ഞങ്ങളുടെ കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾ സ്‌നാപ്പ്ചാറ്റർമാരെ വ്യക്തമായ ലൈംഗികതയില്ലാത്ത, അല്പം അശ്ലീലച്ചുവയുള്ള ചിത്രങ്ങൾ പങ്കിടുന്നതിൽ നിന്ന് തടയുന്നില്ലെങ്കിലും, ക്യാമറ, വസ്ത്രധാരണം, പോസ് അല്ലെങ്കിൽ മറ്റ് ഘടകങ്ങൾ എന്നിവയിലൂടെ ലൈംഗികമായി പ്രകോപനപരമായ രീതിയിൽ പതിവായി ലൈംഗികവൽക്കരിക്കപ്പെട്ട ശരീരഭാഗങ്ങൾക്ക് (ഉദാഹരണത്തിന്, സ്തനങ്ങൾ, പിൻഭാഗം, ഇടുപ്പ്) ഊന്നൽ നൽകുന്ന ചിത്രീകരണം ഈ ഉള്ളടക്ക മാർഗ്ഗനിർദ്ദേശങ്ങൾ നിരോധിക്കുന്നു. വ്യക്തി നഗ്നനല്ലെങ്കിൽ പോലും, അല്ലെങ്കിൽ വ്യക്തി ഒരു യഥാർത്ഥ വ്യക്തിയല്ലെങ്കിൽ പോലും ഇത് ബാധകമാണ് (ആനിമേഷനുകൾ അല്ലെങ്കിൽ ഡ്രോയിംഗുകൾ പോലുള്ളവ). ശരീരത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്ന് ഒറ്റപ്പെടുത്തിയ വിധത്തിൽ, ലൈംഗികവത്കരിക്കപ്പെട്ട ശരീരഭാഗങ്ങളുടെ ക്ലോസപ്പുകൾ ഇതിൽ ഉൾപ്പെടുന്നു. ലൈംഗികമായ ശരീരനിലയിൽ പോസ് ചെയ്യുക, ലൈംഗിക പ്രവർത്തനങ്ങൾ അനുകരിക്കുക, ലൈംഗിക കളിപ്പാട്ടങ്ങൾ പ്രദർശിപ്പിക്കുക അല്ലെങ്കിൽ ലൈംഗികമായി ആഗ്രഹം ജനിപ്പിക്കുന്ന രീതിയിൽ വസ്തുക്കളുമായി ഇടപഴകുക തുടങ്ങിയ സിമുലേറ്റ് ചെയ്ത ലൈംഗിക പ്രവർത്തനങ്ങളും ഇതിൽ ഉൾപ്പെടുന്നു.