ഫെന്റാനൈൽ പ്രതിസന്ധിയോട് Snap എങ്ങനെ പ്രതികരിക്കുന്നു

ഒക്ടോബർ 7, 2021

ഫെന്റനൈൽ കലർന്ന മരുന്നുകൾ അടുത്ത കാലത്തായി ഐക്യനാടുകളിൽ അമിത ഡോസ് മരണങ്ങളിൽ ഭയാനകമായ വർദ്ധനവിന് കാരണമായിട്ടുണ്ട്. ഫെന്റാനൈൽ ഒരു ശക്തിയേറിയ ഒപിയോയിഡാണ്, ഒരു മണൽ തരി വലിപ്പമുള്ള അളവു പോലും മാരകമാണ്. വികോഡിൻ അല്ലെങ്കിൽ സാനാക്സ് പോലുള്ള വ്യാജ കുറിപ്പടി ഗുളികകൾ നിർമ്മിക്കാൻ മയക്കുമരുന്ന് വ്യാപാരികൾ പലപ്പോഴും ഫെന്റനൈൽ ഉപയോഗിക്കുന്നു, ഇത് കഴിക്കുന്നത് മരണത്തിലേക്ക് നയിച്ചേക്കാം. 
Snapchat-ലെ മയക്കുമരുന്ന് ഡീലർമാരിൽ നിന്ന് ഫെന്റനൈൽ കലർന്ന വ്യാജ ഗുളികകൾ വാങ്ങിയ കേസുകൾ ഉൾപ്പെടെ, ഈ പ്രതിസന്ധി ബാധിച്ച കുടുംബങ്ങളിൽ നിന്ന് വിനാശകരമായ കഥകൾ നമ്മള്‍ കേട്ടിട്ടുണ്ട്. ഞങ്ങളുടെ പ്ലാറ്റ്‌ഫോമിൽ നിന്ന് നിയമവിരുദ്ധമായ മയക്കുമരുന്ന് വിൽപ്പന നീക്കം ചെയ്യാൻ ഞങ്ങൾ ദൃഢനിശ്ചയം ചെയ്‌തിരിക്കുന്നു, ഞങ്ങളുടെ കമ്മ്യൂണിറ്റിയുണ്ടാക്കുന്ന ദ്രോഹത്തിന് മയക്കുമരുന്ന് ഡീലർമാരെ ഉത്തരവാദികളാക്കാൻ നിയമപാലകരുമായി സഹകരിച്ച് പ്രവര്‍ത്തിച്ചുകൊണ്ട്‌ മുൻകരുതൽ എടുക്കുകയും അതിനുവേണ്ടി നിക്ഷേപം നടത്തുകയും ചെയ്യുന്നു. 
Snapchat-ൽ നമ്മുടെ കമ്മ്യൂണിറ്റിയെ സുരക്ഷിതമായി നിലനിർത്തേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു, ഞങ്ങളുടെ പ്ലാറ്റ്‌ഫോമിൽ നിന്ന് മയക്കുമരുന്ന് വിൽപ്പന ഇല്ലാതാക്കാൻ കഴിഞ്ഞ ഒരു വർഷമായി ഞങ്ങൾ കാര്യമായ പ്രവർത്തന മെച്ചപ്പെടുത്തലുകൾ നടത്തി, തുടർന്നും മെച്ചപ്പെടുത്താൻ വേണ്ടി ഞങ്ങൾ പ്രവർത്തിക്കുന്നു. ഇവിടെ ഞങ്ങളുടെ ജോലി ഒരിക്കലും പൂർത്തിയാകുന്നില്ല, എന്നാൽ ഞങ്ങൾ പുരോഗതി കൈവരിക്കുന്നതിനനുസരിച്ചുള്ള അപ്‌ഡേറ്റുകളെ കുറിച്ച് ആശയവിനിമയം നടത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നു, അതുവഴി ഞങ്ങളുടെ പുരോഗതി നിരീക്ഷിക്കാനും ഞങ്ങളെ ഉത്തരവാദിത്തമുള്ളവരാക്കാനും ഞങ്ങളുടെ കമ്മ്യൂണിറ്റിക്ക് കഴിയും.
കഴിഞ്ഞ വർഷത്തെ ഞങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട നിക്ഷേപങ്ങളിൽ ലോ എൻഫോഴ്‌സ്‌മെന്റ് ഓപ്പറേഷനുകളാണ് കാര്യമായ നിക്ഷേപങ്ങളായി ഉൾപ്പെടുത്തിയിട്ടുള്ളത്, അർത്ഥവത്തായ മെച്ചപ്പെടുത്തലിലൂടെ സാധുവായ നിയമ നിർവ്വഹണ അഭ്യർത്ഥനകളെ പിന്തുണയ്ക്കുന്നതിന് ഞങ്ങളുടെ ടീമിനെ വളർത്തുന്നത് കൂടുതല്‍ വേഗത്തിൽ പ്രതികരിക്കുന്നതിന് സഹായിക്കുന്നു. ഞങ്ങൾക്ക് ഇനിയും ജോലികൾ ചെയ്യാനുണ്ടെങ്കിലും, ഞങ്ങൾക്ക് ലഭിക്കുന്ന എല്ലാത്തരം നിയമ നിർവ്വഹണ അഭ്യർത്ഥനകളിലും, ഞങ്ങളുടെ പ്രതികരണ സമയം വർഷം തോറും 85% മെച്ചപ്പെട്ടു, അടിയന്തര വെളിപ്പെടുത്തൽ അഭ്യർത്ഥനകളുടെ കാര്യത്തിൽ, ഞങ്ങളുടെ 24/7 ടീം സാധാരണയായി 30 മിനിറ്റിനുള്ളിൽ പ്രതികരിക്കും.
മയക്കുമരുന്ന് ഡീലർമാർ ഞങ്ങളുടെ കമ്മ്യൂണിറ്റിയെ ദോഷകരമായി ബാധിക്കുന്നതിന് മുമ്പ് ഞങ്ങളുടെ പ്ലാറ്റ്‌ഫോമിൽ നിന്ന് അവരെ നീക്കം ചെയ്യുന്നതിന് ഞങ്ങളുടെ സജീവമായ കണ്ടെത്തൽ കഴിവുകൾ ഞങ്ങൾ ഗണ്യമായി മെച്ചപ്പെടുത്തിയിട്ടുണ്ട്. 2021-ന്റെ ആദ്യ പകുതിയിൽ ഞങ്ങളുടെ എൻഫോഴ്‌സ്‌മെന്റ് നിരക്കുകൾ 112% വർദ്ധിച്ചു, കൂടാതെ സജീവമായ കണ്ടെത്തൽ നിരക്കുകൾ 260% വർദ്ധിപ്പിച്ചു. മയക്കുമരുന്നുമായി ബന്ധപ്പെട്ട ഏകദേശം മൂന്നിൽ രണ്ട് ഭാഗവും ഞങ്ങളുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനങ്ങൾ മുൻ‌കൂട്ടി കണ്ടെത്തുന്നു, ബാക്കി ഞങ്ങളുടെ കമ്മ്യൂണിറ്റി റിപ്പോർട്ട് ചെയ്യുകയും ഞങ്ങളുടെ ടീം അത് നടപ്പിലാക്കുകയും ചെയ്യുന്നു. ഞങ്ങളുടെ കമ്മ്യൂണിറ്റിക്ക് മയക്കുമരുന്നുമായി ബന്ധപ്പെട്ട ഉള്ളടക്കം റിപ്പോർട്ട് ചെയ്യുന്നത് എളുപ്പത്തിലും വേഗത്തിലും ആക്കുന്നതിന് ഞങ്ങള്‍ ഇൻ-ആപ്പ് റിപ്പോർട്ടിംഗ് ടൂളുകൾ മെച്ചപ്പെടുത്താനും ഞങ്ങൾ പ്രവർത്തിക്കുന്നുണ്ട്.
ഞങ്ങളുടെ പ്ലാറ്റ്‌ഫോമിൽ സുരക്ഷയും സ്വകാര്യതയും തമ്മിൽ ശരിയായ സന്തുലിതാവസ്ഥ കൈവരിക്കുന്നതിന് ഞങ്ങൾ തുടർന്നും പ്രവർത്തിക്കും, അതുവഴി ഉപദ്രവത്തെ ഭയക്കാതെ സ്വയം ആവിഷ്‌ക്കരിക്കാന്‍ ഞങ്ങളുടെ കമ്മ്യൂണിറ്റിയെ പ്രാപ്തരാക്കും. രൂപകൽപ്പന പ്രകാരം, ആർക്കൊക്കെ അവരെ ബന്ധപ്പെടാമെന്നും സുഹൃത്തുക്കളുമായി പുതിയ സംഭാഷണങ്ങൾ തിരഞ്ഞെടുക്കണമെന്നും സ്നാപ്പ്ചാറ്റര്‍മാര്‍ക്ക് നിയന്ത്രിക്കാനകും. ഞങ്ങളുടെ കമ്മ്യൂണിറ്റിയിലെ ഒരു അംഗം അനുചിതമായ ഉള്ളടക്കം റിപ്പോർട്ട് ചെയ്‌താൽ, അത് ഞങ്ങളുടെ ട്രസ്റ്റ് & സേഫ്റ്റി ടീമിനെ അറിയിക്കും, അതുവഴി ഞങ്ങൾക്ക് ഉചിതമായ നടപടിയെടുക്കാൻ കഴിയും. Snapchat-ൽ സുരക്ഷിതമായി തുടരുന്നതിന് രക്ഷിതാക്കൾക്ക് അവരുടെ കൗമാരക്കാരുമായി സഹകരിക്കാൻ കൂടുതൽ വഴികൾ നൽകുന്നതിനുള്ള പുതിയ കുടുംബ സുരക്ഷാ ടൂളുകള്‍ വികസിപ്പിക്കുനതിന് വേണ്ടിയും ഞങ്ങൾ പ്രവർത്തിക്കുന്നു.
ഫെന്റനൈലിന്റെ അപകടങ്ങളെക്കുറിച്ച് ഞങ്ങളുടെ സമൂഹത്തെ ബോധവൽക്കരിക്കുന്നതിൽ ഞങ്ങൾ ഒരു പങ്കു വഹിക്കാൻ ആഗ്രഹിക്കുന്നു. ഞങ്ങളുടെ ശ്രമങ്ങളെ കുറിച്ച് അറിയിക്കുന്നതിന്, യുവാക്കൾ എങ്ങനെയാണ് കുറിപ്പടി മരുന്നുകളെയും ഫെന്റനൈലിനെ കുറിച്ചും മനസ്സിലാക്കുന്നത് എന്ന് അറിയുന്നതിന് മോണിംഗ് കൺസൾട്ടിൽ ഞങ്ങൾ ഗവേഷണം നടത്തി, ആ കണ്ടെത്തലുകൾ ഇവിടെപങ്കിടുന്നു. കൗമാരപ്രായക്കാർ ഉയർന്ന തലത്തിലുള്ള സമ്മർദ്ദവും ഉത്കണ്ഠയും അനുഭവിക്കുന്നുണ്ടെന്ന് ഞങ്ങൾ മനസ്സിലാക്കി, കൂടാതെ ഒരു പ്രതിരോധ തന്ത്രമായി കുറിപ്പടി ഇല്ലാതെ കുറിപ്പടി മരുന്നുകൾ ഉപയോഗിക്കുന്നത് പരീക്ഷിക്കുന്നു. ഒന്നുകിൽ അപകടം വിലയിരുത്താനായി ഫെന്റനൈലിനെക്കുറിച്ച് പലർക്കും വേണ്ടത്ര അറിവില്ല, അല്ലെങ്കിൽ ഹെറോയിനും കൊക്കെയ്നും പോലെ അത്ര അപകടകരമല്ലെന്ന് പലരും വിശ്വസിക്കുന്നതായും ഗവേഷണത്തിൽ നിന്ന് വ്യക്തമാണ്. ഫെന്റനൈൽ കലർന്ന ഒരു വ്യാജ ഗുളികയ്ക്ക് കൊല്ലാൻ കഴിയുമ്പോൾ ഈ അവബോധമില്ലായ്മ വിനാശകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാം.
സോങ് ഫോർ ചാർലി, ഷട്ടർപ്രൂഫ്, സബ്സ്റ്റൻസ് അബ്യൂസ് ആൻഡ് മെന്റൽ ഹെൽത്ത് സർവീസസ് അഡ്മിനിസ്ട്രേഷൻ (SAMHSA) തുടങ്ങിയ വിദഗ്ദ്ധ സംഘടനകളിൽ നിന്നുള്ള ഉള്ളടക്കം വിതരണം ചെയ്യുന്ന 'ഹെഡ്സ് അപ്പ്' എന്ന പേരിൽ ഒരു പുതിയ ഇൻ-ആപ്പ് വിദ്യാഭ്യാസ പോർട്ടൽ ഞങ്ങൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്, വരും ആഴ്ചകളിൽ സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനിൽ നിന്നുള്ള അധിക ഉപാധികൾ ചേർക്കും. ഇതിനർത്ഥം, Snapchat-ൽ ആരെങ്കിലും മയക്കുമരുന്നുമായി ബന്ധപ്പെട്ട കീവേഡുകൾക്കായി തിരയുകയാണെങ്കിൽ, ഞങ്ങളുടെ കമ്മ്യൂണിറ്റിക്ക് ദോഷം ചെയ്യുന്നത് തടയുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുള്ള പ്രസക്തമായ വിദ്യാഭ്യാസ ഉള്ളടക്കം 'ഹെഡ്സ് അപ്പ്' കാണിക്കും.
സോങ് ഫോർ ചാർലിയുമായുള്ള പങ്കാളിത്തത്തിൽ, Snapchat-ൽ ഇതിനകം 260 ദശലക്ഷത്തിലധികം തവണ കണ്ടിട്ടുള്ള ഒരു വീഡിയോ പരസ്യ കാമ്പെയ്ൻ ഞങ്ങൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്, കൂടാതെ ഫെന്റാനൈൽ, വ്യാജ ഗുളികകളുടെ അപകടങ്ങളെക്കുറിച്ച് അവബോധം വളർത്തുകയും സ്നാപ്പ്ചാറ്റർമാരെ പുതിയ ഹെഡ്സ് അപ്പ് വിദ്യാഭ്യാസ പോർട്ടലിലേക്ക് നയിക്കുകയും ചെയ്യുന്ന ഒരു പുതിയ ദേശീയ ഫിൽറ്റർ ഞങ്ങൾ പുറത്തിറക്കുന്നു. ഒരു Snap ഒറിജിനൽ ന്യൂസ് ഷോയായ ഗുഡ് ലക്ക് അമേരിക്കയുടെ ഒരു പുതിയ എപ്പിസോഡ് ഉടൻ തന്നെ പ്രീമിയർ ചെയ്യും, ഫെന്റാനൈൽ പ്രതിസന്ധിയെക്കുറിച്ച് ഞങ്ങളുടെ കമ്മ്യൂണിറ്റിയെ ബോധവത്കരിക്കുന്നതിന് സമർപ്പിച്ച എപ്പിസോഡുകളുടെ ഒരു പ്രത്യേക എഡിഷൻ സീരീസ് തുടരുന്നു.
ഫെന്റാനൈൽ പ്രതിസന്ധിയുടെ വിനാശകരമായ പ്രത്യാഘാതങ്ങളിൽ നിന്ന് നമ്മുടെ സമൂഹത്തെ സുരക്ഷിതമായി നിലനിർത്താൻ നമ്മുടെ നിലവിലുള്ള പ്രവർത്തന മെച്ചപ്പെടുത്തലുകളും വിദ്യാഭ്യാസ ശ്രമങ്ങളും സഹായിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. മരുന്നുകൾ നമ്മുടെ കമ്മ്യൂണിറ്റിയിലെ ആളുകളുടെ ജീവൻ അപഹരിച്ചു എന്നതിൽ ഞങ്ങളുടെ ഹൃദയം തകർന്നു. തങ്ങളുടെ കഥകൾ പങ്കുവയ്ക്കാനും സഹകരിക്കാനും പുരോഗതി കൈവരിക്കുന്നതിന് ഞങ്ങളെ ഉത്തരവാദികളാക്കാനും മുന്നോട്ടുവന്ന കുടുംബങ്ങളുടെ ഔദാര്യത്തെയും ദയയെയും ഞങ്ങൾ അഗാധമായി അഭിനന്ദിക്കുന്നു. നമ്മുടെ സമൂഹത്തെ സുരക്ഷിതമായി നിലനിർത്താനായി, മെച്ചപ്പെട്ട കാര്യങ്ങൾ ചെയ്യാനും കൂടുതൽ ചെയ്യാനും ഞങ്ങൾ അക്ഷീണം പരിശ്രമിക്കും.

- ടീം Snap
തിരികെ വാർത്തകളിലേക്ക്