Snap-ന്റെ സുരക്ഷാ ഉപദേശക ബോർഡറിൽ AI വിദഗ്ധർ ചേരുന്നു

ജൂലൈ 31, 2023

ഈ വര്‍ഷത്തിന്റെ തുടക്കത്തിൽ, പ്ലാറ്റ്‌ഫോം സുരക്ഷാ പ്രശ്‌നങ്ങളിൽ Snap-ന്റെ സൗണ്ട് ബോർഡായി പ്രവർത്തിക്കുന്ന 16 പ്രൊഫഷണലുകളും മൂന്ന് യുവ അഭിഭാഷകരും അടങ്ങുന്ന ഞങ്ങളുടെ സുരക്ഷാ ഉപദേശക ബോർഡിൽ (SAB) ചേരുന്നതിന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) -ലെ യോഗ്യതയുള്ള സ്പെഷ്യലിസ്റ്റുകളിൽ നിന്ന് അപേക്ഷ തേടുന്നതായി Snap പ്രഖ്യാപിച്ചു. രണ്ട് AI വിദഗ്ധർ ഞങ്ങളുടെ ബോർഡിൽ ചേരുകയും ഞങ്ങളുടെ പുതിയ SAB-യുടെ കഴിഞ്ഞ മാസത്തെ ആദ്യത്തെ നേരിട്ടുള്ള മീറ്റിംഗിൽ പങ്കെടുക്കുകയും ചെയ്‌തതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്.

Snap-ന്റെ SAB-യിലെ രണ്ട് AI-വിദഗ്ധ സീറ്റുകളിലേക്ക് വന്ന ഡസൻ കണക്കിന് അപേക്ഷകരിൽ നിന്ന് ഫിൻലൻഡ് ആസ്ഥാനമായുള്ള Saidot-ന്റെ CEO മീരി ഹാറ്റജയും U.S ആസ്ഥാനമായുള്ള അഭിഭാഷകനും Machine See, Machine Do-ന്റ്റെ രചയിതാവുമായ പാട്രിക് കെ.ലിൻ എന്നിവരെ തിരഞ്ഞെടുത്തു. മീരിയും പാട്രിക്കും അറിവിന്റെയും അനുഭവത്തിന്റെയും സമ്പത്തുമായി വന്ന്, AI-യുടെയും ഓൺലൈൻ സുരക്ഷയുടെയും ഇടയിലെ പ്രശ്‌നങ്ങളെക്കുറിച്ചുള്ള ഞങ്ങളുടെ ചിന്തയെ അറിയിക്കാൻ സഹായിക്കുന്നു. മീരിയുടെയും പാട്രിക്കിന്റെയും സ്വന്തം വാക്കുകളിൽ നിന്നുള്ള കുറച്ച് അഭിപ്രായങ്ങൾ ഇതാ:

മീരി: “ഈ ഗ്രൂപ്പിൽ ചേരുന്നതിലും Snap-ന്റ്റെ AI യാത്രയിൽ അവരുമായി സഹകരിക്കുന്നതിലും എനിക്കു സന്തോഷമുണ്ട്. AI സാങ്കേതികവിദ്യകൾ സോഷ്യൽ മീഡിയ കമ്പനികൾക്ക് അവരുടെ മൂല്യവും സേവനങ്ങളും മെച്ചപ്പെടുത്തുന്നതിനും പരിഷ്‌ക്കരിക്കുന്നതിനുമുള്ള പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്ന സുപ്രധാന കാലത്താണ് നമ്മൾ ജീവിക്കുന്നത്. അത്തരരമൊരു തോതിലുള്ള ഇംപാക്റ്റ് ഉള്ളതിനാൽ, ഈ പുതിയ AI അവസരങ്ങൾ ശ്രദ്ധയോടെ പര്യവേക്ഷണം ചെയ്യുന്നതിനും അതിന്റെ യുവ ഉപയോക്താക്കളുടെ ക്ഷേമത്തിന് മുൻഗണന നൽകുന്നതിനും അപകടസാധ്യതകളിൽ നിന്ന് അവരെ സംരക്ഷിക്കുന്നതിനുമുള്ള അവിശ്വസനീയമാംവിധം പ്രധാനപ്പെട്ട ഉത്തരവാദിത്തം Snap വഹിക്കുന്നു. സുരക്ഷിതവും ഉത്തരവാദിത്തമുള്ളതുമായ AI വിന്യാസങ്ങൾ ഉറപ്പാക്കാൻ സഹായിക്കുന്നതിന് മൾട്ടി ഡിസിപ്ലിനറി സുരക്ഷാ ഉപദേശക ബോർഡ് മുഖേന Snap-മായി സഹകരിക്കാനും, സോഷ്യൽ മീഡിയയിലും AI-യുടെ ഉത്തരവാദിത്തമുള്ള വ്യവസായ സമ്പ്രദായങ്ങൾ സൃഷ്ടിക്കുന്നതിന് സംഭാവന നൽകാനും കഴിയുന്നതില്‍ എനിക്ക് അഭിമാനമുണ്ട്."

പാട്രിക്: “സോഷ്യൽ മീഡിയയിൽ പുതിയ ഇടപെടലുകളും സവിശേഷതകളും അവതരിപ്പിക്കാൻ AI ആവേശകരമായ അവസരങ്ങൾ വാഗ്ദാനം ചെയ്യുന്നു. എന്നിരുന്നാലും, സാങ്കേതികവിദ്യയുടെ അപകടസാധ്യതകളെക്കുറിച്ച് ചിന്തിച്ചുകൊണ്ടുള്ള നിരന്തരമായ ചർച്ചകളില്ലാതെ AI യുടെ നേട്ടങ്ങൾ പൂർണ്ണമായി മനസ്സിലാക്കാൻ കഴിയില്ല. പ്രത്യേകിച്ചും കൗമാരക്കാർക്കും യുവാക്കൾക്കും സാങ്കേതികവിദ്യ ഉപയോഗിക്കാവുന്ന വഴികൾ വികസിപ്പിക്കുന്നതിന് വേണ്ടിയുള്ള സുരക്ഷിതമായ ഡിജിറ്റൽ ഇടം പരിഗണിക്കുമ്പോൾ, Snap അതിന്റെ അപകടസാധ്യതകൾ തിരിച്ചറിയുന്നത് കാണുന്നത് വാഗ്ദാനമാണ്. Snap-ന്റെ സുരക്ഷാ ഉപദേശക ബോർഡിലെ AI സ്പെഷ്യലിസ്റ്റ് എന്ന നിലയിൽ നടന്നുകൊണ്ടിരിക്കുന്ന ആ ശ്രമങ്ങൾക്ക് സംഭാവന നൽകാൻ ഞാൻ ആഗ്രഹിക്കുന്നു."

2022-ൽ, വ്യത്യസ്ത സ്ഥലങ്ങള്‍, വിഭാഗങ്ങൾ, സുരക്ഷയുമായി ബന്ധപ്പെട്ട റോളുകൾ എന്നിവയിൽ നിന്നുള്ള കൂടുതൽ വ്യത്യസ്തരായ വിദഗ്ദ്ധരെ ഉൾപ്പെടുത്തുന്നതിനായി ഞങ്ങളുടെ SAB വിപുലീകരിക്കുകയും പുനർനിർമ്മിക്കുകയും ചെയ്തു. ഈ പ്രധാനപ്പെട്ട ഘട്ടത്തിൽ - സർവപ്രധാന യുവ ശബ്ദത്തിന്റെ പ്രാതിനിധ്യം ഉറപ്പാക്കുന്നതിന്, ഞങ്ങൾ Snapchat പവർ-ഉപയോക്താക്കളായ ജനറേഷൻ Z-ലെ മൂന്ന് അംഗങ്ങളെയും തിരഞ്ഞെടുത്തു. My AI-യുടെ വരവ്, ഈ അതുല്യവും വളരുന്നു കൊണ്ടിരിക്കുന്നതുമായ മേഖലയിൽ വിദഗ്ധരെ ഉൾപ്പെടുത്തുന്നതിനായി ഞങ്ങളുടെ SAB കൂടുതൽ വിപുലീകരിക്കാൻ ഞങ്ങളെ പ്രേരിപ്പിച്ചു.

കഴിഞ്ഞ മാസം Snap-ന്റെ ആസ്ഥാനത്ത് നടന്ന ആദ്യ വ്യക്തിഗത മീറ്റിംഗിൽ അവർ പങ്കുവെച്ച ആഴത്തിലുള്ള ഉൾക്കാഴ്ചകൾക്കും കാഴ്ചപ്പാടുകൾക്കും മീരിക്കും പാട്രിക്കിനും ഞങ്ങളുടെ എല്ലാ SAB അംഗങ്ങൾക്കും ഞങ്ങൾ നന്ദി പറയുന്നു. പുതിയതും നിലവിലുള്ളതുമായ ഉൽപ്പന്ന സവിശേഷതകളും പ്രവർത്തനവും സങ്കീർണ്ണമായ ആഗോള നിയമനിർമ്മാണ, നിയന്ത്രണ പ്രശ്‌നങ്ങളും സുരക്ഷിതമായി തുടരുന്നതിനുള്ള പ്രധാന അവബോധം വളർത്തുന്നതിനും വിജ്ഞാനപ്രദമായ നിര്‍ദേശങ്ങൾക്കൊപ്പം സ്നാപ്പ്ചാറ്റർമാരിലും ഞങ്ങളുടെ ഏറ്റവും പ്രായം കുറഞ്ഞ ഉപയോക്താക്കളുടെ രക്ഷിതാക്കളിലും എത്തിച്ചേരുന്നതിനുള്ള ആശയങ്ങളും ഞങ്ങൾ ഒരുമിച്ച് ചർച്ച ചെയ്തു.

ഞങ്ങളുടെ SAB-യുമായി നിരവധി മാസങ്ങളും വരും വർഷങ്ങളിലും പ്രവർത്തിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു

- ജാക്വലിൻ ബ്യൂച്ചെറെ, Snap ഗ്ലോബൽ ഹെഡ് ഓഫ് പ്ലാറ്റ്ഫോം സേഫ്റ്റി

തിരികെ വാർത്തകളിലേക്ക്
1 Member until November 10, 2023