logoSnap Values
Recommendation Eligibility
Recommendation Eligibility
ശുപാർശയ്ക്കുള്ള യോഗ്യത

ഗുണനിലവാരം

നിരോധിച്ചിരിക്കുന്നു, ഞങ്ങൾ നിരോധിക്കുന്നു:

അതീവ രഹസ്യ സ്വഭാവമുള്ള വ്യക്തിഗത വിവരങ്ങൾ ചോദിക്കുന്ന പോളുകൾ

ഉപയോക്താക്കളുടെ വംശീയമോ ഗോത്രപരമോ ആയ ഉത്ഭവം, രാഷ്ട്രീയ അഭിപ്രായങ്ങൾ, മതപരമോ തത്വശാസ്ത്രപരമോ ആയ വിശ്വാസങ്ങൾ, ട്രേഡ് യൂണിയൻ അംഗത്വം, വ്യക്തിഗത ആരോഗ്യം അല്ലെങ്കിൽ ലൈംഗിക ജീവിതം എന്നിവ ഇതിൽ ഉൾപ്പെടുന്നു, എന്നാൽ അത് ഇതിൽ മാത്രമായി പരിമിതപ്പെടുന്നില്ല.

ശുപാർശ ചെയ്യുന്നതിന് യോഗ്യമല്ലാത്തത്:

വ്യവസായത്തിലെ ന്യായമായ മികച്ച സമ്പ്രദായങ്ങളുമായി പൊരുത്തപ്പെടുന്ന രീതിയിൽ എല്ലാ ഉള്ളടക്കവും നിർമ്മിക്കണം. ഇനിപ്പറയുന്നവ ശുപാർശയ്ക്ക് യോഗ്യമല്ല:

നിലവാരമില്ലാത്ത വീഡിയോ ക്വാളിറ്റി

വ്യക്തത കുറഞ്ഞതോ റെസല്യൂഷൻ തീരെ കുറഞ്ഞതോ അല്ലെങ്കിൽ പിക്സലുകൾ തെളിഞ്ഞു കാണുന്നതോ ആയ ചിത്രങ്ങൾ, സ്ക്രീൻ ലംബമായ ദിശയിൽ നിന്നും തിരശ്ചീനമായി തിരിക്കാൻ ഒരു ഉപയോക്താവിനെ നിർബന്ധിതനാക്കുന്ന രീതിയിലുള്ള തെറ്റായ ക്രമീകരണം, അബദ്ധവശാൽ ശബ്ദം ഇല്ലാതെ പോയ വീഡിയോകൾ എന്നിങ്ങനെ ഉള്ളവ.

ഫ്ലാഷുകൾ അല്ലെങ്കിൽ സ്ട്രോബുകൾ

ഫോട്ടോസെൻസിറ്റീവ് ആയ ഉപയോക്താക്കൾക്ക് മുൻകരുതൽ മുന്നറിയിപ്പ് നൽകാത്തവ.

വ്യക്തമല്ലാത്തതോ മനസ്സിലാക്കാൻ പ്രയാസമുള്ളതോ ആയ പാർട്ണർ ടൈൽ (Partner Tile) ടെക്സ്റ്റ്

അക്ഷരങ്ങൾ വലിയക്ഷരത്തിൽ നൽകുന്നത്, ചിഹ്നങ്ങൾ, സിംബലുകൾ അല്ലെങ്കിൽ ഇമോജികൾ എന്നിവയിലെ പിശകുകൾ കാരണം വായിക്കാൻ ബുദ്ധിമുട്ടുള്ള ലോഗോകൾക്കും ഹെഡ്‌ലൈനുകൾക്കും ഇത് ബാധകമാണ്.

ആപ്പിന് പുറത്തുള്ള ലിങ്കുകൾ

(URLs, QR കോഡുകൾ തുടങ്ങിയവ) മറ്റ് മെസ്സേജിംഗ് സർവീസുകൾ, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം അല്ലെങ്കിൽ ക്ലൗഡ് സ്റ്റോറേജ് സെർവറുകൾ എന്നിങ്ങനെയുള്ളവ. നിങ്ങളുടെ സ്വന്തം സ്റ്റോറിയിലോ പ്രൊഫൈലിലോ മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലേക്ക് ലിങ്ക് ചെയ്യാൻ നിങ്ങൾക്ക് സ്വാതന്ത്ര്യമുണ്ട്, പക്ഷേ അത് പ്രൊമോഷന് അർഹതയുള്ളതല്ല. (കുറിപ്പ്: ഒരു ഉപയോക്താവ് പങ്കുവെക്കുന്ന സ്റ്റോറിയിലുള്ള സ്നാപ്പുകളിലെ ചില വിശ്വസനീയമായ ലിങ്കുകൾക്ക് ഡിസ്കവർ വിഭാഗത്തിൽ ഞങ്ങൾ ഇളവുകൾ നൽകാറുണ്ട്, എന്നാൽ അത്തരം Snap-കൾ ടൈലുകളായി പ്രദർശിപ്പിക്കാൻ യോഗ്യമായിരിക്കില്ല.)

അക്കൗണ്ടുകളുടെ പ്രചാരണം

മറ്റ് മെസ്സേജിംഗ് സർവീസുകളിലോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം. ഉദാഹരണത്തിന്, മറ്റൊരു സോഷ്യൽ മീഡിയ അല്ലെങ്കിൽ മെസേജിംഗ് ആപ്പിൻെറ പേരുമായോ ലോഗോയുമായോ ജോടിയാക്കിയ ഒരു ഉപയോക്തൃനാമം. (ശ്രദ്ധിക്കുക: ഒരു Snap അതിന്റെ യഥാർത്ഥ സ്രഷ്ടാവ് ആരാണെന്ന് വ്യക്തമാക്കുകയും അതിലേക്ക് വേറിട്ടതും പുത്തനുമായ അഭിപ്രായങ്ങൾ കൂട്ടിച്ചേർക്കുകയും ചെയ്യുമ്പോൾ ഞങ്ങൾ ഇളവുകൾ നൽകാറുണ്ട്).

അക്കൗണ്ടുകളുടെ പ്രചാരണം

മറ്റ് മെസ്സേജിംഗ് സർവീസുകളിലോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം. ഉദാഹരണത്തിന്, മറ്റൊരു സോഷ്യൽ മീഡിയ അല്ലെങ്കിൽ മെസേജിംഗ് ആപ്പിൻെറ പേരുമായോ ലോഗോയുമായോ ജോടിയാക്കിയ ഒരു ഉപയോക്തൃനാമം. (ശ്രദ്ധിക്കുക: ഒരു Snap അതിന്റെ യഥാർത്ഥ സ്രഷ്ടാവ് ആരാണെന്ന് വ്യക്തമാക്കുകയും അതിലേക്ക് വേറിട്ടതും പുത്തനുമായ അഭിപ്രായങ്ങൾ കൂട്ടിച്ചേർക്കുകയും ചെയ്യുമ്പോൾ ഞങ്ങൾ ഇളവുകൾ നൽകാറുണ്ട്).

ഒറിജിനൽ അല്ലാത്ത ഉള്ളടക്കം
  • നിങ്ങൾ സൃഷ്‌ടിക്കാത്തതും സർഗ്ഗാത്മകമായ രീതിയിൽ പരിവർത്തനം ചെയ്തിട്ടില്ലാത്തതുമായ ഉള്ളടക്കം പോസ്‌റ്റ് ചെയ്യുന്നു (വ്യാഖ്യാനം, പ്രതികരണങ്ങൾ തുടങ്ങിയവ വഴി)

  • മറ്റൊരാളുടെ ഉള്ളടക്കം വീണ്ടും പോസ്‌റ്റ് ചെയ്യാനുള്ള ഒരു കുറഞ്ഞ കാരണം മാത്രമായ കുറഞ്ഞ പ്രയത്നമുള്ള “പ്രതികരണ” ഉള്ളടക്കം

  • നിങ്ങളുടേതായാലും മറ്റാരുടേതായാലും, കുറഞ്ഞ സർഗ്ഗാത്മകമായ വ്യത്യാസങ്ങളോടെ ഒരേ ഉള്ളടക്കം ആവർത്തിച്ച് പോസ്റ്റ് ചെയ്യുന്നു