ഞങ്ങൾ ശേഖരിക്കുന്ന വിവരങ്ങളുടെ മൂന്ന് അടിസ്ഥാന വിഭാഗങ്ങളുണ്ട്:
നിങ്ങൾ ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കുമ്പോൾ ഞങ്ങൾക്ക് ലഭിക്കുന്ന വിവരങ്ങൾ.
മൂന്നാം കക്ഷികളിൽ നിന്ന് ഞങ്ങൾക്ക് ലഭിക്കുന്ന വിവരങ്ങൾ.
ഈ വിഭാഗങ്ങളിൽ ഓരോന്നും സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ ഇവിടെ നൽകിയിരിക്കുന്നു.
നിങ്ങൾ നൽകുന്ന വിവരങ്ങൾ
നിങ്ങൾ ഞങ്ങളുടെ സേവനങ്ങളുമായി ഇടപെടുമ്പോൾ, നിങ്ങൾ ഞങ്ങൾക്ക് നൽകിയ വിവരങ്ങൾ ഞങ്ങൾ ശേഖരിക്കും. ഉദാഹരണത്തിന്, ഞങ്ങളുടെ സേവനങ്ങളിൽ പലതും നിങ്ങൾ ഒരു അക്കൗണ്ട് സജ്ജീകരിക്കണമെന്ന് ആവശ്യപ്പെടുന്നു, അതുകൊണ്ട് നിങ്ങളുടെ പേര്, ഉപയോക്തൃനാമം, പാസ്‌വേഡ്, ഇമെയിൽ വിലാസം, ഫോൺ നമ്പർ, ജനനത്തീയതി എന്നിവ പോലെയുള്ള നിങ്ങളെക്കുറിച്ചുള്ള ചില പ്രധാന വിശദാംശങ്ങൾ ഞങ്ങൾക്ക് ശേഖരിക്കേണ്ടതായി വന്നേക്കാം. ഞങ്ങളുടെ സേവനങ്ങളിൽ പൊതുവായി ദൃശ്യമാകുന്ന ഒരു പ്രൊഫൈൽ ചിത്രം അല്ലെങ്കിൽ Bitmoji അവതാർ പോലുള്ള ചില അധിക വിവരങ്ങൾ നൽകാനും ഞങ്ങൾ നിങ്ങളോട് ആവശ്യപ്പെട്ടേക്കാം. ഏറ്റവും പുതിയ ലൈറ്റ് വെയിറ്റ് ഷൂസ് പോലുള്ള എന്തെങ്കിലും വാങ്ങാൻ നിങ്ങൾ ഞങ്ങളുടെ വാണിജ്യ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുകയാണെങ്കിൽ, ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് നമ്പറും അനുബന്ധ അക്കൗണ്ട് വിവരങ്ങളും പോലുള്ള നിങ്ങളുടെ പേയ്‌മെന്റ് വിവരങ്ങൾ ഞങ്ങൾ ആവശ്യപ്പെട്ടേക്കാം.
തീർച്ചയായും, സ്‌നാപ്പുകളും ചാറ്റുകളും, My AI-യുമായുള്ള സംഭാഷണങ്ങൾ, സ്പോട്ട്ലൈറ്റ് സമർപ്പിക്കലുകൾ, പൊതു പ്രൊഫൈൽ വിവരങ്ങൾ, മെമ്മറീസ് തുടങ്ങിയവ പോലുള്ള ഞങ്ങളുടെ സേവനങ്ങളിലൂടെ നിങ്ങൾ അയയ്‌ക്കുന്ന ഏത് വിവരവും നിങ്ങൾ ഞങ്ങൾക്ക് നൽകും. നിങ്ങളുടെ സ്നാപ്പുകൾ, ചാറ്റുകൾ, മറ്റേതെങ്കിലും ഉള്ളടക്കം എന്നിവ കാണുന്ന ഉപയോക്താക്കൾക്ക് എല്ലായ്പ്പോഴും ആ ഉള്ളടക്കം സംരക്ഷിക്കാനോ അപ്ലിക്കേഷന് പുറത്ത് കോപ്പി ചെയ്യാനോ കഴിയുമെന്ന കാര്യം ഓർമ്മിക്കുക. അതുകൊണ്ട് ഇന്റർനെറ്റിന് വലിയ തോതിൽ ബാധകമാകുന്ന അതേ സാമാന്യബുദ്ധി ഞങ്ങളുടെ സേവനങ്ങൾക്കും ബാധകമാണ്: മറ്റാരെങ്കിലും സംരക്ഷിക്കാനോ പങ്കിടാനോ നിങ്ങൾ ആഗ്രഹിക്കാത്ത സന്ദേശങ്ങൾ അയയ്ക്കുകയോ ഉള്ളടക്കം പങ്കിടുകയോ ചെയ്യരുത്.
നിങ്ങൾ പിന്തുണയിൽ ബന്ധപ്പെടുമ്പോൾ അല്ലെങ്കിൽ മറ്റേതെങ്കിലും വിധത്തിൽ ഞങ്ങളുമായി ആശയവിനിമയം നടത്തുമ്പോൾ, നിങ്ങൾ സ്വയം നൽകുന്ന അല്ലെങ്കിൽ നിങ്ങളുടെ ചോദ്യം പരിഹരിക്കുന്നതിന് ആവശ്യമായ വിവരങ്ങൾ ഞങ്ങൾ ശേഖരിക്കും.
നിങ്ങൾ ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കുമ്പോൾ ഞങ്ങൾ കരസ്ഥമാക്കുന്ന വിവരങ്ങൾ
നിങ്ങൾ ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കുമ്പോൾ, നിങ്ങൾ ഉപയോഗിച്ച സേവനങ്ങളെക്കുറിച്ചും അവ എങ്ങനെ ഉപയോഗിച്ചു എന്നതിനെക്കുറിച്ചും ഞങ്ങൾ വിവരങ്ങൾ ശേഖരിക്കും. ഉദാഹരണത്തിന്, നിങ്ങൾ ഒരു പ്രത്യേക സ്റ്റോറി കണ്ടത്, സ്‌പോട്ട്‌ലൈറ്റിൽ പൂച്ചകളുടെ വീഡിയോകൾ കണ്ടത്, ഒരു നിശ്ചിത സമയത്തേക്ക് ഒരു നിർദ്ദിഷ്ട പരസ്യം കണ്ടത്, സ്‌നാപ്പ് മാപ്പ് പര്യവേക്ഷണം ചെയ്തത്, കുറച്ച് സ്‌നാപ്പുകൾ അയച്ചത് എന്നിവയൊക്കെ ഞങ്ങൾക്കറിയാം. നിങ്ങൾ ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കുമ്പോൾ ഞങ്ങൾ ശേഖരിക്കുന്ന വിവരങ്ങളുടെ പൂർണ്ണമായ വിശദീകരണം ഇവിടെ പറയുന്നു:
ഉപയോഗ വിവരം. ഞങ്ങളുടെ സേവനങ്ങളിലൂടെ നിങ്ങളുടെ പ്രവർത്തനത്തെക്കുറിച്ചുള്ള വിവരങ്ങൾ ഞങ്ങൾ ശേഖരിക്കും. ഉദാഹരണമായി, ഇനിപ്പറയുന്നവയെക്കുറിച്ചുള്ള വിവരങ്ങൾ ഞങ്ങൾ ശേഖരിച്ചേക്കാം:
ഏതൊക്കെ ഫിൽട്ടറുകളോ ലെൻസുകളോ ആണ് നിങ്ങൾ കാണുന്നത് അല്ലെങ്കിൽ സ്നാപ്പിലേക്ക് പ്രയോഗിക്കുന്നത്, നിങ്ങൾ കാണുന്ന സ്റ്റോറികൾ ഏതൊക്കെയാണ്, നിങ്ങൾ Spectacles ഉപയോഗിക്കുന്നുണ്ടോ, My AI-യുമായുള്ള നിങ്ങളുടെ ഇടപഴകലുകൾ അല്ലെങ്കിൽ ഏത് തിരയൽ അന്വേഷണങ്ങളാണ് സമർപ്പിക്കുന്നത് എന്നിങ്ങനെയുള്ള ഞങ്ങളുടെ സേവനങ്ങളുമായി നിങ്ങൾ എങ്ങനെയാണ് ഇടപഴകുന്നത് തുടങ്ങിയവ.
നിങ്ങൾ ആശയവിനിമയം നടത്തുന്ന മറ്റ് സ്നാപ്പ്‌ചാറ്റർമാരുടെ പേരുകളും നിങ്ങൾ ആശയവിനിമയം നടത്തുന്ന സമയവും തീയതിയും, നിങ്ങളുടെ സുഹൃത്തുക്കളുമായി നിങ്ങൾ കൈമാറുന്ന സന്ദേശങ്ങളുടെ എണ്ണം, നിങ്ങൾ ഏറ്റവുമധികം സന്ദേശങ്ങൾ കൈമാറുന്ന സുഹൃത്തുക്കൾ, സന്ദേശങ്ങളിലെ നിങ്ങളുടെ ഇടപെടലുകൾ (ഒരു സന്ദേശം നിങ്ങൾ തുറക്കുന്നത് അല്ലെങ്കിൽ നിങ്ങൾ ഒരു സ്ക്രീൻഷോട്ട് പകർത്തുന്നത് എപ്പോഴാണ് പോലുള്ളവ) തുടങ്ങിയവ.
ഉള്ളടക്ക വിവരങ്ങൾ. നിങ്ങൾ ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കുമ്പോൾ, നിങ്ങൾക്ക് ക്യാമറയുമായോ സർഗ്ഗാത്മക ഉപകരണങ്ങളുമായോ ഇടപഴകുകയും സ്റ്റോറികൾ, സ്‌നാപ്പുകൾ എന്നിവയും മറ്റും ഉൾപ്പെടെ വിവിധ തരം ഉള്ളടക്കങ്ങൾ സൃഷ്‌ടിക്കുകയും പങ്കിടുകയും ചെയ്യാം. ഞങ്ങളുടെ സേവനങ്ങളിൽ നിങ്ങൾ സൃഷ്‌ടിക്കുന്നതോ നൽകുന്നതോ ആയ ഉള്ളടക്കത്തെക്കുറിച്ചും ക്യാമറയുമായും സർഗ്ഗാത്മക ഉപകരണങ്ങളുമായുമുള്ള നിങ്ങളുടെ ഇടപഴകലിനെ കുറിച്ചുമുള്ള വിവരങ്ങൾ ഞങ്ങൾ ശേഖരിക്കുന്നു. ചില ഉള്ളടക്കത്തിന്, ചിത്രം, വീഡിയോ, ഓഡിയോ എന്നിവയുടെ ഉള്ളടക്കത്തെ അടിസ്ഥാനമാക്കിയുള്ള വിവരങ്ങൾ ഇതിൽ ഉൾപ്പെട്ടേക്കാം. ഉദാഹരണത്തിന്, നിങ്ങൾ ബാസ്‌ക്കറ്റ്‌ബോൾ കളിക്കുന്നതിന്റെ ഒരു സ്‌പോട്ട്‌ലൈറ്റ് സ്‌നാപ്പ് പോസ്റ്റ് ചെയ്യുകയാണെങ്കിൽ, ബാസ്‌ക്കറ്റ്‌ബോളിനെക്കുറിച്ചുള്ള മറ്റ് സ്‌പോട്ട്‌ലൈറ്റ് സ്‌നാപ്പുകൾ ഞങ്ങൾ നിങ്ങളെ കാണിച്ചേക്കാം. മെറ്റാഡാറ്റ ഉൾപ്പെടെയുള്ള ഉള്ളടക്കത്തെക്കുറിച്ചുള്ള മറ്റ് വിവരങ്ങളും ഞങ്ങൾ ശേഖരിച്ചേക്കാം - പോസ്‌റ്റ് ചെയ്‌ത തീയതിയും സമയവും ആരൊക്കെയാണ് കണ്ടത് എന്നതുപോലുള്ള ഉള്ളടക്കത്തെക്കുറിച്ചുള്ള വിവരങ്ങൾ.
ഉപകരണ വിവരങ്ങൾ. നിങ്ങൾ ഉപയോഗിക്കുന്ന ഉപകരണങ്ങളിൽ നിന്നും അതിനെക്കുറിച്ചുള്ള വിവരങ്ങളും ഞങ്ങൾ ശേഖരിക്കും. ഉദാഹരണത്തിന്, ഞങ്ങൾ ഇവ ശേഖരിച്ചേക്കാം:
ഹാർഡ് വെയർ മോഡൽ, ഓപ്പറേറ്റിംഗ് സിസ്റ്റം പതിപ്പ്, ഉപകരണത്തിന്റെ മെമ്മറി, പരസ്യ ഐഡന്റിഫയറുകൾ, യുണീക്ക് ആപ്ലിക്കേഷൻ ഐഡന്റിഫയറുകൾ, ഇൻസ്റ്റാൾ ചെയ്ത ആപ്ലിക്കേഷനുകൾ, അതുല്യമായ ഉപകരണ ഐഡന്റിഫയറുകൾ, ഉപകരണ ഉപയോഗ ഡാറ്റ, ബ്രൗസർ തരം, ഇൻസ്റ്റാൾ ചെയ്ത കീബോർഡുകൾ, ഭാഷ, ബാറ്ററി നില, സമയ മേഖല എന്നിവ പോലുള്ള നിങ്ങളുടെ ഹാർഡ് വെയറിനെയും സോഫ്റ്റ് വെയറിനെയും കുറിച്ചുള്ള വിവരങ്ങൾ;
ആക്‌സിലെറോമീറ്ററുകൾ, ജിറോസ്കോപ്പുകൾ, കോമ്പസുകൾ, മൈക്രോഫോണുകൾ പോലുള്ള ഉപകരണ സെൻസറുകളിൽ നിന്നുള്ള വിവരങ്ങളും ഹെഡ്‌ഫോണുകൾ കണക്റ്റ് ചെയ്തിട്ടുണ്ടോയെന്ന വിവരം; കൂടാതെ
മൊബൈൽ ഫോൺ നമ്പർ, സേവന ദാതാവ്, IP വിലാസം, സിഗ്നൽ ശേഷി പോലുള്ള നിങ്ങളുടെ വയർലെസ്, മൊബൈൽ നെറ്റ്‌വർക്ക് കണക്ഷനുകൾ സംബന്ധിച്ച വിവരങ്ങൾ.
ഉപകരണ ഫോൺബുക്ക്. ഞങ്ങളുടെ സേവനങ്ങളെല്ലാം സുഹൃത്തുക്കളുമായി ആശയവിനിമയം നടത്തുന്നതിനെക്കുറിച്ചായതിനാൽ, നിങ്ങളുടെ കോൺടാക്‌റ്റുകളും അനുബന്ധ വിവരങ്ങളും പോലുള്ള നിങ്ങളുടെ ഉപകരണത്തിന്റെ ഫോൺബുക്കിൽ നിന്ന് നിങ്ങളുടെ അനുമതിയോടെ ഞങ്ങൾ വിവരങ്ങൾ ശേഖരിച്ചേക്കാം.
ക്യാമറ, ഫോട്ടോകള്‍, ഓഡിയോ. ഞങ്ങളുടെ പല സേവനങ്ങളും നിങ്ങളുടെ ഉപകരണത്തിന്റെ ക്യാമറ, ഫോട്ടോകൾ, മൈക്രോഫോൺ എന്നിവയിൽ നിന്ന് ചിത്രങ്ങളും മറ്റ് വിവരങ്ങളും ശേഖരിക്കാൻ ആവശ്യപ്പെടുന്നു. ഉദാഹരണത്തിന്, ഞങ്ങൾക്ക് നിങ്ങളുടെ ക്യാമറയോ ഫോട്ടോകളോ ആക്സസ് ചെയ്യാൻ കഴിയുന്നില്ലെങ്കിൽ നിങ്ങൾക്ക് സ്നാപ്പുകൾ അയയ്ക്കാനോ ക്യാമറ റോളിൽ നിന്ന് ഫോട്ടോകൾ അപ്‌ലോഡ് ചെയ്യാനോ കഴിയില്ല.
ലൊക്കേഷൻ വിവരങ്ങൾ. നിങ്ങൾ ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കുമ്പോൾ നിങ്ങളുടെ ലൊക്കേഷനെക്കുറിച്ചുള്ള വിവരങ്ങൾ ഞങ്ങൾ ശേഖരിക്കും. നിങ്ങളുടെ അനുമതിയോടെ, GPS സിഗ്നലുകൾ പോലുള്ള രീതികൾ ഉൾപ്പെടുന്ന നിങ്ങളുടെ കൃത്യമായ ലൊക്കേഷനെക്കുറിച്ചുള്ള വിവരങ്ങളും ഞങ്ങൾ ശേഖരിച്ചേക്കാം.
കുക്കികളും/സാങ്കേതികവിദ്യകളും ശേഖരിക്കുന്ന വിവരങ്ങൾ. മിക്ക ഓൺലൈൻ സേവനങ്ങളെയും മൊബൈൽ ആപ്ലിക്കേഷനുകളെയും പോലെ, നിങ്ങളുടെ പ്രവർത്തനം, ബ്രൗസർ, ഉപകരണം എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നതിന് വെബ് ബീക്കണുകൾ, വെബ് സംഭരണം, സവിശേഷമായ പരസ്യ ഐഡന്റിഫയറുകൾ എന്നിവ പോലുള്ള കുക്കികളും മറ്റ് സാങ്കേതികവിദ്യകളും ഞങ്ങൾ ഉപയോഗിച്ചേക്കാം. പരസ്യം, വാണിജ്യ സവിശേഷതകൾ പോലുള്ള സേവനങ്ങൾ വഴി, ഞങ്ങളുടെ പങ്കാളികളിൽ ഒന്നു വഴി നിങ്ങൾ സംവദിക്കുമ്പോൾ വിവരങ്ങൾ ശേഖരിക്കുന്നതിന് ഞങ്ങൾ ഈ സാങ്കേതികവിദ്യകൾ ഉപയോഗിച്ചേക്കാം. ഉദാഹരണമായി, കൂടുതൽ പ്രസക്തമായ പരസ്യങ്ങൾ കാണിക്കുന്നതിന് ഞങ്ങൾ മറ്റ് വെബ്‌സൈറ്റുകളിൽ ശേഖരിച്ച വിവരങ്ങൾ ഉപയോഗിച്ചേക്കാം. മിക്ക വെബ് ബ്രൗസറുകളും ഡിഫോൾട്ടായി കുക്കികൾ സ്വീകരിക്കാൻ സജ്ജമാക്കിയിരിക്കുന്നു. നിങ്ങൾ തിരഞ്ഞെടുക്കുകയാണെങ്കിൽ, സാധാരണയായി നിങ്ങളുടെ ബ്രൗസറിലോ ഉപകരണത്തിലോ ഉള്ള ക്രമീകരണങ്ങളിലൂടെ ബ്രൗസർ കുക്കികൾ നീക്കംചെയ്യാനോ നിരസിക്കാനോ കഴിയും. എന്നിരുന്നാലും, കുക്കികൾ നീക്കംചെയ്യുകയോ നിരസിക്കുകയോ ചെയ്യുന്നത് ഞങ്ങളുടെ സേവനങ്ങളുടെ ലഭ്യതയെയും പ്രവർത്തനത്തെയും ബാധിക്കുമെന്ന കാര്യം ഓർമ്മിക്കുക. ഞങ്ങളും ഞങ്ങളുടെ പങ്കാളികളും ഞങ്ങളുടെ സേവനങ്ങളിലും നിങ്ങളുടെ തിരഞ്ഞെടുപ്പുകളിലും കുക്കികൾ ഉപയോഗിക്കുന്നത് എങ്ങനെയാണ് എന്നതിനെക്കുറിച്ച് കൂടുതൽ അറിയാൻ ഞങ്ങളുടെ കുക്കി നയം പരിശോധിക്കുക.
ലോഗ് വിവരങ്ങൾ. ഞങ്ങളുടെ ഇനിപ്പറയുന്നത് പോലുള്ള വെബ്സൈറ്റ് ഉപയോഗിക്കുമ്പോൾ ഞങ്ങൾ ലോഗ് വിവരങ്ങളും ശേഖരിക്കും:
ഞങ്ങളുടെ സേവനങ്ങൾ നിങ്ങൾ ഉപയോഗിക്കുന്ന രീതി സംബന്ധിച്ച വിശദാംശങ്ങൾ;
നിങ്ങളുടെ വെബ് ബ്രൗസർ തരവും ഭാഷയും പോലുള്ള ഉപകരണ വിവരങ്ങൾ.
നിങ്ങളുടെ ഉപകരണത്തെയോ ബ്രൗസറിനെയോ തനതായി തിരിച്ചറിഞ്ഞേക്കാവുന്ന കുക്കിക്കളുമായോ മറ്റ് സാങ്കേതികവിദ്യകളുമായോ ബന്ധപ്പെട്ട ഐഡന്റിഫയറുകൾ; കൂടാതെ
ഞങ്ങളുടെ വെബ്‌സൈറ്റിലേക്ക് നാവിഗേറ്റ് ചെയ്യുന്നതിന് മുമ്പോ ശേഷമോ സന്ദർശിച്ച പേജുകൾ.
നിങ്ങളുടെ അനുമതിയുള്ള മറ്റ് വിവരങ്ങൾ. ഞങ്ങളുടെ സേവനങ്ങളുമായി നിങ്ങൾ ഇടപഴകുമ്പോൾ, കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ ഞങ്ങൾ നിങ്ങളുടെ അനുമതി ചോദിക്കുന്ന സന്ദർഭങ്ങൾ ഉണ്ടായേക്കാം. ഉദാഹരണത്തിന്, നിങ്ങൾ ഞങ്ങളുടെ മെയ്ഡ് ഫോർ മി പാനലിൽപങ്കെടുക്കാനോ ചില ഡാറ്റ സെൻസിറ്റീവ് ആയി കണക്കാക്കുന്ന ഒരു അധികാരപരിധിയിൽ ജീവിക്കാനോ ആഗ്രഹിക്കുന്നുവെങ്കിൽ, ഞങ്ങൾ നിങ്ങളുടെ അനുമതി ചോദിക്കുകയും, ഞങ്ങൾ ശേഖരിക്കുന്നതിൽ സെൻസിറ്റീവ് ഡാറ്റ എന്തെങ്കിലും ഉണ്ടെങ്കിൽ അതെക്കുറിച്ച് നിങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്യും.
മൂന്നാം കക്ഷികളിൽ നിന്ന് ഞങ്ങൾ ശേഖരിക്കുന്ന വിവരങ്ങൾ
മറ്റ് ഉപയോക്താക്കൾ, ഞങ്ങളുടെ അഫിലിയേറ്റുകൾ, മൂന്നാം കക്ഷികൾ എന്നിവരിൽ നിന്ന് ഞങ്ങൾ നിങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചേക്കാം. ഏതാനും ഉദാഹരണങ്ങൾ ഇതാ:
നിങ്ങൾ മറ്റൊരു സേവനത്തിലേക്ക് (Bitmoji അല്ലെങ്കിൽ മൂന്നാം കക്ഷി ആപ്പ് പോലുള്ളത്) Snapchat അക്കൗണ്ട് ലിങ്ക് ചെയ്യുകയാണെങ്കിൽ, ആ സേവനം നിങ്ങൾ ഉപയോഗിക്കുന്ന രീതി പോലുള്ള വിവരങ്ങൾ ഇതര സേവനത്തിൽ നിന്നും ഞങ്ങൾക്ക് ലഭിച്ചേക്കാം.
പരസ്യദാതാക്കൾ, ആപ്പ് ഡെവലപ്പർമാർ, പ്രസാധകർ, മറ്റ് മൂന്നാം കക്ഷികൾ എന്നിവരിൽ നിന്ന് ഞങ്ങൾ വിവരങ്ങൾ നേടിയേക്കാം. പരസ്യങ്ങളുടെ പ്രകടനം ടാർഗെറ്റ് ചെയ്യാനോ അളക്കാനോ സഹായിക്കുന്നതിന് ഞങ്ങൾ മറ്റ് മാർഗ്ഗങ്ങൾക്കൊപ്പം ഈ വിവരങ്ങൾ ഉപയോഗിച്ചേക്കാം. ഞങ്ങളുടെ പിന്തുണാ കേന്ദ്രത്തിൽഇത്തരത്തിലുള്ള മൂന്നാം കക്ഷി ഡാറ്റയുടെ ഉപയോഗത്തെക്കുറിച്ച് നിങ്ങൾക്ക് കൂടുതൽ അറിയാനാവും.
മറ്റൊരു ഉപയോക്താവ് അവരുടെ കോൺടാക്റ്റ് പട്ടിക അപ്‌ലോഡ് ചെയ്യുകയാണെങ്കിൽ, നിങ്ങളെ സംബന്ധിച്ച് ശേഖരിച്ച മറ്റ് വിവരങ്ങളുമായി ആ ഉപയോക്താവിന്റെ കോൺടാക്റ്റ് ലിസ്റ്റിൽ നിന്നുള്ള വിവരങ്ങൾ ഞങ്ങൾ ഒന്നിച്ചാക്കിയേക്കാം.
നിങ്ങളുടെ കോൺടാക്റ്റ് വിവരങ്ങൾ ഞങ്ങൾക്ക് നൽകുകയാണെങ്കിൽ, ആ വിവരങ്ങളും മൂന്നാം കക്ഷികളിൽ നിന്ന് ലഭിച്ച വിവരങ്ങളും മറ്റ് സന്ദേശമയയ്‌ക്കൽ പ്ലാറ്റ്‌ഫോമുകളിൽ ഞങ്ങൾക്ക് നിങ്ങളുമായി ആശയവിനിമയം നടത്താൻ കഴിയുമോ എന്ന് നിർണ്ണയിക്കാനായി ഞങ്ങൾ ഉപയോഗിച്ചേക്കാം.
ഞങ്ങളുടെ സേവന നിബന്ധനകളും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങളും ലംഘിക്കാൻ സാധ്യതയുള്ളവരെ കുറിച്ച് വെബ്‌സൈറ്റ് പ്രസാധകർ, സോഷ്യൽ നെറ്റ്‌വർക്ക് ദാതാക്കൾ, നിയമപാലകർ എന്നിവരും മറ്റുള്ളവരും ഉൾപ്പെടെയുള്ള മൂന്നാം കക്ഷികളിൽ നിന്ന് ഞങ്ങൾക്ക് വിവരങ്ങൾ ലഭിച്ചേക്കാം.