മൂന്നാം വാർഷിക ദേശീയ ഫെൻ്റനൈൽ അവബോധ ദിനത്തെ ആദരിക്കുന്നു
മെയ് 7, 2024
Snap-ൽ, വ്യാജ ഗുളികകൾ ഉൾപ്പെടെയുള്ള നിരോധിത മരുന്നുകൾ വിതരണം ചെയ്യാൻ ശ്രമിക്കുന്ന കുറ്റവാളികൾ ഞങ്ങളുടെ സേവനം ദുരുപയോഗം ചെയ്യുന്നത് തടയാൻ ഞങ്ങൾ നിരന്തരം പ്രവർത്തിക്കുന്നു. ഇന്ന്, മൂന്നാം വാർഷിക ദേശീയ ഫെൻ്റനൈൽ അവബോധ ദിനം അനുസ്മരിക്കാൻ പൊതുജനാരോഗ്യ വിദഗ്ധർ, നിയമപാലകർ, രക്ഷാകർതൃ, കുടുംബ ഗ്രൂപ്പുകൾ എന്നിവരോടൊപ്പം പ്രവർത്തിക്കാൻ ഞങ്ങൾക്ക് അഭിമാനമുണ്ട്.
ഈ ദിനം അടയാളപ്പെടുത്തുമ്പോൾ, വിനാശകരവും അടിയന്തിരവുമായ ഈ പൊതുജനാരോഗ്യ പ്രതിസന്ധിയെ നേരിടാൻ സഹായിക്കുന്നതിനായി ഞങ്ങളുടെ നിലവിലുള്ള പ്രവർത്തനങ്ങളെക്കുറിച്ചുള്ള ഒരു അപ്‌ഡേറ്റ് ഞങ്ങളുടെ കമ്മ്യൂണിറ്റിക്ക് നൽകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.
സാങ്കേതികവിദ്യയും പ്ലാറ്റ്ഫോം സുരക്ഷയും
മുഖാമുഖ സംഭാഷണങ്ങൾ പോലെയോ ടെലിഫോണിൽ സംസാരിക്കുന്നതുപോലെയോ സ്വകാര്യമായി ആശയവിനിമയം നടത്തി യഥാർത്ഥ ജീവിതത്തിൽ തങ്ങൾക്ക് ഏറ്റവും പ്രാധാന്യമുള്ളവരുമായി ആളുകളെ അടുപ്പിക്കാൻ രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഒരു ആപ്ലിക്കേഷനാണ് Snapchat. സന്ദേശങ്ങൾ ഡിഫോൾട്ട് ആയി ഇല്ലാതാക്കിയിട്ടുണ്ടെങ്കിലും, നിയമവിരുദ്ധമോ അധിക്ഷേപകരമോ ആയ ഉള്ളടക്കത്തിനെതിരെ ഞങ്ങൾ നടപടിയെടുക്കുകയാണെങ്കിൽ, ഒന്നുകിൽ ഞങ്ങൾ അത് മുൻകൂട്ടി കണ്ടെത്തുന്നതിനാലും അല്ലെങ്കിൽ ഞങ്ങൾക്ക് റിപ്പോർട്ട് ചെയ്തതിനാലും, ഞങ്ങൾ ആ ഉള്ളടക്കം ദീർഘകാലത്തേക്ക് നിലനിർത്തുന്നതാണ്. നൂതന സാങ്കേതികവിദ്യകൾ ഉൾപ്പെടെയുള്ളവ ഉപയോഗിച്ച് ഞങ്ങളുടെ പ്ലാറ്റ്‌ഫോം പ്രവർത്തിപ്പിക്കാൻ ശ്രമിക്കുന്ന മയക്കുമരുന്ന് ഡീലർമാരെ നീക്കം ചെയ്യാൻ ഞങ്ങൾ വർഷങ്ങളായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു.
സജീവമായ കണ്ടെത്തൽ ഉപകരണങ്ങൾ: ഡീലർമാരുടെ അക്കൗണ്ടുകൾ മുൻകൂട്ടി കണ്ടെത്താനും അടച്ചുപൂട്ടാനും സഹായിക്കുന്ന സാങ്കേതികവിദ്യ ഞങ്ങൾ വിന്യസിക്കുകയും പതിവായി അവ മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഞങ്ങളുടെ ഏറ്റവും നൂതനമായ മോഡലുകൾ ഇപ്പോൾ കണ്ടെത്തിയ നിയമവിരുദ്ധ മയക്കുമരുന്ന് പ്രവർത്തനത്തിന്റെ ഏകദേശം 94%-വരെ മുൻകൂട്ടി തിരിച്ചറിയാനായി ഞങ്ങളെ സഹായിക്കുന്നു, ഇത് ഞങ്ങൾക്ക് റിപ്പോർട്ട് ചെയ്യുന്നതിന് മുമ്പായി ഈ ഉള്ളടക്കം നീക്കം ചെയ്യാനും ഞങ്ങളെ അനുവദിക്കുന്നു.
റിപ്പോർട്ടുകളിൻ മേൽ ദ്രുത നടപടി: മയക്കുമരുന്നുമായി ബന്ധപ്പെട്ട ഉള്ളടക്കത്തെക്കുറിച്ച് ഞങ്ങൾക്ക് ലഭിക്കുന്ന എല്ലാ റിപ്പോർട്ടുകളോടും കഴിയുന്നത്ര വേഗത്തിൽ പ്രതികരിക്കുവാൻ ഞങ്ങളുടെ ട്രസ്റ്റ് ആൻഡ് സേഫ്റ്റി ടീം മുഴുവൻ സമയവും പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു. ഞങ്ങളുടെ ഏറ്റവും പുതിയ സുതാര്യതാ റിപ്പോർട്ട് കാണിക്കുന്നത് ഞങ്ങളുടെ ടീം സാധാരണയായി ഒരു മണിക്കൂറിനുള്ളിൽ മയക്കുമരുന്നുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളോട് പ്രതികരിക്കുന്നു എന്നാണ്.
തിരയലുകൾ തടയൽ: മയക്കുമരുന്നുമായി ബന്ധപ്പെട്ട നിരവധി പദങ്ങൾക്കായുള്ള തിരയൽ ഫലങ്ങൾ ഞങ്ങൾ തടയുന്നു, പകരം ഫെൻ്റനൈലിന്റെ അപകടങ്ങളെക്കുറിച്ചുള്ള വിദഗ്ധരിൽ നിന്നുള്ള വിശദീകരണം ഉൾപ്പെടുന്ന പേജുകളിലേക്ക് സ്നാപ്ചാറ്റർമാരെ തിരിച്ചുവിടുന്നു.
മറ്റ് പ്ലാറ്റ്ഫോമുകളുമായി ഏകോപിപ്പിക്കൽ: മയക്കുമരുന്ന് ഡീലർമാർ ആശയവിനിമയം നടത്താനായി നിരവധി സേവനങ്ങൾ ഉപയോഗിക്കുന്നുവെന്ന് അറിയുന്നതുകൊണ്ടുതന്നെ, മയക്കുമരുന്നുമായി ബന്ധപ്പെട്ട ഉള്ളടക്കത്തിന്റെയും പ്രവർത്തനത്തിന്റെയും പാറ്റേണുകളും സിഗ്നലുകളും പങ്കിടുന്നതിന് ഞങ്ങൾ വിദഗ്ധരുമായും മറ്റ് ടെക് കമ്പനികളുമായും പ്രവർത്തിക്കുന്നു - മയക്കുമരുന്ന് ഉള്ളടക്കവും ഡീലർ അക്കൗണ്ടുകളും കണ്ടെത്തുന്നതിനും അവ യഥാസമയം നീക്കം ചെയ്യുന്നതിമുള്ള ഞങ്ങളുടെ സജീവമായ കണ്ടെത്തൽ ശ്രമങ്ങൾ മെച്ചപ്പെടുത്താൻ അവ ഞങ്ങളെ അനുവദിക്കുന്നു.
നിയമപാലകരുമായുള്ള ഏകോപനം
നിയമ നിർവഹണ അന്വേഷണങ്ങളോട് വേഗത്തിൽ പ്രതികരിക്കുന്നതിനും കുറ്റവാളികളെ നിയമത്തിന് മുന്നിൽ പെട്ടെന്ന് കൊണ്ടുവരാൻ സഹായിക്കുന്നതിനും ഞങ്ങളുടെ നിയമപരിപാലന നിർവഹണ ടീം പ്രതിജ്ഞാബദ്ധമാണ്. ഞങ്ങളുടെ പ്ലാറ്റ്ഫോമിലെ നിയമവിരുദ്ധ പ്രവർത്തനത്തെക്കുറിച്ച് വേഗത്തിലും ഉചിതവുമായ നടപടിയെടുക്കാൻ കഴിയുമെന്ന് ഉറപ്പാക്കാൻ വേണ്ടി നിയമപാലകരുമായി ഞങ്ങൾ വളരെ ശക്തമായ ബന്ധം നിലനിർത്തുന്നു. ഞങ്ങളുടെ പ്രധാന മുൻഗണനകളിൽ താഴെ പറയുന്നവ ഉൾപ്പെടുന്നു:
ഞങ്ങളുടെ ടീമിനെ വിപുലീകരിക്കുന്നത്: നിയമ പരിപാലന നിർവഹണ ടീം കഴിഞ്ഞ 5 വർഷത്തിനുള്ളിൽ 200 ശതമാനത്തിലധികം വളർന്നു, 2020 മുതൽ ഏകദേശം 80 ശതമാനം വളർന്നു. സാധുതയുള്ള നിയമപരമായ അഭ്യർത്ഥനകളോട് രണ്ടോ മൂന്നോ ആഴ്ചയ്ക്കുള്ളിലും അടിയന്തരമായുള്ള വെളിപ്പെടുത്തൽ അഭ്യർത്ഥനകളോട് 30 മിനിറ്റിനുള്ളിലും ഞങ്ങൾ സാധാരണയായി പ്രതികരിക്കുന്നു.
സജീവമായ എസ്കലേഷനുകൾ: ജീവന് ആസന്നമായ ഭീഷണിയുണ്ടെന്ന് ഞങ്ങൾ വിശ്വസിക്കുന്ന സാഹചര്യങ്ങളിൽ, ഞങ്ങൾ ഒരു കേസ് നിയമപാലകരിലേക്ക് സജീവമായി എസ്കലേറ്റ് ചെയ്യും. ഞങ്ങളുടെ കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങളുടെ മയക്കുമരുന്ന് സംബന്ധിയായ ലംഘനങ്ങളുടെ അക്കൗണ്ടുകൾ അവസാനിപ്പിച്ചതിന് ശേഷം, നിയമപാലകർ ഫോളോ-അപ്പ് ചെയ്യാൻ ആഗ്രഹിക്കുന്ന സാഹചര്യത്തിൽ, ലംഘന ഉള്ളടക്കം ഞങ്ങൾ ദീർഘകാലത്തേക്ക് നിലനിർത്തും.
നിയമനിർമ്മാണത്തെ പിന്തുണയ്ക്കൽ: കൂടാതെ, ഫെൻ്റനൈലിനെതിരെ പോരാടുന്നതിന് വേണ്ടി സോഷ്യൽ നെറ്റ് വർക്കിംഗ് കമ്പനികളും നിയമപാലകരും തമ്മിൽ കൂടുതൽ സഹകരണത്തിന് വഴിയൊരുക്കുന്ന ഉഭയകക്ഷി നിയമനിർമ്മാണമായ കൂപ്പർ ഡേവിസ് നിയമത്തിൽ ഞങ്ങൾ സെനറ്റ് അംഗങ്ങളുമായി പ്രവർത്തിച്ചു.
വിദ്യാഭ്യാസത്തിലൂടെ ഫെൻ്റനൈൽ പ്രതിസന്ധിയെക്കുറിച്ചുള്ള അവബോധം വളർത്തുക
ഫെൻ്റനൈലിന്റെ അപകടങ്ങളെക്കുറിച്ച് സ്നാപ്ചാറ്റർമാരെയും പൊതുജനങ്ങളെയും ബോധവത്കരിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. കഴിഞ്ഞ രണ്ട് വർഷമായി, വ്യാജ ഗുളികകളുടെ അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്ന ഇൻ-ആപ്പ് വിദ്യാഭ്യാസ വീഡിയോകളും വാർത്താ ഉള്ളടക്കവും ഞങ്ങൾ പ്രമോട്ട് ചെയ്യുകയും വിശ്വസനീയ വിദഗ്ധരിൽ നിന്നുള്ള ഉറവിടങ്ങളിലേക്ക് സ്നാപ്ചാറ്റർമാരെ നയിക്കുകയും ചെയ്യുന്നു. ഇത് ഒരു തുടർച്ചയായ ശ്രമമാണ്, അതിൽ ഇനിപ്പറയുന്നവ ഉൾപ്പെടുന്നു:
സ്നാപ്പ്ചാറ്റർമാരുമായി അവബോധം വളർത്തുന്നതിനുള്ള ഇൻ-ആപ്പ് ഉള്ളടക്കം: പിഎസ്എകൾ പ്രവർത്തിപ്പിക്കുന്നതിനായി ഒരു പ്രമുഖ ഫെൻ്റനൈൽ അവബോധ സംഘടനയായ സോംഗ് ഫോർ ചാർലിയുമായി ഞങ്ങൾ പങ്കാളിത്തത്തിലേർപ്പെട്ടിട്ടുണ്ട്, കൂടാതെ ഞങ്ങളുടെ യഥാർത്ഥ വാർത്താ ഷോയായ ഗുഡ് ലക്ക് അമേരിക്കയുമായി ഒരു പ്രത്യേക സീരീസും ചെയ്തിട്ടുണ്ട്. ഫെൻ്റനൈൽ അവബോധ ദിനത്തോടനുബന്ധിച്ച് പുറത്തിറക്കിയ സോംഗ് ഫോർ ചാർലിയുടെ സ്ഥാപകൻ എഡ് ടെർനാനുമായുള്ള ഒരു പുതിയ അഭിമുഖം നിങ്ങൾക്ക് കാണാൻ കഴിയും, ഇവിടെ.
സമർപ്പിത ഇൻ-ആപ്പ് വിദ്യാഭ്യാസ പോർട്ടൽ: മയക്കുമരുന്നുമായി ബന്ധപ്പെട്ട ഉള്ളടക്കമോ ഫെൻ്റനൈൽ പ്രതിസന്ധിയുമായി ബന്ധപ്പെട്ട നിരവധി പദങ്ങളോ തിരയാൻ ശ്രമിക്കുമ്പോൾ സ്നാപ്പ്ചാറ്റർമാരെ ബോധവല്ക്കരിക്കുന്നതിനായി വിദഗ്ദ്ധർ രൂപംകൊടുത്ത ഉള്ളടക്കം പ്രദർശിപ്പിക്കുന്ന ഹെഡ്സ് അപ്പ് എന്ന ഇൻ-ആപ്പ് ടൂളും ഞങ്ങൾ സമാരംഭിച്ചു. ഞങ്ങളുടെ വിദഗ്ധ പങ്കാളികളിൽ സെൻ്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (CDC), ലഹരിവസ്തുക്കളുടെ ദുരുപയോഗവും മാനസികാരോഗ്യ സേവന അഡ്മിനിസ്ട്രേഷനും (SAMHSA), കമ്മ്യൂണിറ്റി ആൻ്റി ഡ്രഗ് കോയലിഷൻസ് ഓഫ് അമേരിക്ക (CADCA), ഷാട്ടർപ്രൂഫ്, ട്രൂത്ത് ഇനിഷ്യേറ്റീവ്, സേഫ് പ്രോജക്റ്റ് എന്നിവ ഉൾപ്പെടുന്നു.
പരസ്യ കൗൺസിലുമായി പ്രവർത്തിക്കുക: നിരവധി വർഷങ്ങൾക്ക് മുമ്പ്, ഞങ്ങൾ പരസ്യ കൗൺസിലുമായി പ്രവർത്തിക്കാൻ തുടങ്ങി: ഫെൻ്റനൈലിന്റെ അപകടങ്ങളെക്കുറിച്ച് അഭൂതപൂർവമായ ഒരു ദേശീയ പൊതുജന അവബോധ കാമ്പെയ്ൻ വികസിപ്പിക്കാനായി. കാമ്പെയ്നിൽ ഇപ്പോൾ മറ്റ് മുൻനിര ടെക് പ്ലാറ്റ്ഫോമുകൾ ഉൾക്കൊള്ളുന്നു, മാത്രമല്ല മാതാപിതാക്കളിലേക്കും കൗമാരക്കാരിലേക്കും എത്തിച്ചേരുന്നതിൽ ഇത് ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
Snapchat കമ്മ്യൂണിറ്റിയെ സുരക്ഷിതമായി നിലനിർത്താൻ സഹായിക്കുക എന്നതാണ് ഞങ്ങളുടെ മുൻഗണന. ഞങ്ങൾക്ക് എല്ലായ്പ്പോഴും കൂടുതൽ ജോലികൾ ചെയ്യാനുണ്ടാകും, ഞങ്ങളുടെ പ്ലാറ്റ്ഫോമിൽ നിന്ന് മയക്കുമരുന്ന് വിൽപ്പന ഇല്ലാതാക്കുന്നതിനും ഫെൻ്റനൈൽ പ്രതിസന്ധിയുടെ വിനാശകരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും മാതാപിതാക്കൾ, സർക്കാർ, മറ്റ് പ്ലാറ്റ്ഫോമുകൾ, വിദഗ്ധർ എന്നിവരോടൊപ്പം തുടർന്നും പ്രവർത്തിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.