Snap Values

മനുഷ്യാവകാശങ്ങളോടുള്ള Snap-ൻെറ പ്രതിബദ്ധത

കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശ വിശദീകരണ പരമ്പര

പുതുക്കിയ തീയതി: ഒക്ടോബർ 2025

ഐക്യരാഷ്ട്രസഭയുടെ ഗൈഡിംഗ് പ്രിൻസിപ്പിൾസ് ഓൺ ബിസിനസ് ആൻഡ് ഹ്യൂമൻ റൈറ്റ്സിൽ (UNGPs) പറഞ്ഞിരിക്കുന്നതുപോലെ, മനുഷ്യാവകാശങ്ങളെ ബഹുമാനിക്കാൻ Snap പ്രതിജ്ഞാബദ്ധമാണ്. ഞങ്ങളുടെ കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾ, ഉള്ളടക്ക മോഡറേഷൻ രീതികൾ, സുതാര്യതാ റിപ്പോർട്ടിംഗ്, സ്വകാര്യതാ സമ്പ്രദായങ്ങൾ എന്നിവയിൽ ഞങ്ങൾ മനുഷ്യാവകാശ പരിഗണന ഉൾപ്പെടുത്തിയിട്ടുണ്ട്, അവയിൽ ഇനിപ്പറയുന്ന നടപടികളും ഉൾപ്പെടുന്നു:

  • കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾ. ഞങ്ങളുടെ കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങളിലൂടെയും ബന്ധിപ്പിച്ച വിശദീകരണങ്ങളിലൂടെയും, ഞങ്ങളുടെ പ്ലാറ്റ്‌ഫോമിൽ അനുവദനീയമായതും അല്ലാത്തതുമായ കാര്യങ്ങളെക്കുറിച്ച് ഞങ്ങൾ സുതാര്യത പുലർത്തുന്നു. പ്രാദേശിക ഭാഷയും സാംസ്‌കാരിക സൂക്ഷ്മതകളും കണക്കിലെടുത്ത്, ഉപയോക്താക്കൾക്ക് അപ്പീൽ പ്രക്രിയയും പിന്തുണാ ഉറവിടങ്ങളും നൽകിക്കൊണ്ട്, ഈ നയങ്ങൾ ന്യായമായും തുല്യമായും നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഞങ്ങളുടെ സുരക്ഷാ ടീമുകളുമായി ചേർന്ന് ഞങ്ങൾ പ്രവർത്തിക്കുന്നു.

  • സുതാര്യത. നിയമപരമായി ആവശ്യമായ മറ്റ് സുതാര്യതാ റിപ്പോർട്ടുകൾക്ക് പുറമേ, സുരക്ഷ, സുതാര്യത, ഉത്തരവാദിത്തം എന്നിവയോടുള്ള ഞങ്ങളുടെ പ്രതിബദ്ധതയുടെ ഭാഗമായി, ഞങ്ങൾ വർഷത്തിൽ രണ്ടുതവണ സുതാര്യതാ റിപ്പോർട്ടുകൾ സ്വമേധയാ പ്രസിദ്ധീകരിക്കുന്നു. ഈ റിപ്പോർട്ടുകൾ ഞങ്ങളുടെ പങ്കാളികൾക്ക് കൂടുതൽ സമഗ്രവും വിജ്ഞാനപ്രദവുമാക്കാൻ ഞങ്ങൾ നിരന്തരം ശ്രമിക്കുന്നു.

  • സ്വകാര്യത. ഞങ്ങളുടെ സ്വകാര്യതാ നയങ്ങൾ, കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾ, ഡാറ്റാ പരിരക്ഷണ പ്രോട്ടോക്കോളുകൾ എന്നിവയിലൂടെ ഉപയോക്താക്കളുടെ ഡാറ്റയും സ്വകാര്യതയും ഞങ്ങൾ പരിരക്ഷിക്കുന്നു. ഞങ്ങളുടെ പ്ലാറ്റ്‌ഫോമിലോ സേവനങ്ങളിലൂടെയോ മറ്റുള്ളവരുടെ സ്വകാര്യത ലംഘിക്കുന്നതിൽ നിന്ന് ഉപയോക്താക്കളെ ഞങ്ങൾ വിലക്കുന്നു, കൂടാതെ ഉപയോക്താക്കളുടെ ഡാറ്റയിലേക്കുള്ള ജീവനക്കാരുടെ പ്രവേശനത്തിനായി കർശനമായ സ്വകാര്യതാ തത്വങ്ങൾ ഞങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

  • ആവിഷ്കാര സ്വാതന്ത്ര്യം. ഉപയോക്താക്കളെ സൃഷ്ടിപരമായും ആധികാരികമായും സ്വയംപ്രകടിപ്പിക്കാൻ ഞങ്ങൾ പ്രാപ്തരാക്കുന്നു, കൂടാതെ ഉള്ളടക്കം നീക്കം ചെയ്യുന്നതിനോ അക്കൗണ്ടുകൾക്കെതിരെ നടപടി സ്വീകരിക്കുന്നതിനോ മുമ്പായി, പ്രാദേശിക ഭാഷയും സാംസ്കാരിക പശ്ചാത്തലവും, വിദ്യാഭ്യാസപരമോ വാർത്താപ്രാധാന്യമുള്ളതോ പൊതുതാൽപ്പര്യത്തിന് മൂല്യമുള്ളതോ ആയ ഉള്ളടക്കവും ഞങ്ങൾ കണക്കിലെടുക്കുന്നു.

  • തീവ്രവാദ വിരുദ്ധത. ഭീകരവാദപരവും അക്രമാസക്തമായ തീവ്രവാദപരവുമായ സ്ഥാപനങ്ങളെ ഞങ്ങളുടെ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നതിൽ നിന്നും വിലക്കിയിരിക്കുന്നു. വ്യക്തികളോ ഗ്രൂപ്പുകളോ പ്രത്യയശാസ്ത്രപരമായ ലക്ഷ്യങ്ങൾ നേടുന്നതിനായി നടത്തുന്ന ഭീകരതയെയോ മറ്റ് അക്രമപരമായതോ ക്രിമിനൽപരമായതോ ആയ പ്രവൃത്തികളെ പ്രോത്സാഹിപ്പിക്കുന്നതോ ആയ ഉള്ളടക്കവും, വിദേശ തീവ്രവാദ സംഘടനകളെയോ അക്രമാസക്തമായ തീവ്രവാദ ഗ്രൂപ്പുകളെയോ പ്രോത്സാഹിപ്പിക്കുന്നതോ പിന്തുണയ്ക്കുന്നതോ ആയ ഉള്ളടക്കവും ഞങ്ങൾ നിരോധിക്കുന്നു.

  • മനുഷ്യക്കടത്ത് വിരുദ്ധത. ലൈംഗിക കടത്ത്, നിർബന്ധിത വേല, നിർബന്ധിത ക്രിമിനൽ പ്രവർത്തനം, അവയവക്കടത്ത്, നിർബന്ധിത വിവാഹം എന്നിവയുൾപ്പെടെയുള്ള മനുഷ്യക്കടത്തിനായി ഞങ്ങളുടെ പ്ലാറ്റ്‌ഫോമോ സേവനങ്ങളോ ഉപയോഗിക്കുന്നത് ഞങ്ങൾ നിരോധിക്കുന്നു.

  • വിവേചന വിരുദ്ധത. വിദ്വേഷ പെരുമാറ്റത്തിനെതിരായ ഞങ്ങളുടെ നയങ്ങളിലൂടെ ഞങ്ങളുടെ പ്ലാറ്റ്‌ഫോമിൽ വിവേചനം ഞങ്ങൾ നിരോധിക്കുന്നു. വംശം, നിറം, ജാതി, വംശീയത, ദേശീയ ഉത്ഭവം, മതം, ലൈംഗിക ആഭിമുഖ്യം, ലിംഗ വ്യക്തിത്വം, വൈകല്യം, വെറ്ററൻ പദവി, ഇമിഗ്രേഷൻ പദവി, സാമൂഹിക-സാമ്പത്തിക പദവി, പ്രായം, ഭാരം അല്ലെങ്കിൽ ഗർഭധാരണ നില എന്നിവയുടെ അടിസ്ഥാനത്തിൽ അപമാനിക്കുന്നതോ, അപകീർത്തിപ്പെടുത്തുന്നതോ, വിവേചനത്തെയോ അക്രമത്തെയോ പ്രോത്സാഹിപ്പിക്കുന്നതോ ആയ ഉള്ളടക്കം ഈ നയങ്ങൾ നിരോധിക്കുന്നു.

  • നിയമ നിർവ്വഹണ ഏജൻസികളുമായും സിവിൽ സൊസൈറ്റിയുമായും സഹകരണം. ഉയർന്നുവരുന്ന പ്രവണതകൾ മനസ്സിലാക്കുന്നതിനും, ഞങ്ങളുടെ നയങ്ങളിലും ഉള്ളടക്ക മോഡറേഷൻ പ്രക്രിയകളിലും ഫീഡ്‌ബാക്ക് ഉൾപ്പെടുത്തുന്നതിനും, ഞങ്ങളുടെ പ്ലാറ്റ്‌ഫോമിൽ സുരക്ഷ പ്രോത്സാഹിപ്പിക്കുന്നതിനും, ലോകമെമ്പാടുമുള്ള നിയമ നിർവ്വഹണ ഏജൻസികൾ, സർക്കാർ ഏജൻസികൾ, NGO-കൾ, അക്കാദമിക് വിദഗ്ധർ എന്നിവരുമായി ചേർന്ന് Snap പ്രവർത്തിക്കുന്നു.