logoSnap Values
സുതാര്യതാ റിപ്പോർട്ട്
ജൂലൈ 1, 2024 - ഡിസംബർ 31, 2024

റിലീസ് ചെയ്ത തീയതി:

ജൂൺ 20, 2025

പുതുക്കിയത്:

മെയ് 19, 2026

Snap- ന്റെ സുരക്ഷാ ശ്രമങ്ങളെക്കുറിച്ചുള്ള ഉൾക്കാഴ്ചകൾ നൽകുന്നതിന് വർഷത്തിൽ രണ്ടു തവണ ഞങ്ങൾ സുതാര്യതാ റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നു. സുരക്ഷയോടും സുതാര്യതയോടുമുള്ള ഞങ്ങളുടെ പ്രതിബദ്ധതയുടെ ഭാഗമായി, ഞങ്ങളുടെ ഉള്ളടക്ക മോഡറേഷൻ, നിയമ നിർവ്വഹണ സമ്പ്രദായങ്ങൾ, Snapchat കമ്മ്യൂണിറ്റിയുടെ സുരക്ഷയും ക്ഷേമവും എന്നിവയെക്കുറിച്ച് അതീവ താല്പര്യമുള്ള നിരവധി പങ്കാളികൾക്ക് ഈ റിപ്പോർട്ടുകൾ കൂടുതൽ സമഗ്രവും, വിജ്ഞാനപ്രദവുമാക്കാൻ ഞങ്ങൾ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നു.

ഈ സുതാര്യതാ റിപ്പോർട്ടിൽ 2024-ന്റെ രണ്ടാം പകുതി (ജൂലൈ 1 - ഡിസംബർ 31) ഉൾക്കൊള്ളുന്നു. ഉപയോക്താക്കളുടെ റിപ്പോർട്ടുകളെ കുറിച്ചും Snap-ന്റെ മുൻകൂട്ടിയുള്ള കണ്ടെത്തലിനെക്കുറിച്ചും ഉള്ള ആഗോള ഡാറ്റ ഞങ്ങൾ പങ്കിടുന്നു; കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശ ലംഘനങ്ങളുടെ നിർദ്ദിഷ്ട വിഭാഗങ്ങളിൽ ഉടനീളം ഞങ്ങളുടെ സുരക്ഷാ ടീമുകൾ സ്വീകരിച്ച നടപടികൾ; നിയമപാലകരിൽ നിന്നും സർക്കാരുകളിൽ നിന്നുമുള്ള അഭ്യർത്ഥനകളോട് ഞങ്ങൾ എങ്ങനെയാണ് പ്രതികരിച്ചത്; പകർപ്പവകാശ, വ്യാപാരമുദ്ര ലംഘന അറിയിപ്പുകളോട് ഞങ്ങൾ എങ്ങനെയാണ് പ്രതികരിച്ചത് എന്നിവയും ഞങ്ങൾ പങ്കിടുന്നു. ലിങ്ക് ചെയ്ത പേജുകളുടെ ഒരു പരമ്പരയായി രാജ്യം തിരിച്ച് ഉൾക്കാഴ്ചകളും ഞങ്ങൾ നൽകുന്നു.

Snapchat-ലെ സുരക്ഷയ്ക്കും സ്വകാര്യതയ്ക്കുമായുള്ള അധിക ഉറവിടങ്ങൾ കണ്ടെത്താൻ, പേജിന്‍റെ ചുവടെയുള്ള ഞങ്ങളുടെ "എബൌട്ട് ട്രാൻസ്പാരൻസി റിപ്പോർട്ടിംഗ്" ("സുതാര്യത റിപ്പോർട്ടിംഗിനെ കുറിച്ച്") എന്ന ടാബ് കാണുക.

ഈ സുതാര്യതാ റിപ്പോർട്ടിന്റെ ഏറ്റവും പുതിയ പതിപ്പ് ഇംഗ്ലീഷ് പതിപ്പാണെന്ന് ദയവായി ശ്രദ്ധിക്കുക.

ഞങ്ങളുടെ കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾ നടപ്പിലാക്കാൻ വേണ്ടി ഞങ്ങളുടെ ട്രസ്റ്റ് ആൻഡ് സേഫ്റ്റി ടീമുകൾ എടുത്ത നടപടികളുടെ പൊതു അവലോകനം

ഞങ്ങളുടെ സുരക്ഷാ ടീമുകൾ ഞങ്ങളുടെ കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾ മുൻകൂട്ടിയും (ഓട്ടോമേറ്റഡ് ഡിറ്റക്ഷൻ ടൂളുകൾ ഉപയോഗിച്ച്) പ്രതികരണാത്മമായും (റിപ്പോർട്ടുകൾക്ക് മറുപടിയായി) നടപ്പാക്കുന്നു, ഈ റിപ്പോർട്ടിന്റെ തുടർന്നുള്ള ഭാഗങ്ങളിൽ ഇത് കൂടുതൽ വിശദീകരിക്കുന്നു. ഈ റിപ്പോർട്ടിംഗ് സൈക്കിളിൽ (H2 2024), ഞങ്ങളുടെ സുരക്ഷാ ടീമുകൾ ഇനിപ്പറയുന്ന എണ്ണം നിയമനടപടികൾ സ്വീകരിച്ചു:

മൊത്തം നടപടികൾ

നടപ്പിലാക്കിയ മൊത്തം അദ്വിതീയ അക്കൗണ്ടുകൾ

10,032,110

5,698,212

കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശ ലംഘനങ്ങളുടെ ഓരോ തരത്തെയും കുറിച്ചുള്ള ഒരു വിശകലനം താഴെ കൊടുക്കുന്നു, ലംഘനം ഞങ്ങൾ കണ്ടെത്തിയ സമയത്തിനും (മുൻകൂട്ടിയോ അതോ റിപ്പോർട്ട് ലഭിച്ചപ്പോഴോ) പ്രസക്തമായ ഉള്ളടക്കത്തിലോ അക്കൗണ്ടിലോ അന്തിമ നടപടി സ്വീകരിച്ച സമയത്തിനും ഇടയിലുള്ള ശരാശരി ടേൺഅറൗണ്ട് സമയം ഇതിൽ ഉൾപ്പെടുന്നു:

നയ കാരണം

മൊത്തം നടപടികൾ

നടപ്പിലാക്കിയ മൊത്തം അദ്വിതീയ അക്കൗണ്ടുകൾ

കണ്ടെത്തുന്നതു മുതൽ അവസാന പ്രവർത്തനം പൂർത്തീകരിക്കുന്നതുവരെ എടുക്കുന്ന ശരാശരി സമയം (മിനിറ്റുകളിൽ)

ലൈംഗികപരമായ ഉള്ളടക്കം

3,860,331

2,099,512

2

കുട്ടികൾക്കു മേലുള്ള ലൈംഗിക ചൂഷണം

961,359

577,682

23

ഉപദ്രവിക്കലും ഭീഷണിപ്പെടുത്തലും

2,716,966

2,019,439

7

ഭീഷണിപ്പെടുത്തലും അതിക്രമവും

199,920

156,578

8

സ്വയം ഉപദ്രവിക്കലും ആത്മഹത്യയും

15,910

14,445

10

തെറ്റായ വിവരങ്ങൾ

6,539

6,176

1

ആൾമാറാട്ടം

8,798

8,575

2

സ്പാം

357,999

248,090

1

മയക്കുമരുന്നുകൾ

1,113,629

718,952

6

ആയുധങ്ങൾ

211,860

136,953

1

മറ്റ് നിയന്ത്രിത സാധനങ്ങൾ

247,535

177,643

8

വിദ്വേഷ സംഭാഷണം

324,478

272,025

27

ഭീകരവാദവും അക്രമാസക്തമായ തീവ്രവാദവും

6,786

4,010

5

റിപ്പോർട്ടിംഗ് കാലയളവിൽ, 0.01 ശതമാനം ലംഘന കാഴ്ചാ നിരക്ക് (VVR) ഞങ്ങൾ കണ്ടു, അതായത് Snapchat-ലെ ഓരോ 10,000 സ്നാപ്പ് , സ്റ്റോറി കാഴ്ചകളിൽ, ഒരെണ്ണത്തിൽ ഞങ്ങളുടെ കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിക്കുന്ന ഉള്ളടക്കം ഉൾക്കൊള്ളുന്നു.

ഞങ്ങളുടെ ട്രസ്റ്റ്, സുരക്ഷാ ടീമുകൾക്ക് റിപ്പോർട്ട് ചെയ്ത കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശ ലംഘനങ്ങൾ

2024 ജൂലൈ 1 മുതൽ ഡിസംബർ 31 വരെയുള്ള കാലയളവിൽ, ഞങ്ങളുടെ കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ചതിനെക്കുറിച്ച് ആപ്പില്‍ ലഭിച്ച റിപ്പോർട്ടുകളെ തുടർന്ന്, Snap-ൻെറ സേഫ്റ്റി ടീമുകൾ ആഗോളതലത്തിൽ 6,346,508 എൻഫോഴ്‌സ്‌മെന്റ് നടപടികൾ സ്വീകരിച്ചു. ഇതിൽ 4,075,838 അദ്വിതീയ അക്കൗണ്ടുകൾക്കെതിരായ നടപടികളും ഉൾപ്പെടുന്നു. ആ റിപ്പോർട്ടുകൾക്ക് മറുപടിയായി എൻഫോഴ്സ്മെന്റ് നടപടി സ്വീകരിക്കുന്നതിന് വേണ്ടി ഞങ്ങളുടെ സേഫ്റ്റി ടീമുകൾ എടുത്ത ശരാശരി സമയം ~6 മിനിറ്റായിരുന്നു. ഓരോ റിപ്പോർട്ടിംഗ് വിഭാഗത്തിനുമായി വിശദാംശങ്ങൾ താഴെ കൊടുത്തിരിക്കുന്നു.

മൊത്തം ഉള്ളടക്ക റിപ്പോർട്ടുകളും അക്കൗണ്ട് റിപ്പോർട്ടുകളും

മൊത്തം നടപടികൾ

നടപ്പിലാക്കിയ മൊത്തം അദ്വിതീയ അക്കൗണ്ടുകൾ

19,379,848

6,346,508

4,075,838

നയ കാരണം

ഉള്ളടക്ക റിപ്പോർട്ടുകളും അക്കൗണ്ട് റിപ്പോർട്ടുകളും

മൊത്തം നടപടികൾ

Snap നടപ്പിലാക്കിയ മൊത്തം റിപ്പോർട്ടുകളുടെ %

നടപ്പിലാക്കിയ മൊത്തം അദ്വിതീയ അക്കൗണ്ടുകൾ

കണ്ടെത്തുന്നതു മുതൽ അവസാന പ്രവർത്തനം പൂർത്തീകരിക്കുന്നതുവരെ എടുക്കുന്ന ശരാശരി സമയം (മിനിറ്റുകളിൽ)

ലൈംഗികപരമായ ഉള്ളടക്കം

5,251,375

2,042,044

32.20%

1,387,749

4

കുട്ടികൾക്കു മേലുള്ള ലൈംഗിക ചൂഷണം

1,224,502

469,389

7.40%

393,384

133

ഉപദ്രവിക്കലും ഭീഷണിപ്പെടുത്തലും

6,377,555

2,702,024

42.60%

2,009,573

7

ഭീഷണിപ്പെടുത്തലും അതിക്രമവും

1,000,713

156,295

2.50%

129,077

8

സ്വയം ഉപദ്രവിക്കലും ആത്മഹത്യയും

307,660

15,149

0.20%

13,885

10

തെറ്റായ വിവരങ്ങൾ

536,886

6,454

0.10%

6,095

1

ആൾമാറാട്ടം

678,717

8,790

0.10%

8,569

2

സ്പാം

1,770,216

180,849

2.80%

140,267

1

മയക്കുമരുന്നുകൾ

418,431

244,451

3.90%

159,452

23

ആയുധങ്ങൾ

240,767

6,473

0.10%

5,252

1

മറ്റ് നിയന്ത്രിത സാധനങ്ങൾ

606,882

199,255

3.10%

143,560

8

വിദ്വേഷ സംഭാഷണം

768,705

314,134

4.90%

263,923

27

ഭീകരവാദവും അക്രമാസക്തമായ തീവ്രവാദവും

197,439

1,201

<0.1%

1,093

4

മുൻ റിപ്പോർട്ടിംഗ് കാലയളവുമായി താരതമ്യപ്പെടുത്തുമ്പോൾ, എല്ലാ പോളിസി വിഭാഗങ്ങളിലും ഉടനീളം ശരാശരി ടേൺഅറൗണ്ട് സമയം ഞങ്ങൾ 90% കുറച്ചു. ഞങ്ങളുടെ അവലോകന ശേഷി വിപുലീകരിക്കുന്നതിനും നാശനഷ്ടത്തിന്റെ തീവ്രതയെ അടിസ്ഥാനമാക്കി റിപ്പോർട്ടുകളുടെ മുൻഗണന മെച്ചപ്പെടുത്തുന്നതിനും ഉള്ള ഞങ്ങളുടെ സംയോജിത ശ്രമത്തിന്റെ ഫലമായാണ് ഈ കുറവ് പ്രധാനമായും ഉണ്ടായത്. റിപ്പോർട്ടിംഗ് കാലയളവിൽ ഞങ്ങളുടെ സുരക്ഷാ ശ്രമങ്ങളിൽ ലക്ഷ്യപരമായ നിരവധി മാറ്റങ്ങളും ഞങ്ങൾ വരുത്തി, അത് ഇവിടെ റിപ്പോർട്ടുചെയ്ത ഡാറ്റയെ സ്വാധീനിച്ചു. ഞങ്ങളുടെ കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിക്കുന്ന ഉപയോക്തൃനാമങ്ങൾക്കും പ്രദർശന പേരുകൾക്കുമായി അക്കൗണ്ടുകൾക്കെതിരെ നടപടിയെടുക്കാനുള്ള ഞങ്ങളുടെ ശ്രമങ്ങളുടെ വിപുലീകരണം, Snapchat-ലെ കമ്മ്യൂണിറ്റികൾക്കായി വർദ്ധിച്ച റിപ്പോർട്ടിംഗും പരിരക്ഷകളും അവതരിപ്പിക്കൽ, വോയ്‌സ്നോട്ടുകൾ പോലുള്ള അധികതരം മീഡിയകൾക്കായി ആപ്പിൽ ഞങ്ങൾക്ക് നേരിട്ട് റിപ്പോർട്ട് ചെയ്യാനുള്ള ഓപ്ഷനുകൾ അവതരിപ്പിക്കൽ എന്നിവ ഉൾപ്പെടുന്നു. 

മുൻ റിപ്പോർട്ടിംഗ് കാലയളവുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ മാറ്റങ്ങളും മറ്റ് സുരക്ഷാ ശ്രമങ്ങളും ബാഹ്യ ശക്തികളും ചില നയ മേഖലകളെ പ്രത്യേകിച്ച് ബാധിച്ചു. ഈ പോളിസി വിഭാഗങ്ങളിൽ ഇവ ഉൾപ്പെടുന്നു: സംശയാസ്പദമായ കുട്ടികളുടെ ലൈംഗിക ചൂഷണവും ദുരുപയോഗവും (CSEA) എന്നിവയുമായി ബന്ധപ്പെട്ട ഉള്ളടക്കം, ഹാനികരമായ തെറ്റായ വിവരങ്ങൾ, സ്പാം. പ്രത്യേകിച്ചും:

  • CSEA: 2024-ന്റെ രണ്ടാം പകുതിയിൽ, CSEA-മായി ബന്ധപ്പെട്ട റിപ്പോർട്ടുകളിൽ 12% കുറവ് ഞങ്ങൾ നിരീക്ഷിച്ചു, കൂടാതെ റിപ്പോർട്ട് ചെയ്ത CSEA-യോട് പ്രതികരിക്കുന്നതിനുള്ള ഞങ്ങളുടെ ശരാശരി ടേൺഅറൗണ്ട് സമയം 99% കുറച്ചു. ഈ പ്രവണതകൾക്ക് പ്രധാന കാരണം മുൻകൂട്ടി കണ്ടുപിടിക്കാനുള്ള സംവിധാനങ്ങൾ ഞങ്ങൾ മെച്ചപ്പെടുത്തിയതാണ്. ഇത് CSEA ഉള്ളടക്കം ആരെങ്കിലും റിപ്പോർട്ട് ചെയ്യുന്നതിന് മുമ്പ് നീക്കം ചെയ്യാൻ ഞങ്ങളെ പ്രാപ്തരാക്കി. കൂടാതെ CSEA റിപ്പോർട്ടുകൾ അവലോകനം ചെയ്യാനും അവയിൽ നടപടിയെടുക്കാനുമുള്ള ഞങ്ങളുടെ പ്രക്രിയകളിൽ വരുത്തിയ മെച്ചപ്പെടുത്തലുകളും ഇതിന് കാരണമായി. ഈ മെച്ചപ്പെടുത്തലുകൾ ഉണ്ടെങ്കിലും, പ്രത്യേക പരിശീലനം ലഭിച്ച ഏജന്റുമാരുടെ തിരഞ്ഞെടുത്ത ടീമിനൊപ്പം ഇരട്ട അവലോകനം ഉൾപ്പെടുന്ന ഒരു പ്രത്യേക പ്രക്രിയയ്ക്ക് ഉള്ളടക്കം വിധേയമായതിനാൽ ഞങ്ങളുടെ CSEA ടേൺഅറൗണ്ട് സമയം മറ്റ് പോളിസി മേഖലകളെ അപേക്ഷിച്ച് കൂടുതലാണ്.

  • ഹാനികരമായ തെറ്റായ വിവരങ്ങൾ: ഹാനികരമായ തെറ്റായ വിവരങ്ങളുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളുടെ അളവിൽ 26% വർദ്ധനവ് ഞങ്ങൾ നിരീക്ഷിച്ചു, പ്രധാനമായും 2024 നവംബറിൽ നടന്ന യുഎസ് തിരഞ്ഞെടുപ്പ് ഉൾപ്പെടെയുള്ള രാഷ്ട്രീയ സംഭവങ്ങൾ ആണ് ഇതിന് കാരണം.

  • സ്പാം: ഈ റിപ്പോർട്ടിംഗ് കാലയളവിൽ, സംശയാസ്പദമായ സ്പാം റിപ്പോർട്ടുകളോടുള്ള പ്രതികരണമായി നടപ്പാക്കിയ മൊത്തം നടപടികളിൽ ~50% കുറവും നടപടികൾ നേരിട്ട അക്കൗണ്ടുകളിൽ ~46% കുറവും ഉണ്ടായി. ഇത് ഞങ്ങളുടെ മുൻകൂട്ടിയുള്ള കണ്ടെത്തൽ, നടപടി എടുക്കുന്നതിനുള്ള ഉപകരണങ്ങൾ എന്നിവയുടെ കാര്യക്ഷമത വർദ്ധിച്ചതായി സൂചിപ്പിക്കുന്നു. അക്കൗണ്ട് സിഗ്നലുകളിലൂടെ സ്പാം ലക്ഷ്യമിടുന്നതിനും പ്ലാറ്റ്‌ഫോമിലെ അവരുടെ പ്രവർത്തനത്തിൽ നിന്ന് സ്പാം ആക്റ്റർമാരെ ഉടൻ നീക്കം ചെയ്യുന്നതിനും ഉള്ള ഞങ്ങളുടെ ശ്രമങ്ങളുടെ തുടർച്ചയാണിത്. അവസാന റിപ്പോർട്ടിംഗ് കാലയളവിൽ തന്നെ ഈ ശ്രമം ഞങ്ങൾ തുടങ്ങിയിരുന്നു, ആ കാലയളവിൽ സ്പാമിനായി നടപ്പാക്കിയ മൊത്തം നടപടികളിൽ ~65% കുറവും നടപടി നേരിട്ട അക്കൗണ്ടുകളിൽ ~60% കുറവും ഉണ്ടായിരുന്നു.