ഞങ്ങളുടെ കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾ എല്ലാ തരത്തിലുമുള്ള ഉപദ്രവവും ഭീഷണിപ്പെടുത്തലും നിരോധിക്കുന്നു, എന്നാൽ ഈ ഉള്ളടക്ക മാർഗ്ഗനിർദ്ദേശങ്ങൾ, നാണം കെടുത്താനുള്ള ഉദ്ദേശ്യം വ്യക്തമല്ലാത്ത സാഹചര്യങ്ങളിൽ കർശനമായ മാനദണ്ഡം പ്രയോഗിക്കുന്നു, (ഉദാഹരണത്തിന്, വിധേയനാകുന്ന വ്യക്തി ക്യാമറയിൽ പരിഹസിക്കപ്പെടാൻ ആഗ്രഹിക്കുന്നുണ്ടോ എന്ന് വ്യക്തമല്ലാത്ത ഒരു "റോസ്റ്റിന്റെ" സ്നാപ്പ്). ഇത് നിന്ദ്യമോ ഇകഴ്ത്തുന്നതോ ആയ ഭാഷയും ഉൾക്കൊള്ളുന്നതാണ്. ഒരു പൊതു വ്യക്തിയാണെങ്കിൽ പോലും, അവരുടെ രൂപഭാവത്തെ അടിസ്ഥാനമാക്കി ഒരാളെ ഒരു വസ്തുവായി ചിത്രീകരിക്കുന്നതും ഇതിൽ ഉൾപ്പെടുന്നു.
കുറിപ്പ്: പ്രമുഖരായ പൊതുജന ശ്രദ്ധയുള്ള മുതിർന്നവരുടെയോ സംഘടനകളുടെയോ വാക്കുകളെയോ പ്രവർത്തനങ്ങളെയോ വിമർശിക്കുകയോ പരിഹസിക്കുകയോ ചെയ്യുന്നത് ഉപദ്രവമോ ഭീഷണിപ്പെടുത്തലോ ആയി കണക്കാക്കില്ല.ഏതെങ്കിലും തരത്തിലുള്ള
ലൈംഗിക പീഡനം (മുകളിൽ "ലൈംഗിക ഉള്ളടക്കം" കാണുക) Snapchat-ൽ എവിടെയും നിരോധിച്ചിരിക്കുന്നു.