തുർക്കി സ്വകാര്യതാ അറിയിപ്പ്

പ്രാബല്യം: ജനുവരി 13, 2022

തുർക്കിയിലെ ഉപയോക്താക്കൾക്ക് പ്രത്യേകമായി ഞങ്ങൾ ഈ അറിയിപ്പ് സൃഷ്ടിച്ചു. തുർക്കിയിലെ ഉപയോക്താക്കൾക്ക് തുർക്കിയിലെ നിയമപ്രകാരം വ്യക്തമാക്കിയിട്ടുള്ള ചില സ്വകാര്യതാ അവകാശങ്ങളുണ്ട്. ഞങ്ങളുടെ സ്വകാര്യതാ തത്വങ്ങളും എല്ലാ ഉപയോക്താക്കൾക്കും ഞങ്ങൾ നൽകുന്ന സ്വകാര്യത നിയന്ത്രണങ്ങളും ഈ നിയമങ്ങൾക്ക് അനുസൃതമാണ്—ഈ അറിയിപ്പ് ഞങ്ങൾ തുർക്കിയിലെ നിർദ്ദിഷ്ട ആവശ്യകതകൾ ഉൾക്കൊള്ളുന്നുവെന്ന് ഉറപ്പാക്കുന്നു. ഉദാഹരണത്തിന്, എല്ലാ ഉപയോക്താക്കൾക്കും അവരുടെ ഡാറ്റയുടെ ഒരു പകർപ്പ് അഭ്യർത്ഥിക്കാനും ഇല്ലാതാക്കാൻ അഭ്യർത്ഥിക്കാനും ആപ്പിൽ അവരുടെ സ്വകാര്യതാ ക്രമീകരണം നിയന്ത്രിക്കാനും കഴിയും. പൂർണ്ണമായ വിവരത്തിന് വേണ്ടി, ഞങ്ങളുടെ സ്വകാര്യതാ നയം പരിശോധിക്കുക.

ഡാറ്റ കൺട്രോളർ


നിങ്ങൾ തുർക്കിയിലെ ഒരു ഉപയോക്താവാണെങ്കിൽ, 3000 31st Street, Santa Monica, California 90405-ൽ സ്ഥിതി ചെയ്യുന്ന Snap Inc. നിങ്ങളുടെ വ്യക്തിഗത വിവരങ്ങളുടെ നിയന്ത്രകനാണെന്ന് നിങ്ങൾ അറിഞ്ഞിരിക്കണം.

നിങ്ങളുടെ അവകാശങ്ങൾ

നിങ്ങളുടെ വിവരങ്ങളുടെ നിയന്ത്രണം നിങ്ങളുടേതായിരിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു, അതുകൊണ്ട് നിങ്ങളുടെ വ്യക്തിഗത വിവരങ്ങളുമായി ബന്ധപ്പെട്ട നിരവധി അവകാശങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. സ്വകാര്യതാ നയത്തിലെ നിങ്ങളുടെ വിവരത്തിന്മേലുള്ള നിയന്ത്രണം വിഭാഗം ദയവായി പരിശോധിക്കുക.

അന്താരാഷ്ട്ര ഡാറ്റ കൈമാറ്റങ്ങൾ

ഞങ്ങളുടെ സേവനങ്ങൾ നിങ്ങൾക്ക് നൽകുന്നതിന്, നിങ്ങൾ താമസിക്കുന്ന പ്രദേശത്തിനു പുറത്തുള്ള യുണൈറ്റഡ് സ്റ്റേറ്റ്സിലും മറ്റ് രാജ്യങ്ങളിലും ഞങ്ങൾ നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ ശേഖരിക്കുകയും, കൈമാറുകയോ, ഇത് സ്റ്റോര്‍ ചെയ്യുകയോ പ്രോസസ്സ് ചെയ്യുകയും ചെയ്തേക്കാം. നിങ്ങൾ താമസിക്കുന്ന പ്രദേശത്തിന് പുറത്ത് ഞങ്ങൾ വിവരങ്ങൾ പങ്കിടുമ്പോഴെല്ലാം, കൈമാറ്റം നിങ്ങളുടെ പ്രാദേശിക നിയമത്തിന് അനുസൃതമാണെന്ന് ഞങ്ങൾ ഉറപ്പാക്കുന്നു, അതുവഴി നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ നന്നായി പരിരക്ഷിക്കപ്പെടും.

  • ഏത് രാജ്യത്തേക്കാണ് വ്യക്തിഗത വിവരങ്ങൾ കൈമാറുന്നത്: യുണൈറ്റഡ് സ്റ്റേറ്റ്‌സ്

  • കൈമാറ്റ തീയതിയും രീതിയും: സംഭരണത്തിനും പ്രോസസ്സിംഗിനും സമർപ്പിക്കുമ്പോൾ കൈമാറ്റം ചെയ്യപ്പെടുന്നു

  • കൈമാറിയ വ്യക്തിഗത വിവരങ്ങൾ: സ്വകാര്യതാ നയത്തിന്‍റെ ഞങ്ങൾ ശേഖരിക്കുന്ന വിവരങ്ങൾ എന്ന വിഭാഗം നോക്കുക

  • വ്യക്തിഗത വിവരങ്ങൾ നിലനിർത്തൽ: സ്വകാര്യതാ നയത്തിന്റെ ഞങ്ങൾ നിങ്ങളുടെ വിവരങ്ങൾ എത്രകാലം സൂക്ഷിക്കും എന്ന വിഭാഗം നോക്കുക.

പ്രതിനിധി

Snap Inc. അതിന്‍റെ തുർക്കി പ്രതിനിധിയായി ഡാറ്റ രജിസ്ട്രർ Danışmanlık Hizmetleri Anonim Şirketi-യെ നിയമിച്ചു.
നിങ്ങൾക്ക് പ്രതിനിധിയെ ബന്ധപ്പെടാം:

ഡാറ്റ രജിസ്ട്രാർ Danışmanlık Hizmetleri Anonim Şirketi Maslak Mahallesi Eski Büyükdere Caddesi Iz Plaza Giz Apt. നമ്പർ: 9/78 Sarıyer/İstanbul 34485 snapchat@data-registrar.com