Privacy, Safety, and Policy Hub

Snapchat മോഡറേഷൻ, നിർവഹണം, അപ്പീലുകൾ

കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾ വിശദീകരണ പരമ്പര

അപ്ഡേറ്റ് ചെയ്തത്: മെയ് 2024

Snapchat-ൽ ഉടനീളം, ഞങ്ങളുടെ കമ്മ്യൂണിറ്റിയുടെ സ്വകാര്യതാ താൽപ്പര്യങ്ങൾ മാനിച്ചുകൊണ്ട് സുരക്ഷ മെച്ചപ്പെടുത്താൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. ഉപദ്രവങ്ങളെ ചെറുക്കുന്നതിന് ഞങ്ങൾ സമതുലിതമായ, അപകടസാധ്യത അടിസ്ഥാനമാക്കിയുള്ള സമീപനമാണ് സ്വീകരിക്കുന്നത് — സുതാര്യമായ ഉള്ളടക്ക മോഡറേഷൻ രീതികൾ, സ്ഥിരതയുള്ളതും തുല്യവുമായ നിർവ്വഹണം, ഞങ്ങളുടെ നയങ്ങൾ ന്യായമായി പ്രയോഗിക്കുന്നതിന് സ്വയം ഉത്തരവാദിത്തമുള്ളവരായിരിക്കുന്നതിന് വ്യക്തമായ ആശയവിനിമയം എന്നിവയെ സംയോജിപ്പിക്കുന്നു.


ഉള്ളടക്ക മോഡറേഷൻ


സുരക്ഷ മനസ്സിൽ കണ്ടാണ് ഞങ്ങൾ Snapchat രൂപകൽപ്പന ചെയ്തിരിക്കുന്നത്, ഉപദ്രവകരമായ ഉള്ളടക്കത്തിന്റെ വ്യാപനം തടയാൻ സഹായിക്കുന്നതാണ് ഈ രൂപകൽപ്പന. വെറുപ്പ്, തെറ്റായ വിവരങ്ങൾ അല്ലെങ്കിൽ അക്രമാസക്തമായ ഉള്ളടക്കം പ്രക്ഷേപണം ചെയ്യാൻ അവസരമുള്ള വിദഗ്‌ദ്ധരല്ലാത്ത പബ്ലിഷർമാർക്കോ വ്യക്തികൾക്കോ ഒരു തുറന്ന വാർത്താ ഫീഡ് Snapchat വാഗ്ദാനം ചെയ്യുന്നില്ല.

ഈ രൂപകൽപ്പന സുരക്ഷാസംവിധാനങ്ങൾക്ക് പുറമേ, ഞങ്ങളുടെ പൊതു ഉള്ളടക്ക മേഖലകളെ (സ്പോട്ട്‌ലൈറ്റ്, പൊതു സ്റ്റോറികൾ, മാപ്പുകൾ പോലുള്ളവ) മോഡറേറ്റ് ചെയ്യുന്നതിന് ഞങ്ങൾ ഓട്ടോമേറ്റഡ് ടൂളുകളുടെയും മാനുഷിക അവലോകനത്തിന്റെയും സംയോജനമാണ് ഉപയോഗിക്കുന്നത്, പൊതു പോസ്റ്റുകളിലെ അനുചിതമായ ഉള്ളടക്കം അവലോകനം ചെയ്യാൻ ഇതിൽ മെഷീൻ ലേണിംഗ് ടൂളുകളും യഥാർത്ഥ മനുഷ്യരുള്ള സമർപ്പിതമായ ടീമുകളും ഉൾപ്പെടുന്നു.

സ്‌പോട്ട്‌ലൈറ്റിൽ, ഉദാഹരണത്തിന്, വിശാലമായ Snapchat കമ്മ്യൂണിറ്റിയുമായി പങ്കിടുന്നതിന് സ്രഷ്‌ടാക്കൾക്ക് സർഗ്ഗാത്മകവും വിനോദപ്രദവുമായ വീഡിയോകൾ സമർപ്പിക്കാൻ കഴിയുന്നിടത്ത്, ഏതെങ്കിലും വിതരണം നടത്തുന്നതിന് മുമ്പ് എല്ലാ ഉള്ളടക്കവും നിർമ്മിത ബുദ്ധി ഉപയോഗിച്ച് സ്വയമേവ അവലോകനം ചെയ്യും. ഒരു ഉള്ളടക്കം കൂടുതൽ വ്യൂവർഷിപ്പ് നേടിക്കഴിഞ്ഞാൽ, അത് വലിയൊരു പ്രേക്ഷകരിലേക്ക് എത്താൻ അവസരം നൽകുന്നതിന് മുമ്പ് മനുഷ്യ മോഡറേറ്റർമാർ അത് അവലോകനം ചെയ്യും. സ്‌പോട്ട്‌ലൈറ്റിൽ ഉള്ളടക്കം മോഡറേറ്റ് ചെയ്യുന്നതിനുള്ള ഈ തട്ടുകളായുള്ള സമീപനം എല്ലാവർക്കും രസകരവും പോസിറ്റീവും സുരക്ഷിതവുമായ അനുഭവം പ്രോത്സാഹിപ്പിക്കുന്നതിന് പുറമേ, തെറ്റായ വിവരങ്ങൾ, വിദ്വേഷ സംഭാഷണം അല്ലെങ്കിൽ മറ്റ് ഉപദ്രവകരമായ ഉള്ളടക്കം എന്നിവ പ്രചരിപ്പിക്കുന്നതിനുള്ള സാധ്യത കുറയ്ക്കുന്നു.

അതുപോലെ തന്നെ, പബ്ലിഷർ സ്റ്റോറികൾ അല്ലെങ്കിൽ ഷോകൾ പോലെയുള്ള മീഡിയ കമ്പനികൾ നിർമ്മിച്ച എഡിറ്റോറിയൽ ഉള്ളടക്കം, തെറ്റായ വിവരങ്ങൾ, വിദ്വേഷ പ്രസംഗം, ഗൂഢാലോചന സിദ്ധാന്തങ്ങൾ, അക്രമം എന്നിവയും മറ്റ് നിരവധി ഉപദ്രവകരമായ ഉള്ളടക്കങ്ങളും പ്രചരിപ്പിക്കുന്നത് തടയുന്ന ഒരു കൂട്ടം ഉള്ളടക്ക മാർഗ്ഗനിർദ്ദേശങ്ങൾക്ക് വിധേയമാണ്, അത് ഈ പങ്കാളികളെ സുരക്ഷിതത്വത്തിനും സമഗ്രതയ്ക്കുമായി ഉയർന്ന നിലവാരത്തിൽ നിലനിർത്തുന്നു. കൂടാതെ, ഉപദ്രവകരമായ ഉള്ളടക്കം തിരിച്ചറിയാൻ സഹായിക്കുന്നതിന്, മറ്റ് പൊതുവായ അല്ലെങ്കിൽ ഉയർന്ന ദൃശ്യപരതയുള്ള മേഖലകളിൽ––സ്റ്റോറികൾ പോലെയുള്ളത്––ഞങ്ങൾ സന്നദ്ധപരമായ ഉപദ്രവം കണ്ടെത്തൽ സാങ്കേതികവിദ്യ ഉപയോഗിക്കുന്നു, കൂടാതെ, തിരയൽ ഫലങ്ങളിൽ ഉപദ്രവകരമായ ഉള്ളടക്കം (നിയമവിരുദ്ധമായ മയക്കുമരുന്ന് അല്ലെങ്കിൽ മറ്റ് നിയമവിരുദ്ധ ഉള്ളടക്കം പരസ്യപ്പെടുത്താൻ ശ്രമിക്കുന്ന അക്കൗണ്ടുകൾ പോലുള്ളവ) തടയാൻ സഹായിക്കുന്നതിന് ഞങ്ങൾ കീവേഡ് ഫിൽട്ടറിംഗ് ഉപയോഗിക്കുന്നു.

ഞങ്ങളുടെ എല്ലാ ഉൽപ്പന്ന മേഖലകളിലും, ഞങ്ങളുടെ കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങളുടെ സാധ്യമായ ലംഘനങ്ങൾക്ക് ഉപയോക്താക്കൾക്ക് അക്കൗണ്ടുകളും ഉള്ളടക്കവും റിപ്പോർട്ട് ചെയ്യാനാകും. റിപ്പോർട്ട് വിലയിരുത്താൻ പരിശീലനം ലഭിച്ച ഞങ്ങളുടെ ട്രസ്റ്റ് & സേഫ്റ്റി ടീമിന് നേരിട്ട് ഒരു രഹസ്യ റിപ്പോർട്ട് സമർപ്പിക്കുന്നത് ഞങ്ങൾ സ്നാപ്പ്ചാറ്റർമാർക്ക് എളുപ്പമാക്കുന്നു; ഞങ്ങളുടെ നയങ്ങൾക്കനുസരിച്ച് ഉചിതമായ നടപടി സ്വീകരിക്കുന്നു; സാധാരണയായി മണിക്കൂറുകൾക്കുള്ളിൽ ഫലം റിപ്പോർട്ടിംഗ് കക്ഷിയെ അറിയിക്കുന്നു. ഉപദ്രവകരമായ ഉള്ളടക്കമോ പെരുമാറ്റമോ റിപ്പോർട്ട് ചെയ്യുന്നതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്, ഞങ്ങളുടെ പിന്തുണാ സൈറ്റിലെ ഈ ഉറവിടം സന്ദർശിക്കുക. Snapchat-ൽ ഉപദ്രവകരമായ ഉള്ളടക്കം തിരിച്ചറിയുന്നതിനും നീക്കം ചെയ്യുന്നതിനും ആരോഗ്യവും സുരക്ഷയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങളെക്കുറിച്ചും നിങ്ങൾക്ക് ഇവിടെ കൂടുതലറിയാനാകും.

മറ്റുള്ളവരുടെ ഉള്ളടക്കത്തിനോ അക്കൗണ്ടുകൾക്കോ എതിരെ ആവർത്തിച്ചുള്ളതും അടിസ്ഥാനരഹിതവുമായ റിപ്പോർട്ട് ചെയ്യലുകൾ നടത്തുകയോ, ഞങ്ങളുടെ കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ അനുവദനീയമായ ഉള്ളടക്കമോ അക്കൗണ്ടുകളോ ആവർത്തിച്ച് റിപ്പോർട്ട് ചെയ്യുകയോ ചെയ്തുകൊണ്ട് Snap-ൻ്റെ റിപ്പോർട്ടിംഗ് സംവിധാനങ്ങൾ ദുരുപയോഗം ചെയ്യരുത്. ഈ പെരുമാറ്റത്തിൽ ഏർപ്പെട്ടിരിക്കുന്ന ഒന്നിലധികം റിപ്പോർട്ടുകൾ നിങ്ങൾ ഇവിടെ സമർപ്പിക്കുകയാണെങ്കിൽ, ഞങ്ങൾ ആദ്യം നിങ്ങൾക്ക് ഒരു മുന്നറിയിപ്പ് നൽകും. എന്നാൽ ഇത് തുടർന്നാൽ, നിങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകൾ 90 ദിവസത്തേക്ക് അവലോകനം ചെയ്യുന്നതിന് പരിഗണിക്കുന്നത് ഞങ്ങൾ ഒഴിവാക്കും.

Snap-ലെ നയം നടപ്പിലാക്കൽ

ഞങ്ങളുടെ നയങ്ങൾ സ്ഥിരവും ഉചിതവുമായ നിർവ്വഹണം പ്രോത്സാഹിപ്പിക്കുന്നത് Snap-ൽ ഞങ്ങൾക്ക് പ്രധാനമാണ്. ഇക്കാരണത്താൽ, കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങളുടെ ലംഘനങ്ങൾക്ക് ഉചിതമായ പിഴകൾ നിർണ്ണയിക്കുന്നതിനുള്ള ഘടകങ്ങളുടെ സംയോജനം ഞങ്ങൾ പരിഗണിക്കുന്നു. ഈ ഘടകങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് ഉപദ്രവത്തിന്റെ തീവ്രതയും സ്നാപ്പ്ചാറ്ററുടെ മുമ്പത്തെ ലംഘനങ്ങളുടെ പ്രസക്തമായ ചരിത്രവുമാണ്.

മറ്റ് തരത്തിലുള്ള ലംഘനങ്ങളിൽ നിന്ന് ഏറ്റവും ഗുരുതരമായ ഉപദ്രവങ്ങളെ വേർതിരിച്ചറിയാൻ ഞങ്ങൾ അപകടസാധ്യത അടിസ്ഥാനമാക്കിയുള്ള ഒരു സമീപനം പ്രയോഗിക്കുന്നു, അത് ഗൗരവത്തിന്റെ അതേ തലത്തിലേക്ക് ഉയർന്നേക്കില്ല. ഗുരുതരമായ ദ്രോഹങ്ങൾ നടപ്പിലാക്കുന്നതിനെക്കുറിച്ചും ആ വിഭാഗത്തിൽ പെടുന്ന ലംഘനങ്ങളുടെ തരത്തെക്കുറിച്ചും ഉള്ള വിവരങ്ങൾക്ക്, ഞങ്ങൾ ഈ ഉറവിടം വികസിപ്പിച്ചെടുത്തിട്ടുണ്ട്.

ഞങ്ങളുടെ കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിക്കുന്നതിനോ ഗുരുതരമായ ഉപദ്രവങ്ങൾ ഉണ്ടാക്കുന്നതിനോ ആണ് പ്രാഥമികമായി ഉപയോഗിക്കുന്നതെന്ന് ഞങ്ങൾ നിർണ്ണയിക്കുന്ന അക്കൗണ്ടുകൾ ഉടനടി പ്രവർത്തനരഹിതമാക്കും. ഗുരുതരമായ ഭീഷണിപ്പെടുത്തൽ അല്ലെങ്കിൽ ഉപദ്രവം, ആൾമാറാട്ടം, വഞ്ചന, തീവ്രവാദം അല്ലെങ്കിൽ ഭീകരപ്രവർത്തനം പ്രോത്സാഹിപ്പിക്കൽ, അല്ലെങ്കിൽ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ Snap ഉപയോഗിക്കുക എന്നിവയിൽ ഏർപ്പെട്ടിരിക്കുന്ന അക്കൗണ്ടുകൾ ഉദാഹരണങ്ങളിൽ ഉൾപ്പെടുന്നു.

ഞങ്ങളുടെ കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങളുടെ മറ്റെല്ലാ ലംഘനങ്ങൾക്കും, പൊതുവായി മൂന്ന് ഭാഗങ്ങളുള്ള ഒരു നിർവ്വഹണ പ്രക്രിയ സ്നാപ് പ്രയോജനത്തിൽ വരുത്തുന്നു:

  • ഘട്ടം ഒന്ന്: ലംഘിക്കുന്ന ഉള്ളടക്കം നീക്കം ചെയ്യുന്നു.

  • ഘട്ടം രണ്ട്: സ്നാപ്പ്ചാറ്റർമാർക്ക് ഞങ്ങളുടെ കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ചുവെന്നും അവരുടെ ഉള്ളടക്കം നീക്കംചെയ്‌തിട്ടുണ്ടെന്നും ആവർത്തിച്ചുള്ള ലംഘനങ്ങൾ അവരുടെ അക്കൗണ്ട് പ്രവർത്തനരഹിതമാക്കുന്നത് ഉൾപ്പെടെയുള്ള അധിക നടപടികൾ നടപ്പാക്കുന്നതിന് കാരണമാകുമെന്നും സൂചിപ്പിക്കുന്ന ഒരു അറിയിപ്പ് ലഭിക്കുന്നു.

  • ഘട്ടം മൂന്ന്: സ്നാപ്പ്ചാറ്റർമാരുടെ അക്കൗണ്ടിൽ ഞങ്ങളുടെ ടീം ഒരു സ്‌ട്രൈക്ക് രേഖപ്പെടുത്തുന്നു.

ഒരു സ്‌ട്രൈക്ക് ഒരു പ്രത്യേക സ്‌നാപ്പ്ചാറ്റർ നടത്തുന്ന ലംഘനങ്ങളുടെ റെക്കോർഡ് സൃഷ്‌ടിക്കുന്നു. എല്ലാ സ്‌ട്രൈക്കിനുമൊപ്പം സ്‌നാപ്പ്ചാറ്റർമാർക്കുള്ള ഒരു അറിയിപ്പ് ഉണ്ടാവും; ഒരു സ്‌നാപ്പ്ചാറ്റർക്ക് നിശ്ചയിക്കപ്പെട്ട കാലയളവിൽ വളരെയധികം സ്‌ട്രൈക്കുകൾ ലഭിച്ചാൽ, അവരുടെ അക്കൗണ്ട് പ്രവർത്തനരഹിതമാക്കും.

ഞങ്ങളുടെ കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിക്കുന്ന ഉപയോക്താക്കൾക്ക് മുന്നറിയിപ്പുകളും ബോധവത്കരണവും നൽകുന്ന തരത്തിൽ Snap അതിന്റെ നയങ്ങൾ സ്ഥിരമായി പ്രയോഗിക്കുന്നുവെന്ന് ഈ സ്ട്രൈക്ക് സംവിധാനം ഉറപ്പാക്കുന്നു. ഞങ്ങളുടെ മൂല്യങ്ങളും ദൗത്യവും പ്രതിഫലിപ്പിക്കുന്ന രീതിയിൽ എല്ലാവർക്കും Snapchat ഉപയോഗിക്കുന്നത് ആസ്വദിക്കാൻ കഴിയുമെന്ന് ഉറപ്പാക്കുക എന്നതാണ് ഞങ്ങളുടെ നയങ്ങളുടെ പ്രാഥമിക ലക്ഷ്യം; ആ ലക്ഷ്യത്തെ വലിയ തോതിൽ പിന്തുണയ്ക്കാൻ സഹായിക്കുന്നതിന് ഞങ്ങൾ ഈ നിർവ്വഹണ ചട്ടക്കൂട് വികസിപ്പിച്ചെടുത്തിട്ടുണ്ട്. 


നോട്ടീസും അപ്പീൽ നടപടികളും

സ്‌നാപ്പ്ചാറ്റർമാർക്ക് അവരുടെ അക്കൗണ്ടിൽ ഒരു നടപടി സ്വീകരിച്ചത് എന്തുകൊണ്ടാണെന്ന് വ്യക്തമായ ധാരണയുണ്ടെന്ന് ഉറപ്പാക്കാനും, നടപ്പാക്കലിന്റെ ഫലത്തിൽ അർത്ഥവത്തായ രീതിയിൽ തർക്കം ഉന്നയിക്കാനുള്ള അവസരം നൽകാനും, സ്‌നാപ്പ്ചാറ്റർമാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനൊപ്പം ഞങ്ങളുടെ കമ്മ്യൂണിറ്റിയുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന അറിയിപ്പും അപ്പീൽ പ്രക്രിയകളും ഞങ്ങൾ സ്ഥാപിച്ചിട്ടുണ്ട്.

ഒരു നിർവ്വഹണ നടപടി സ്വീകരിച്ചത് എന്തുകൊണ്ടാണെന്ന് നന്നായി മനസ്സിലാക്കാൻ, ഡിസ്കവർ, സ്പോട്ട്‌ലൈറ്റ് എന്നിവയിലേക്ക് പോസ്‌റ്റ് ചെയ്‌ത സ്‌നാപ്പുകൾ മോഡറേറ്റ് ചെയ്യാൻ ഒരു അക്കൗണ്ടിനെതിരെ പിഴ ചുമത്തണോ എന്ന് ഞങ്ങൾ വിലയിരുത്തുമ്പോൾ ഞങ്ങളുടെ കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങളും സേവന നിബന്ധനകളും ഞങ്ങൾ ബാധകമാക്കുകയും ഞങ്ങളുടെ കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾ, സേവന നിബന്ധനകൾ, ശുപാർശ യോഗ്യതയ്ക്കുള്ള ഉള്ളടക്ക മാർഗ്ഗനിർദ്ദേശങ്ങൾ എന്നിവ പ്രയോഗിക്കുകയും ചെയ്യും എന്നത് ശ്രദ്ധിക്കുക.

ഞങ്ങളുടെ അപ്പീൽ പ്രക്രിയകൾ എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾക്ക്, അക്കൗണ്ട് അപ്പീലുകളിലും ഉള്ളടക്ക അപ്പീലുകളിലും ഞങ്ങൾ പിന്തുണാ വകുപ്പുകൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്.

Snapchat ഒരു അക്കൗണ്ട് ലോക്കിന്റെ അപ്പീൽ അനുവദിക്കുമ്പോൾ, സ്നാപ്പ്ചാറ്റർമാരുടെ അക്കൗണ്ടിലേക്കുള്ള ആക്‌സസ് പുനഃസ്ഥാപിക്കപ്പെടും. അപ്പീൽ വിജയിച്ചാലും ഇല്ലെങ്കിലും, ഞങ്ങളുടെ തീരുമാനം അപ്പീൽ ചെയ്യുന്ന കക്ഷിയെ ഞങ്ങൾ സമയബന്ധിതമായി അറിയിക്കുന്നതാണ്.