നിങ്ങളുടെ സ്വകാര്യത, വിശദീകരിച്ചത്

സ്വകാര്യതാ നയങ്ങൾ‌ വളരെ ദൈർ‌ഘ്യമേറിയതും — ആശയക്കുഴപ്പമുണ്ടാക്കുന്നതുമാണ്. അതുകൊണ്ടാണ് ഞങ്ങളുടെ സ്വകാര്യതാ നയം ഹ്രസ്വവും വ്യക്തവും വായിക്കാൻ എളുപ്പവുമാക്കുന്നതിന് ഞങ്ങൾ പരമാവധി ശ്രമിച്ചത്!

ഞങ്ങളുടെ സ്വകാര്യതാ നയം നിങ്ങൾ മുഴുവനായും വായിക്കേണ്ടതാണ്, എന്നാൽ നിങ്ങൾക്ക് സമയക്കുറവുള്ളപ്പോൾ അല്ലെങ്കിൽ പിന്നീട് എന്തെങ്കിലും ഓർമ്മികച്ചെടുക്കേണ്ടതുണ്ടെങ്കിൽ, നിങ്ങൾക്ക് എല്ലായ്‌പ്പോഴും ഈ സംഗ്രഹം നോക്കാവുന്നതാണ് — അതിലൂടെ ഏതാനും നിമിഷങ്ങൾകൊണ്ട് അടിസ്ഥാന കാര്യങ്ങളിൽ ചിലത് നിങ്ങൾക്ക് മനസ്സിലാക്കാനോ ഓർമ്മിക്കാനോ സാധിക്കും.

ഞങ്ങൾ Snap-ൽ എന്താണ് ചെയ്യുന്നത്

സ്വയം ആവിഷ്കരിക്കാനും, ജീവിതത്തിലെ നിമിഷങ്ങൾ ആസ്വദിക്കാനും, ലോകത്തെ കുറിച്ച് മനസ്സിലാക്കാനും, ഒന്നിച്ച് വിനോദത്തിലേർപ്പെടാനും ആളുകളെ ശാക്തീകരിക്കുകയാണ് Snap-ൽ ഞങ്ങളുടെ ദൗത്യം.

ഞങ്ങളുടെ സേവനങ്ങൾ നൽകുന്നതിനും അവ മികവുറ്റതാക്കുന്നതിനുമായി, നിങ്ങൾ Snapchat, Bitmoji, ഞങ്ങളുടെ മറ്റ് സേവനങ്ങൾ എന്നിവ ഉപയോഗിക്കുമ്പോൾ നിങ്ങളുടെ അനുഭവം വ്യക്തിഗതമാക്കുന്നതിന് വേണ്ടി നിങ്ങളെക്കുറിച്ച് ചില കാര്യങ്ങൾ മനസ്സിലാക്കും. ഉദാഹരണമായി, ഇന്ന് നിങ്ങളുടെ ജന്മദിനമാണെന്ന് ഞങ്ങൾക്കറിയാമെങ്കിൽ, ആഘോഷിക്കാൻ സഹായിക്കാനായി ഞങ്ങൾക്ക് നിങ്ങൾക്കും നിങ്ങളുടെ സുഹൃത്തുക്കൾക്കും ഒരു ലെൻസ് അയയ്‌ക്കാൻ കഴിയും! അല്ലെങ്കിൽ, നിങ്ങൾ ഒരു ദിവസം ബീച്ചിൽ ചെലവഴിക്കുന്നുവെന്ന് ഞങ്ങൾ കണ്ടാൽ, നിങ്ങളുടെ Bitmoji ഈ അവസരത്തിനുള്ള വസ്ത്രം ധരിച്ചിട്ടുണ്ടെന്ന് ഞങ്ങൾക്ക് ഉറപ്പുവരുത്താനാകും. കൊള്ളാം, അല്ലേ?

ഞങ്ങൾ ഒരു വ്യക്തിഗതമാക്കിയ സേവനം നൽകുന്ന മറ്റൊരു മാർഗ്ഗം ഞങ്ങൾ കാണിക്കുന്ന പരസ്യങ്ങളിലൂടെയാണ് - രസകരവും സുരക്ഷിതവും നൂതനവുമായ ഓൺലൈൻ ഇടങ്ങൾ നിരക്ക് ഇല്ലാതെ നൽകാനുള്ള ഒരു മാർഗ്ഗം കൂടിയാണത്. നിങ്ങൾ‌ക്ക് താൽ‌പ്പര്യമുള്ള പരസ്യങ്ങൾ‌ നൽ‌കുന്നതിന് ഞങ്ങൾ‌ നിങ്ങളെക്കുറിച്ച് ഞങ്ങൾ‌ക്കറിയാവുന്ന ചില കാര്യങ്ങൾ ‌ ഉപയോഗിക്കുന്നു — നിങ്ങൾക്ക് അവയിൽ താൽപ്പര്യമുള്ളപ്പോൾ. ഉദാഹരണത്തിന്, നിങ്ങൾ ഫാഷനെക്കുറിച്ചുള്ള ധാരാളം സ്റ്റോറികൾ കാണുന്നുണ്ടെങ്കിൽ, ഏറ്റവും പുതിയ സ്റ്റൈലിലുള്ള ജീൻസിൻ്റെ പരസ്യങ്ങൾ ഞങ്ങൾ നിങ്ങളെ കാണിച്ചേക്കാം. അല്ലെങ്കിൽ വീഡിയോ ഗെയിമുകളുടെ ഒരു കൂട്ടം പരസ്യങ്ങളിൽ നിങ്ങൾ ക്ലിക്ക് ചെയ്‌തിട്ടുണ്ടെങ്കിൽ, ഞങ്ങൾ ആ പരസ്യങ്ങൾ നൽകുന്നത് തുടർന്നേക്കാം! നിങ്ങൾ ഇഷ്ടപ്പെടാൻ സാധ്യതയില്ലാത്ത പരസ്യങ്ങൾ കാണിക്കുന്നത് ഒഴിവാക്കാനും ഞങ്ങൾ നിങ്ങളുടെ വിവരങ്ങൾ ഉപയോഗിക്കുന്നു. ഉദാഹരണമായി, ഒരു ടിക്കറ്റിംഗ് സൈറ്റ് നിങ്ങൾ ഇതിനകം തന്നെ ഒരു സിനിമയ്‌ക്കായി ടിക്കറ്റുകൾ വാങ്ങിയിട്ടുണ്ട് എന്ന് ഞങ്ങളോട് പറഞ്ഞാൽ — അല്ലെങ്കിൽ നിങ്ങൾ അവ Snapchat വഴി വാങ്ങിയെങ്കിൽ — അതിനുള്ള പരസ്യങ്ങൾ കാണിക്കുന്നത് ഞങ്ങൾക്ക് നിർത്താനാകും. കൂടുതൽ അറിയുക.

നിങ്ങളുടെ വിവരങ്ങളെ നിങ്ങൾ എങ്ങനെ നിയന്ത്രിക്കും

നിങ്ങളുടെ അക്കൗണ്ട് വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യണോ, അല്ലെങ്കിൽ നിങ്ങളുടെ സ്റ്റോറി ആർക്കൊക്കെ കാണാനാകുമെന്നോ Snap മാപ്പിൽ നിങ്ങളെ കാണാനാകുമെന്നോ ഉള്ളത് മാറ്റണോ? ആപ്പിൽ നിങ്ങളുടെ ക്രമീകരണങ്ങളിലേക്ക് പോകുക. ആപ്പിൽ ഇല്ലാത്ത നിങ്ങളുടെ വിവരത്തെക്കുറിച്ച് ജിജ്ഞാസയുണ്ടോ? നിങ്ങളുടെ ഡാറ്റ ഡൗൺലോഡ് ചെയ്യാൻ ഇവിടെ പോകുക. നിങ്ങൾ എപ്പോഴെങ്കിലും Snapchat-ൽ നിന്ന് പുറത്തുകടന്ന് നിങ്ങളുടെ അക്കൗണ്ട് ഇല്ലാതാക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അതിനുള്ള ടൂളുകളും ഞങ്ങളുടെ പക്കലുണ്ട്. കൂടുതൽ അറിയുക.

ഞങ്ങൾ എങ്ങനെയാണ് വിവരങ്ങൾ ശേഖരിക്കുന്നത്

ആദ്യമായി, ഞങ്ങൾക്ക് നൽകാൻ നിങ്ങൾ തിരഞ്ഞെടുക്കുന്ന ഏത് വിവരങ്ങളിൽ നിന്നും ഞങ്ങൾ മനസ്സിലാക്കുന്നു. ഉദാഹരണമായി, നിങ്ങൾ ഒരു Snapchat അക്കൗണ്ട് സജ്ജീകരിക്കുമ്പോൾ, നിങ്ങളുടെ ജന്മദിനം, ഇമെയിൽ വിലാസം, നിങ്ങളുടെ ഉപയോക്തൃനാമം വഴി നിങ്ങൾ ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന സവിശേഷമായ പേര് എന്നിവ ഞങ്ങൾ മനസ്സിലാക്കുന്നു.

രണ്ടാമതായി, ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കുമ്പോൾ ഞങ്ങൾ നിങ്ങളെക്കുറിച്ച് പഠിക്കുന്നു. അതിനാൽ, നിങ്ങൾ ഒരു സ്പോർട്സ് ആരാധകനാണെന്ന് ഞങ്ങളോട് പറയുന്നില്ലെങ്കിലും, നിങ്ങൾ എല്ലായ്പ്പോഴും സ്പോട്ട്ലൈറ്റിൽ ബാസ്‌ക്കറ്റ്ബോൾ ഹൈലൈറ്റുകൾ കാണുകയും നിങ്ങളുടെ Bitmoji നിങ്ങളുടെ ടീം നിറങ്ങൾ ധരിക്കുകയും ചെയ്യുന്നുവെങ്കിൽ, ഇത് ഒരു ഉറപ്പുള്ള ഒരു അനുമാനമാണ്.

മൂന്നാമതായി, മറ്റ് ആളുകളിൽ നിന്നും സേവനങ്ങളിൽ നിന്നും ഞങ്ങൾ ചിലപ്പോൾ നിങ്ങളെക്കുറിച്ച് മനസ്സിലാക്കും. ഉദാഹരണമായി, ഒരു സുഹൃത്ത് അവരുടെ കോൺ‌ടാക്റ്റ് ലിസ്റ്റ് അപ്‌ലോഡ് ചെയ്യുകയാണെങ്കിൽ‌, ഞങ്ങൾ‌ നിങ്ങളുടെ ഫോൺ‌ നമ്പർ‌ കണ്ടേക്കാം. അല്ലെങ്കിൽ, ഒരു വീഡിയോ ഗെയിമിന്റെ പരസ്യത്തിൽ നിങ്ങൾ ടാപ്പ് ചെയ്യുകയാണെങ്കിൽ, നിങ്ങൾ ഇത് ഇൻസ്റ്റാൾ ചെയ്‌തതായി പരസ്യദാതാവ് ഞങ്ങളെ അറിയിച്ചേക്കാം.  കൂടുതൽ അറിയുക.

ഞങ്ങൾ എങ്ങനെ വിവരങ്ങൾ പങ്കിടുന്നു

ഞങ്ങൾ വിവരങ്ങൾ പങ്കിടുമ്പോൾ, സാധാരണയായി നിങ്ങൾ ഞങ്ങളോട് ആവശ്യപ്പെടുന്നതിനാലാണ് - സ്പോട്ട്ലൈറ്റിലേക്കോ Snap മാപ്പിലേക്കോ ഒരു Snap ചേർക്കാനോ ഒരു സുഹൃത്തിന് ഒരു ചാറ്റ് അയയ്ക്കാനോ നിങ്ങൾ ആഗ്രഹിക്കുന്നതുപോലെ. നിങ്ങളുടെ ഉപയോക്തൃനാമവും Snapcode-ഉം പോലുള്ള ചില വിവരങ്ങൾ ഡിഫോൾട്ട് ആയി പൊതുജനങ്ങൾക്ക് ദൃശ്യമാകും.

നിയമപരമായി ആവശ്യമാണെന്ന് ഞങ്ങൾ കരുതുമ്പോൾ, കൂടാതെ സ്‌നാപ്പ്ചാറ്റർമാരുടെയോ ഞങ്ങളുടെയോ മറ്റുള്ളവരുടെയോ സുരക്ഷ പരിരക്ഷിക്കാൻ ആവശ്യമാണെന്ന് ഞങ്ങൾ വിശ്വസിക്കുമ്പോൾ, ഞങ്ങളുടെ സേവനങ്ങൾ നൽകാൻ ഞങ്ങളെ സഹായിക്കുന്ന Snap കുടുംബത്തിനുള്ളിലെ കമ്പനികൾക്കുള്ളിലും, ബിസിനസ്, ഇന്റഗ്രേറ്റഡ് പങ്കാളികളുമായും ഞങ്ങൾ വിവരങ്ങൾ പങ്കിടും.

മറ്റെല്ലാറ്റിനും, നിങ്ങൾക്ക് നിയന്ത്രണമുണ്ട്! കൂടുതൽ അറിയുക.

വിവരങ്ങൾ ഞങ്ങൾ എത്രനാൾ നിലനിർത്തും

Snapchat ഈ നിമിഷത്തിൽ ജീവിക്കുന്നതിനെക്കുറിച്ചുള്ളതാണ്. അതിനാലാണ് നിങ്ങൾ ഒരു സുഹൃത്തിന് ഒരു സ്നാപ്പ് അല്ലെങ്കിൽ ചാറ്റ് അയയ്‌ക്കുമ്പോൾ, അത് കാണുമ്പോഴോ കാലഹരണപ്പെടുമ്പോഴോ (നിങ്ങളുടെ ക്രമീകരണം അനുസരിച്ച്) ഡിഫോൾട്ട് ആയി അത് ഇല്ലാതാക്കാനായി ഞങ്ങളുടെ സിസ്റ്റം രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. അപ്പോഴും, നിങ്ങളോ അല്ലെങ്കിൽ ഒരു സുഹൃത്തോ ഞങ്ങളോട് ആവശ്യപ്പെടുമ്പോൾ, നിങ്ങൾ ചാറ്റിൽ ഒരു സന്ദേശമോ മെമ്മറീസിൽ ഒരു സ്നാപ്പോ സംരക്ഷിക്കുന്നത് പോലെ ഞങ്ങൾ സന്ദേശങ്ങൾ സൂക്ഷിച്ചേക്കാം.

ഓർമ്മിക്കുക: സ്നാപ്പ്‌ചാറ്റർമാർക്ക് എപ്പോഴും ഒരു സ്ക്രീൻഷോട്ട് എടുക്കാനാകും!

മറ്റ് വിവരങ്ങൾ കൂടുതൽ കാലത്തേക്ക് സൂക്ഷിച്ചേക്കാം. ഉദാഹരണത്തിന്, ഇല്ലാതാക്കാൻ ഞങ്ങളോട് ആവശ്യപ്പെടുന്നത് വരെ നിങ്ങളുടെ അടിസ്ഥാന അക്കൗണ്ട് വിവരങ്ങൾ സംഭരിച്ചു വെയ്ക്കുന്നു. കൂടാതെ, നിങ്ങൾ ഇഷ്ടപ്പെട്ടേക്കാവുന്നതും ഇഷ്ടപ്പെടാത്തതുമായ കാര്യങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഞങ്ങൾ നിരന്തരം ശേഖരിക്കുകയും അപ്‌ഡേറ്റ് ചെയ്യുകയും ചെയ്യുന്നു. അതുകൊണ്ട് നിങ്ങൾക്ക് മികച്ച ഉള്ളടക്കവും പരസ്യങ്ങളും ഞങ്ങൾക്ക് നൽകാൻ കഴിയും. കൂടുതൽ അറിയുക.

നിങ്ങൾക്ക് എങ്ങനെ കൂടുതലറിയാനാകും

ഞങ്ങളുടെ പൂർണ്ണമായ സ്വകാര്യതാ നയം അടുത്തറിയുക!

പ്രൈവസി ബൈ പ്രൊഡക്‌ട് എന്നത് നിർദ്ദിഷ്‌ട ഫീച്ചറുകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നൽകുന്നുവെന്ന് നിങ്ങൾക്ക് അറിയാമോ, കൂടാതെ ആപ്പിന്റെ വിവിധ ഭാഗങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് അറിയാൻ നിങ്ങളെ സഹായിക്കുന്നതിന് ഞങ്ങൾ നിരവധി പിന്തുണാ പേജുകൾ സൃഷ്ടിച്ചിട്ടുണ്ട്?

ഇപ്പോഴും നിങ്ങൾ അന്വേഷിക്കുന്നത് കണ്ടെത്താൻ കഴിയുന്നില്ലേ? വിഷമിക്കേണ്ടതില്ല, ഞങ്ങളെ ബന്ധപ്പെടുക, ഞങ്ങളുടെ സൗഹൃദപരമായ പിന്തുണാ ടീം നിങ്ങളെ ബന്ധപ്പെടും!