കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾ

ഇവിടെ Snap-ൽ, സ്വയം പ്രകടിപ്പിക്കാനും ഈ നിമിഷത്തിൽ ജീവിക്കാനും ലോകത്തെക്കുറിച്ച് അറിയാനും ഒരുമിച്ച് ആസ്വദിക്കാനും ആളുകളെ ശാക്തീകരിക്കുന്നതിലൂടെ ഞങ്ങൾ മാനവപുരോഗതിക്ക് സംഭാവന നൽകുന്നു! ദിവസവും ഞങ്ങളുടെ സേവനങ്ങൾ സുരക്ഷിതമായി ഉപയോഗിക്കാൻ സ്നാപ്പ്ചാറ്റർമാർക്ക് കഴിയുമെന്ന് ഉറപ്പാക്കാൻ സഹായിക്കുമ്പോൾ തന്നെ, വിശാലമായ സ്വയം ആവിഷ്കാരത്തെ പ്രോത്സാഹിപ്പിക്കുന്നതിനായാണ് ഞങ്ങൾ ഈ കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾ സൃഷ്ടിച്ചത്.

സേവന വ്യവസ്ഥ

ഞങ്ങൾ സേവന വ്യവസ്ഥകൾ തയ്യാറാക്കിയതിനാൽ നിങ്ങളുമായുള്ള ഞങ്ങളുടെ ബന്ധത്തെ നിയന്ത്രിക്കുന്ന നിയമങ്ങളെക്കുറിച്ച് നിങ്ങൾക്കറിയാം. നിബന്ധനകൾ നിങ്ങളും Snap-ഉം തമ്മിൽ നിയമപരമായി ബന്ധിപ്പിക്കുന്ന ഒരു കരാർ രൂപീകരിക്കുന്നു. അവ ശ്രദ്ധയോടെ വായിക്കുക.

സ്വകാര്യതാ നയം

Snap Inc. ഒരു ക്യാമറ കമ്പനിയാണ്. ഈ സ്വകാര്യതാ നയവുമായി ലിങ്ക് ചെയ്യുന്ന Snapchat, Bitmoji എന്നിവയും കൂടാതെ മറ്റുള്ളവയുൾപ്പെടെയുള്ള — ഞങ്ങളുടെ സേവനങ്ങൾ സ്വയം പ്രകടിപ്പിക്കുന്നതിനും വർത്തമാനകാലത്തിൽ‌ ജീവിക്കുന്നതിനും ലോകത്തെക്കുറിച്ച് അറിയുന്നതിനും ഒരുമിച്ച് ആസ്വദിക്കുന്നതിനും വേഗമേറിയതും രസകരവുമായ മാർ‌ഗ്ഗങ്ങൾ‌ ലഭ്യമാക്കുന്നു! അതുകൊണ്ടാണ് ഈ രേഖകൾ പലപ്പോഴും അവ്യക്തതയുണ്ടാക്കുന്ന നിയമരേഖകളുടെ സ്വഭാവമില്ലാതെ ആനന്ദകരമായ രീതിയിൽ ഞങ്ങൾ എഴുതാൻ ശ്രമിച്ചത്. തീർച്ചയായും, ഞങ്ങളുടെ സ്വകാര്യതാ നയത്തിലെ എന്തിനെയെങ്കിലും കുറിച്ച് നിങ്ങൾക്ക് ഇപ്പോഴും ചോദ്യങ്ങൾ ഉണ്ടെങ്കിൽ, ഞങ്ങളുടെ സമർപ്പിത സ്വകാര്യതാ കേന്ദ്രം സന്ദർശിക്കുക അല്ലെങ്കിൽ നേരിട്ട് ഞങ്ങളെ ബന്ധപ്പെടുക.