ഞങ്ങൾ ശേഖരിക്കുന്ന വിവരങ്ങൾ എങ്ങനെ ഉപയോഗിക്കുന്നു എന്ന് ഈ വിഭാഗം വിശദീകരിക്കുന്നു. ഞങ്ങൾ നിർമ്മിക്കാനും മെച്ചപ്പെടുത്താനും കഠിനാധ്വാനം ചെയ്യുന്ന വ്യക്തിഗതമാക്കിയ ഉൽപ്പന്നങ്ങളും സേവനങ്ങളും നിങ്ങൾക്ക് നൽകുന്നതിനായും ഞങ്ങൾ ശേഖരിക്കുന്ന വിവരങ്ങൾ മറ്റ് കാര്യങ്ങൾക്കൊപ്പം ഉപയോഗിക്കുന്നു. താഴെ, ഞങ്ങൾ വിവരങ്ങൾ എങ്ങനെയാണ് ഉപയോഗിക്കുന്നതെന്ന് ഓരോന്നിലൂടെയും വിശദമായി പ്രതിപാദിക്കുന്നു. ഞങ്ങൾ എന്ത് ഉദ്ദേശ്യങ്ങൾക്കായാണ് ഒരു ഡാറ്റ ശേഖരിക്കുന്നതെന്നും അതിൻെറ മാപ്പിംഗ് കാണാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിലും, അതറിയാനായി ഒരു പട്ടികയുണ്ട് ഇവിടെ.
കാര്യങ്ങൾ മെച്ചപ്പെടുത്തുകയും പ്രവർത്തിപ്പിക്കുകയും ചെയ്യുക (അതായത്, ഞങ്ങളുടെ സേവനങ്ങൾ പ്രവർത്തിപ്പിക്കുക, വിതരണം ചെയ്യുക, പരിപാലിക്കുക)
ഞങ്ങളുടെ സേവനങ്ങൾ നടപ്പാക്കുന്നതിനും വിതരണം ചെയ്യുന്നതിനും പരിപാലിക്കുന്നതിനും ഞങ്ങൾ ശേഖരിക്കുന്ന വിവരങ്ങൾ ഉപയോഗിക്കുന്നു. ഉദാഹരണത്തിന്, നിങ്ങൾ ഒരു സുഹൃത്തിന് അയയ്‌ക്കാൻ ആഗ്രഹിക്കുന്ന ഒരു സ്‌നാപ്പ് ഡെലിവർ ചെയ്യുന്നതിലൂടെ അല്ലെങ്കിൽ സ്‌നാപ്പ് മാപ്പിൽ നിങ്ങളുടെ ലൊക്കേഷൻ പങ്കിടുകയാണെങ്കിൽ, നിങ്ങളുടെ സമീപസ്ഥലത്ത് നിങ്ങൾ ഇഷ്‌ടപ്പെട്ടേക്കാവുന്ന സ്ഥലങ്ങൾ, മാപ്പിൽ മറ്റുള്ളവരോ അല്ലെങ്കിൽ നിങ്ങളുടെ സുഹൃത്തുക്കളോ പോസ്റ്റ് ചെയ്‌ത ഉള്ളടക്കം എന്നിവ പോലുള്ള നിർദ്ദേശങ്ങൾ കാണിക്കാനായി അവർ അവരുടെ ലൊക്കേഷൻ നിങ്ങളുമായി പങ്കിടുന്നു. ഞങ്ങളുടെ ഉൽപ്പന്നങ്ങൾ കാലികമായി നിലനിർത്താൻ സഹായിക്കുന്നതിന് നിങ്ങളുടെ ചില വിവരങ്ങളും ഞങ്ങൾ ഉപയോഗിക്കുന്നു, ഉദാഹരണത്തിന് ഞങ്ങളുടെ സേവനങ്ങൾ ഏറ്റവും പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളുമായും ഉപകരണങ്ങളുമായും പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനായി.
നിങ്ങളുടെ അനുഭവം വ്യക്തിഗതമാക്കുകയും അതിൻെറ സന്ദർഭം നൽകുകയും ചെയ്യുക
ഞങ്ങൾ വ്യക്തിഗത സേവനങ്ങൾ Snapchatters-ന് വാഗ്ദാനം ചെയ്യുന്നു. ഞങ്ങൾ ഇത് ചെയ്യുന്ന ഒരു മാർഗ്ഗം നിങ്ങൾക്ക് പ്രസക്തമായ ഉള്ളടക്കം കാണിക്കുക എന്നതാണ് അല്ലെങ്കിൽ നിങ്ങൾ ഞങ്ങളുമായി പങ്കിടുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ നിങ്ങൾ അവ ആസ്വദിക്കുമെന്ന് ഞങ്ങൾ കരുതുന്നു. അങ്ങനെ ചെയ്യുന്നതിനായി, നിങ്ങളുടെ Snapchat അനുഭവത്തിലേക്ക് സന്ദർഭം ചേർക്കുന്നതിന് ഞങ്ങളുടെ സേവനങ്ങളുടെ വിവിധ ഭാഗങ്ങളിലായി നിങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഞങ്ങൾ ഉപയോഗിക്കുന്നു. ഉദാഹരണത്തിന്, ഉള്ളടക്കം, നിങ്ങളുടെ ലൊക്കേഷൻ അല്ലെങ്കിൽ ദിവസത്തിന്റെ സമയം എന്നിവയെ അടിസ്ഥാനമാക്കി ഞങ്ങൾ ലേബലുകൾ ഉപയോഗിച്ച് ഉള്ളടക്കം സ്വയമേവ ടാഗ് ചെയ്യുന്നു. ഫോട്ടോയിൽ ഒരു നായ ഉണ്ടെങ്കിൽ, അതിനെ "ഡോഗ്" എന്ന പദം ഉപയോഗിച്ച് മെമ്മറീസിൽ തിരയാൻ കഴിഞ്ഞേക്കാം, നിങ്ങൾ മെമ്മറി സൃഷ്‌ടിച്ച സ്ഥലത്തെ മാപ്പിൽ കാണിക്കുകയും നിങ്ങൾ നായ്ക്കളെയാണ് തിരയുന്നത് എന്ന് ഞങ്ങളെ അറിയിക്കുകയും ചെയ്‌താൽ ഞങ്ങൾക്ക് നായ്ക്കളുടെ രസകരമായ വീഡിയോകൾ പുറത്തുകൊണ്ടുവരാനാകും. അതുപോലെ സ്‌പോട്ട്‌ലൈറ്റ് പോലുള്ള ഞങ്ങളുടെ സേവനങ്ങളുടെ മറ്റ് ഭാഗങ്ങളിൽ നായകൾക്കായുള്ള ഭക്ഷണത്തിൻെറ പരസ്യങ്ങളും കാണിക്കാനാകും.
നിങ്ങൾ ഏറ്റവുമധികം സ്‌നാപ്പ് ചെയ്യുന്നവരെ അടിസ്ഥാനമാക്കി ഒരു സ്‌നാപ്പ് അയയ്‌ക്കാൻ സുഹൃത്തുക്കളെ നിർദ്ദേശിക്കുന്നതിനോ പുതിയ സുഹൃത്തിനെ ശുപാർശ ചെയ്യുന്നതിനോ കൂടി വ്യക്തിഗതമാക്കലിന് സഹായിക്കാനാകും. ഞങ്ങൾ Snap മാപ്പിൽ ശുപാർശ ചെയ്‌ത സ്ഥലങ്ങൾ കാണിക്കുകയോ, സ്റ്റിക്കറുകൾ സൃഷ്‌ടിക്കുകയോ, അല്ലെങ്കിൽ സുഹൃത്തുക്കളുമായി പങ്കിടുന്നതിന് AI ഉപയോഗിച്ച് സ്‌നാപ്പുകളും മറ്റ് ഉള്ളടക്കങ്ങളും സൃഷ്‌ടിക്കുകയോ, നിങ്ങളുടെ ഉള്ളടക്കത്തെയോ പ്രവർത്തനത്തെയോ അടിസ്ഥാനമാക്കി നിങ്ങളുടെ താൽപ്പര്യങ്ങൾ അനുമാനിക്കുന്നതിനും, അല്ലെങ്കിൽ പരസ്യങ്ങൾ ഉൾപ്പെടെ ഞങ്ങൾ നിങ്ങൾക്ക് കാണിക്കുന്ന ഉള്ളടക്കം ഇഷ്ടാനുസൃതമാക്കുക എന്നിവയെല്ലാം ചെയ്തേക്കാം.
ഉദാഹരണത്തിന്, നിങ്ങൾ സ്‌പോട്ട്‌ലൈറ്റിൽ ബാരിസ്റ്റയുടെ ഉള്ളടക്കം കാണുകയാണെങ്കിൽ, അല്ലെങ്കിൽ നിങ്ങളുടെ പ്രിയപ്പെട്ട എസ്‌പ്രസ്‌സോ മെഷീനെക്കുറിച്ച് My AI-യോട് സംസാരിക്കുകയോ നിങ്ങളുടെ മെമ്മറീസ്-ൽ കോഫി സംബന്ധിയായ ധാരാളം സ്‌നാപ്പുകൾ സംരക്ഷിക്കുകയോ ചെയ്‌താൽ, നിങ്ങൾ ഒരു പുതിയ നഗരം സന്ദർശിക്കുമ്പോൾ Snap മാപ്പിൽ ഞങ്ങൾ അവിടത്തെ കോഫി ഷോപ്പുകൾ ഹൈലൈറ്റ് ചെയ്‌തേക്കാം. അല്ലെങ്കിൽ നിങ്ങൾക്ക് രസകരമോ പ്രസക്തമോ ആയേക്കാവുന്ന കോഫി-യെക്കുറിച്ചുള്ള ഉള്ളടക്കങ്ങൾ കാണിച്ചേക്കാം. അല്ലെങ്കിൽ, നിങ്ങൾ നിരവധി സംഗീത വേദികളുമായി ഇടപഴകുകയാണെങ്കിൽ, നഗരത്തിൽ വരാനിരിക്കുന്ന ഷോകളുടെ പരസ്യങ്ങൾ കാണിക്കാൻ ഞങ്ങൾ അത് ഉപയോഗിച്ചേക്കാം. സ്‌പോട്ട്‌ലൈറ്റിൽ അല്ലെങ്കിൽ നിങ്ങളുടെ സുഹൃത്തുക്കൾക്കിടയിൽ ജനപ്രിയമായ ശുപാർശകളുള്ള സ്ഥലത്ത് നിങ്ങളുടെ സുഹൃത്തുക്കൾ സൃഷ്ടിക്കുന്നതോ ഇഷ്ടപ്പെടുന്നതോ ആസ്വദിക്കുന്നതോ ആയ ഉള്ളടക്കം നിങ്ങളെ കാണിക്കുന്നത് ഉൾപ്പെടെ, നിങ്ങളുടെ സുഹൃത്തുക്കൾ ചെയ്യുന്നതിനെ അടിസ്ഥാനമാക്കി നിങ്ങൾ സ്വന്തം അനുഭവം ക്രമീകരിക്കുന്നതും വ്യക്തിഗതമാക്കലിൽ ഉൾപ്പെടുന്നു.
നിങ്ങൾക്ക് കൂടുതൽ പ്രസക്തവും രസകരവുമായ ഉള്ളടക്കം തുടർച്ചയായി നൽകുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
ഉദാഹരണത്തിന്, നിങ്ങൾ ധാരാളം സ്‌പോർട്‌സ് ഉള്ളടക്കങ്ങൾ കാണുകയും എന്നാൽ, മുടി, മേക്കപ്പ് നുറുങ്ങുകൾ തുടങ്ങിയവ ഉപയോഗിച്ചുള്ള ഉള്ളടക്കം ഒഴിവാക്കുകയും ചെയ്യുന്നുവെങ്കിൽ, ഞങ്ങളുടെ അൽഗോരിതങ്ങൾ മേക്കപ്പ് ടിപ്സിനു പകരം സ്‌പോർട്‌സിന് മുൻഗണന നൽകുന്ന ശുപാർശകൾ നൽകും. സ്നാപ്പ്ചാറ്റർ മുൻഗണനകൾ ഞങ്ങൾ എങ്ങനെ മനസ്സിലാക്കുന്നു, ഉള്ളടക്കം റാങ്ക് ചെയ്യുകയും മോഡറേറ്റ് ചെയ്യുകയും ചെയ്യുന്നു എന്നതിനെക്കുറിച്ച് നിങ്ങൾക്ക് ഇവിടെ കൂടുതലറിയാനാകും.
ഞങ്ങളുടെ Snapchatters-ന്റെ സ്വകാര്യതയെക്കുറിച്ചുള്ള പ്രതീക്ഷകളുമായി വ്യക്തിഗതമാക്കലിന്റെ നേട്ടങ്ങൾ സന്തുലിതമാക്കുന്നത് നിർണായകമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഉദാഹരണത്തിന്, നിങ്ങൾ മെമ്മറീസ്-ൽ സംരക്ഷിക്കുന്ന സ്നാപ്പുകളെ അതിലെ ഉള്ളടക്കത്തെ അടിസ്ഥാനമാക്കി (ഉദാ. സ്നാപ്പിൽ ഒരു നായ ഉണ്ടായിരുന്നു) ഞങ്ങൾ സ്വയമേവ ടാഗ് ചെയ്‌തേക്കാം, തുടർന്ന് നിങ്ങളുടെ അനുഭവം വ്യക്തിപരമാക്കാനോ ശുപാർശകൾ നൽകാനോ പരസ്യങ്ങൾ കാണിക്കാനോ ആ ടാഗ് ഉപയോഗിച്ചേക്കാം (നായകൾ ഉള്ള സ്‌പോട്ട്‌ലൈറ്റ് സ്‌നാപ്പുകൾ നിങ്ങളെ കാണിക്കുന്നത് പോലെ). നിങ്ങളുടെ അനുഭവം വ്യക്തിഗതമാക്കുന്നതിനോ ശുപാർശകൾ നൽകുന്നതിനോ പരസ്യങ്ങൾ കാണിക്കുന്നതിനോ ആയി നിങ്ങൾ നിങ്ങളുടെ സുഹൃത്തുക്കൾക്ക് അയയ്ക്കുന്ന സ്വകാര്യ ഉള്ളടക്കവും ആശയവിനിമയങ്ങളും ഞങ്ങൾ ഉപയോഗിക്കുന്നില്ല.
പ്രസക്തമായ പരസ്യങ്ങൾ നൽകുക
ഞങ്ങൾ കാണിക്കുന്ന പരസ്യങ്ങളിലൂടെയാണ് ഞങ്ങൾ വ്യക്തിഗതമാക്കിയ സേവനം നൽകുന്ന മറ്റൊരു മാർഗം. പരസ്യങ്ങൾ വ്യക്തിഗതമാക്കുന്നതിനും ടാർഗെറ്റുചെയ്യുന്നതിനും അളക്കുന്നതിനും ഞങ്ങൾ ശേഖരിച്ച നിങ്ങളെക്കുറിച്ചുള്ള വിവരങ്ങളിൽ രേഖപ്പെടുത്തിയിട്ടുള്ള നിങ്ങളുടെ താൽപ്പര്യങ്ങളും മുൻഗണനകളും ഞങ്ങൾ ഉപയോഗിക്കുന്നു. പരസ്യങ്ങൾ പ്രസക്തമാകുമ്പോൾ അവ മികച്ചതാണെന്ന് ഞങ്ങൾ കരുതുന്നു. അതുകൊണ്ടാണ് ഞങ്ങൾ ശരിയായ പരസ്യങ്ങൾ തിരഞ്ഞെടുത്ത് ശരിയായ സമയത്ത് തന്നെ നിങ്ങളെ കാണിക്കാൻ ശ്രമിക്കുന്നത്. ഉദാഹരണത്തിന്, നിങ്ങൾ വീഡിയോ ഗെയിമുകൾക്കായുള്ള പരസ്യങ്ങളുമായി സംവദിച്ചിട്ടുണ്ടെങ്കിൽ, നിങ്ങൾക്ക് വീഡിയോ ഗെയിമുകൾ ഇഷ്ടമാണെന്നും സമാനമായ പരസ്യങ്ങൾ കാണിക്കുമെന്നും ഞങ്ങൾ അനുമാനിക്കും, എന്നാൽ നിങ്ങൾ കാണുന്ന പരസ്യങ്ങൾ അവ മാത്രമായിരിക്കില്ല. ഞങ്ങളുടെ ഉള്ളടക്ക തന്ത്രത്തിന് സമാനമായുളള വൈവിധ്യമാർന്ന പരസ്യങ്ങൾ നിങ്ങൾക്ക് ലഭിക്കുന്നുണ്ടെന്ന് ഞങ്ങൾ ഉറപ്പാക്കാൻ ശ്രമിക്കുന്നു. നിങ്ങൾക്ക് താൽപ്പര്യമുണ്ടാകാനിടയില്ലാത്ത പരസ്യങ്ങൾ കാണിക്കുന്നത് ഒഴിവാക്കാനായി ഞങ്ങൾ നിങ്ങളുടെ വിവരങ്ങളും ഉപയോഗിക്കുന്നു. ഉദാഹരണത്തിന്, നിങ്ങൾ മുമ്പ് ഒരു സിനിമയ്‌ക്കായി ടിക്കറ്റ് വാങ്ങിയിട്ടുണ്ടെന്ന് ഒരു ടിക്കറ്റിംഗ് സൈറ്റ് ഞങ്ങളോട് പറഞ്ഞാൽ - അതിന്റെ പരസ്യങ്ങൾ നിങ്ങളെ കാണിക്കുന്നത് ഞങ്ങൾക്ക് നിർത്താം. വ്യത്യസ്‌ത തരത്തിലുള്ള പരസ്യങ്ങളെക്കുറിച്ചും നിങ്ങൾക്ക് ഏതൊക്കെ പരസ്യങ്ങളാണ് ലഭിക്കുന്നതെന്നതിനെക്കുറിച്ചുള്ള നിങ്ങളുടെ തിരഞ്ഞെടുപ്പുകളെക്കുറിച്ചും നിങ്ങൾക്ക് ഇവിടെ നിന്നും പഠിക്കാം.
പരസ്യ ആവശ്യങ്ങൾക്കായി ഞങ്ങൾ നിങ്ങളുടെ വിവരങ്ങൾ എങ്ങനെ ശേഖരിക്കുകയും ഉപയോഗിക്കുകയും പങ്കിടുകയും ചെയ്യുന്നു എന്നതിനെക്കുറിച്ച് നിങ്ങൾക്ക് ഇവിടെ നിന്നും കൂടുതലറിയാനാകും.
കുക്കികളും മറ്റ് സാങ്കേതികവിദ്യകളും ശേഖരിച്ച വിവരങ്ങളെക്കുറിച്ചുള്ള ഒരു കുറിപ്പ്: ഞങ്ങളുടെ പങ്കാളികളിൽ ഒരാൾ മുഖേന ഞങ്ങൾ നൽകുന്ന സേവനങ്ങളുമായി നിങ്ങൾ ആശയവിനിമയം നടത്തുമ്പോൾ വിവരങ്ങൾ ശേഖരിക്കാൻ ഞങ്ങൾ ഈ സാങ്കേതികവിദ്യകൾ ഉപയോഗിച്ചേക്കാം. ഉദാഹരണത്തിന്, നിങ്ങൾക്ക് കൂടുതൽ പ്രസക്തമായ പരസ്യങ്ങൾ കാണിക്കാനായി ഒരു പരസ്യദാതാവിന്റെ വെബ്‌സൈറ്റിൽ ശേഖരിച്ച വിവരങ്ങൾ ഞങ്ങൾ ഉപയോഗിച്ചേക്കാം. മിക്ക വെബ് ബ്രൗസറുകളും ഡിഫോൾട്ട് ആയി കുക്കികൾ സ്വീകരിക്കാൻ സജ്ജമാക്കിയിരിക്കുന്നു. നിങ്ങൾ തിരഞ്ഞെടുക്കുകയാണെങ്കിൽ, സാധാരണയായി നിങ്ങളുടെ ബ്രൗസറിലോ ഉപകരണത്തിലോ ഉള്ള ക്രമീകരണങ്ങളിലൂടെ ബ്രൗസർ കുക്കികൾ നീക്കംചെയ്യാനോ നിരസിക്കാനോ കഴിയും. എന്നിരുന്നാലും, കുക്കികൾ നീക്കംചെയ്യുകയോ നിരസിക്കുകയോ ചെയ്യുന്നത് ഞങ്ങളുടെ സേവനങ്ങളുടെ ലഭ്യതയെയും പ്രവർത്തനത്തെയും ബാധിക്കുമെന്നത് ഓർമ്മിക്കുക. ഞങ്ങളും ഞങ്ങളുടെ പങ്കാളികളും ഞങ്ങളുടെ സേവനങ്ങളിലും നിങ്ങളുടെ തിരഞ്ഞെടുപ്പുകളിലും കുക്കികൾ എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെക്കുറിച്ച് കൂടുതലറിയാനായി, ദയവായി ഞങ്ങളുടെ കുക്കി നയം പരിശോധിക്കുക.
ഫീച്ചറുകളും അൽഗോരിതങ്ങളും മെഷീൻ ലേണിംഗ് മോഡലുകളും വികസിപ്പിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുക
ഫീച്ചറുകൾക്കും ഞങ്ങളുടെ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള വഴികൾക്കുമായി ഞങ്ങളുടെ ടീമുകൾ നിരന്തരം പുതിയ ആശയങ്ങൾ കൊണ്ടുവരുന്നു. ഇത് ചെയ്യുന്നതിന്, ഞങ്ങളുടെ ഫീച്ചറുകളും സേവനങ്ങളും പ്രവർത്തനക്ഷമമാക്കുന്ന അൽഗോരിതങ്ങളും മെഷീൻ ലേണിംഗ് മോഡലുകളും (പാറ്റേണുകൾ കണ്ടെത്തുന്നതിനോ പ്രവചനങ്ങൾ ഉണ്ടാക്കുന്നതിനോ വേണ്ടി ഗണ്യമായ അളവിലുള്ള ഡാറ്റയിലൂടെ സംയോജിപ്പിക്കുന്ന ഒരു അൽഗോരിതത്തിന്റെ ഒരു ആവിഷ്‌കാരം) ഞങ്ങൾ വികസിപ്പിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുന്നു, ഇതിൽ, ജനറേറ്റീവ് AI ഫീച്ചറുകൾ ഉൾപ്പെടെ (ജനറേറ്റീവ് മോഡലുകൾ ഉപയോഗിച്ച് ടെക്‌സ്‌റ്റോ ഇമേജുകളോ മറ്റ് മീഡിയയോ സൃഷ്‌ടിക്കാൻ കഴിവുള്ള കൃത്രിമ ബുദ്ധി. ജനറേറ്റീവ് AI മോഡലുകൾ അവരുടെ ഇൻപുട്ട് പരിശീലന ഡാറ്റയുടെ പാറ്റേണുകളും ഘടനയും പഠിക്കുകയും സമാന സ്വഭാവസവിശേഷതകളുള്ള പുതിയ ഡാറ്റ സൃഷ്ടിക്കുകയും ചെയ്യുന്നു). വ്യക്തിപരമാക്കൽ, പരസ്യം ചെയ്യൽ, സുരക്ഷയും സുരക്ഷിതത്വവും, നീതിയും ഉൾപ്പെടുത്തലും, ഓഗ്‌മെന്റഡ് റിയാലിറ്റി, ദുരുപയോഗം അല്ലെങ്കിൽ മറ്റ് സേവന വ്യവസ്ഥകളുടെ ലംഘനം തടയാൻ ഞങ്ങൾ അൽഗോരിതങ്ങളും മെഷീൻ ലേണിംഗ് മോഡലുകളും ഉപയോഗിക്കുന്നു. ഉദാഹരണത്തിന്, My AI-യിൽ നിന്നുള്ള പ്രതികരണങ്ങൾ മെച്ചപ്പെടുത്തുന്നതിന് Snapchatters My AI-യുമായി നടത്തുന്ന സംഭാഷണങ്ങൾ ഞങ്ങളുടെ അൽഗോരിതങ്ങളും മെഷീൻ ലേണിംഗ് മോഡലുകളും കണക്കിലെടുക്കുന്നു.
ഏത് തരത്തിലുള്ള മെച്ചപ്പെടുത്തലുകളാണ് ഞങ്ങൾ തുടർന്ന് വരുത്തേണ്ടതെന്ന് തീരുമാനിക്കാൻ നിങ്ങളുടെ വിവരങ്ങൾ ഞങ്ങളെ സഹായിക്കും, എന്നാൽ ഞങ്ങൾ എപ്പോഴും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ആളുകളുടെ സ്വകാര്യതയിലാണ് — കൂടാതെ ഞങ്ങളുടെ ഫീച്ചറുകളും മോഡലുകളും വികസിപ്പിക്കുന്നതിന് ആവശ്യമായതിനേക്കാൾ കൂടുതലായി നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ ഒന്നും തന്നെ ഉപയോഗിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല.
അനലിറ്റിക്സ്
ഞങ്ങളുടെ സേവനങ്ങൾ എങ്ങനെ നിർവചിക്കണം അല്ലെങ്കിൽ എങ്ങനെ മെച്ചപ്പെടുത്തണം എന്ന് മനസിലാക്കാനായി, ഞങ്ങളുടെ സവിശേഷതകൾക്ക് എത്രമാത്രം ട്രെൻഡും ഡിമാൻഡും ഉണ്ടെന്ന് ഞങ്ങൾ മനസ്സിലാക്കേണ്ടതുണ്ട്. ഉദാഹരണത്തിന്, ഒരു ഗ്രൂപ്പിന്റെ പരമാവധി വലുപ്പം പോലെ ഫീച്ചറിന്റെ ഭാഗങ്ങൾ മാറ്റണമോ എന്ന് തീരുമാനിക്കാൻ സഹായിക്കുന്നതിനായി ഗ്രൂപ്പ് ചാറ്റ് ഉപയോഗത്തെക്കുറിച്ചുള്ള മെറ്റാഡാറ്റയും ട്രെൻഡുകളും ഞങ്ങൾ നിരീക്ഷിക്കുന്നു. Snapchatters-ൽ നിന്നുള്ള ഡാറ്റ പഠിക്കുന്നത് ആളുകൾ സേവനങ്ങൾ ഉപയോഗിക്കുന്ന രീതികളിലെ ട്രെൻഡുകൾ കാണാൻ ഞങ്ങളെ സഹായിക്കും. ഇത് Snapchat ഒരു വലിയ തോതിൽ മെച്ചപ്പെടുത്താനായി ഞങ്ങളെ പ്രചോദിപ്പിക്കുന്നു. ട്രെൻഡുകളും ഉപയോഗവും തിരിച്ചറിയുന്നതിനും നിരീക്ഷിക്കുന്നതിനും വിശകലനം ചെയ്യുന്നതിനുമായി ഞങ്ങൾ അനലിറ്റിക്‌സ് നടത്തുന്നു. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ, ഡിമാൻഡ് മനസ്സിലാക്കാൻ ഞങ്ങളെ സഹായിക്കുന്നതിനായി, മറ്റ് കാര്യങ്ങൾങ്ങളോടൊപ്പം, ഞങ്ങളുടെ ഉപയോക്താക്കളെക്കുറിച്ചുള്ള വിവരങ്ങൾ ഞങ്ങൾ സൃഷ്ടിക്കുന്നതാണ്.
ഗവേഷണം
പൊതുവായ ഉപഭോക്തൃ താൽപ്പര്യങ്ങൾ, ട്രെൻഡുകൾ, ഞങ്ങളുടെ സേവനങ്ങൾ നിങ്ങളും ഞങ്ങളുടെ കമ്മ്യൂണിറ്റിയിലെ മറ്റുള്ളവരും എങ്ങനെ ഉപയോഗിക്കുന്നു എന്നിവ നന്നായി മനസ്സിലാക്കാനായി ഞങ്ങൾ ഗവേഷണം നടത്തുന്നു. ഈ വിവരങ്ങൾ, അനലിറ്റിക്‌സിനൊപ്പം (ഞങ്ങൾ മുകളിൽ വിവരിച്ചതുപോലെ), ഞങ്ങളുടെ കമ്മ്യൂണിറ്റിയെക്കുറിച്ചും ഞങ്ങളുടെ സേവനങ്ങൾ ഞങ്ങളുടെ കമ്മ്യൂണിറ്റിയിലുള്ളവരുടെ ജീവിതവുമായി എങ്ങനെ യോജിക്കുന്നുവെന്നതിനെക്കുറിച്ചും കൂടുതൽ മനസ്സിലാക്കാൻ ഞങ്ങളെ സഹായിക്കുന്നു. പുതിയ സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിനുള്ള ഗവേഷണത്തിലും വികസനത്തിലും ഞങ്ങൾ ഏർപ്പെടുന്നു (ഉദാ. പുതിയ മെഷീൻ ലേണിംഗ് മോഡലുകൾ അല്ലെങ്കിൽ Spectacles പോലുള്ള ഹാർഡ്‌വെയറുകൾ). ഞങ്ങളുടെ ഗവേഷണ ഫലങ്ങൾ ചിലപ്പോൾ Snapchat-ലെ ഫീച്ചറുകളിൽ ഉപയോഗിക്കാറുണ്ട്, അതുപോലെ ഉപഭോക്താവിൻെറ മൊത്തത്തിലുള്ള അഭിരുചികളും ട്രെൻഡുകളും ഉൾപ്പെടുത്തിക്കൊണ്ടുളള പേപ്പറുകളും ഞങ്ങൾ ചിലപ്പോൾ പ്രസിദ്ധീകരിക്കുന്നതാണ് (എന്നാൽ അതിൽ ഞങ്ങളുടെ യൂസർ ബേസിലുള്ള സംഗ്രഹിച്ച ഡാറ്റ മാത്രമേ ഉണ്ടാകൂ, നിങ്ങളെക്കുറിച്ചുള്ള സ്വകാര്യ വിവരങ്ങളൊന്നും അടങ്ങിയിരിക്കില്ല).
ഞങ്ങളുടെ സേവനങ്ങളുടെ സുരക്ഷയും സുരക്ഷിതത്വവും വർദ്ധിപ്പിക്കുക
ഞങ്ങളുടെ സേവനങ്ങളുടെ സുരക്ഷയും സുരക്ഷിതത്വവും വർദ്ധിപ്പിക്കുന്നതിനും സ്നാപ്പ്ചാറ്റർ ഐഡന്റിറ്റി സ്ഥിരീകരിക്കുന്നതിനും വഞ്ചനയോ മറ്റ് അനധികൃതമോ നിയമവിരുദ്ധമോ ആയ പ്രവർത്തനങ്ങൾ തടയുന്നതിനുമായി ഞങ്ങൾ നിങ്ങളുടെ വിവരങ്ങൾ ഉപയോഗിക്കുന്നു. ഉദാഹരണത്തിന്, നിങ്ങളുടെ അക്കൗണ്ട് പരിരക്ഷിക്കാൻ സഹായിക്കുന്നതിന് ഞങ്ങൾ രണ്ട്-ഘടക പ്രാമാണീകരണം നൽകുന്നു, സംശയാസ്പദമായ എന്തെങ്കിലും പ്രവർത്തനം ശ്രദ്ധയിൽപ്പെട്ടാൽ നിങ്ങൾക്ക് ഇമെയിലോ വാചക സന്ദേശങ്ങളോ അയയ്‌ക്കാൻ കഴിയുന്നതാണ്. വെബ്‌പേജ് ഹാനികരമാണോ എന്നറിയാൻ Snapchat-ൽ അയച്ച URL-കൾ ഞങ്ങൾ സ്‌കാൻ ചെയ്യുകയും അതിനെക്കുറിച്ച് നിങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്യും.
നിങ്ങളെ ബന്ധപ്പെടുന്നതിന്
ചിലപ്പോൾ പുതിയതോ നിലവിലുള്ളതോ ആയ ഫീച്ചറുകൾ പ്രോൽസാഹിപ്പിക്കുവാനായി ഞങ്ങൾ നിങ്ങളുമായി ബന്ധപ്പെടുന്നതാണ്. ഇതിൽ Snapchat, ഇമെയിൽ, SMS അല്ലെങ്കിൽ അനുവദനീയമായ മറ്റ് സന്ദേശമയയ്‌ക്കൽ പ്ലാറ്റ്‌ഫോമുകൾ വഴി Snapchatters-മായി ആശയവിനിമയങ്ങൾ നടത്തുന്നത് ഉൾപ്പെടുന്നു. ഉദാഹരണത്തിന്, നിങ്ങൾക്ക് താൽപ്പര്യമുണ്ടായേക്കാം എന്ന് ഞങ്ങൾ കരുതുന്ന ഞങ്ങളുടെ സേവനങ്ങളെയും പ്രമോഷണൽ ഓഫറുകളെയും കുറിച്ചുള്ള വിവരങ്ങൾ പങ്കിടാൻ ഞങ്ങൾ സ്നാപ്പ്ചാറ്റ് ആപ്പ്, ഇമെയിൽ, എസ്.എം.എസ് അല്ലെങ്കിൽ സന്ദേശമയയ്‌ക്കാനുള്ള മറ്റ് പ്ലാറ്റ്‌ഫോമുകൾ തുടങ്ങിയവ ഉപയോഗിച്ചേക്കാം.
മറ്റ് സമയങ്ങളിൽ, ഞങ്ങളുടെ ഉപയോക്താക്കൾ അവരുടെ അഭ്യർത്ഥന പ്രകാരം ഡെലിവർ ചെയ്യാൻ ആവശ്യപ്പെടുന്ന വിവരങ്ങൾ, അലേർട്ടുകൾ അല്ലെങ്കിൽ സന്ദേശങ്ങൾ അയയ്‌ക്കുന്നതിന് ഞങ്ങൾ നിങ്ങളുമായി ആശയവിനിമയം നടത്തേണ്ടതുണ്ട്. അക്കൗണ്ട് സ്റ്റാറ്റസ് അപ്‌ഡേറ്റുകൾ, സുരക്ഷാ അലേർട്ടുകൾ, ചാറ്റ് അല്ലെങ്കിൽ ഫ്രണ്ട്‌ഡിംഗ് റിമൈൻഡറുകൾ എന്നിവ നൽകുന്നതിന് Snapchat, ഇമെയിൽ, SMS അല്ലെങ്കിൽ മറ്റ് സന്ദേശമയയ്‌ക്കൽ പ്ലാറ്റ്‌ഫോമുകൾ വഴി ആശയവിനിമയങ്ങൾ അയയ്ക്കുന്നത് ഇതിൽ ഉൾപ്പെട്ടേക്കാം; Snapchatters അല്ലാത്തവർക്ക് ക്ഷണങ്ങളോ Snapchat ഉള്ളടക്കമോ അയയ്ക്കാനുള്ള ഞങ്ങളുടെ ഉപയോക്താവിന്റെ അഭ്യർത്ഥന നിറവേറ്റുന്നതും ഇതിൽ ഉൾപ്പെട്ടേക്കാം.
പിന്തുണ
നിങ്ങൾ സഹായം ആവശ്യപ്പെടുമ്പോൾ, കഴിയുന്നത്ര വേഗത്തിൽ നിങ്ങൾക്ക് പിന്തുണ ലഭിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഞങ്ങളുടെ സേവനങ്ങളിലെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് ആവശ്യമായ സഹായം നിങ്ങൾക്കും സ്നാപ്പ്ചാറ്റർ കമ്മ്യൂണിറ്റിക്കും ഞങ്ങളുടെ ബിസിനസ്സ് പങ്കാളികൾക്കും നൽകുന്നതിനും അവയോട് വേണ്ടവിധം പ്രതികരിക്കുന്നതിനും ഞങ്ങൾ ശേഖരിച്ച വിവരങ്ങൾ പലപ്പോഴും ഉപയോഗിക്കേണ്ടതുണ്ട്.
ഞങ്ങളുടെ നിബന്ധനകളും നയങ്ങളും നടപ്പാക്കൽ
ഞങ്ങളുടെ നിബന്ധനകളും നിയമവും നടപ്പിലാക്കാൻ ഞങ്ങൾ ശേഖരിക്കുന്ന വിവരങ്ങൾ ഉപയോഗിക്കുന്നു. ഞങ്ങളുടെ നിബന്ധനകൾ, നയങ്ങൾ അല്ലെങ്കിൽ നിയമം ലംഘിക്കുന്ന പെരുമാറ്റം നടപ്പിലാക്കുന്നതും അന്വേഷിക്കുന്നതും റിപ്പോർട്ടുചെയ്യുന്നതും നിയമപാലകരിൽ നിന്നുള്ള അഭ്യർത്ഥനകളോട് പ്രതികരിക്കുന്നതും നിയമപരമായ ആവശ്യകതകൾ പാലിക്കുന്നതും ഇതിൽ ഉൾപ്പെടുന്നു. ഉദാഹരണത്തിന്, ഞങ്ങളുടെ സേവനങ്ങളിൽ നിയമവിരുദ്ധമായ ഉള്ളടക്കം പോസ്റ്റുചെയ്യുമ്പോൾ, ഞങ്ങൾക്ക് ഞങ്ങളുടെ മറ്റ് നിബന്ധനകളും നയങ്ങളും നടപ്പിലാക്കേണ്ടതായി വന്നേക്കാം. ചില സന്ദർഭങ്ങളിൽ, നിയമ നിർവ്വഹണ അഭ്യർത്ഥനകളുമായി സഹകരിക്കാനും സുരക്ഷാ പ്രശ്നങ്ങൾ നിയമപാലകരിലേക്കും വ്യവസായ പങ്കാളികളിലേക്കും മറ്റുള്ളവരിലേക്കും ഉയർത്താനും അല്ലെങ്കിൽ ഞങ്ങളുടെ നിയമപരമായ ബാധ്യതകൾ പാലിക്കാനും ഞങ്ങൾ നിങ്ങളുടെ വിവരങ്ങൾ ഉപയോഗിക്കുകയോ പങ്കിടുകയോ ചെയ്‌തേക്കാം. കൂടുതൽ അറിയാനായി ഞങ്ങളുടെ സുതാര്യതാ റിപ്പോർട്ട് പരിശോധിക്കുക.