ഏപ്രിൽ 25, 2024
ഏപ്രിൽ 25, 2024
Snap-ൻെറ സുരക്ഷാ ശ്രമങ്ങളെക്കുറിച്ചും ഞങ്ങളുടെ പ്ലാറ്റ്‌ഫോമിൽ റിപ്പോർട്ടു ചെയ്യപ്പെടുന്ന ഉള്ളടക്കത്തിൻെറ സ്വഭാവത്തെയും അളവിനെയും കുറിച്ച് കൂടുതൽ ഉൾക്കാഴ്ച നൽകുന്നതിനായി, ഞങ്ങൾ വർഷത്തിൽ രണ്ടുതവണ സുതാര്യതാ റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കുന്നു. ഞങ്ങളുടെ കമ്മ്യൂണിറ്റിയുടെ സുരക്ഷയും ക്ഷേമവുമായി ബന്ധപ്പെട്ട് ഈ റിപ്പോർട്ടുകൾ കൂടുതൽ സമഗ്രവും വിജ്ഞാനപ്രദവുമാക്കുന്നതിന് ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്, അതു കൂടാതെ ഞങ്ങളുടെ ഉള്ളടക്ക മോഡറേഷനെയും നിയമ നിർവ്വഹണങ്ങളെയും അത്യധികം ശ്രദ്ധിക്കുന്ന നിരവധി പങ്കാളികളെയും ഉദ്ദേശിച്ചാണ് ഞങ്ങൾ ഇത് നടപ്പിലാക്കുന്നത്.
ഈ സുതാര്യതാ റിപ്പോർട്ടിൽ 2023-ൻെറ രണ്ടാം പകുതിയിലെ (ജൂലൈ 1 - ഡിസംബർ 31) ഭാഗങ്ങൾ ഉൾപ്പെടുന്നു. ഞങ്ങളുടെ മുൻ റിപ്പോർട്ടുകളിലെന്നപോലെ, നയ ലംഘനങ്ങളുടെ പ്രത്യേക വിഭാഗങ്ങളിൽ ഞങ്ങൾക്ക് ലഭിച്ചതും നടപ്പിലാക്കിയതുമായ ആപ്പ് ഉള്ളടക്കത്തിൻെറയും അക്കൗണ്ട് തല റിപ്പോർട്ടുകളുടെയും ആഗോള എണ്ണത്തെക്കുറിച്ചുള്ള ഡാറ്റ ഞങ്ങൾ പങ്കിടുന്നു; അതിൽ നിയമ നിർവ്വഹണ ഏജൻസികളിൽ നിന്നും സർക്കാരുകളിൽ നിന്നുമുള്ള അഭ്യർത്ഥനകളോട് ഞങ്ങൾ എങ്ങനെ പ്രതികരിച്ചുവെന്നുള്ളതും പെടുന്നു; നമ്മുടെ നിയമ നിർവ്വഹണ നടപടികൾ ഓരോ രാജ്യവുമനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു.
ഞങ്ങളുടെ സുതാര്യതാ റിപ്പോർട്ടുകൾ തുടർച്ചയായി മെച്ചപ്പെടുത്തുന്നതിനുള്ള ഞങ്ങളുടെ പ്രതിബദ്ധതയുടെ ഭാഗമായി, ഈ റിലീസിലൂടെ ഞങ്ങൾ കുറച്ച് പുതിയ ഘടകങ്ങൾ അവതരിപ്പിക്കുന്നു.
തീവ്രവാദം, അക്രമാസക്തമായ തീവ്രവാദം, കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യലും ദുരുപയോഗവും (CSEA) എന്നിവയുമായി ബന്ധപ്പെട്ട ഉള്ളടക്കത്തിനും അക്കൗണ്ടുകൾക്കുമെതിരായ റിപ്പോർട്ടുകളും നടപടികളും ഉൾപ്പെടുത്തുന്നതിനായി ഞങ്ങളുടെ പ്രധാന പട്ടിക വിപുലീകരിച്ചു. മുൻ റിപ്പോർട്ടുകളിൽ, പ്രത്യേക വിഭാഗങ്ങളിലായി ആ ലംഘനങ്ങൾക്ക് മറുപടിയായി നടത്തിയ അക്കൗണ്ട് ഇല്ലാതാക്കലുകൾ ഞങ്ങൾ എടുത്തുകാണിച്ചിരുന്നു. CSEA യ്‌ക്കെതിരായ ഞങ്ങളുടെ സജീവവും പ്രതിപ്രവർത്തനപരവുമായ ശ്രമങ്ങളെക്കുറിച്ചുള്ള രൂപരേഖ ഞങ്ങൾ ഒരു പ്രത്യേക വിഭാഗത്തിൽ തുടർന്നും നൽകുന്നതാണ്. അതോടൊപ്പം NCMEC-ക്കുള്ള ഞങ്ങളുടെ റിപ്പോർട്ടുകളും.
രണ്ടാമതായി, അപ്പീലുകളെക്കുറിച്ചുള്ള വിപുലമായ വിവരങ്ങൾ ഞങ്ങൾ നൽകിയിട്ടുണ്ട്, കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിലൂടെ ആകെ അപ്പീലുകളുടെയും പുനഃസ്ഥാപനങ്ങളുടെയും ഒരു രൂപരേഖ ഞങ്ങൾ നൽകുന്നു.
അവസാനമായി, Snap-ൻെറ യൂറോപ്യൻ യൂണിയൻ പ്രവർത്തനങ്ങളെക്കുറിച്ച് കൂടുതൽ ഉൾക്കാഴ്ച നൽകിക്കൊണ്ട് ഞങ്ങളുടെ യൂറോപ്യൻ യൂണിയൻ വിഭാഗം ഞങ്ങൾ വിപുലീകരിച്ചു. പ്രത്യേകിച്ചും, ഞങ്ങളുടെ ഏറ്റവും പുതിയ DSA സുതാര്യതാ റിപ്പോർട്ടും CSEA മീഡിയ സ്കാനിംഗുമായി ബന്ധപ്പെട്ട അധിക മെട്രിക്കുകളും ഞങ്ങൾ പ്രസിദ്ധീകരിക്കുന്നു.
ഓൺലൈൻ അപകടങ്ങളെ ചെറുക്കുന്നതിനുള്ള ഞങ്ങളുടെ നയങ്ങളെക്കുറിച്ചും റിപ്പോർട്ടിംഗ് രീതികൾ തുടർന്നും വികസിപ്പിക്കുന്നതിനുള്ള പദ്ധതികളെക്കുറിച്ചുമുള്ള കൂടുതൽ വിവരങ്ങൾക്കായി, ഈ സുതാര്യതാ റിപ്പോർട്ടിനെക്കുറിച്ചുള്ള ഞങ്ങളുടെ സമീപകാല സുരക്ഷയും അപകടങ്ങളും എന്നതിനെ സംബന്ധിച്ച ബ്ലോഗ് വായിക്കുക. Snapchat-ലെ അധിക സുരക്ഷയും സ്വകാര്യതാ ഉറവിടങ്ങളും കണ്ടെത്താനായി, പേജിൻെറ താഴെയുള്ള ഞങ്ങളുടെ സുതാര്യത റിപ്പോർട്ടിംഗിനെക്കുറിച്ചുള്ള ടാബ് കാണുക.
ഈ സുതാര്യതാ റിപ്പോർട്ടുകളുടെ ഏറ്റവും കാലികമായ പതിപ്പ് en-US ലോക്കൽ പതിപ്പിൽ കണ്ടെത്താൻ കഴിയുമെന്ന് ദയവായി ശ്രദ്ധിക്കുക.
ഉള്ളടക്കത്തിന്റെയും അക്കൗണ്ട് ലംഘനങ്ങളുടെയും അവലോകനം
ജൂലൈ 1, 2023 മുതൽ ഡിസംബർ 31, 2023 വരെ, ആഗോളതലത്തിൽ ഞങ്ങൾക്ക് റിപ്പോർട്ട് ചെയ്യപ്പെട്ടതും ഞങ്ങളുടെ കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിക്കുന്നതുമായ 5,376,714 ഉള്ളടക്കങ്ങൾക്കെതിരെ Snap നടപടി സ്വീകരിച്ചു.
റിപ്പോർട്ടിംഗ് കാലയളവിൽ, 0.01 ശതമാനം ലംഘന കാഴ്ചാ നിരക്ക് (വയലേറ്റിവ് വ്യൂ റേറ്റ് - VVR) ഞങ്ങൾ കണ്ടു, അതായത് Snapchat-ലെ ഓരോ 10,000 Snap , സ്റ്റോറി കാഴ്ചകളിലും, ഒരെണ്ണത്തിൽ ഞങ്ങളുടെ കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിക്കുന്ന ഉള്ളടക്കം അടങ്ങിയിരിക്കുന്നു. റിപ്പോർട്ട് ചെയ്ത ഉള്ളടക്കം നടപ്പിലാക്കുന്നതിനുള്ള ശരാശരി ടേൺഅറൗണ്ട് സമയം ~10 മിനിറ്റായിരുന്നു.
ഉള്ളടക്കത്തിൻെറയും അക്കൗണ്ട് ലംഘനങ്ങളുടെയും അവലോകനം
ഞങ്ങളുടെ മൊത്തത്തിലുള്ള റിപ്പോർട്ടിംഗും എൻഫോഴ്‌സ്‌മെൻറ് നിരക്കുകളും കഴിഞ്ഞ ആറ് മാസത്തിന് സമാനമായി തുടരുന്നു. ഈ ആവൃത്തിയിൽ, മൊത്തം ഉള്ളടക്കത്തിലും അക്കൗണ്ട് റിപ്പോർട്ടുകളിലും ഏകദേശം 10% വർദ്ധനവ് ഞങ്ങൾ കണ്ടു.
ഈ കാലഘട്ടത്തിലാണ് ഇസ്രായേൽ-ഹമാസ് സംഘർഷം ആരംഭിച്ചത്, അതിൻെറ ഫലമായി, അക്രമാസക്തമായ ഉള്ളടക്കത്തിൽ ഒരു വർദ്ധനവ് നാം കണ്ടു. വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട ആകെ റിപ്പോർട്ടുകൾ ~61% ആയി വർദ്ധിച്ചപ്പോൾ, വിദ്വേഷ പ്രസംഗത്തിൻെറ ആകെ ഉള്ളടക്ക നിർവ്വഹണം ~97% ആയി വർദ്ധിച്ചു, യുണീക്ക് അക്കൗണ്ട് നിർവ്വഹണം ~124% ആയും വർദ്ധിച്ചു. തീവ്രവാദ, അക്രമ തീവ്രവാദ റിപ്പോർട്ടുകളും എൻഫോഴ്‌സ്‌മെൻറുകളും വർദ്ധിച്ചിട്ടുണ്ട്, എന്നിരുന്നാലും അവ ഞങ്ങളുടെ പ്ലാറ്റ്‌ഫോമിലെ മൊത്തം ഉള്ളടക്ക എൻഫോഴ്‌സ്‌മെൻറുകളുടെ <0.1% വരും. വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട ആകെ റിപ്പോർട്ടുകൾ ~61% ആയി വർദ്ധിച്ചപ്പോൾ, വിദ്വേഷ പ്രസംഗത്തിൻെറ ആകെ ഉള്ളടക്ക നിർവ്വഹണം ~97% ആയി വർദ്ധിച്ചു, യുണീക്ക് അക്കൗണ്ട് നിർവ്വഹണം ~124% ആയും വർദ്ധിച്ചു. ഞങ്ങളുടെ തീവ്രവാദ, അക്രമ തീവ്രവാദ നയത്തിൻെറ ലംഘനങ്ങൾക്കായി നടപ്പിലാക്കിയ മൊത്തം റിപ്പോർട്ടുകൾ, നിർബന്ധിത ഉള്ളടക്കം, സവിശേഷ അക്കൗണ്ടുകൾ എന്നിവയെക്കുറിച്ചുള്ള ആഗോള, രാജ്യ തലത്തിലുള്ള കൂടുതൽ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനായി ഞങ്ങളുടെ സുതാര്യതാ റിപ്പോർട്ട് ഞങ്ങൾ വിപുലീകരിച്ചു.
കുട്ടികൾക്കെതിരെയുള്ള ലൈംഗിക ചൂഷണത്തിനും ദുരുപയോഗത്തിനുമെതിരെ പോരാടുന്നു
ഞങ്ങളുടെ കമ്മ്യൂണിറ്റിയിലെ ഏതൊരു അംഗത്തെയും, പ്രത്യേകിച്ച് പ്രായപൂർത്തിയാകാത്തവരെ, ലൈംഗികമായി ചൂഷണം ചെയ്യുന്നത് നിയമവിരുദ്ധവും വെറുപ്പുളവാക്കുന്നതും ഞങ്ങളുടെ കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം നിരോധിച്ചതുമാണ്. ഞങ്ങളുടെ പ്ലാറ്റ്‌ഫോമിലെ കുട്ടികളുടെ ലൈംഗിക ചൂഷണവും ദുരുപയോഗവും (CSEA) തടയുന്നതും കണ്ടെത്തുന്നതും ഇല്ലാതാക്കുന്നതും Snap-ൻെറ മുൻഗണനയാണ്, ഇവയെയും മറ്റ് കുറ്റകൃത്യങ്ങളെയും ചെറുക്കുന്നതിനുള്ള ഞങ്ങളുടെ കഴിവുകൾ ഞങ്ങൾ നിരന്തരം വികസിപ്പിക്കുന്നു.
കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നവയാണെന്ന് അറിയാവുന്ന നിയമവിരുദ്ധ ചിത്രങ്ങളും വീഡിയോകളും തിരിച്ചറിയുന്നതിന്, ഫോട്ടോഡിഎൻഎ റോബസ്റ്റ് ഹാഷ്-മാച്ചിംഗ്, ഗൂഗിളിന്റെ ചൈൽഡ് സെക്ഷ്വൽ അബ്യൂസ് ഇമേജറി (CSAI) മാച്ച് എന്നിവ പോലുള്ള സജീവ സാങ്കേതിക കണ്ടെത്തൽ ഉപകരണങ്ങൾ ഞങ്ങൾ ഉപയോഗിക്കുന്നു. നിയമം അനുശാസിക്കുന്നതുപോലെ, അവ യുഎസ് നാഷണൽ സെൻറർ ഫോർ മിസ്സിംഗ് ആൻഡ് എക്സ്പ്ലോയിറ്റഡ് ചിൽഡ്രനിൽ (NCMEC) റിപ്പോർട്ട് ചെയ്യുകയും ചെയ്യുന്നു. NCMEC തുടർന്ന്, ആവശ്യാനുസരണം ആഭ്യന്തര അല്ലെങ്കിൽ അന്താരാഷ്ട്ര നിയമ പാലകരുമായി സഹകരിച്ച് പ്രവർത്തിക്കുന്നു.
2023-ൻെറ രണ്ടാം പകുതിയിൽ, റിപ്പോർട്ട് ചെയ്യപ്പെട്ട മൊത്തം ബാല ലൈംഗിക ചൂഷണത്തിൻെറയും ദുരുപയോഗത്തിൻെറയും 59%-വും ഞങ്ങൾ മുൻകൂട്ടി കണ്ടെത്തി നടപടി സ്വീകരിച്ചു. സ്നാപ്ചാറ്റർമാരുടെ റിപ്പോർട്ടിംഗ് ഓപ്ഷനുകളിലെ മെച്ചപ്പെടുത്തലുകൾ കാരണം, മുൻ കാലയളവിനെ അപേക്ഷിച്ച് 39% മൊത്തം കുറവ് ഇത് പ്രതിഫലിപ്പിക്കുന്നു, ഇത് Snapchat-ൽ അയയ്ക്കാൻ സാധ്യതയുള്ള CSEA യുടെ ദൃശ്യപരത വർദ്ധിപ്പിച്ചു.
*NCMEC-ലേക്കുള്ള ഓരോ സമർപ്പണത്തിലും ഒന്നിലധികം ഉള്ളടക്കങ്ങൾ അടങ്ങിയിരിക്കാമെന്ന് ശ്രദ്ധിക്കുക. NCMEC-ലേക്ക് സമർപ്പിച്ച മൊത്തം വ്യക്തിഗത മീഡിയയുടെ എണ്ണം, ഞങ്ങൾ നടപ്പിലാക്കിയ മൊത്തം ഉള്ളടക്കത്തിന് തുല്യമാണ്. ഈ നമ്പറിൽ നിന്ന് NCMEC-ലേക്ക് പിൻവലിക്കപ്പെട്ട സമർപ്പിക്കലുകളും ഞങ്ങൾ ഒഴിവാക്കിയിരിക്കുന്നു.
സ്വയം ഉപദ്രവവും ആത്മഹത്യയും സംബന്ധിച്ച ഉള്ളടക്കം
സ്നാപ്ചാറ്റർമാരുടെ മാനസികാരോഗ്യത്തെയും ക്ഷേമത്തെയും കുറിച്ച് ഞങ്ങൾ വളരെയധികം ശ്രദ്ധാലുക്കളാണ്, ഇത് Snapchat-നെ വ്യത്യസ്തമായി നിർമ്മിക്കാനുള്ള ഞങ്ങളുടെ തീരുമാനങ്ങൾക്ക് പ്രചോദനം നൽകുന്നു. യഥാർത്ഥ സുഹൃത്തുക്കൾ തമ്മിലുള്ള ആശയവിനിമയത്തിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഒരു പ്ലാറ്റ്‌ഫോം എന്ന നിലയിൽ, പ്രയാസകരമായ നിമിഷങ്ങളിൽ പരസ്പരം സഹായിക്കാനും സുഹൃദ് ബന്ധങ്ങളെ ശാക്തീകരിക്കുന്നതിനും Snapchat-ന് അതുല്യമായ പങ്ക് വഹിക്കാനാകുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.
ഒരു സ്നാപ്പ്ചാറ്റർ വിഷമത്തിലാണെന്നു ഞങ്ങളുടെ ട്രസ്റ്റ്, സേഫ്റ്റി ടീമുകൾ അറിഞ്ഞുകഴിഞ്ഞാൽ, അയാളെ സ്വയം-ഉപദ്രവിക്കുന്നതിൽ നിന്നും പ്രതിരോധിക്കുവാനും, അയാളെ സഹായിക്കാനായി പിന്തുണാ ഉറവിടങ്ങൾ കൈമാറുവാനും കൂടാതെ അയാൾക്ക് ആവശ്യമെങ്കിൽ വിവരങ്ങൾ അടിയന്തരമായി പ്രതികരണ ഉദ്യോഗസ്ഥരെ അറിയിക്കാനും ഞങ്ങൾക്ക് കഴിയും. ഞങ്ങൾ ലഭ്യമാക്കുന്ന ഉറവിടങ്ങൾ ഞങ്ങളുടെ ആഗോള സുരക്ഷാ ഉറവിടങ്ങളുടെ പട്ടികയിൽ ലഭ്യമാണ്, ഇവ എല്ലാ സ്നാപ്പ്ചാറ്റർമാർക്കും പൊതുവായി ലഭ്യമാണ്.
അപ്പീലുകൾ
ഞങ്ങളുടെ മുൻ റിപ്പോർട്ടിൽ, അപ്പീലുകളെക്കുറിച്ചുള്ള മെട്രിക്സുകൾ ഞങ്ങൾ അവതരിപ്പിച്ചു, അതിൽ ഉപയോക്താക്കൾ അവരുടെ അക്കൗണ്ടിനെതിരായ ഞങ്ങളുടെ പ്രാരംഭ മോഡറേഷൻ തീരുമാനം പുനഃപരിശോധിക്കാൻ ആവശ്യപ്പെട്ടത് എത്ര തവണയാണ് എന്നത് ഞങ്ങൾ എടുത്തുകാണിച്ചു. ഈ റിപ്പോർട്ടിൽ, അക്കൗണ്ട്-തല ലംഘനങ്ങൾക്കായുള്ള ഞങ്ങളുടെ പോളിസി വിഭാഗങ്ങളുടെ മുഴുവൻ ശ്രേണിയും ഉൾക്കൊള്ളുന്നതിനായി ഞങ്ങൾ അപ്പീലുകൾ വിപുലീകരിച്ചിരിക്കുന്നു.
* കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതുമായി ബന്ധപ്പെട്ട ഉള്ളടക്കത്തിൻെറയും പ്രവർത്തനങ്ങളുടെയും വ്യാപനം തടയുക എന്നതാണ് ഞങ്ങളുടെ ഏറ്റവും വലിയ മുൻഗണന. ഈ ലക്ഷ്യത്തിനായി Snap ഗണ്യമായ ഉറവിടങ്ങൾ നീക്കിവയ്ക്കുന്നു, മാത്രമല്ല അത്തരം പെരുമാറ്റങ്ങളോട് ഒരു വിട്ടുവീഴ്ചയും ഞങ്ങൾ കാണിക്കുന്നില്ല. CSE അപ്പീലുകൾ അവലോകനം ചെയ്യുന്നതിന് പ്രത്യേക പരിശീലനം ആവശ്യമാണ്, കൂടാതെ ഉള്ളടക്കത്തിൻെറ ഗ്രാഫിക് സ്വഭാവം കാരണം ഈ അവലോകനങ്ങൾ കൈകാര്യം ചെയ്യുന്ന ഏജൻറുമാരുടെ ഒരു പരിമിതമായ ടീം മാത്രമേയുള്ളൂ. 2023-ലെ ശരത്കാലത്ത്, ചില CSE നിർവ്വഹണങ്ങളുടെ സ്ഥിരതയെ ബാധിക്കുന്ന നയ മാറ്റങ്ങൾ Snap നടപ്പിലാക്കി; ഏജന്റുമാരുടെ പുനർ പരിശീലനത്തിലൂടെയും ഗുണനിലവാരം കർശനമായി ഉറപ്പിക്കുന്നതിലൂടെയും ഞങ്ങൾ ഈ പൊരുത്തക്കേടുകൾ പരിഹരിച്ചു. CSE അപ്പീലുകൾക്കുള്ള പ്രതികരണ സമയം മെച്ചപ്പെടുത്തുന്നതിനും പ്രാരംഭ നിർവ്വഹണ നടപടികളുടെ കൃത്യത മെച്ചപ്പെടുത്തുന്നതിനുമുള്ള പുരോഗതി എത്രമാത്രം എത്തിയിട്ടുണ്ടെന്ന് Snap-ൻെറ അടുത്ത സുതാര്യതാ റിപ്പോർട്ട് വെളിപ്പെടുത്തുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.
പരസ്യങ്ങളുടെ മോഡറേഷൻ
എല്ലാ പരസ്യങ്ങളും പരസ്യം ചെയ്യൽ നയങ്ങൾ പൂർണ്ണമായും പാലിക്കുന്നു എന്ന് ഉറപ്പാക്കാൻ സ്നാപ്പ് പ്രതിജ്ഞാബദ്ധമാണ്. ഞങ്ങളുടെ എല്ലാ ഉപയോക്താക്കൾക്കും സുരക്ഷിതവും ആസ്വാദ്യകരവുമായ അനുഭവം സൃഷ്ടിക്കുന്നതിന്, ഉത്തരവാദിത്തവും ആദരവുമുള്ള പരസ്യം ചെയ്യൽ സമീപനത്തിൽ ഞങ്ങൾ വിശ്വസിക്കുന്നു. Snapchat-ലെ പണമടച്ചുള്ള പരസ്യങ്ങൾക്കായുള്ള ഞങ്ങളുടെ മോഡറേഷനെക്കുറിച്ചുള്ള ഉൾക്കാഴ്ച ഞങ്ങൾ താഴെ ഉൾപ്പെടുത്തിയിരിക്കുന്നു. വഞ്ചനാപരമായ ഉള്ളടക്കം, മുതിർന്നവർക്കായുള്ള ഉള്ളടക്കം, അക്രമാസക്തമോ അസ്വസ്ഥപ്പെടുത്തുന്നതോ ആയ ഉള്ളടക്കം, വിദ്വേഷ പ്രസംഗം, ബൗദ്ധിക സ്വത്തവകാശ ലംഘനം എന്നിവയുൾപ്പെടെ സ്നാപിൻെറ പരസ്യ നയങ്ങളിൽ വിവരിച്ചിരിക്കുന്ന വിവിധ കാരണങ്ങളാൽ സ്നാപ്ചാറ്റിലെ പരസ്യങ്ങൾ നീക്കം ചെയ്യാൻ കഴിയുമെന്ന് ശ്രദ്ധിക്കുക. കൂടാതെ, ഈ സുതാര്യതാ റിപ്പോർട്ടിൻെറ നാവിഗേഷൻ ബാറിൽ നിങ്ങൾക്ക് ഇപ്പോൾ സ്നാപ്ചാറ്റിൻെറ പരസ്യ ഗാലറി കണ്ടെത്താൻ കഴിയും.
പ്രാദേശികവും രാഷ്ട്രപരവുമായ അവലോകനം
ഭൂമിശാസ്ത്രപരമായ പ്രദേശങ്ങളുടെ ഒരു സാമ്പിളിൽ, ഞങ്ങളുടെ കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിന്റെ അവലോകനം ഈ വിഭാഗം നൽകുന്നു. ലൊക്കേഷൻ പരിഗണിക്കാതെ തന്നെ ലോകമെമ്പാടുമുള്ള Snapchat-ലെ എല്ലാ സ്‌നാപ്‌ചാറ്ററുകൾക്കും ഞങ്ങളുടെ മാർഗ്ഗനിർദ്ദേശങ്ങൾ ബാധകമാണ്.
എല്ലാ യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളും ഉൾപ്പെടെ വ്യക്തിഗത രാജ്യങ്ങൾക്കായുള്ള വിവരങ്ങൾ, അറ്റാച്ചു ചെയ്ത CSV ഫയൽ വഴി ഡൗൺലോഡ് ചെയ്യാൻ ലഭ്യമാണ്.

























