ഒക്ടോബർ 25, 2023
ഡിസംബർ 13, 2023
Snap-ൻെറ സുരക്ഷാ ശ്രമങ്ങളും ഞങ്ങളുടെ പ്ലാറ്റ്‌ഫോമിൽ റിപ്പോർട്ടുചെയ്‌ത ഉള്ളടക്കത്തിൻെറ സ്വഭാവവും അളവും നൽകുന്നതിനായി, ഞങ്ങൾ വർഷത്തിൽ രണ്ടുതവണ സുതാര്യതാ റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കുന്നു. ഞങ്ങളുടെ ഉള്ളടക്ക മോഡറേഷനെയും നിയമ നിർവ്വഹണ രീതികളെയും കുറിച്ചും ഞങ്ങളുടെ കമ്മ്യൂണിറ്റിയുടെ ക്ഷേമത്തെക്കുറിച്ചും ആഴത്തിൽ ശ്രദ്ധിക്കുന്ന നിരവധി പങ്കാളികൾക്കായി ഈ റിപ്പോർട്ടുകൾ കൂടുതൽ സമഗ്രവും വിജ്ഞാനപ്രദവുമായി തയ്യാറാക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.
ഈ റിപ്പോർട്ട് 2022-ന്റെ ആദ്യ പകുതി (ജനുവരി 1 - ജൂൺ 30) വരെ ഉൾക്കൊള്ളുന്നു. ഞങ്ങളുടെ മുൻ റിപ്പോർട്ടുകളിലെന്നപോലെ, നയ ലംഘനങ്ങളുടെ പ്രത്യേക വിഭാഗങ്ങളിൽ ഞങ്ങൾക്ക് ലഭിച്ചതും അവയ്ക്കെതിരെ നടപ്പിലാക്കിയതുമായ ആപ്പ് ഉള്ളടക്കത്തിൻെറയും അക്കൗണ്ട് തല റിപ്പോർട്ടുകളുടെയും ആഗോള എണ്ണത്തെക്കുറിച്ചുള്ള ഡാറ്റ ഞങ്ങൾ പങ്കിടുന്നു; അതിൽ നിയമ നിർവ്വഹണ ഏജൻസികളിൽ നിന്നും സർക്കാരുകളിൽ നിന്നുമുള്ള അഭ്യർത്ഥനകളോട് ഞങ്ങൾ എങ്ങനെ പ്രതികരിച്ചുവെന്നുള്ളതും പെടുന്നു; ഒപ്പം, രാജ്യം തിരിച്ച് തരംതിരിച്ച ഞങ്ങളുടെ നിയമ നിർവ്വഹണ നടപടികൾ ഞങ്ങൾ പങ്കിടുന്നു.
ഞങ്ങളുടെ സുതാര്യതാ റിപ്പോർട്ടുകൾ തുടർച്ചയായി മെച്ചപ്പെടുത്തുന്നതിനുള്ള ഞങ്ങളുടെ പ്രതിബദ്ധതയുടെ ഭാഗമായി, ഈ റിലീസിലൂടെ ഞങ്ങൾ കുറച്ച് പുതിയ ഘടകങ്ങൾ അവതരിപ്പിക്കുന്നു. ഞങ്ങളുടെ പരസ്യ രീതികളെയും മോഡറേഷനെയും കുറിച്ചുള്ള അധിക ഡാറ്റ പോയിന്റുകളും ഉള്ളടക്ക, അക്കൗണ്ട് അപ്പീലുകളെയും കുറിച്ച് ഞങ്ങൾ ചേർത്തിട്ടുണ്ട്. EU ഡിജിറ്റൽ സേവന നിയമവുമായി പൊരുത്തപ്പെടുന്നതിന്, യൂറോപ്യൻ യൂണിയൻ അംഗ രാജ്യങ്ങളിലെ ഞങ്ങളുടെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള പുതിയ സാന്ദർഭിക വിവരങ്ങളും ഞങ്ങൾ ചേർത്തിട്ടുണ്ട്,അതായത് മേഖലയിലെ ഉള്ളടക്ക മോഡറേറ്റർമാരുടെയും പ്രതിമാസ സജീവ ഉപയോക്താക്കളുടെയും (MAU-കൾ) എണ്ണം പോലെയുള്ളവ. ഈ വിവരങ്ങളിൽ ഭൂരിഭാഗവും റിപ്പോർട്ടിൽ ഉടനീളം കാണാം, കൂടാതെ ഞങ്ങളുടെ സുതാര്യത കേന്ദ്രം പ്രത്യേകമായുള്ള യൂറോപ്യൻ യൂണിയൻ പേജിലും കാണാം.
അവസാനമായി, ഞങ്ങളുടെ പ്ലാറ്റ്‌ഫോം നയത്തെയും പ്രവർത്തന ശ്രമങ്ങളെയും കുറിച്ചുള്ള അധിക വിവരങ്ങൾ നൽകുന്ന ഞങ്ങളുടെ കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങളുടെ വിശദീകരണങ്ങളിലേക്കുള്ള ലിങ്കുകൾ ഉൾപ്പെടുത്തി ഞങ്ങളുടെ പദാവലി ഞങ്ങൾ പുതുക്കിയിട്ടുണ്ട്.
ഓൺലൈൻ അപകടങ്ങളെ ചെറുക്കുന്നതിനുള്ള ഞങ്ങളുടെ നയങ്ങളെക്കുറിച്ചും റിപ്പോർട്ടിംഗ് രീതികൾ തുടർന്നും വികസിപ്പിക്കുന്നതിനുള്ള പദ്ധതികളെക്കുറിച്ചുമുള്ള കൂടുതൽ വിവരങ്ങൾക്കായി, ഈ സുതാര്യതാ റിപ്പോർട്ടിനെക്കുറിച്ചുള്ള ഞങ്ങളുടെ സമീപകാല സേഫ്റ്റി & ഇംപാക്ട് ബ്ലോഗ് വായിക്കുക.
Snapchat-ലെ സുരക്ഷയ്ക്കും സ്വകാര്യതയ്ക്കുമായി അധിക വിഭവങ്ങൾ കണ്ടെത്താൻ, ഞങ്ങളുടെ പേജിന്‍റെ അടിയില്‍ ഉള്ള സുതാര്യതാ റിപ്പോര്‍ട്ടിനെ കുറിച്ച് എന്ന ടാബ് പരിശോധിയ്ക്കുക.
ഈ സുതാര്യതാ റിപ്പോർട്ടുകളുടെ ഏറ്റവും കാലികമായ പതിപ്പ് യു. എസ്. ഇംഗ്ലീഷ് ലോക്കൽ പതിപ്പിൽ (EN-US ലോക്കലിൽ) കണ്ടെത്താൻ കഴിയുമെന്ന് ദയവായി ശ്രദ്ധിക്കുക.
ഉള്ളടക്കത്തിൻെറയും അക്കൗണ്ട് ലംഘനങ്ങളുടെയും അവലോകനം
2023 ജനുവരി 1 മുതൽ ജൂൺ 30 വരെ, ഞങ്ങളുടെ നയങ്ങൾ ലംഘിച്ച 6,216,118 ഉള്ളടക്കങ്ങൾക്കെതിരെ Snap ആഗോളതലത്തിൽ നടപടി സ്വീകരിച്ചു.
റിപ്പോർട്ടിംഗ് കാലയളവിൽ, ഞങ്ങൾ 0.02 ശതമാനം വയലേറ്റീവ് വ്യൂ റേറ്റ് (VVR) കണ്ടു, അതായത് Snapchat-ലെ ഓരോ 10,000 Snap, സ്റ്റോറി കാഴ്ചകളിൽ, 2 എണ്ണത്തിൽ ഞങ്ങളുടെ നയങ്ങൾ ലംഘിക്കുന്ന ഉള്ളടക്കം ഉണ്ടായിരുന്നു.
*തെറ്റായ വിവരങ്ങൾക്കെതിരെ കൃത്യമായും സ്ഥിരതയോടെയും നടപടിയെടുക്കുക എന്നത്, കാലികമായ അറിവും ജാഗ്രതയും ആവശ്യമുള്ള ഒരു ചലനാത്മക പ്രക്രിയയാണ്. ഈ വിഭാഗത്തിൽ ഞങ്ങളുടെ ഏജൻറുമാർ സ്വീകരിക്കുന്ന നടപടികളുടെ കൃത്യത തുടർച്ചയായി മെച്ചപ്പെടുത്താൻ ശ്രമിക്കുന്നതിനാൽ, H1 2022 മുതൽ, "നടപടിക്ക് വിധേയമായ ഉള്ളടക്കം", "നടപടിക്ക് വിധേയമായ തനത് അക്കൗണ്ടുകൾ" എന്നീ വിഭാഗങ്ങളിലെ കണക്കുകൾ റിപ്പോർട്ട് ചെയ്യാൻ ഞങ്ങൾ തീരുമാനിച്ചിരിക്കുന്നു, ഈ കണക്കുകൾ, തെറ്റായ വിവരങ്ങൾക്കെതിരെ സ്വീകരിച്ച നടപടികളിൽ നിന്ന് സ്ഥിതിവിവരക്കണക്കനുസരിച്ച് പ്രാധാന്യമുള്ള ഒരു ഭാഗമെടുത്ത്, അതിൽ കർശനമായ ഗുണനിലവാര പരിശോധന നടത്തിയ ശേഷം കണക്കാക്കുന്നവയാണ്. കൃത്യമായി പറഞ്ഞാൽ, ഓരോ രാജ്യത്തും തെറ്റായ വിവരങ്ങൾക്കെതിരെ സ്വീകരിച്ച നടപടികളിൽ നിന്ന്, സ്ഥിതിവിവരക്കണക്കനുസരിച്ച് പ്രാധാന്യമുള്ള ഒരു ഭാഗം ഞങ്ങൾ സാമ്പിളായി എടുക്കുകയും, ആ നിർവ്വഹണ തീരുമാനങ്ങളുടെ ഗുണനിലവാരം പരിശോധിക്കുകയും ചെയ്യുന്നു. തുടർന്ന്, ഗുണനിലവാര പരിശോധന നടത്തിയ ആ നിർവ്വഹണങ്ങൾ ഉപയോഗിച്ച്, 95% ആത്മവിശ്വാസ പരിധിയോടെ (+/- 5% പിശകിനുള്ള സാധ്യതയോടെ) നിർവ്വഹണ നിരക്കുകൾ ഞങ്ങൾ കണക്കാക്കുന്നു, സുതാര്യതാ റിപ്പോർട്ടിൽ റിപ്പോർട്ട് ചെയ്യുന്ന തെറ്റായ വിവരങ്ങൾക്കെതിരെ സ്വീകരിച്ച നടപടികള്‍ കണക്കാക്കാൻ ഞങ്ങൾ ഇത് ഉപയോഗിക്കുന്നു.
ഉള്ളടക്കത്തിൻെറയും അക്കൗണ്ട് ലംഘനങ്ങളുടെയും വിശകലനം
കഴിഞ്ഞ ആറുമാസത്തെ അപേക്ഷിച്ച് ഞങ്ങളുടെ മൊത്തത്തിലുള്ള റിപ്പോർട്ടിംഗ്, നടപടിയെടുക്കൽ നിരക്കുകൾ ഏതാനും പ്രധാന വിഭാഗങ്ങളിൽ ഒഴികെ സമാനമായിരുന്നു. ഈ കാലയളവിൽ മൊത്തം ഉള്ളടക്ക, അക്കൗണ്ട് റിപ്പോർട്ടുകളിലും നടപടികളിലും ഏകദേശം 3% കുറവ് ഞങ്ങൾ കണ്ടു.
ഏറ്റവും ശ്രദ്ധേയമായ ഏറ്റക്കുറച്ചിലുകൾ ഉണ്ടായ വിഭാഗങ്ങൾ ഇവയായിരുന്നു: ഉപദ്രവവും ഭീഷണിപ്പെടുത്തലും, സ്പാം, ആയുധങ്ങൾ, തെറ്റായ വിവരങ്ങൾ. ഉപദ്രവവും ഭീഷണിപ്പെടുത്തലും എന്ന വിഭാഗത്തിൽ ആകെ റിപ്പോർട്ടുകളിൽ ~56% വർദ്ധനവും, അതിനെത്തുടർന്ന് ഉള്ളടക്കത്തിനെതിരെയും തനത് അക്കൗണ്ടുകൾക്കെതിരെയും സ്വീകരിച്ച നടപടികളിൽ ~39% വർദ്ധനവും ഉണ്ടായി. നടപടികളിലുണ്ടായ ഈ വർദ്ധനവിനൊപ്പം, അവ കൈക്കൊള്ളാനെടുക്കുന്ന സമയത്തിൽ ~46% കുറവുമുണ്ടായി, ഇത്തരത്തിലുള്ള നിയമലംഘനപരമായ ഉള്ളടക്കങ്ങൾക്കെതിരെ നടപടിയെടുക്കുന്നതിൽ ഞങ്ങളുടെ ടീം കൈവരിച്ച പ്രവർത്തനക്ഷമതയാണ് ഇത് എടുത്തു കാണിക്കുന്നത്. അതുപോലെ, സ്പാം വിഭാഗത്തിലെ ആകെ റിപ്പോർട്ടുകളിൽ ~65% വർദ്ധനവ് ഞങ്ങൾ കണ്ടു, ഇതോടൊപ്പം, ഉള്ളടക്കത്തിനെതിരെയുള്ള നടപടികളിൽ ~110% വർദ്ധനവും, നടപടിക്ക് വിധേയമായ തനത് അക്കൗണ്ടുകളുടെ എണ്ണത്തിൽ ~80% വർദ്ധനവുമുണ്ടായി, അതേസമയം, ഞങ്ങളുടെ ടീമുകൾ നടപടിയെടുക്കാനെടുക്കുന്ന സമയം ~80% കുറയ്ക്കുകയും ചെയ്തു. ഞങ്ങളുടെ 'ആയുധങ്ങൾ' എന്ന വിഭാഗത്തിൽ, മൊത്തം റിപ്പോർട്ടുകളിൽ ~13% കുറവും, ഉള്ളടക്കത്തിനെതിരെയുള്ള നടപടികളിൽ ~51% കുറവും, നടപടിക്ക് വിധേയമായ തനത് അക്കൗണ്ടുകളുടെ എണ്ണത്തിൽ ~53% കുറവും ഉണ്ടായി. അവസാനമായി, ഞങ്ങളുടെ തെറ്റായ വിവരങ്ങള്‍ എന്ന വിഭാഗത്തിലെ മൊത്തം റിപ്പോർട്ടുകളിൽ ~14% വർദ്ധനവുണ്ടായി, എന്നാൽ, ഉള്ളടക്കത്തിനെതിരെയുള്ള നടപടികളിൽ ~78% കുറവും, നടപടിക്ക് വിധേയമായ തനത് അക്കൗണ്ടുകളുടെ എണ്ണത്തിൽ ~74% കുറവും ഉണ്ടായി. പ്ലാറ്റ്‌ഫോമിലെ തെറ്റായ വിവരങ്ങൾ ഞങ്ങളുടെ മോഡറേഷൻ ടീമുകൾ കൃത്യമായി കണ്ടെത്തുകയും അതിനെതിരെ നടപടിയെടുക്കുകയും ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി, തെറ്റായ വിവര റിപ്പോർട്ടുകളിൽ ഞങ്ങൾ പ്രയോഗിക്കുന്ന തുടർച്ചയായ ക്വാളിറ്റി അഷ്വറൻസ് (QA) പ്രക്രിയയുടെയും വിഭവ വിനിയോഗത്തിൻ്റെയും ഫലമായി ഇതിനെ കണക്കാക്കാം.
മൊത്തത്തിൽ, കഴിഞ്ഞ കാലയളവിലെപ്പോലെ സമാനമായ കണക്കുകളാണ് ഞങ്ങൾ കണ്ടതെങ്കിലും, പ്ലാറ്റ്‌ഫോമിൽ ദൃശ്യമാകുമ്പോൾ തന്നെ നിയമലംഘന സാധ്യതകളെക്കുറിച്ച് സജീവമായും കൃത്യമായും റിപ്പോർട്ട് ചെയ്യാൻ നമ്മുടെ കമ്മ്യൂണിറ്റി ഉപയോഗിക്കുന്ന ടൂളുകൾ തുടർന്നും മെച്ചപ്പെടുത്തേണ്ടത് പ്രധാനമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.
കുട്ടികൾക്കെതിരെയുള്ള ലൈംഗിക ചൂഷണത്തിനും ദുരുപയോഗത്തിനുമെതിരെ പോരാടുന്നു
ഞങ്ങളുടെ കമ്മ്യൂണിറ്റിയിലെ ഏതൊരു അംഗത്തെയും, പ്രത്യേകിച്ച് പ്രായപൂർത്തിയാകാത്തവരെ, ലൈംഗികമായി ചൂഷണം ചെയ്യുന്നത് നിയമവിരുദ്ധവും വെറുപ്പുളവാക്കുന്നതും ഞങ്ങളുടെ കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം നിരോധിച്ചതുമാണ്. ഞങ്ങളുടെ പ്ലാറ്റ്‌ഫോമിൽ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതും ദുരുപയോഗം ചെയ്യുന്നതുമായ ചിത്രങ്ങൾ (CSEAI) തടയുക, കണ്ടെത്തുക, ഇല്ലാതാക്കുക എന്നിവ Snap-ൻെറ മുൻഗണനയാണ്, ഇവയെയും മറ്റ് കുറ്റകൃത്യങ്ങളെയും ചെറുക്കുന്നതിനുള്ള ഞങ്ങളുടെ ശേഷി ഞങ്ങൾ നിരന്തരം വികസിപ്പിച്ചുകൊണ്ടിരിക്കുന്നു.
കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നവയാണെന്ന് അറിയാവുന്ന നിയമവിരുദ്ധ ചിത്രങ്ങളും വീഡിയോകളും തിരിച്ചറിയുന്നതിന്, ഫോട്ടോഡിഎൻഎ റോബസ്റ്റ് ഹാഷ്-മാച്ചിംഗ്, Google-ന്റെ ചൈൽഡ് സെക്ഷ്വൽ അബ്യൂസ് ഇമേജറി (CSAI) മാച്ച് എന്നിവ പോലുള്ള സജീവ സാങ്കേതിക കണ്ടെത്തൽ ഉപകരണങ്ങൾ ഞങ്ങൾ ഉപയോഗിക്കുന്നു. നിയമം അനുശാസിക്കുന്നതുപോലെ, അവ യുഎസ് നാഷണൽ സെൻറർ ഫോർ മിസ്സിംഗ് ആൻഡ് എക്സ്പ്ലോയിറ്റഡ് ചിൽഡ്രനിൽ (NCMEC) റിപ്പോർട്ട് ചെയ്യുകയും ചെയ്യുന്നു. NCMEC തുടർന്ന്, ആവശ്യാനുസരണം ആഭ്യന്തര അല്ലെങ്കിൽ അന്താരാഷ്ട്ര നിയമ പാലകരുമായി സഹകരിച്ച് പ്രവർത്തിക്കുന്നു.
2023-ന്‍റെ ആദ്യ പകുതിയിൽ, ഇവിടെ ആകെ റിപ്പോർട്ട് ചെയ്യപ്പെട്ട കുട്ടികൾക്കെതിരായ ലൈംഗിക ചൂഷണ, ദുരുപയോഗ നിയമലംഘനങ്ങളിൽ 98 ശതമാനവും ഞങ്ങൾ മുൻകൈയെടുത്ത് കണ്ടെത്തി നടപടി സ്വീകരിച്ചു — ഇത് മുൻ കാലയളവിനെ അപേക്ഷിച്ച് 4 ശതമാനം വർദ്ധനവാണ്.
**NCMEC-ലേക്കുള്ള ഓരോ സമർപ്പണത്തിലും ഒന്നിലധികം ഉള്ളടക്കങ്ങൾ അടങ്ങിയിരിക്കാമെന്ന് ശ്രദ്ധിക്കുക. NCMEC-ന് സമർപ്പിച്ചിട്ടുള്ള മീഡിയയുടെ മൊത്തം വ്യക്തിഗത ഭാഗങ്ങൾ, ഞങ്ങൾ നടപ്പിലാക്കിയ മൊത്തം ഉള്ളടക്കത്തിന് തുല്യമാണ്.
തീവ്രവാദവും അക്രമാസക്തവുമായ തീവ്രവാദ ഉള്ളടക്കം
2023 ജനുവരി 1 മുതൽ 2023 ജൂൺ 30 വരെയുള്ള റിപ്പോർട്ടിംഗ് കാലയളവിൽ, ഭീകരവാദപരവും അക്രമാസക്തവുമായ തീവ്രവാദ ഉള്ളടക്കം നിരോധിക്കുന്ന ഞങ്ങളുടെ നയം ലംഘിച്ചതിന് ഞങ്ങൾ 18 അക്കൗണ്ടുകൾ നീക്കം ചെയ്തു.
Snap-ൽ, ഒന്നിലധികം ചാനലുകൾ മുഖേന റിപ്പോർട്ട് ചെയ്ത തീവ്രവാദ, അക്രമാസക്തമായ അതിതീവ്രവാദ ഉള്ളടക്കം ഞങ്ങൾ നീക്കംചെയ്യുന്നു. ഞങ്ങളുടെ ആപ്പിലെ റിപ്പോർട്ടിംഗ് മെനുവിലൂടെ ഭീകരവാദപരവും അക്രമാസക്തവുമായ തീവ്രവാദ ഉള്ളടക്കം റിപ്പോർട്ട് ചെയ്യാൻ ഞങ്ങൾ ഉപയോക്താക്കളെ പ്രോത്സാഹിപ്പിക്കുന്നു, കൂടാതെ Snap-ൽ പ്രത്യക്ഷപ്പെട്ടേക്കാവുന്ന ഭീകരവാദപരവും അക്രമാസക്തവുമായ തീവ്രവാദ ഉള്ളടക്കം കൈകാര്യം ചെയ്യുന്നതിനായി ഞങ്ങൾ നിയമപാലകരുമായി ചേർന്ന് പ്രവർത്തിക്കുന്നു.
സ്വയം ഉപദ്രവവും ആത്മഹത്യയും സംബന്ധിച്ച ഉള്ളടക്കം
സ്നാപ്ചാറ്റർമാരുടെ മാനസികാരോഗ്യത്തെയും ക്ഷേമത്തെയും കുറിച്ച് ഞങ്ങൾ വളരെയധികം ശ്രദ്ധാലുക്കളാണ്, അതു കാരണം Snapchat-നെ വ്യത്യസ്തമായി നിർമ്മിക്കാനുള്ള ഞങ്ങളുടെ തീരുമാനങ്ങളെ കുറിച്ചും അവരെ അറിയിച്ചിട്ടുണ്ട് - തുടർന്നും അറിയിച്ചു കൊണ്ടിരിക്കുന്നു. യഥാർത്ഥ സുഹൃത്തുക്കൾ തമ്മിലുള്ള ആശയവിനിമയത്തിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഒരു പ്ലാറ്റ്‌ഫോം എന്ന നിലയിൽ, പ്രയാസകരമായ സമയങ്ങളിൽ പരസ്പരം സഹായിക്കാൻ സുഹൃത്തുക്കളെ ശാക്തീകരിക്കുന്നതിൽ Snapchat-ന് അതുല്യമായ പങ്ക് വഹിക്കാനാകുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.
ഒരു സ്നാപ്പ്ചാറ്റർ ദുരിതത്തിലാണെന്ന് ഞങ്ങളുടെ ട്രസ്റ്റ് & സേഫ്റ്റി ടീം മനഃസ്സിലാക്കുമ്പോൾ, അവരെ സ്വയം ഹാനികരമായേക്കാവുന്ന പ്രവർത്തികൾ ചെയ്യുന്നതിൽ നിന്നും പ്രതിരോധിക്കുവാനും അവർക്ക് വേണ്ടത്ര പിന്തുണ നൽകുവാനും ആവശ്യമായ കേസുകളിൽ അടിയന്തര സഹായം നൽകുന്നതിനായി എമർജൻസി ഉദ്യോഗസ്ഥരെ വിവരം അറിയിക്കുവാനും അവർക്കു കഴിയുന്നതാണ്. ഞങ്ങൾ ലഭ്യമാക്കുന്ന ഉറവിടങ്ങൾ ഞങ്ങളുടെ ആഗോള സുരക്ഷാ ഉറവിടങ്ങളുടെ പട്ടികയിൽ ലഭ്യമാണ്, കൂടാതെ, ഇവ എല്ലാ സ്നാപ്പ്ചാറ്റർമാർക്കും പൊതുവായി ലഭ്യമാണ്.
അപ്പീലുകൾ
ഈ റിപ്പോർട്ട് മുതൽ, ഞങ്ങളുടെ നയങ്ങൾ ലംഘിച്ചതിന് അക്കൗണ്ടുകൾ ലോക്ക് ചെയ്യപ്പെട്ട ഉപയോക്താക്കളുടെ അപ്പീലുകളുടെ എണ്ണം ഞങ്ങൾ റിപ്പോർട്ട് ചെയ്യാൻ തുടങ്ങുന്നു. ഞങ്ങളുടെ മോഡറേറ്റർമാർ തെറ്റായി ലോക്ക് ചെയ്തതാണെന്ന് കണ്ടെത്തുന്ന അക്കൗണ്ടുകൾ മാത്രമേ ഞങ്ങൾ പുനഃസ്ഥാപിക്കുകയുള്ളൂ. ഈ കാലയളവിൽ, മയക്കുമരുന്ന് ഉള്ളടക്കവുമായി ബന്ധപ്പെട്ട അപ്പീലുകളെക്കുറിച്ചാണ് ഞങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഞങ്ങളുടെ അടുത്ത റിപ്പോർട്ടിൽ, ഞങ്ങളുടെ നയങ്ങളുടെ മറ്റ് ലംഘനങ്ങളിൽ നിന്നുണ്ടായ അപ്പീലുകളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.
പരസ്യങ്ങളുടെ മോഡറേഷൻ
എല്ലാ പരസ്യങ്ങളും ഞങ്ങളുടെ പ്ലാറ്റ്‌ഫോം നയങ്ങൾ പൂർണ്ണമായും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ Snap പ്രതിജ്ഞാബദ്ധമാണ്. ഞങ്ങളുടെ എല്ലാ ഉപയോക്താക്കൾക്കും സുരക്ഷിതവും ആസ്വാദ്യകരവുമായ അനുഭവം സൃഷ്ടിക്കുന്നതിന്, ഉത്തരവാദിത്തവും ആദരവുമുള്ള പരസ്യം ചെയ്യൽ സമീപനത്തിൽ ഞങ്ങൾ വിശ്വസിക്കുന്നു. ഞങ്ങളുടെ പരസ്യ മോഡറേഷനെക്കുറിച്ചുള്ള വിവരങ്ങൾ താഴെ ഉൾപ്പെടുത്തിയിട്ടുണ്ട്. വഞ്ചനാപരമായ ഉള്ളടക്കം, മുതിർന്നവർക്കായുള്ള ഉള്ളടക്കം, അക്രമാസക്തമോ അസ്വസ്ഥപ്പെടുത്തുന്നതോ ആയ ഉള്ളടക്കം, വിദ്വേഷ പ്രസംഗം, ബൗദ്ധിക സ്വത്തവകാശ ലംഘനം എന്നിവയുൾപ്പെടെ സ്നാപിൻെറ പരസ്യ നയങ്ങളിൽ വിവരിച്ചിരിക്കുന്ന വിവിധ കാരണങ്ങളാൽ സ്നാപ്ചാറ്റിലെ പരസ്യങ്ങൾ നീക്കം ചെയ്യാൻ കഴിയുമെന്ന് ശ്രദ്ധിക്കുക. കൂടാതെ, ഈ സുതാര്യതാ റിപ്പോർട്ടിന്‍റെ നാവിഗേഷൻ ബാറിൽ നിങ്ങൾക്ക് ഇപ്പോൾ Snapchat-ന്‍റെ പരസ്യ ഗാലറി കണ്ടെത്താനാകും.
Country Overview
This section provides an overview of the enforcement of our Community Guidelines in a sampling of geographic regions. Our Guidelines apply to all content on Snapchat—and all Snapchatters—across the globe, regardless of location.
Information for individual countries is available for download via the attached CSV file:

























