റിപ്പബ്ലിക് ഓഫ് കൊറിയ സ്വകാര്യതാ അറിയിപ്പ്

പ്രാബല്യത്തിൽ വരുന്നത്: മെയ് 22, 2024

റിപ്പബ്ലിക്ക് ഓഫ് കൊറിയയിലെ ഉപയോക്താക്കൾക്കായി ഞങ്ങൾ പ്രത്യേകമായി ഈ അറിയിപ്പ് സൃഷ്ടിച്ചു. റിപ്പബ്ലിക് ഓഫ് കൊറിയയിലെ ഉപയോക്താക്കൾക്ക് റിപ്പബ്ലിക് ഓഫ് കൊറിയയിലെ നിയമപ്രകാരം വ്യക്തിഗത വിവര സംരക്ഷണ നിയമം ഉൾപ്പെടെയുള്ള ചില സ്വകാര്യതാ അവകാശങ്ങളുണ്ട്. ഞങ്ങളുടെ സ്വകാര്യതാ തത്വങ്ങളും എല്ലാ ഉപയോക്താക്കൾക്കും ഞങ്ങൾ നൽകുന്ന സ്വകാര്യതാ നിയന്ത്രണങ്ങളും ഈ നിയമങ്ങൾക്ക് വിധേയമാണ്-റിപ്പബ്ലിക് ഓഫ് കൊറിയയുടെ പ്രത്യേക ആവശ്യങ്ങൾ ഞങ്ങൾ നടപ്പിലാക്കുന്നുവെന്ന് ഈ അറിയിപ്പ് ഉറപ്പ് നൽകുന്നു. ഉദാഹരണത്തിന്, എല്ലാ ഉപയോക്താക്കൾക്കും അവരുടെ ഡാറ്റയുടെ ഒരു പകർപ്പ് അഭ്യർത്ഥിക്കാനും ഇല്ലാതാക്കാൻ അഭ്യർത്ഥിക്കാനും ആപ്പിൽ അവരുടെ സ്വകാര്യതാ ക്രമീകരണം നിയന്ത്രിക്കാനും കഴിയും. പൂർണ്ണമായ വിവരത്തിന് വേണ്ടി, ഞങ്ങളുടെ സ്വകാര്യതാ നയം പരിശോധിക്കുക.

ഡാറ്റ കൺട്രോളർ

നിങ്ങൾ റിപ്പബ്ലിക് ഓഫ് കൊറിയയിലുള്ള ഒരു ഉപയോക്താവാണെങ്കിൽ, നിങ്ങളുടെ സ്വകാര്യ വിവരങ്ങളുടെ കൺട്രോളർ Snap Inc ആണെന്ന് നിങ്ങൾ അറിഞ്ഞിരിക്കേണ്ടതാണ്.

വ്യക്തിഗത വിവരങ്ങൾ മൂന്നാം കക്ഷികൾക്ക് വെളിപ്പെടുത്തൽ

ഇവിടെ വിവരിച്ചിരിക്കുന്ന ചില മൂന്നാം കക്ഷി സേവന ദാതാക്കളും അവരെ കൂടാതെ അല്ലെങ്കിൽ അവരോടൊപ്പം Snap Inc. കുടുംബത്തിലെ Snap-ന്റെ അഫിലിയേറ്റുകളും Snap-ന് വേണ്ടി ചില പ്രവർത്തനങ്ങൾ നിർവ്വഹിച്ചേക്കാം. ആ പ്രവർത്തനങ്ങൾ നിർവഹിക്കുന്നതിന് ആവശ്യമായ നിങ്ങളുടെ സ്വകാര്യ വിവരങ്ങളിലേക്ക് അവർക്ക് പ്രവേശനം ഉണ്ടായിരിക്കുകയും ചെയ്തേക്കാം‌.

Snapchat-ലേക്ക് രസകരമായ പുതിയ ഫീച്ചറുകൾ ചേർക്കാൻ ഞങ്ങൾ ചേർന്ന് പ്രവർത്തിക്കുന്ന പങ്കാളികളുമായും സ്രഷ്‌ടാക്കളുമായും നിങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പങ്കിട്ടേക്കാം. ഞങ്ങളുടെ സേവനങ്ങളിൽ മൂന്നാം കക്ഷികൾ ശേഖരിക്കുന്ന വിവരങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി, ഞങ്ങളുടെ പിന്തുണാ സൈറ്റ് സന്ദർശിക്കുക. ബാധ്യമായ നിലനിർത്തൽ കാലയളവുകൾ ലഭിക്കുന്നതിനായി ഓരോ പങ്കാളിയുടെയും സ്വകാര്യതാ നയം പരിശോധിക്കുക.

ദയവായി ശ്രദ്ധിക്കുക, നിയമപ്രകാരം അനുവദിക്കാത്തപക്ഷം നിങ്ങളുടെ സമ്മതമില്ലാതെ നിങ്ങളെക്കുറിച്ചുള്ള വ്യക്തിഗത വിവരങ്ങൾ ഞങ്ങൾ മൂന്നാം കക്ഷികളുമായി പങ്കിടില്ല.

വ്യക്തിഗത വിവരങ്ങളുടെ നാശത്തിന്റെ നടപടിക്രമങ്ങളും രീതികളും

നിങ്ങൾ സമ്മതം നൽകിയ സമയപരിധി അവസാനിക്കുമ്പോഴോ നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ ശേഖരിക്കപ്പെട്ട ആവശ്യങ്ങൾക്ക് ആവശ്യമില്ലാതെ വരുമ്പോഴോ ഞങ്ങൾ നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ നശിപ്പിക്കും. ഞങ്ങളുടെ സ്വകാര്യതാ നയത്തിൽ വിവരിച്ചിരിക്കുന്നതുപോലെ, നിങ്ങൾ എപ്പോഴെങ്കിലും Snapchat ഉപയോഗിക്കുന്നത് നിർത്താൻ തീരുമാനിക്കുകയാണെങ്കിൽ, നിങ്ങളുടെ അക്കൗണ്ട് ഇല്ലാതാക്കാൻ നിങ്ങൾക്ക് ഞങ്ങളോട് ആവശ്യപ്പെടാവുന്നതാണ്. നിങ്ങൾ കുറച്ചുകാലം നിഷ്‌ക്രിയമായിരുന്നതിന് ശേഷം ഞങ്ങൾ നിങ്ങളെക്കുറിച്ച് ശേഖരിച്ച മിക്ക വിവരങ്ങളും ഞങ്ങൾ ഇല്ലാതാക്കും - എന്നാൽ വിഷമിക്കേണ്ടതില്ല, ആദ്യം നിങ്ങളെ ബന്ധപ്പെടാനായി ഞങ്ങൾ ശ്രമിക്കും! നിങ്ങളുടെ വിവരങ്ങൾ ഞങ്ങൾ നശിപ്പിക്കുമ്പോൾ, നിങ്ങളുടെ വ്യക്തിഗത വിവരങ്ങളും ശാശ്വതമായി നശിപ്പിക്കപ്പെടുമെന്ന് ഉറപ്പാക്കാൻ വേണ്ടി വാണിജ്യപരമായി ന്യായമായതും സാങ്കേതികമായി പ്രായോഗികവുമായ നടപടികൾ ഞങ്ങൾ സ്വീകരിക്കുന്നതാണ്.

നിങ്ങളുടെ അവകാശങ്ങൾ

നിങ്ങളുടെ വിവരങ്ങളുടെ നിയന്ത്രണം നിങ്ങളുടേതായിരിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു, അതുകൊണ്ട് നിങ്ങളുടെ വ്യക്തിഗത വിവരങ്ങളുമായി ബന്ധപ്പെട്ട നിരവധി അവകാശങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. സ്വകാര്യതാ നയത്തിലെ നിങ്ങളുടെ വിവരത്തിന്മേലുള്ള നിയന്ത്രണം എന്ന ഭാഗം പരിശോധിക്കുക.

അന്താരാഷ്ട്ര ഡാറ്റ കൈമാറ്റങ്ങൾ

വിദേശ Snap Inc. കമ്പനികളുടെയും സേവന ദാതാക്കളുടെയും കുടുംബം. ഇവിടെ വിവരിച്ചിരിക്കുന്നത് പോലെ, യുണൈറ്റഡ് സ്റ്റേറ്റ്സിലും നിങ്ങൾ താമസിക്കുന്ന സ്ഥലത്തിന് പുറത്തുള്ള മറ്റേത് രാജ്യമായാലും,.ഞങ്ങളുടെ സേവനങ്ങൾ നിങ്ങൾക്ക് നൽകുന്നതിനു വേണ്ടി, Snap Inc. ഫാമിലി ഓഫ് കമ്പനികളിൽ നിന്നും ചില മൂന്നാം കക്ഷി സേവന ദാതാക്കളിൽ നിന്നും ഞങ്ങൾ നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ ഞങ്ങൾ ശേഖരിക്കുകയും കൈമാറുകയും സംഭരിക്കുകയും അവ പ്രോസസ്സ് ചെയ്യുകയും ചെയ്തേക്കാം.
നിങ്ങൾ താമസിക്കുന്ന പ്രദേശത്തിന് പുറത്ത് ഞങ്ങൾ വിവരങ്ങൾ പങ്കിടുമ്പോഴെല്ലാം, കൈമാറ്റം നിങ്ങളുടെ പ്രാദേശിക നിയമത്തിന് അനുസൃതമാണെന്ന് ഞങ്ങൾ ഉറപ്പാക്കുന്നു, അതുവഴി നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ നന്നായി പരിരക്ഷിക്കപ്പെടും.

  • ഏത് രാജ്യത്തേക്കാണ് വ്യക്തിഗത വിവരങ്ങൾ കൈമാറുന്നത്: യുണൈറ്റഡ് സ്റ്റേറ്റ്‌സ്

  • കൈമാറ്റ തീയതിയും രീതിയും: സംഭരണത്തിനും പ്രോസസ്സിംഗിനും സമർപ്പിക്കുമ്പോൾ കൈമാറ്റം ചെയ്യപ്പെടുന്നു

  • കൈമാറിയ വ്യക്തിഗത വിവരങ്ങൾ: ദയവായി സ്വകാര്യതാ നയത്തിന്‍റെ ഞങ്ങൾ ശേഖരിക്കുന്ന വിവരങ്ങൾ എന്ന വിഭാഗം നോക്കുക

  • വ്യക്തിഗത വിവരങ്ങൾ നിലനിർത്തൽ: ദയവായി സ്വകാര്യതാ നയത്തിലെ ഞങ്ങൾ നിങ്ങളുടെ വിവരങ്ങൾ എത്രകാലം സൂക്ഷിക്കും എന്ന വിഭാഗം നോക്കുക.

വിദേശ പങ്കാളികൾ.  Snapchat-ലേക്ക് രസകരമായ പുതിയ ഫീച്ചറുകൾ ചേർക്കുന്നതിനായി റിപ്പബ്ലിക്ക് ഓഫ് കൊറിയക്ക് പുറത്ത് പ്രവർത്തിക്കുന്ന ഞങ്ങളുടെ പങ്കാളികളുമായും സ്രഷ്‌ടാക്കളുമായും നിങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഞങ്ങൾ പങ്കിട്ടേക്കാം. ഞങ്ങളുടെ പങ്കാളികളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി, ഞങ്ങളുടെ പിന്തുണാ സൈറ്റ് സന്ദർശിക്കുക

  • ഏത് രാജ്യത്തേക്കാണ് വ്യക്തിഗത വിവരങ്ങൾ കൈമാറുന്നത്: ദയവായി ഇവിടെ ആക്‌സസ് ചെയ്യാൻ കഴിയുന്ന പങ്കാളിയുടെ സ്വകാര്യതാ നയം റഫർ ചെയ്യുക പിന്തുണ സൈറ്റ്

  • കൈമാറ്റ തീയതിയും രീതിയും: സംഭരണത്തിനും പ്രോസസ്സിംഗിനും സമർപ്പിക്കുമ്പോൾ കൈമാറ്റം ചെയ്യപ്പെടുന്നു

  • കൈമാറിയ വ്യക്തിഗത വിവരങ്ങൾ: ദയവായി സ്വകാര്യതാ നയത്തിന്‍റെ ഞങ്ങൾ ശേഖരിക്കുന്ന വിവരങ്ങൾ എന്ന വിഭാഗം നോക്കുക

  • വ്യക്തിഗത വിവരങ്ങൾ നിലനിർത്തൽ: ഇവിടെ ആക്‌സസ് ചെയ്യാൻ കഴിയുന്ന പങ്കാളിയുടെ സ്വകാര്യതാ നയം ദയവായി റഫർ ചെയ്യുക പിന്തുണ സൈറ്റ്

വ്യക്തിഗത വിവരങ്ങൾ പരിരക്ഷിക്കുന്നതിനും പരാതികൾ കൈകാര്യം ചെയ്യുന്നതിനും ചുമതലയുള്ള വകുപ്പ്

Snap-ൻ്റെ ലോക്കൽ ഏജന്റ് വഴി Snap-ൻ്റെ സ്വകാര്യതാ ഓഫീസറെ ബന്ധപ്പെടാവുന്നതാണ്: General Agent Co. ലിമിറ്റഡ് (പ്രതിനിധി: ശ്രീമതി യൂൻ-മി കിം)
വിലാസം: Rm. 1216, 28, സെമുനൻ-റോ 5ഗാ-ഗിൽ, ജോങ്‌നോ-ഗു, സിയോൾ
ടെലിഫോൺ: 02 735 6118
ഇ-മെയിൽ: snap @ generalagent.co.kr
നിയോഗിക്കപ്പെട്ട ജോലി: പേഴ്സണൽ ഇൻഫർമേഷൻ പ്രൊട്ടക്ഷൻ ആക്റ്റ്, നെറ്റ് വർക്ക് ആക്ട് എന്നിവ പ്രകാരം നൽകിയിരിക്കുന്ന പ്രകാരം ആഭ്യന്തര പ്രതിനിധി ഉൾപ്പെടുന്ന കാര്യങ്ങൾ

കൂടാതെ, ചുവടെ വിവരിച്ചിരിക്കുന്നതുപോലെ നിങ്ങൾക്ക് Snap-ൻ്റെ സ്വകാര്യതാ ഓഫീസറെ ബന്ധപ്പെടാം.

Snap Inc.
ശ്രദ്ധിക്കുക: നിയമ വകുപ്പ് (കൊറിയൻ അംഗത്തിൻ്റെ ചോദ്യം)
3000 31st Street
സാന്റാ മോണിക്ക, CA 90405
USA
ടെലിഫോൺ: 02 735 6118
ഇ-മെയിൽ: koreaprivacy @ snap.com