പാരീസ് 2024 ഒളിമ്പിക്‌സിലും പാരാലിമ്പിക്‌സിലും കമ്മ്യൂണിറ്റി സുരക്ഷ നിലനിർത്തുന്നതിനു വേണ്ടിയുള്ള Snapchat-ൻെറ സമീപനം
ജൂലൈ 23, 2024
സ്പോർട്സിന്റെയും ഐക്യത്തിന്റെയും ചൈതന്യം ആഘോഷിക്കപ്പെടുന്നതു വഴി ഈ വേനൽക്കാലം ഊർജ്ജം, സൗഹൃദം, അവിസ്മരണീയ നിമിഷങ്ങൾ ഇവയാൽ നിറഞ്ഞതായിരിക്കുമെന്ന് ഞങ്ങൾ വാഗ്ദാനം ചെയ്യുന്നു. ആരാധകരെ വിവിധ കളികളുമായും അവരുടെ ടീമുകളുമായും പ്രിയപ്പെട്ട അത്ലറ്റുകളുമായും കളിക്കാരുമായും കൂടുതൽ അടുപ്പിക്കുന്നതു വഴി സ്പോർട്സ് അനുഭവിക്കുകയും ആഘോഷിക്കുകയും കാണുകയും ചെയ്യുന്ന രീതിയെ സ്നാപ്ചാറ്റ് പരിവർത്തനം ചെയ്യുന്നു.
സ്നാപ്പിൽ, സ്നാപ്പ്ചാറ്റ് ഉപയോക്താക്കൾക്ക് സ്വതന്ത്രമായി സ്വയം പ്രകടിപ്പിക്കുവാനും അവരുടെ യഥാർത്ഥ സുഹൃത്തുക്കളുമായി സമ്പർക്കം പുലർത്താനും ആകർഷകമായ ഉള്ളടക്കത്തിലൂടെ ഒരുമിച്ച് ആസ്വദിക്കാനും കഴിയുന്ന സുരക്ഷിതവും രസകരവുമായ ഒരു അന്തരീക്ഷം പ്രദാനം ചെയ്യുക എന്നതാണ് ഞങ്ങളുടെ ദൗത്യം.
ഇന്ന്, പാരീസ് 2024 ഒളിമ്പിക്‌സിലും പാരാലിമ്പിക്‌സിലും ഞങ്ങളുടെ കമ്മ്യൂണിറ്റിക്ക് പോസിറ്റീവും സുരക്ഷിതവുമായ ഒരു അന്തരീക്ഷം പരിപോഷിപ്പിക്കുന്നതിന് ഞങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നുള്ള കാര്യം നിങ്ങളുമായി ഞങ്ങൾ പങ്ക് വെയ്ക്കുന്നു:
രൂപകൽപ്പന പ്രകാരമുള്ള സ്വകാര്യതയും സുരക്ഷയും ആദ്യ ദിവസം മുതൽ തന്നെ, ഞങ്ങളുടെ കമ്മ്യൂണിറ്റിയുടെ സ്വകാര്യത, സുരക്ഷ, ക്ഷേമം എന്നിവയ്ക്ക് മുൻഗണന നൽകുന്ന ഉൽപ്പന്നങ്ങൾ ഞങ്ങൾ നിർമ്മിച്ചു. സാധാരണ സോഷ്യൽ മീഡിയയ്ക്ക് പകരമായി ഉപയോഗിക്കാൻ കഴിയുന്ന ഒന്നാണ് സ്നാപ്പ്ചാറ്റ് — നിങ്ങളുടെ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും ലോകവുമായുള്ള നിങ്ങളുടെ ബന്ധം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഒരു ദൃശ്യ സന്ദേശമയയ്‌ക്കൽ ആപ്പ് ആണിത്. അതുകൊണ്ടാണ് Snapchat നേരിട്ട് ക്യാമറയിലേക്ക് തുറക്കുന്നത്, ഒരു ഉള്ളടക്ക ഫീഡിലേക്കല്ല, മാത്രമല്ല യഥാർത്ഥ ജീവിതത്തിൽ ഇതിനകം സുഹൃത്തുക്കളായ ആളുകളെ കണക്റ്റു ചെയ്യുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഫോളോവേഴ്സിനെ വളർത്തുന്നതിനോ ലൈക്കുകൾക്കായി മത്സരിക്കുന്നതിനോ ഉള്ള സമ്മർദ്ദമില്ലാതെ സ്വയം പ്രകടിപ്പിക്കുവാനും സുഹൃത്തുക്കളുമായി ആസ്വദിക്കാനും സ്നാപ്പ്ചാറ്റ് നിങ്ങളെ പ്രാപ്തമാക്കുന്നു.
ഞങ്ങളുടെ കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾ. സ്നാപ്പ്ചാറ്റ് ഉപയോക്താക്കൾക്ക് എല്ലാ ദിവസവും ഞങ്ങളുടെ സേവനങ്ങൾ സുരക്ഷിതമായി ഉപയോഗിക്കാനാകുമെന്ന് ഉറപ്പാക്കാൻ പരിശ്രമിക്കുമ്പോൾ തന്നെ, സ്വയം പ്രകടിപ്പിക്കുന്നതിൻെറ വിശാലമായ ശ്രേണിയെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഞങ്ങളുടെ കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾ ഞങ്ങളുടെ ദൗത്യത്തെ പിന്തുണയ്ക്കുന്നു. സ്നാപ്ചാറ്റിലെ എല്ലാ ഉള്ളടക്കത്തിനും പെരുമാറ്റത്തിനും ഈ മാർഗ്ഗനിർദ്ദേശങ്ങൾ ബാധകമാണ് - കൂടാതെ എല്ലാ സ്നാപ്ചാറ്റ് ഉപയോക്താക്കൾക്കും.
സജീവമായ ഉള്ളടക്ക മോഡറേഷൻ സ്നാപ്ചാറ്റിൽ ഉടനീളം, വലിയൊരു പ്രേക്ഷകരിലേക്ക് എത്താനുള്ള മോഡറേറ്റ് ചെയ്യാത്ത ഉള്ളടക്കത്തിനുള്ള കഴിവ് ഞങ്ങൾ പരിമിതപ്പെടുത്തുകയും അത് വ്യാപകമായി വിതരണം ചെയ്യപ്പെടുന്നതിന് മുമ്പായി അത് ഞങ്ങളുടെ കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങളും ശുപാർശ യോഗ്യതയ്ക്കുള്ള ഉള്ളടക്ക മാർഗ്ഗനിർദ്ദേശങ്ങളും പാലിക്കുന്നുണ്ടെന്ന്ഉറപ്പുവരുത്തുകയും ചെയ്യുന്നു. ഞങ്ങളുടെ പൊതു ഉള്ളടക്ക പ്രതലങ്ങളെ (സ്‌പോട്ട്‌ലൈറ്റ്, പബ്ലിക് സ്റ്റോറീസ്, മാപ്‌സ് എന്നിവ പോലുള്ളവ) മോഡറേഷൻ നടത്തുന്നതിനായി ഞങ്ങൾ ഓട്ടോമേറ്റഡ് ടൂളുകളുടെയും മാനുഷിക അവലോകനത്തിൻെറയും സംയോജനമാണ് ഉപയോഗിക്കുന്നത്. പൊതു പോസ്റ്റുകളിലെ അനുചിതമായേക്കാവുന്ന ഉള്ളടക്കം അവലോകനം ചെയ്യാനായി മെഷീൻ ലേണിംഗ് ടൂളുകളും യഥാർത്ഥ ആളുകളുടെ സമർപ്പിത ടീമുകളും ഉപയോഗിക്കുന്നു.
ഞങ്ങളുടെ ഇൻ-ആപ്പ് റിപ്പോർട്ടിംഗ് ഉപകരണം: ഞങ്ങളുടെ എല്ലാ ഉൽപ്പന്ന ഉപരിതലങ്ങളിൽ, ഞങ്ങളുടെ കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്ക് എതിരായി എന്തെങ്കിലും ലംഘനങ്ങൾ നടക്കുന്നുവെങ്കിൽ സ്നാപ്ചാറ്റർമാർക്ക് ആ അക്കൗണ്ടുകളും അതിലെ ഉള്ളടക്കവും റിപ്പോർട്ട് ചെയ്യാൻ കഴിയുന്നതാണ്. സ്നാപ്പ്ചാറ്റർമാർക്ക് ഞങ്ങളുടെ ട്രസ്റ്റ് & സേഫ്റ്റി ടീമിന് നേരിട്ട് ഒരു രഹസ്യ റിപ്പോർട്ട് സമർപ്പിക്കുന്നത് ഞങ്ങൾ എളുപ്പമാക്കുന്നു; റിപ്പോർട്ട് വിലയിരുത്തുന്നതിനും ഞങ്ങളുടെ നയങ്ങൾക്കനുസൃതമായി ഉചിതമായ നടപടികൾ സ്വീകരിക്കുന്നതിനും സാധാരണയായി ഏതാനും മണിക്കൂറുകൾക്കുള്ളിൽ റിപ്പോർട്ട് ചെയ്ത കക്ഷിയെ ഫലം അറിയിക്കുന്നതിനും പരിശീലനം ലഭിച്ചവരാണ് ഈ ടീം. ഉപദ്രവകരമായ ഉള്ളടക്കമോ പെരുമാറ്റമോ റിപ്പോർട്ട് ചെയ്യുന്നതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്, ഞങ്ങളുടെ പിന്തുണാ സൈറ്റിലെ ഈ ഉറവിടം സന്ദർശിക്കുക. Snapchat-ൽ ഉപദ്രവകരമായ ഉള്ളടക്കം തിരിച്ചറിയുന്നതിനും നീക്കം ചെയ്യുന്നതിനും, ആരോഗ്യവും സുരക്ഷയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങളെക്കുറിച്ചും നിങ്ങൾക്ക് ഇവിടെ കൂടുതലറിയാനാകും.
നിയമ നിർവ്വഹണ സഹകരണം:സ്നാപ്ചാറ്റ് ഉപയോക്താക്കളുടെ സ്വകാര്യതയെയും അവകാശങ്ങളെയും മാനിച്ചുകൊണ്ട് നിയമപാലകരെ സഹായിക്കുവാൻ സ്നാപ് പ്രതിജ്ഞാബദ്ധമാണ്. സ്നാപ്ചാറ്റ് അക്കൗണ്ടിന്റെ റെക്കോർഡുകൾക്കായി ഞങ്ങൾക്ക് നിയമപരമായി സാധുതയുള്ള ഒരു അഭ്യർത്ഥന ലഭിച്ചുകഴിഞ്ഞാൽ, ബാധകമായ എല്ലാ നിയമങ്ങൾക്കും സ്വകാര്യതാ ആവശ്യകതകൾക്കും അനുസൃതമായി ഞങ്ങൾ പ്രതികരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി നിങ്ങൾക്ക് ഞങ്ങളുടെ സ്വകാര്യതാ, സുരക്ഷാ ഹബ് സന്ദർശിക്കാവുന്നതാണ്.
വ്യവസായ വിദഗ്‌ധരുമായും എൻജിഒകളുമായും ഉള്ള പങ്കാളിത്തം: സ്നാപ്ചാറ്റിൽ നിരോധിക്കപ്പെട്ടിട്ടുള്ള സൈബർ ഉപദ്രവം, വിദ്വേഷ പ്രസംഗം അല്ലെങ്കിൽ മറ്റ് ദോഷകരമായ സാഹചര്യങ്ങൾ എന്നിവയെ പരാമർശിച്ച് എന്തെങ്കിലും റിപ്പോർട്ട് ചെയ്യപ്പെട്ടാൽ, ആവശ്യമായി വന്നാൽ സ്നാപ്ചാറ്റർമാരെ പിന്തുണയ്ക്കുന്നതിനായി ഞങ്ങൾ വ്യവസായ വിദഗ്ധരുമായും സർക്കാരിതര സംഘടനകളുമായും പ്രവർത്തിച്ച് ഉടനടി പ്രതികരിക്കുന്നതായിരിക്കും. കൂടുതൽ ഉറവിടങ്ങൾക്കായി, ഞങ്ങളുടെ "ഇവിടെ നിങ്ങൾക്കായി" ("ഹിയർ ഫോർ യു") ഇൻ-ആപ്പ് പോർട്ടൽ അല്ലെങ്കിൽ ചുവടെയുള്ള അധിക ഉറവിടങ്ങൾ സന്ദർശിക്കുക.
അത്‌ലറ്റ് വിദ്യാഭ്യാസവും പിന്തുണയും:ഓൺലൈൻ സുരക്ഷയെക്കുറിച്ച് കായികതാരങ്ങളെ ബോധവൽക്കരിക്കുവാനും അത്‌ലറ്റുകൾ അല്ലെങ്കിൽ അവരുടെ പേരിൽ റിപ്പോർട്ട് ചെയ്യുന്ന ഏതെങ്കിലും ദുരുദ്ദേശപരമായ പെരുമാറ്റത്തെ വേഗത്തിൽ പരിഹരിക്കാനും ഞങ്ങൾ നേരിട്ടുള്ള ചാനലുകൾ സ്ഥാപിച്ചിട്ടുണ്ട്.
സുരക്ഷ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഞങ്ങളുടെ തുടർച്ചയായ ശ്രമങ്ങളിൽ, ഫ്രാൻസിലെ ഇനിപ്പറയുന്ന വിലപ്പെട്ട ഉറവിടങ്ങൾ ഉപയോഗിക്കാൻ ഞങ്ങളുടെ കമ്മ്യൂണിറ്റിയെ ഞങ്ങൾ പ്രോത്സാഹിപ്പിക്കുന്നു:
തെസി: ഓൺലൈൻ തട്ടിപ്പുകൾക്കെതിരായുള്ള പിന്തുണ വാഗ്ദാനം ചെയ്യുന്നു.
3018/ ഇ-എൻഫാൻസ്: ഓൺലൈനിൽ ഉള്ള പ്രായപൂർത്തിയാകാത്തവരെ പരിരക്ഷിക്കുന്നതിനായി സമർപ്പിച്ചിരിക്കുന്നു.
മാ സെക്യൂരിറ്റെ:നിങ്ങളുടെ അന്വേഷണങ്ങളിൽ പോലീസിനും ജെൻഡാർമെറിക്കും നിങ്ങളെ സഹായിക്കാൻ കഴിയും.
ഫാറോസ്:നിയമവിരുദ്ധമായ ഉള്ളടക്കം റിപ്പോർട്ട് ചെയ്യാൻ.
കോൾ 15: ആസന്നമായ അപകട സമയങ്ങളിൽ അടിയന്തര സഹായത്തിനായി.
പാരീസ് 2024 ഒളിമ്പിക്, പാരാലിമ്പിക് ഗെയിംസുകൾ എന്നിവ സുരക്ഷിതമായി ആഘോഷിക്കുവാനും പങ്കെടുക്കുവാനും ആളുകൾക്ക് കഴിയുന്ന ഒരു സ്ഥലമാണ് സ്നാപ്ചാറ്റ് എന്ന് ഉറപ്പാക്കാൻ വേണ്ടി ഞങ്ങളുടെ പങ്ക് വഹിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. ഞങ്ങളുടെ സുരക്ഷാ സമീപനത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി, ദയവായി ഞങ്ങളുടെ സ്വകാര്യത, സുരക്ഷ, നയ കേന്ദ്രം സന്ദർശിക്കുക.