സ്രഷ്ടാവിനുള്ള ധനസമ്പാദന നയം
Snapchat-ൽ ഉയർന്ന നിലവാരമുള്ള ഉള്ളടക്കം സ്ഥിരമായി പ്രസിദ്ധീകരിക്കുന്നതിന് സ്രഷ്ടാക്കൾക്ക് സാമ്പത്തികമായി പ്രതിഫലം നൽകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഉള്ളടക്ക ധനസമ്പാദന പ്രോഗ്രാമിന്റെ ലക്ഷ്യങ്ങൾ ഇവയാണ്:
നിങ്ങളുടെ ഉള്ളടക്കം കാണുന്നത് സമയം നന്നായി പ്രയോജനപ്പെടുത്തുന്നതാണെന്ന് സ്നാപ്പ്ചാറ്റർമാർ കരുതുന്നു, കൂടാതെ
പരസ്യദാതാക്കൾക്ക് നിങ്ങളുടെ ഉള്ളടക്കത്തിൽ അവരുടെ ബ്രാൻഡുകൾ പങ്കുചേർക്കാൻ അതിയായ ആഗ്രഹമുണ്ട്.
ധനസമ്പാദനത്തിന് യോഗ്യത നേടുന്നതിന്, ഉള്ളടക്കം ഈ പേജിലെ നയങ്ങൾ, കൂടാതെ ഞങ്ങളുടെ ഇനിപ്പറയുന്നവയും പാലിക്കണം:
ബാധകമായ പക്ഷം, നിങ്ങളും Snap-ഉം തമ്മിലുള്ള മറ്റേതെങ്കിലും ഉള്ളടക്ക ഉടമ്പടിയുടെ നിബന്ധനകൾ.
നുറുങ്ങ്: നിങ്ങളുടെ ഉള്ളടക്കം നിങ്ങളെ പിന്തുടരുന്നവർക്ക് അപ്പുറമുള്ള വലിയ ഒരു കൂട്ടം പ്രേക്ഷകരിൽ എത്തിച്ചേരുന്നതിന്, അത് ശുപാർശ യോഗ്യതയ്ക്കുള്ള ഉള്ളടക്ക മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണം.
ഈ പേജിലെ ധനസമ്പാദന നയങ്ങൾ വാണിജ്യ ഉള്ളടക്ക നയത്തിൽ നിന്നും വ്യത്യസ്തമാണ്, അത് ഉള്ളടക്കത്തിനുള്ളിലെ പരസ്യത്തിന്, അഥവാ സ്പോൺസർ ചെയ്യപ്പെട്ട ഉള്ളടക്കത്തിന് ബാധകമാണ്.