആപ്പ് റിപ്പോർട്ടുകൾക്ക് പ്രതികരണാത്മകമായും ഞങ്ങളുടെ കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾ നടപ്പിലാക്കാൻ ഞങ്ങളുടെ ട്രസ്റ്റ് & സേഫ്റ്റി ടീമുകളുടെ നടപടികളുടെ ഒരു അവലോകനം ഈ വിഭാഗം നൽകുന്നു. ഞങ്ങളുടെ കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾ ലൊക്കേഷൻ പരിഗണിക്കാതെ, Snapchat-ലെ എല്ലാ ഉള്ളടക്കത്തിനും —ലോകമെമ്പാടുമുള്ള എല്ലാ Snapchat ഉപയോക്താക്കൾക്കും—ബാധകമാണ്.
എല്ലാ യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളും ഉൾപ്പെടെ വ്യക്തിഗത രാജ്യങ്ങൾക്കായുള്ള വിവരങ്ങൾ, അറ്റാച്ചു ചെയ്ത CSV ഫയൽ വഴി ഡൗൺലോഡ് ചെയ്യാൻ ലഭ്യമാണ്.
പരസ്യങ്ങളുടെ മോഡറേഷൻ
എല്ലാ പരസ്യങ്ങളും പരസ്യം ചെയ്യൽ നയങ്ങൾ പൂർണ്ണമായും പാലിക്കുന്നു എന്ന് ഉറപ്പാക്കാൻ സ്നാപ്പ് പ്രതിജ്ഞാബദ്ധമാണ്. ഞങ്ങളുടെ എല്ലാ ഉപയോക്താക്കൾക്കും സുരക്ഷിതവും ആസ്വാദ്യകരവുമായ അനുഭവം സൃഷ്ടിക്കുന്നതിന്, ഉത്തരവാദിത്തവും ആദരവുമുള്ള പരസ്യം ചെയ്യൽ സമീപനത്തിൽ ഞങ്ങൾ വിശ്വസിക്കുന്നു. എല്ലാ പരസ്യങ്ങളും ഞങ്ങളുടെ അവലോകനത്തിനും അംഗീകാരത്തിനും വിധേയമാണ്. കൂടാതെ, ഉപയോക്തൃ ഫീഡ്ബാക്കിനോടുള്ള പ്രതികരണമായി ഉൾപ്പെടെ പരസ്യങ്ങൾ നീക്കം ചെയ്യാനുള്ള അവകാശം ഞങ്ങളിൽ നിക്ഷിപ്തമാണ്, അത് ഞങ്ങൾ ഗൗരവമായി എടുക്കുന്നു.
Snapchat-ൽ പ്രസിദ്ധീകരിച്ചതിനെത്തുടർന്ന് ഞങ്ങൾക്ക് റിപ്പോർട്ട് ചെയ്യപ്പെട്ട പെയ്ഡ് പരസ്യങ്ങൾക്കായുള്ള ഞങ്ങളുടെ മോഡറേഷനെക്കുറിച്ചുള്ള ഉൾക്കാഴ്ച ഞങ്ങൾ ചുവടെ ഉൾപ്പെടുത്തിയിട്ടുണ്ട്. വഞ്ചനാപരമായ ഉള്ളടക്കം, മുതിർന്നവർക്കായുള്ള ഉള്ളടക്കം, അക്രമാസക്തമോ അസ്വസ്ഥപ്പെടുത്തുന്നതോ ആയ ഉള്ളടക്കം, വിദ്വേഷ പ്രസംഗം, ബൗദ്ധിക സ്വത്തവകാശ ലംഘനം എന്നിവയുൾപ്പെടെ സ്നാപിൻെറ പരസ്യ നയങ്ങളിൽ വിവരിച്ചിരിക്കുന്ന വിവിധ കാരണങ്ങളാൽ സ്നാപ്ചാറ്റിലെ പരസ്യങ്ങൾ നീക്കം ചെയ്യാൻ കഴിയുമെന്ന് ശ്രദ്ധിക്കുക. കൂടാതെ, ഈ സുതാര്യതാ റിപ്പോർട്ടിൻെറ നാവിഗേഷൻ ബാറിൽ നിങ്ങൾക്ക് ഇപ്പോൾ സ്നാപ്ചാറ്റിൻെറ പരസ്യ ഗാലറി കണ്ടെത്താൻ കഴിയും.

























