2023 ന്റെ ആദ്യ പകുതിയിലേക്കുള്ള ഞങ്ങളുടെ സുതാര്യതാ റിപ്പോർട്ട് (ട്രാൻസിപാരൻസി റിപ്പോർട്ട്)

ഒക്ടോബർ 25, 2023

ഇന്ന്, 2023- ൻറെ ആദ്യ പകുതി ഉൾക്കൊള്ളുന്ന ഞങ്ങളുടെ ഏറ്റവും പുതിയ സുതാര്യതാ റിപ്പോർട്ട് (ട്രാൻസ്പാരൻസി റിപ്പോർട്ട്) ഞങ്ങൾ പുറത്തിറക്കുന്നു.

സ്വയം പ്രകടിപ്പിക്കാനും ഈ നിമിഷത്തിൽ ജീവിക്കാനും ലോകത്തെ കുറിച്ച് പഠിക്കാനും ഒരുമിച്ച് ആസ്വദിക്കാനും ആളുകളെ പ്രാപ്തരാക്കുക എന്നതാണ് ഞങ്ങളുടെ ദൗത്യം. ഇവ ഓരോന്നും സുഖകരമായി ചെയ്യാൻ ഞങ്ങളുടെ കമ്മ്യൂണിറ്റിയുടെ സുരക്ഷിതത്വവും ക്ഷേമവും സ്‌നാപ്‌ചാറ്ററുകൾക്ക് അത്യന്താപേക്ഷിതമാണ്. ഞങ്ങളുടെ അർദ്ധവാർഷിക സുതാര്യത റിപ്പോർട്ടുകൾ എന്നത് ഞങ്ങൾ ഉത്തരവാദിത്തമുള്ളവരായിരിക്കുന്നതിനും ഞങ്ങളുടെ പ്ലാറ്റ്‌ഫോമിലെ ഉള്ളടക്കത്തെയും അക്കൗണ്ടുകളെയും ലംഘിക്കുന്നതിനെ ചെറുക്കുന്നതിനുമുള്ള ഞങ്ങളുടെ ശ്രമങ്ങളെക്കുറിച്ചുള്ള വിവരങ്ങളും അപ്‌ഡേറ്റുകളും പങ്കിടുന്നതിനുമുള്ള ഒരു പ്രധാന ഉപകരണമാണ്.

എല്ലാ സുതാര്യതാ റിപ്പോർട്ടിലെയും പോലെ, ഈ റിപ്പോർട്ടിലും ഞങ്ങളുടെ കമ്മ്യൂണിറ്റിയെയും പ്രധാന പങ്കാളികളെയും മികച്ച രീതിയിൽ സേവിക്കുന്ന തരത്തിലുള്ള മെച്ചപ്പെടുത്തലുകൾ നടത്താൻ ഞങ്ങൾ പ്രവർത്തിച്ചിട്ടുണ്ട്. ഈ റിപ്പോർട്ടിൽ, ഞങ്ങൾ നിരവധി പുതിയ ഡാറ്റ പോയിന്റുകൾ ചേർത്തിട്ടുണ്ട്, അവയിൽ ചിലത് യൂറോപ്യൻ ഡിജിറ്റൽ സേവന നിയമവുമായി ബന്ധപ്പെട്ടവയാണ്, താഴെപ്പറയുന്നവ ഉൾപ്പെടെ:

അക്കൗണ്ട് അപ്പീലുകൾ

അക്കൗണ്ട് അപ്പീലുകളുടെ പ്രാരംഭ റോൾഔട്ടിനെക്കുറിച്ചുള്ള വിവരങ്ങൾ ഞങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ആദ്യ തീരുമാനത്തിൽ പിശക് സംഭവിച്ചതായി ഞങ്ങളുടെ മോഡറേഷൻ ടീമിന് മനഃസ്സിലായാൽ, അവരുടെ അക്കൗണ്ടിൽ നിന്ന് ലോക്ക് ഔട്ട് ആയിപ്പോയ സ്‌നാപ്പ്‌ചാറ്റർമാർക്ക് ആക്സസ് വീണ്ടെടുക്കാൻ അപ്പീൽ അനുവദിക്കുന്നു. ഭാവിയിലെ സുതാര്യതാ റിപ്പോർട്ടുകളിൽ കൂടുതൽ വിഭാഗങ്ങളിലുടനീളം അപ്പീലുകൾ നൽകിക്കൊണ്ട് ഞങ്ങൾ ഈ വിഭാഗത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നതാണ്.

പരസ്യ മോഡറേഷൻ പ്രവർത്തനങ്ങൾ

യൂറോപ്യൻ യൂണിയനിലെ ഉള്ളടക്കത്തിനായുള്ള ഞങ്ങളുടെ പരസ്യ മോഡറേഷൻ ശ്രമങ്ങളുടെ സുതാര്യത ഞങ്ങൾ വിപുലീകരിക്കുകയാണ്. ഞങ്ങളുടെ Snapchat പരസ്യ ഗാലറിയുടെ റിലീസിന് പുറമേ (EU-ന് പ്രത്യേകം), ഞങ്ങൾ ഇപ്പോൾ Snapchat-ൽ നിന്നുള്ള പരസ്യങ്ങളുടെ നീക്കം ചെയ്യാനുള്ള നമ്പറുകളെയും അവതരിപ്പിക്കുന്നു. ഞങ്ങളുടെ സുതാര്യതാ റിപ്പോർട്ടിൽ, Snapchat-ൽ റിപ്പോർട്ട് ചെയ്യപ്പെട്ട പരസ്യങ്ങളുടെ ആകെ എണ്ണവും ഞങ്ങളുടെ കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ചതിന് പ്ലാറ്റ്‌ഫോമിൽ നിന്ന് നീക്കം ചെയ്യപ്പെട്ട പരസ്യങ്ങളുടെ ആകെ എണ്ണവും ഞങ്ങൾ വിവരിച്ചിട്ടുണ്ട്.

ഡിജിറ്റൽ സേവന നിയമ സുതാര്യത (ഡിജിറ്റൽ സർവീസസ് ആക്ട് ട്രാൻസ്പരൻസി)

ഞങ്ങളുടെ യൂറോപ്യൻ യൂണിയൻപേജ് ഞങ്ങൾ അപ്ഡേറ്റ് ചെയ്തിട്ടുണ്ട്, ഇത് ഞങ്ങളുടെ ഡി.എസ്.എ (DSA) ബാധ്യതകൾ പാലിക്കുന്നതിനായി ഈ വേനൽക്കാലത്ത് ആദ്യം കൂട്ടിച്ചേർത്തതാൺ, ഇതിൽ ഞങ്ങളുടെ മോഡറേഷൻ രീതികളെക്കുറിച്ചുള്ള അധിക വിവരങ്ങളും ഉൾക്കാഴ്ചകളും EU- പ്രസക്തമായ വിവരങ്ങളും അടങ്ങിയിട്ടുണ്ട്. ഉദാഹരണത്തിന്, ഉള്ളടക്കം അവലോകനം ചെയ്യുമ്പോൾ ഞങ്ങളുടെ മോഡറേറ്റർമാർ പിന്തുണയ്ക്കുന്ന ഭാഷകളുടെ വിശദാംശങ്ങൾ ഞങ്ങൾ ചേർത്തിട്ടുണ്ട്. ഞങ്ങളുടെ സ്വയമേവയുള്ള ഉള്ളടക്ക മോഡറേഷൻ ടൂളുകൾ, ഉള്ളടക്ക മോഡറേഷൻ സുരക്ഷകൾ, EU- ലെ ഞങ്ങളുടെ Snapchat ആപ്പിന്റെ ശരാശരി പ്രതിമാസ സജീവ സ്വീകർത്താക്കൾ എന്നിവയെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ ഞങ്ങൾ നൽകിയിട്ടുണ്ട്.

വിശദീകരണ ഗൈഡും പദാവലിയും

ഈ റിപ്പോർട്ടുകൾ കൊണ്ടുളള ഞങ്ങളുടെ പ്രധാന ലക്ഷ്യം പങ്കാളികൾക്ക് ധാരാളം വിവരങ്ങൾ നൽകുക എന്നതാണ്, അതിനാൽ ഞങ്ങളുടെ സുതാര്യത റിപ്പോർട്ടുകൾ വളരെ നീണ്ടതാണെന്ന് ഞങ്ങൾക്കറിയാം. ഇത് എളുപ്പമാക്കുന്നതിനായി ഞങ്ങൾ "സ്നാപ്പിന്റെ സുതാര്യത റിപ്പോർട്ടുകൾക്കായുള്ള ഒരു ഗൈഡ്" ഉൾപ്പെടുത്തുന്നത് തുടരുകയും ഞങ്ങളുടെ കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളും വിശദമാക്കുകയും ചെയ്യുന്നതിനായി ഒരു പദാവലി വിപുലീകരിക്കുകയും ചെയ്തു. ഈ വിവരങ്ങൾ രക്ഷിതാക്കൾ, പരിചരിക്കുന്നവർ, ഞങ്ങളുടെ കമ്മ്യൂണിറ്റിയിലെ അംഗങ്ങൾ, മറ്റ് പങ്കാളികൾ എന്നിവരെ സുതാര്യത റിപ്പോർട്ടുകൾ എങ്ങനെ വ്യാഖ്യാനിക്കണം എന്നതും ഓരോ വിഭാഗത്തിലുമുള്ള ഉള്ളടക്കം എന്താണ് അർത്ഥമാക്കുന്നത് എന്നും ഞങ്ങളുടെ പഴയ റിപ്പോർട്ടുകളെ പുതിയവയുമായി എളുപ്പത്തിൽ താരതമ്യം ചെയ്യാനും അനുവദിക്കുന്നു. ഇപ്പോള്‍, ആളുകൾക്ക് റിപ്പോർട്ടിലെ ദ്രുത നിർവചനത്തേക്കാൾ കൂടുതൽ പര്യവേക്ഷണം ചെയ്യണമെങ്കിൽ, കൂടുതൽ വിവരങ്ങൾക്കായുള്ള ലിങ്കിൽ ക്ലിക്കുചെയ്യുന്നതിലൂടെ അവർക്ക് വേഗത്തിൽ ആഴത്തിൽ തിരയാൻ കഴിയും.

ഞങ്ങളുടെ കമ്മ്യൂണിറ്റികളുടെയും പങ്കാളികളുടെയും വിശ്വാസം സമ്പാദിക്കുന്നതിനും നിലനിർത്തുന്നതിനും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. ഞങ്ങളുടെ കമ്മ്യൂണിറ്റിയെ സുരക്ഷിതമായി നിലനിർത്താനും ഞങ്ങളുടെ പുരോഗതിയെക്കുറിച്ച് റിപ്പോർട്ടുചെയ്യാനും സ്വയം ഉത്തരവാദിത്തമുള്ളവരായിരിക്കാനും ഞങ്ങൾ തുടർന്നും പ്രവർത്തിക്കും.

തിരികെ വാർത്തകളിലേക്ക്