2024 ആദ്യ പകുതിയിലെ ഞങ്ങളുടെ സുതാര്യതാ റിപ്പോർട്ട്
ഡിസംബർ 4, 2024
ഇന്ന്, ഞങ്ങൾ 2024-ലെ ആദ്യ പകുതി ഉൾക്കൊള്ളുന്ന ഞങ്ങളുടെ ഏറ്റവും പുതിയ സുതാര്യതാ റിപ്പോർട്ട് പുറത്തിറക്കുന്നു.
Snapchat-ൽ, ഞങ്ങളുടെ ഏറ്റവും വലിയ മുൻഗണനയായ സ്നാപ്ചാറ്റർ സുരക്ഷയുടെ പുരോഗതി പങ്കിടുന്നതിന് സുതാര്യത റിപ്പോർട്ടുകൾ വളരെ നിർണായകമാണ്. ഓരോ റിപ്പോർട്ടിലൂടെയും, ഞങ്ങളുടെ ഉപകരണങ്ങളെക്കുറിച്ചും ശക്തമായ സുരക്ഷാ ശ്രമങ്ങളെക്കുറിച്ചും ഞങ്ങളുടെ കമ്മ്യൂണിറ്റിയെ കൂടുതൽ ബോധവാന്മാരാക്കാൻ കഴിയുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.
ഞങ്ങളുടെ എൻഫോഴ്‌സ്‌മെൻറിൻെറ ഒരു പ്രധാന ഭാഗം ഞങ്ങൾക്ക് ലഭിക്കുന്ന റിപ്പോർട്ടുകളാൽ പ്രേരിപ്പിക്കപ്പെട്ടു കൊണ്ടാണെങ്കിലും, മെഷീൻ ലേണിംഗ്, കീവേഡ് കണ്ടെത്തൽ തുടങ്ങിയ ഉപകരണങ്ങളുടെ സഹായത്തോടെ Snapchat-ൻെറ കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങളുടെ ലംഘനങ്ങൾ കണ്ടെത്തുന്നതിനും നടപടിയെടുക്കുന്നതിനും ഞങ്ങൾ സജീവമായ നടപടികൾ കൈക്കൊള്ളുന്നു. ഈ റിപ്പോർട്ടിൽ നിന്ന് ആരംഭിച്ച്, ആ സജീവമായ ശ്രമങ്ങളുമായി ബന്ധപ്പെട്ട് ആഗോള തലത്തിലും രാജ്യാന്തരമായും ഞങ്ങൾ കൂടുതൽ വിശദമായ ഡാറ്റ പങ്കിടുന്നതാണ്. അവ സജീവമായ എൻഫോഴ്സ്മെന്റുകളുടെ മൊത്തം എണ്ണം, നടപടിയെടുത്ത സവിശേഷ അക്കൗണ്ടുകളുടെ എണ്ണം, ആ എൻഫോഴ്സ്മെന്റുകൾ നടപ്പാക്കാൻ എടുത്ത ശരാശരി സമയം എന്നിവയെക്കുറിച്ചുള്ള ഉൾക്കാഴ്ച നൽകുന്നതാണ്. ഈ റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നതുപോലെ, ഈ ഉപകരണങ്ങളുടെ സഹായത്തോടെ ഞങ്ങൾ 2024-ൻെറ ആദ്യ പകുതിയിൽ 3.4 ദശലക്ഷത്തിലധികം സജീവമായ എൻഫോഴ്‌സ്‌മെൻറ് നടപടികൾ കൈക്കൊണ്ടു.
റിപ്പോർട്ടിനു മുകളിലായി ഞങ്ങൾ ഒരു പുതിയ വിഭാഗം കൂടി ചേർത്തിട്ടുണ്ട്, അത് സജീവവും പ്രതികരണാത്മകവുമായ ഞങ്ങളുടെ എല്ലാ ശ്രമങ്ങളുടെയും ഒരു സംയോജിത അവലോകനം നൽകുന്നു. ഞങ്ങളുടെ പ്രതികരണപരവും സജീവവുമായ നിർവ്വഹണങ്ങളെക്കുറിച്ച് കൂടുതൽ വിശദമായി റിപ്പോർട്ട് ചെയ്യുന്ന സമർപ്പിത വിഭാഗങ്ങളെ ഈ പുതിയ വിഭാഗം പരിപൂർണ്ണമാക്കുന്നു.
Snapchat-ൽ, ഞങ്ങളുടെ കമ്മ്യൂണിറ്റിയുടെ സുരക്ഷയ്ക്ക് വളരെയധികം മുൻഗണനയുണ്ട്, ഞങ്ങളുടെ ദ്വിവാർഷിക സുതാര്യതാ റിപ്പോർട്ടുകൾക്കൊപ്പം ഈ മേഖലയിലെ പുരോഗതി പങ്കിടുന്നത് ഞങ്ങൾ ഇനിയും തുടരുന്നതായിരിക്കും.