ലോക ദയാ ദിനത്തിൽ ആദരവും സഹാനുഭൂതിയും പ്രകടിപ്പിക്കുന്നു

നവംബർ 13, 2023

ഇന്ന് ലോക ദയാ ദിനമാണ്, ഓൺലൈനിലും അല്ലാതെയും എല്ലാ ഇടപെടലുകളിലും ബഹുമാനം, സഹാനുഭൂതി, കരുണ എന്നിവയെ അടിസ്ഥാനമാക്കി, നല്ല ചിന്തകളും പ്രവർത്തനങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനുള്ള മികച്ച അവസരം മറ്റേതാണ്. ദയ ഒരു Snap കമ്പനി മൂല്യമാണ്. ഇത് ഞങ്ങളുടെ ബിസിനസ്സിന് അത്യന്താപേക്ഷിതമാണ്, ഞങ്ങളുടെ സുരക്ഷാ പ്രവർത്തനങ്ങളിൽ ഇത് ഒരു പ്രധാന റോൾ വഹിക്കുന്നു. ദുഃഖകരമെന്നു പറയട്ടെ, നിഷേധാത്മകമോ നിർദയമോ ആയ പെരുമാറ്റങ്ങളിൽ നിന്ന് ഓൺലൈൻ സുരക്ഷാ പ്രശ്‌നങ്ങളുടെ ഒരു ശ്രേണി ആരംഭിക്കാം.

പരസ്പര സമ്മതത്തോടെയല്ലാത്ത ശരീരഭാഗം പ്രദർശിപ്പിക്കുന്ന ചിത്രങ്ങൾ ഓൺലൈനിൽ സൃഷ്ടിക്കുകയും പങ്കിടുകയും ചെയ്യുന്നത് ഒരു ഉദാഹരണമാണ് — പ്ലാറ്റ്‌ഫോമുകളിലും സേവനങ്ങളിലും ഉടനീളം നിർഭാഗ്യകരവും വളർന്നുവരുന്നതുമായ ഒരു പ്രവണതയാണിത്. 

StopNCII-യുടെ ഹാഷ് ഡാറ്റാബേസ് പ്രയോജനപ്പെടുത്തിക്കൊണ്ട് Snapchat-ൽ പരസ്പര സമ്മതത്തോടെയല്ലാത്ത ശരീരഭാഗം പ്രദർശിപ്പിക്കുന്ന ചിത്രങ്ങൾ (NCII) പടരുന്നത് തടയാൻ സഹായിക്കുന്നതിന് Snap അടുത്തിടെ SWGfL-ന്റെ StopNCII സഹകരണത്തിൽ ചേർന്നു. "ഹാഷ്-മാച്ചിംഗ്" എന്ന് വിളിക്കപ്പെടുന്ന, കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതിന്റെയും ദുരുപയോഗം ചെയ്യുന്നതിന്റെയും പരക്കെ അറിയപ്പെടുന്ന നിയമവിരുദ്ധമായ ഫോട്ടോകളും വീഡിയോകളും കണ്ടെത്താനും നീക്കം ചെയ്യാനും റിപ്പോർട്ട് ചെയ്യാനുമുള്ള ഞങ്ങളുടെ ദീർഘകാലമായി നിൽക്കുന്നതും തുടരുന്നതുമായ പ്രവർത്തനങ്ങൾ പോലെ, NCII ചിത്രങ്ങളുടെ "ഹാഷുകളുടെ" ഒരു സമർപ്പിത ഡാറ്റാബേസ് StopNCII നൽകുന്നു. ഈ ഹാഷുകൾ ഉള്‍ക്കൊണ്ട് അവയ്‌ക്കെതിരായി സ്‌കാൻ ചെയ്യുന്നതിലൂടെ, ഞങ്ങൾക്ക് ലംഘനം നടത്തുന്ന മെറ്റീരിയലുകളുടെ ഓൺലൈൻ വ്യാപനം തടയാൻ സഹായിക്കാനും ഇരകളുടെ ഏറ്റവും സ്വകാര്യവും വ്യക്തിപരവുമായ ഡാറ്റയുടെ നിയന്ത്രണം വീണ്ടെടുക്കാനുള്ള അവരുടെ ശ്രമങ്ങളെ പിന്തുണയ്‌ക്കാനും കഴിയും. 

“പരസ്പര സമ്മതമില്ലാതെ ശരീരഭാഗം പ്രദർശിപ്പിക്കുന്ന ചിത്രങ്ങളുടെ ഓൺലൈൻ പങ്കിടലിനെ ചെറുക്കുന്നതിന് StopNCII-ൽ Snap ഞങ്ങളോടൊപ്പം ചേരുന്നതിൽ സന്തോഷമുണ്ട്,” UK ആസ്ഥാനമായുള്ള ഒരു NGO ആയ SWGfL-ന്റെ CEO ഡേവിഡ് റൈറ്റ് പറഞ്ഞു. “2021 ഡിസംബറിൽ ഞങ്ങൾ ലോഞ്ച് ചെയ്തത് മുതൽ, നിയന്ത്രണം വീണ്ടെടുക്കാനും അവരുടെ ഭയം ലഘൂകരിക്കാനും ഞങ്ങൾ ഇരകൾക്ക് ശക്തി നൽകിയിട്ടുണ്ട്. ഞങ്ങളുടെ വിജയം Snap പോലുള്ള പ്ലാറ്റ്‌ഫോമുകളുമായുള്ള സഹകരണത്തെ ആശ്രയിച്ചിരിക്കുന്നു, കാരണം കൂടുതൽ പങ്കാളിത്തം നേരിട്ട് ആഗോളതലത്തിൽ ഇരകൾക്ക് ഭയം കുറയ്ക്കും.” 

Snap NCII-യെ നിരോധിക്കുകയും ഞങ്ങളുടെ ഭീഷണി-ഉപദ്രവ വിരുദ്ധ ചട്ടങ്ങളിൽ ഇത് വ്യക്തമാക്കുകയും ചെയ്യുന്നു. മറ്റ് ഉപയോക്താക്കൾക്ക് ലൈംഗികമായി സ്പഷ്ടമായതോ ലൈംഗിക ചുവയുള്ളതോ നഗ്നമായതോ ആയ ചിത്രങ്ങൾ അയയ്ക്കുന്നത് ഉൾപ്പെടെ ഈ നിരോധനങ്ങൾ "എല്ലാത്തരം ലൈംഗിക ഉപദ്രവങ്ങൾക്കും" ബാധകമാണെന്ന് ഞങ്ങളുടെ കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾ പ്രത്യേകമായി പ്രസ്താവിക്കുന്നു. ഞങ്ങളുടെ പ്ലാറ്റ്‌ഫോമിൽ ഈ ഉള്ളടക്കമോ പെരുമാറ്റമോ ഞങ്ങൾ ആഗ്രഹിക്കുന്നില്ല; ആധികാരികമായ ആവിഷ്‌കാരത്തിന്റെ ആഹ്ലാദം പങ്കിടാനും ആനന്ദിപ്പിക്കാനുമുള്ള ഒരിടം എന്ന Snapchat-ന്റെ ലക്ഷ്യവുമായി ഇത് യോജിക്കുന്നില്ല. പരസ്പര സമ്മതത്തോടെയല്ലാതെ ശരീരഭാഗം പ്രദർശിപ്പിക്കുന്ന ചിത്രങ്ങളുടെ നിർമ്മാണം, പങ്കിടൽ അല്ലെങ്കിൽ വിതരണം എന്നിവയുൾപ്പെടെ, ഞങ്ങളുടെ നയങ്ങളുടെ സാധ്യതയുള്ള ഒരു ലംഘനം ആരെങ്കിലും അനുഭവിക്കുകയോ അതിന് സാക്ഷ്യം വഹിക്കുകയോ ചെയ്യുന്നുവെങ്കിൽ, അത് ഉടനടി ഞങ്ങൾക്കും ഒരുപക്ഷേ പ്രാദേശിക അധികാരികൾക്കും റിപ്പോർട്ട് ചെയ്യാൻ ഞങ്ങൾ അവരെ പ്രോത്സാഹിപ്പിക്കുന്നു.

പുതിയ Snap ഗവേഷണം 

Snapchat മാത്രമല്ല, എല്ലാ പ്ലാറ്റ്‌ഫോമുകളിലും സേവനങ്ങളിലുമുള്ള ഞങ്ങളുടെ ഏറ്റവും പുതിയ ഗവേഷണം കാണിക്കുന്നത്, 18 മുതൽ 24 വരെ പ്രായമുള്ള 54% യുവാക്കൾക്കും ഈ വർഷം ആദ്യം ശരീരഭാഗം പ്രദർശിപ്പിക്കുന്ന ചിത്രങ്ങൾ കാണേണ്ടി വന്നതായും മൂന്നിലൊന്നിലധികം (35%) ആളുകളോട് ലൈംഗിക ഫോട്ടോകളോ വീഡിയോകളോ ഓൺലൈനിൽ പങ്കിടാൻ ആവശ്യപ്പെട്ടിരുന്നതായും ആണ്. തങ്ങൾക്ക് അനാവശ്യ ലൈംഗിക ചിത്രങ്ങൾ ലഭിച്ചതായി പകുതിയോളം പേർ (47%) പറഞ്ഞു, 16% പേർ അത്തരം ഉള്ളടക്കം പങ്കിട്ടതായി സമ്മതിച്ചു. അത്തരം ചിത്രങ്ങൾ യഥാർത്ഥത്തിൽ പങ്കിട്ടവർ അവരുടെ പെരുമാറ്റം ഏറ്റവും കുറച്ച്‌ മാത്രം റിപ്പോർട്ട് ചെയ്തിരിക്കാം, കാരണം ശരീരഭാഗം പ്രദർശിപ്പിക്കുന്ന ചിത്രങ്ങളും വീഡിയോകളും ലഭിച്ചവരുടെ എണ്ണം പങ്കിട്ടതായി റിപ്പോർട്ട് ചെയ്യപ്പെട്ടവയെക്കാൾ മൂന്നിരട്ടി കൂടുതലാണ്.

ഈ കണ്ടെത്തലുകൾ ഓസ്ട്രേലിയ, ഫ്രാൻസ്, ജർമ്മനി, ഇന്ത്യ, UK, U.S എന്നീ ആറ് രാജ്യങ്ങളിലെ ഞങ്ങളുടെ Snap ഡിജിറ്റൽ വെൽ ബീയിംഗ് ഗവേഷണത്തിന്റെ രണ്ടാം വർഷത്തിൽ നിന്നുള്ളതാണ്. തുടർച്ചയായ രണ്ടാം വർഷവും, കൗമാരക്കാർ (13-17 വയസ്സ്), ചെറുപ്പക്കാർ (18-24 വയസ്സ്), 13-നും 19-നും ഇടയിൽ പ്രായമുള്ള കൗമാരക്കാരുടെ മാതാപിതാക്കൾ എന്നിവരുമായി അവരുടെ ഓൺലൈൻ പ്രവർത്തനങ്ങളെക്കുറിച്ച് ഞങ്ങൾ സർവേ നടത്തി. 2023 ഏപ്രിൽ 28 മുതൽ മെയ് 23 വരെയായിരുന്നു സർവേ. ഞങ്ങൾ മൊത്തം 9,010 പേരെ പങ്കെടുപ്പിച്ചുകൊണ്ടാണ് വോട്ടെടുപ്പ് നടത്തിയത്, അവരുടെ പ്രതികരണങ്ങളാണ് ഏകദേശം ഫെബ്രുവരി മുതൽ ഏപ്രിൽ വരെയുള്ള ഓൺലൈൻ അനുഭവങ്ങൾക്ക് ആധാരം. ഫെബ്രുവരിയിലെ സുരക്ഷിത ഇന്റർനെറ്റ് ദിനം 2024-ല് എല്ലാ ആഗോള കണ്ടെത്തലുകളും ഞങ്ങൾ പ്രസിദ്ധീകരിക്കും, എന്നാൽ ഈ ഡാറ്റ ലോക ദയാ ദിനത്തിൽ പ്രിവൂ ചെയ്യുകയാണ്.

അവർ ആരുമായി പങ്കിട്ടു

കൗമാരക്കാരും യുവാക്കളും യഥാർത്ഥ ജീവിതത്തിൽ തങ്ങൾക്ക് പരിചയമുള്ള ആളുകളുമായി, ശരീരഭാഗം പ്രദർശിപ്പിക്കുന്നതോ ലൈംഗികതയെ സൂചിപ്പിക്കുന്നതോ ആയ ചിത്രങ്ങൾ പങ്കുവെച്ചതായി കണ്ടെത്തലുകൾ കാണിക്കുന്നു. പക്ഷേ, നമുക്കറിയാവുന്നതുപോലെ, ആ മെറ്റീരിയൽ ഉദ്ദേശിച്ച സ്വീകർത്താവിനപ്പുറത്തേക്ക് അതിവേഗം വ്യാപിക്കാൻ കഴിയും. ശരീരഭാഗം പ്രദർശിപ്പിക്കുന്ന ചിത്രങ്ങളിൽ ഉൾപ്പെട്ട, Z ജനറേഷനിൽ പ്രതികരണം അറിയിച്ച 42% ആളുകളിൽ (54% യുവാക്കളും 30% കൗമാരക്കാരും), ഏകദേശം മുക്കാൽ ഭാഗവും (73%) യഥാർത്ഥ ജീവിതത്തിൽ തങ്ങൾക്കറിയാവുന്ന ഒരാൾക്ക് ചിത്രങ്ങൾ അയച്ചതായി പറഞ്ഞു, അതേസമയം 44% പേർ ഓൺലൈനിൽ മാത്രം അറിയാവുന്ന ആർക്കെങ്കിലും ശരീരഭാഗം പ്രദർശിപ്പിക്കുന്ന ചിത്രങ്ങളോ വീഡിയോകളോ അയച്ചു. മൂന്നിലൊന്ന് സംഭവങ്ങളിലും (33%), യഥാർത്ഥത്തിൽ ഉദ്ദേശിച്ച സ്വീകർത്താവിനപ്പുറം മെറ്റീരിയൽ പങ്കിട്ടു. ഓൺലൈൻ കോൺടാക്റ്റുകളുമായി പങ്കിട്ടവരുടെ ഫലങ്ങൾ ചുവടെയുള്ള ഗ്രാഫ് വിശദീകരിക്കുന്നു. 

ആഘോഷിക്കുക, പങ്കിടരുത്

ഞങ്ങളുടെ പഠനത്തിൽ, ഓൺലൈനിൽ ശരീരഭാഗം പ്രദർശിപ്പിക്കുന്ന ചിത്രങ്ങൾ പങ്കിടാൻ ആവശ്യപ്പെട്ടിട്ടും അങ്ങനെ ചെയ്യാത്ത യുവാക്കളിൽ നിന്ന് കേൾക്കാൻ ഞങ്ങൾക്ക് പ്രത്യേക താൽപ്പര്യമുണ്ടായിരുന്നു, വിമർശനാത്മക ചിന്തയും പ്രതിഫലനവും ഉളവാക്കുമെന്ന പ്രതീക്ഷയിൽ. അവരുടെ കാരണങ്ങൾ പലതായിരുന്നു, രണ്ട് പ്രായക്കാരും പങ്കിടുന്നതിൽ പ്രാഥമികമായി അസ്വസ്ഥരാണെന്ന് പറഞ്ഞു. കൂടാതെ, കൗമാരപ്രായക്കാർ അവരുടെ മാതാപിതാക്കളോ പരിചരിക്കുന്നവരോ കണ്ടുപിടിക്കുമെന്ന കാര്യത്തിൽ കൂടുതൽ ആശങ്കാകുലരായിരുന്നു, കൂടാതെ 18-നും 24-നും ഇടയിൽ പ്രായമുള്ളവർ, കോളേജിൽ പ്രവേശിക്കുന്നതോ ജോലിയിൽ പ്രവേശിക്കുന്നതോ പോലുള്ള അവരുടെ ഭാവി സാധ്യതകളിൽ ഇത് സ്വാധീനിക്കുമെന്ന് കൂടുതൽ ആശങ്കപ്പെട്ടു. പങ്കിടാത്തതിന് പ്രതികരിച്ചവർ നൽകിയ പ്രമുഖ കാരണങ്ങളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ:

  • ഈ ചിത്രങ്ങൾ പങ്കിടുന്നതിൽ അസ്വസ്ഥത ഉള്ളവർ: ചെറുപ്പക്കാർ: 55%, കൗമാരക്കാർ: 56%

  • ചിത്രങ്ങൾ പരസ്യമാകുന്നതിൽ ആശങ്കയുള്ളവർ: ചെറുപ്പക്കാർ: 27%, കൗമാരക്കാർ: 25% 

  • ഇത് ഭാവി സാധ്യതകളെ ബാധിക്കുമെന്ന് ആശങ്കയുള്ളവർ (ഉദാ. കോളേജ് പ്രവേശനം, ജോലികൾ, ബന്ധങ്ങൾ): ചെറുപ്പക്കാർ: 23%, കൗമാരക്കാർ: 18% 

  • ചിത്രങ്ങൾ ഉദ്ദേശിച്ച സ്വീകർത്താവിന് അപ്പുറം പോകുമെന്ന് ആശങ്കയുള്ളവർ: ചെറുപ്പക്കാർ: 21%, കൗമാരക്കാർ: 20%

  • മാതാപിതാക്കൾ/രക്ഷാകർത്താക്കൾ കണ്ടുപിടിക്കുമെന്ന് ആശങ്കയുള്ളവർ: ചെറുപ്പക്കാർ: 12%, കൗമാരക്കാർ: 20%


Snapchat-ന്റെ ടൂളുകളും ഉറവിടങ്ങളും 

ഉപയോക്താക്കൾക്ക് കുറ്റവാളികളെ തടയാനും നിർദ്ദിഷ്‌ട Snap-കൾ (ഫോട്ടോകൾ അല്ലെങ്കിൽ വീഡിയോകൾ), അക്കൗണ്ടുകൾ എന്നിവ റിപ്പോർട്ടുചെയ്യാനും Snapchat-ന് ഇൻ-ആപ്പ് ടൂളുകൾ ഉണ്ട്. സ്നാപ്പ്ചാറ്റർമാർക്ക് ഒരു ഉള്ളടക്കം ഞങ്ങൾക്ക് റിപ്പോർട്ട് ചെയ്യുന്നതിന് അമർത്തിപ്പിടിക്കുകയോ ഞങ്ങളുടെ പിന്തുണാ സൈറ്റിൽ ഈ ഓൺലൈൻ ഫോം പൂരിപ്പിക്കുകയോ ചെയ്താൽ മതി. Snapchat അക്കൗണ്ട് ഉണ്ടോ എന്നത് ഗണ്യമാക്കാതെ തന്നെ ആർക്കും ഈ ഫോം സമർപ്പിക്കാവുന്നതാണ്. (Snapchat-ൽ റിപ്പോർട്ട് ചെയ്യുന്നത് എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെക്കുറിച്ച് ഇവിടെ കൂടുതലറിയുക.) 24/7 മണിക്കൂറും ലോകമെമ്പാടും പ്രവർത്തിക്കുന്ന Snap-ന്റെ ട്രസ്റ്റ് ആൻഡ് സേഫ്റ്റി ടീമുകൾ റിപ്പോർട്ടുകൾ അവലോകനം ചെയ്യുകയും നടപടിയെടുക്കുകയും ചെയ്യുന്നു. കുറ്റവാളിക്ക് മുന്നറിയിപ്പ് നൽകുക, അക്കൗണ്ട് സസ്‌പെൻഡ് ചെയ്യുക അല്ലെങ്കിൽ അക്കൗണ്ട് പൂർണ്ണമായും അവസാനിപ്പിക്കുക എന്നിവ നടപ്പിലാക്കിയേക്കാം. 

ഞങ്ങളുടെ ടൂളുകൾ പ്രയോജനപ്പെടുത്താനും അങ്ങനെ ചെയ്യുന്നത് മുഴു സമൂഹത്തിനും ഗുണം ചെയ്യുമെന്ന് അറിയാനും ഞങ്ങൾ എല്ലാവരോടും അഭ്യർത്ഥിക്കുന്നു. സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്ന ഘട്ടത്തിലേക്ക് എത്താതിരിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു — അതാണ് StopNCII-യുടെ ഭാഗമാകാൻ ഞങ്ങൾ ആഗ്രഹിച്ചതിന്റെ മറ്റൊരു കാരണം, പക്ഷേ റിപ്പോർട്ട് ചെയ്യുന്നത് ഒരു പ്രധാന ഉദ്ദേശ്യം നിറവേറ്റുന്നു. 

സെക്‌സ്‌റ്റിംഗ്, നഗ്‌നചിത്രങ്ങൾ പങ്കിടൽ എന്നിവയെക്കുറിച്ചുള്ള ഞങ്ങളുടെ പുതിയ സേഫ്റ്റി സ്നാപ്‌ഷോട്ട് എപ്പിസോഡ് പരിശോധിക്കാൻ ഞങ്ങൾ യുവാക്കളെയും എല്ലാ സ്നാപ്പ്ചാറ്റർമാരെയും പ്രോത്സാഹിപ്പിക്കുന്നു. ആപ്പിൽ "സേഫ്റ്റി സ്നാപ്‌ഷോട്ട്" എന്ന് തിരഞ്ഞാൽ മതി. വിവിധ ലൈംഗിക അപകടസാധ്യതകളെക്കുറിച്ച് ഞങ്ങൾ അടുത്തിടെ മൊത്തം നാല് പുതിയ എപ്പിസോഡുകൾ ചേർത്തു. 'കാണാനില്ലാത്തതും ചൂഷണം ചെയ്യപ്പെട്ടതുമായ കുട്ടികൾക്കായുള്ള U.S. ദേശീയ കേന്ദ്രം' എല്ലാം അവലോകനം ചെയ്യുകയും, അത് ഒരാളുടെ ഉദ്ദേശ്യത്തെ താൽക്കാലികമായി നിർത്തി ചോദ്യം ചെയ്യാനും വിമർശനാത്മകമായി ചിന്തിക്കാനും ഊന്നിപ്പറയുന്നു.

സർഗ്ഗവൈഭവത്തിനും ബന്ധങ്ങൾക്കും Snapchat-നെ സുരക്ഷിതവും ആരോഗ്യകരവും കൂടുതൽ രസകരവുമായ ഒരു അന്തരീക്ഷമാക്കി മാറ്റുന്നതിന്, ഞങ്ങളുടെ ഗവേഷണത്തിൽ നിന്നും ഞങ്ങളുടെ തുടർച്ചയായ ജോലിയെക്കുറിച്ചും കൂടുതൽ പങ്കിടാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. അതുവരെ, ലോക ദയാ ദിനാശംസകൾ, നവംബർ 13-ന് മാത്രമല്ല, വർഷം മുഴുവൻ ദയ കൈക്കൊള്ളാൻ നമുക്ക് ലക്ഷ്യമിടാം. 

- ജാക്വലിൻ ബ്യൂച്ചെറെ, Snap ഗ്ലോബൽ ഹെഡ് ഓഫ് പ്ലാറ്റ്ഫോം സേഫ്റ്റി

തിരികെ വാർത്തകളിലേക്ക്