2024 തിരഞ്ഞെടുപ്പിനായുള്ള ആസൂത്രണം
23 ജനുവരി, 2024
Snap-ൽ, ആത്മപ്രകാശനത്തിൻ്റെ ഏറ്റവും ശക്തമായ രൂപങ്ങളിലൊന്നാണ് നാഗരിക ഇടപെടൽ എന്ന് ഞങ്ങൾ എപ്പോഴും വിശ്വസിക്കുന്നു. ആളുകളെ സ്വയം പ്രകടിപ്പിക്കാൻ സഹായിക്കുന്ന ഒരു പ്ലാറ്റ്ഫോം എന്ന നിലയി അവരുടെ പ്രാദേശിക തെരഞ്ഞെടുപ്പിൽ എവിടെ, എങ്ങനെ വോട്ടുചെയ്യാം എന്നതുൾപ്പെടെ, വാർത്തകളെയും ലോക സംഭവങ്ങളെയും കുറിച്ചുള്ള കൃത്യവും വിശ്വസനീയവുമായ വിവരങ്ങളിലേക്ക് പ്രവേശനം ലഭിക്കുന്നതിന് ഞങ്ങളുടെ കമ്മ്യൂണിറ്റിയെ സഹായിക്കുന്നതിന് ഞങ്ങൾ മുൻഗണന നൽകുന്നു. 2024-ൽ 50-ലധികം രാജ്യങ്ങൾ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നതിനാൽ, വരുന്ന തിരഞ്ഞെടുപ്പുകളുടെ പ്രസക്തമായ എല്ലാ സംഭവവികാസങ്ങളും നിരീക്ഷിക്കാനായി, തെറ്റായ വിവരങ്ങൾ, രാഷ്ട്രീയ പരസ്യങ്ങൾ, സൈബർ സുരക്ഷാ വിദഗ്ധർ എന്നിവയുൾപ്പെടുന്ന ഞങ്ങളുടെ ദീർഘകാല തിരഞ്ഞെടുപ്പ് സമഗ്ര ടീമിനെ ഞങ്ങൾ പുനഃസംഘടിപ്പിക്കുകയാണ്. അവരുടെ പ്രധാനപ്പെട്ട ജോലികൾ കൂടാതെ, ഈ വർഷത്തെ തിരഞ്ഞെടുപ്പിനുള്ള ഞങ്ങളുടെ പ്ലാൻ പങ്കിടാനും ഞങ്ങൾ ആഗ്രഹിക്കുന്നു.
തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് തടയാൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്
സ്‌നാപ്ചാറ്റ് ഞങ്ങളുടെ ആദ്യകാലം മുതൽ തന്നെ, മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിന്നും വളരെ വ്യത്യസ്തമായ രീതിയിൽ ഞങ്ങളുടെ സ്ഥാപകർ Snapchat രൂപകൽപ്പന ചെയ്‌തിരിക്കുന്നു. സ്‌നാപ്ചാറ്റ് അനന്തവും പരിശോധിക്കാത്തതുമായ ഉള്ളടക്കത്തിൻ്റെ ഒരു ഫീഡിലേക്ക് തുറക്കുന്നില്ല, മാത്രമല്ല ഇത് തത്സമയ സ്ട്രീം ചെയ്യാൻ ആളുകളെ അനുവദിക്കുന്നില്ല. തെറ്റായ വിവരങ്ങൾക്ക് അനുകൂലമായി ഞങ്ങൾ ഞങ്ങളുടെ അൽഗോരിതങ്ങൾ പ്രോഗ്രാം ചെയ്യുന്നില്ല, ഗ്രൂപ്പുകളെ ഞങ്ങൾ ശുപാർശ ചെയ്യുന്നില്ല. പകരം, ഒരു വലിയ പ്രേക്ഷകരിലേക്ക് ഉള്ളടക്കം വർദ്ധിപ്പിക്കുന്നതിന് മുമ്പ് ഞങ്ങൾ അതിൽ മാറ്റം വരുത്തുന്നു, കൂടാതെ യുഎസിലെ വാൾ സ്ട്രീറ്റ് ജേണൽ മുതൽ ഫ്രാൻസിലെ ലെ മോണ്ടെ വരെ ഇന്ത്യയിലെ ടൈംസ് നൗ വരെ ലോകമെമ്പാടുമുള്ള വിശ്വസ്ത മാധ്യമ പങ്കാളികളിൽ നിന്നുള്ള വാർത്തകൾ ഞങ്ങൾ ഫീച്ചർ ചെയ്യുന്നു.
എല്ലാ Snapchat അക്കൗണ്ടുകൾക്കും ഒരുപോലെ ബാധകമായ ഞങ്ങളുടെ കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾ, തെരഞ്ഞെടുപ്പിൻെറ സമഗ്രതയെ തകർക്കുന്ന ഉള്ളടക്കം ഉൾപ്പെടെ, തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതും ഡീപ്ഫേക്കുകൾ പോലെയുള്ള തെറ്റായ ഉദ്ദേശ്യത്തോടു കൂടിയുള്ള ഉള്ളടക്കം പ്രചരിപ്പിക്കുന്നതും എല്ലായ്പ്പോഴും നിരോധിച്ചിരിക്കുന്നു. സ്‌നാപ്‌ചാറ്ററുകൾക്ക് പൊതു ഉള്ളടക്കം കാണാൻ കഴിയുന്ന ആപ്പിൻെറ ഭാഗങ്ങളിൽ ഞങ്ങൾ വർദ്ധിപ്പിക്കുന്ന ഏതൊരു ഉള്ളടക്കത്തിനും ഞങ്ങൾ ഇതിലും ഉയർന്ന നിലവാരം നൽകുന്നു. സാങ്കേതികവിദ്യകൾ വികസിച്ചതിനനുസരിച്ച്, എല്ലാ ഉള്ളടക്ക ഫോർമാറ്റുകളും ഉൾക്കൊള്ളുന്നതിനായി ഞങ്ങൾ മനുഷ്യൻ സൃഷ്‌ടിച്ചതോ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സൃഷ്‌ടിച്ചതോ ആയ ഞങ്ങളുടെ എല്ലാ നയങ്ങളും പുതുക്കി. ഇത്തരത്തിലുള്ള ഉള്ളടക്കം ഞങ്ങൾ മുൻകൂട്ടി കണ്ടെത്തുകയോ ഞങ്ങൾക്ക് റിപ്പോർട്ട് ചെയ്യപ്പെടുകയോ ചെയ്‌താൽ, സ്നാപ്ചാറ്റിലോ മറ്റ് പ്ലാറ്റ്‌ഫോമുകളിലോ അവ പ്രചരിപ്പിക്കാനുള്ള അതിൻെറ സാധ്യത കുറയ്ക്കുന്നതിനായി ഞങ്ങൾ അത് ഉടനടി നീക്കം ചെയ്യുന്നതാണ്.
വർഷങ്ങളായി, ഞങ്ങളുടെ വ്യത്യസ്ത പ്ലാറ്റ്ഫോം ഡിസൈൻ തീരുമാനങ്ങൾ വ്യാജ വാർത്തകളും ഗൂഢാലോചന സിദ്ധാന്തങ്ങളും വ്യാപകമാകുന്ന സ്ഥലമായി മാറുന്നതിൽ നിന്ന് സ്നാപ്ചാറ്റിനെ സംരക്ഷിക്കാൻ ഞങ്ങളെ സഹായിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, 2022-ലെ യുഎസ് മിഡ്‌ടേം തിരഞ്ഞെടുപ്പ് സൈക്കിളിൽ, ആഗോളതലത്തിൽ 1,000-ത്തിലധികം തെറ്റായ വിവരങ്ങൾ നീക്കം ചെയ്യപ്പെട്ടു, ഞങ്ങളുടെ ടീമുകൾ സാധാരണയായി ഇത്തരം കാര്യങ്ങളിൽ ഒരു മണിക്കൂറിനുള്ളിൽ നടപടിയെടുക്കാറുണ്ട്. 2024 വരെ ഈ അളവ് പരമാവധി കുറയ്ക്കുന്നത് തുടരുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
രാഷ്ട്രീയ പരസ്യങ്ങൾക്കായുള്ള അധിക സുരക്ഷാ മാർഗങ്ങൾ
തിരഞ്ഞെടുപ്പിൽ അനാവശ്യമായി ഇടപെടലുകൾ നടത്തുന്നതും തെറ്റായ വിവരങ്ങൾ നൽകുന്നതുമായ രാഷ്ട്രീയ പരസ്യങ്ങളിൽ നിന്നും സംരക്ഷണം ലഭിക്കുന്നതിനായി ഞങ്ങൾ സവിശേഷമായ ഒരു സമീപനവും സ്വീകരിച്ചിട്ടുണ്ട്. എല്ലാ രാഷ്ട്രീയ പരസ്യങ്ങളിലും ഞങ്ങൾ മാനുഷിക അവലോകനം ഉപയോഗിക്കുകയും സുതാര്യതയ്ക്കും കൃത്യതയ്ക്കും വേണ്ടിയുള്ള ഞങ്ങളുടെ മാനദണ്ഡങ്ങൾ അവർ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഒരു സ്വതന്ത്ര, പക്ഷപാതപരമല്ലാത്ത വസ്തുത പരിശോധിക്കുന്ന സ്ഥാപനവുമായി ഒത്തുചേർന്നു പ്രവർത്തിക്കുകയും ചെയ്യുന്നു. വഞ്ചനാപരമായ ചിത്രങ്ങളോ ഉള്ളടക്കമോ സൃഷ്‌ടിക്കാനായി AI തെറ്റായ രീതിയിൽ ഉപയോഗിക്കുന്നുണ്ടോ എന്നു കണ്ടെത്തുന്നതിനായുള്ള സമഗ്രമായ ഒരു പരിശോധനയും ഞങ്ങളുടെ പരിശോധനാ പ്രക്രിയയിൽ ഉൾപ്പെടുന്നു.
പ്രവർത്തിപ്പിക്കുന്നതിന് അംഗീകാരം ലഭിക്കുന്നതിനായി, ഓരോ പരസ്യത്തിനും ആരാണ് പണം നൽകിയതെന്ന് വെളിപ്പെടുത്തണം, കൂടാതെ വിദേശ ഗവൺമെൻറുകളോ തിരഞ്ഞെടുപ്പ് നടക്കുന്ന രാജ്യത്തിന് പുറത്ത് സ്ഥിതി ചെയ്യുന്ന ഏതെങ്കിലും വ്യക്തികളോ സ്ഥാപനങ്ങളോ പരസ്യങ്ങൾക്ക് പണം നൽകുന്നതിനും ഞങ്ങൾ അനുവദിക്കുന്നതല്ല. ഒരു രാഷ്ട്രീയ പരസ്യ ലൈബ്രറി പ്രവർത്തിപ്പിക്കുന്നതിനും സൂക്ഷിക്കുന്നതിനും ഏതൊക്കെ രാഷ്ട്രീയ പരസ്യങ്ങൾക്കാണ് അംഗീകാരം ലഭിച്ചതെന്ന് പൊതുജനങ്ങൾ കാണേണ്ടത് അനിവാര്യമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.
ഉത്തരവാദിത്തവും കൃത്യവും സഹായകരവുമായ വാർത്തകൾക്കും വിവരങ്ങൾക്കുമുള്ള ഇടമായി സ്നാപ്ചാറ്റ് തുടരുന്നുവെന്ന് ഉറപ്പാക്കാൻ ഞങ്ങൾ ജാഗ്രതയോടെ തുടരുന്നതാണ്. ഞങ്ങളുടെ കമ്മ്യൂണിറ്റിയെ അവരുടെ പ്രാദേശിക തിരഞ്ഞെടുപ്പുകളിൽ പങ്കെടുക്കാനായി ശാക്തീകരിക്കുന്നത് തുടരാനും ഞങ്ങൾ ആഗ്രഹിക്കുന്നു, കൂടാതെ വരും മാസങ്ങളിൽ വോട്ട് രേഖപ്പെടുത്താൻ Snapchatters-നെ സഹായിക്കുന്നതിനുള്ള ഞങ്ങളുടെ പദ്ധതികളെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ ഞങ്ങൾ പങ്കിടുന്നതാണ്.