logoSnap Values
സുതാര്യതാ റിപ്പോർട്ട്
ജനുവരി 1, 2025 – ജൂൺ 30, 2025 വരെ

റിലീസ് ചെയ്ത തീയതി:

ഡിസംബർ 1, 2025

പുതുക്കിയത്:

മെയ് 19, 2026

Snap- ന്റെ സുരക്ഷാ ശ്രമങ്ങളെക്കുറിച്ചുള്ള ഉൾക്കാഴ്ചകൾ നൽകുന്നതിന് വർഷത്തിൽ രണ്ടു തവണ ഞങ്ങൾ സുതാര്യതാ റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നു. സുരക്ഷയോടും സുതാര്യതയോടുമുള്ള ഞങ്ങളുടെ പ്രതിബദ്ധതയുടെ ഭാഗമായി, ഞങ്ങളുടെ ഉള്ളടക്ക മോഡറേഷൻ, നിയമപാലനത്തോടുള്ള ഞങ്ങളുടെ സമീപനം, Snapchat കമ്മ്യൂണിറ്റിയുടെ സുരക്ഷയും ക്ഷേമവും എന്നിവയെക്കുറിച്ച് അതീവ താല്പര്യമുള്ള നിരവധി പങ്കാളികൾക്കായി ഈ റിപ്പോർട്ടുകൾ കൂടുതൽ സമഗ്രവും വിജ്ഞാനപ്രദവുമാക്കാൻ ഞങ്ങൾ നിരന്തരം പരിശ്രമിക്കുന്നു. 

ഈ സുതാര്യതാ റിപ്പോർട്ട് 2025-ന്‍റെ ആദ്യ പകുതി (ജനുവരി 1 - ജൂൺ 30) ഉൾക്കൊള്ളുന്നു. ഉപയോക്താക്കളുടെ റിപ്പോർട്ടുകളെ കുറിച്ചും Snap-ന്റെ മുൻകൂട്ടിയുള്ള കണ്ടെത്തലിനെക്കുറിച്ചും ഉള്ള ആഗോള ഡാറ്റ ഞങ്ങൾ പങ്കിടുന്നു; കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശ ലംഘനങ്ങളുടെ നിർദ്ദിഷ്ട വിഭാഗങ്ങളിൽ ഉടനീളം ഞങ്ങളുടെ സുരക്ഷാ ടീമുകൾ സ്വീകരിച്ച നടപടികൾ; നിയമപാലകരിൽ നിന്നും സർക്കാരുകളിൽ നിന്നുമുള്ള അഭ്യർത്ഥനകളോട് ഞങ്ങൾ എങ്ങനെയാണ് പ്രതികരിച്ചത്; പകർപ്പവകാശ, വ്യാപാരമുദ്ര ലംഘന അറിയിപ്പുകളോട് ഞങ്ങൾ എങ്ങനെയാണ് പ്രതികരിച്ചത് എന്നിവയും ഞങ്ങൾ പങ്കിടുന്നു. ലിങ്ക് ചെയ്ത പേജുകളുടെ ഒരു പരമ്പരയായി രാജ്യം തിരിച്ച് ഉൾക്കാഴ്ചകളും ഞങ്ങൾ നൽകുന്നു.

Snapchat-ലെ സുരക്ഷയ്ക്കും സ്വകാര്യതയ്ക്കുമായുള്ള അധിക ഉറവിടങ്ങൾ കണ്ടെത്താൻ, പേജിന്‍റെ ചുവടെയുള്ള ഞങ്ങളുടെ സുതാര്യത റിപ്പോർട്ടിംഗിനെ കുറിച്ച് എന്ന ടാബ് കാണുക.

ഈ സുതാര്യതാ റിപ്പോർട്ടിന്റെ ഏറ്റവും പുതിയ പതിപ്പ് ഇംഗ്ലീഷ് പതിപ്പാണെന്ന് ദയവായി ശ്രദ്ധിക്കുക.

ഞങ്ങളുടെ കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾ നടപ്പിലാക്കാൻ വേണ്ടി ഞങ്ങളുടെ ട്രസ്റ്റ് ആൻഡ് സേഫ്റ്റി ടീമുകൾ എടുത്ത നടപടികളുടെ പൊതു അവലോകനം

ഞങ്ങളുടെ സുരക്ഷാ ടീമുകൾ ഞങ്ങളുടെ കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾ മുൻകൂട്ടിയും (ഓട്ടോമേറ്റഡ് ഡിറ്റക്ഷൻ ടൂളുകൾ ഉപയോഗിച്ച്) പ്രതികരണാത്മമായും (റിപ്പോർട്ടുകൾക്ക് മറുപടിയായി) നടപ്പാക്കുന്നു, ഈ റിപ്പോർട്ടിന്റെ തുടർന്നുള്ള ഭാഗങ്ങളിൽ ഇത് കൂടുതൽ വിശദീകരിക്കുന്നു. ഈ റിപ്പോർട്ടിംഗ് കാലയളവിൽ (H1 2025), ഞങ്ങളുടെ സുരക്ഷാ ടീമുകൾ താഴെപ്പറയുന്ന എണ്ണം നടപടികൾ സ്വീകരിച്ചു:

മൊത്തം നടപടികൾ

നടപ്പിലാക്കിയ മൊത്തം അദ്വിതീയ അക്കൗണ്ടുകൾ

9,674,414

5,794,201

കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശ ലംഘനങ്ങളുടെ ഓരോ തരത്തെയും കുറിച്ചുള്ള വിവരങ്ങൾ താഴെ നൽകുന്നു, ഒരു ലംഘനം ഞങ്ങൾ കണ്ടെത്തിയ (മുൻകൂട്ടിയോ അല്ലെങ്കിൽ റിപ്പോർട്ട് ലഭിച്ചതിന് ശേഷമോ) സമയം മുതൽ പ്രസ്തുത ഉള്ളടക്കത്തിലോ അക്കൗണ്ടിലോ അന്തിമ നടപടി സ്വീകരിക്കുന്നതുവരെയുള്ള ശരാശരി "പ്രതികരണ സമയവും" ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു:

നയ കാരണം

മൊത്തം നടപടികൾ

നടപ്പിലാക്കിയ മൊത്തം അദ്വിതീയ അക്കൗണ്ടുകൾ

കണ്ടെത്തുന്നതു മുതൽ അവസാന പ്രവർത്തനം പൂർത്തീകരിക്കുന്നതുവരെ എടുക്കുന്ന ശരാശരി സമയം (മിനിറ്റുകളിൽ)

ലൈംഗികപരമായ ഉള്ളടക്കം

5,461,419

3,233,077

1

കുട്ടികളുടെ ലൈംഗിക ചൂഷണവും ദുരുപയോഗവും

1,095,424

733,106

5

ഉപദ്രവിക്കലും ഭീഷണിപ്പെടുത്തലും

713,448

594,302

3

ഭീഷണിപ്പെടുത്തലും അതിക്രമവും

187,653

146,564

3

സ്വയം ഉപദ്രവിക്കലും ആത്മഹത്യയും

47,643

41,216

5

തെറ്റായ വിവരങ്ങൾ

2,088

2,004

1

ആൾമാറാട്ടം

7,138

6,881

<1

സ്പാം

267,299

189,344

1

മയക്കുമരുന്നുകൾ

1,095,765

726,251

7

ആയുധങ്ങൾ

251,243

173,381

1

മറ്റ് നിയന്ത്രിത സാധനങ്ങൾ

183,236

126,952

4

വിദ്വേഷ സംഭാഷണം

343,051

284,817

6

ഭീകരവാദവും അക്രമാസക്തമായ തീവ്രവാദവും

10,970

6,783

2

മൊത്തം നടപ്പാക്കല്‍ വിവരങ്ങളില്‍ Snapchat വഴി സമർപ്പിച്ച ആപ്പിലെ റിപ്പോർട്ടുകൾ അവലോകനം ചെയ്തതിന് ശേഷം Snap സ്വീകരിച്ച നടപടികൾ ഉൾപ്പെടുന്നു.  Snap-ന്‍റെ സുരക്ഷാ ടീമുകൾ സ്വീകരിച്ച ഭൂരിഭാഗം നടപടികളും ഇത് പ്രതിനിധീകരിക്കുന്നു. ഞങ്ങളുടെ പിന്തുണാ സൈറ്റ് വഴിയോ മറ്റ് സംവിധാനങ്ങൾ വഴിയോ (ഉദാ: ഇമെയിൽ വഴി) Snap-ന് ലഭിച്ച റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലുള്ള അന്വേഷണങ്ങളുടെ ഫലമായോ, ഞങ്ങളുടെ സുരക്ഷാ ടീമുകൾ മുൻകൂട്ടി നടത്തുന്ന ചില അന്വേഷണങ്ങളുടെ ഫലമായോ സ്വീകരിച്ച മിക്ക നടപടികളും ഈ സംഖ്യയിൽ ഉൾപ്പെടുന്നില്ല. 2025-ൻെറ ആദ്യ പകുതിയിലെ മൊത്തം നടപടികളുടെ അളവിന്‍റെ 0.5%-ൽ താഴെയാണ് ഈ ഒഴിവാക്കപ്പെട്ട നടപടികൾ.

റിപ്പോർട്ടിംഗ് കാലയളവിൽ, 0.01 ശതമാനം ലംഘന കാഴ്ചാ നിരക്ക് (VVR) ഞങ്ങൾ കണ്ടു, അതായത് Snapchat-ലെ ഓരോ 10,000 Snap, സ്റ്റോറി കാഴ്ചകളിൽ, ഒരെണ്ണത്തിൽ ഞങ്ങളുടെ കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിക്കുന്ന ഉള്ളടക്കം ഉൾക്കൊള്ളുന്നു. ഞങ്ങൾ “ഗുരുതരമായ ദോഷങ്ങൾ”എന്ന് പരിഗണിക്കുന്ന വിഭാഗത്തിലെ നടപടികളിൽ, ഞങ്ങൾ 0.0003% VVR കണ്ടെത്തി. നയ കാരണമനുസരിച്ചുള്ള VVR-ന്‍റെ തരംതിരിവ് ചുവടെയുള്ള പട്ടികയിൽ നൽകിയിരിക്കുന്നു.

നയ കാരണം

VVR

ലൈംഗികപരമായ ഉള്ളടക്കം

0.00482%

കുട്ടികളുടെ ലൈംഗിക ചൂഷണവും ദുരുപയോഗവും

0.00096%

ഉപദ്രവിക്കലും ഭീഷണിപ്പെടുത്തലും

0.00099%

ഭീഷണിപ്പെടുത്തലും അതിക്രമവും

0.00176%

സ്വയം ഉപദ്രവിക്കലും ആത്മഹത്യയും

0.0009%

തെറ്റായ വിവരങ്ങൾ

0.0002%

ആൾമാറാട്ടം

0.0009%

സ്പാം

0.00060%

മയക്കുമരുന്നുകൾ

0.00047%

ആയുധങ്ങൾ

0.00083%

മറ്റ് നിയന്ത്രിത സാധനങ്ങൾ

0.00104%

വിദ്വേഷ സംഭാഷണം

0.00025%

ഭീകരവാദവും അക്രമാസക്തമായ തീവ്രവാദവും

0.0002%

ഞങ്ങളുടെ ട്രസ്റ്റ്, സുരക്ഷാ ടീമുകൾക്ക് റിപ്പോർട്ട് ചെയ്ത കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശ ലംഘനങ്ങൾ

2025 ജനുവരി 1 മുതൽ ജൂൺ 30 വരെ, ഞങ്ങളുടെ കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങളുടെ ലംഘനങ്ങളെക്കുറിച്ച് ആപ്പിൽ ലഭിച്ച 19,766,324 റിപ്പോർട്ടുകൾക്ക് മറുപടിയായി, Snap-ന്‍റെ സുരക്ഷാ ടീമുകൾ ആഗോളതലത്തിൽ ആകെ 6,278,446 നടപടികൾ സ്വീകരിച്ചു, ഇതിൽ 4,104,624 വ്യക്തിഗത അക്കൗണ്ടുകൾക്കെതിരായ നടപടികളും ഉൾപ്പെടുന്നു.  ഈ ആപ്പിലെ റിപ്പോർട്ടിംഗ് അളവിൽ പിന്തുണാ സൈറ്റും ഇമെയിൽ റിപ്പോർട്ടുകളും ഉൾപ്പെടുന്നില്ല, അവ മൊത്തം റിപ്പോർട്ടിംഗ് അളവിന്‍റെ 1% ൽ താഴെ മാത്രമാണ്.  ആ റിപ്പോർട്ടുകൾക്ക് മറുപടിയായി നിർവ്വഹണ നടപടി സ്വീകരിക്കാൻ ഞങ്ങളുടെ സുരക്ഷാ ടീമുകൾ എടുത്ത ശരാശരി സമയം ~2 മിനിറ്റായിരുന്നു. ഓരോ നയ കാരണങ്ങളുടെയും അടിസ്ഥാനത്തിലുള്ള തരംതിരിച്ച കണക്കുകൾ താഴെ നൽകുന്നു. (കുറിപ്പ്: മുൻ റിപ്പോർട്ടുകളിൽ, ഞങ്ങൾ ഇതിനെ ചിലപ്പോൾ "റിപ്പോർട്ടിംഗ് വിഭാഗം" എന്ന് പരാമർശിച്ചിരുന്നു.  ഇനി മുതൽ, ഞങ്ങൾ "നയ കാരണം"  എന്ന പദം ഉപയോഗിക്കുന്നു, ഇത് ഡാറ്റയുടെ സ്വഭാവത്തെ കൂടുതൽ കൃത്യമായി പ്രതിഫലിപ്പിക്കുന്നതായി ഞങ്ങൾ കരുതുന്നു – കാരണം, റിപ്പോർട്ട് സമർപ്പിക്കുന്ന വ്യക്തി തിരിച്ചറിഞ്ഞ റിപ്പോർട്ടിംഗ് വിഭാഗം പരിഗണിക്കാതെ, ഉചിതമായ നയ കാരണമനുസരിച്ച് നടപടിയെടുക്കാനാണ് ഞങ്ങളുടെ സുരക്ഷാ ടീമുകൾ ശ്രമിക്കുന്നത്.)


മൊത്തം ഉള്ളടക്ക റിപ്പോർട്ടുകളും അക്കൗണ്ട് റിപ്പോർട്ടുകളും

മൊത്തം നടപടികൾ

നടപ്പിലാക്കിയ മൊത്തം അദ്വിതീയ അക്കൗണ്ടുകൾ

മൊത്തം

19,766,324

6,278,446

4,104,624

നയ കാരണം

മൊത്തം ഉള്ളടക്ക റിപ്പോർട്ടുകളും അക്കൗണ്ട് റിപ്പോർട്ടുകളും

മൊത്തം നടപടികൾ

Snap നടപ്പാക്കിയ മൊത്തം റിപ്പോർട്ടുകളുടെ ശതമാനം

നടപ്പിലാക്കിയ മൊത്തം അദ്വിതീയ അക്കൗണ്ടുകൾ

കണ്ടെത്തുന്നതു മുതൽ അവസാന പ്രവർത്തനം പൂർത്തീകരിക്കുന്നതുവരെ എടുക്കുന്ന ശരാശരി സമയം (മിനിറ്റുകളിൽ)

ലൈംഗികപരമായ ഉള്ളടക്കം

7,315,730

3,778,370

60.2%

2,463,464

1

കുട്ടികളുടെ ലൈംഗിക ചൂഷണവും ദുരുപയോഗവും

1,627,097

695,679

11.1%

577,736

10

ഉപദ്രവവും ഭീഷണിപ്പെടുത്തലും

4,103,797

700,731

11.2%

584,762

3

ഭീഷണിപ്പെടുത്തലും അതിക്രമവും

997,346

147,162

2.3%

120,397

2

സ്വയം ഉപദ്രവിക്കലും ആത്മഹത്യയും

350,775

41,150

0.7%

36,657

3

തെറ്റായ വിവരങ്ങൾ

606,979

2,027

0.0%

1,960

1

ആൾമാറാട്ടം

745,874

7,086

0.1%

6,837

<1

സ്പാം

1,709,559

122,499

2.0%

94,837

1

മയക്കുമരുന്നുകൾ

481,830

262,962

4.2%

176,799

5

ആയുധങ്ങൾ

271,586

39,366

0.6%

32,316

1

മറ്റ് നിയന്ത്രിത സാധനങ്ങൾ

530,449

143,098

2.3%

98,023

3

വിദ്വേഷ സംഭാഷണം

817,262

337,263

5.4%

280,682

6

ഭീകരവാദവും അക്രമാസക്തമായ തീവ്രവാദവും

208,040

1,053

0.0%

912

2

2025-ന്‍റെ ആദ്യ പകുതിയിൽ, മുൻ റിപ്പോർട്ടിംഗ് കാലയളവിനെ അപേക്ഷിച്ച്, എല്ലാ നയ വിഭാഗങ്ങളിലുമുള്ള ശരാശരി തീർപ്പാക്കൽ സമയം ഞങ്ങൾ ശരാശരി 75 ശതമാനത്തിലധികം കുറച്ച്, 2 മിനിറ്റായി ചുരുക്കി. ഈ കുറവിന് പ്രധാന കാരണം, ദോഷത്തിൻെറ തീവ്രത, ഓട്ടോമേറ്റഡ് പരിശോധന എന്നിവ അടിസ്ഥാനമാക്കി, അവലോകനത്തിനായുള്ള റിപ്പോർട്ടുകൾക്ക് മുൻഗണന നൽകുന്നത് മെച്ചപ്പെടുത്താനുള്ള ഞങ്ങളുടെ തുടർച്ചയായ കൂട്ടായ പരിശ്രമമാണ്.

ആയുധങ്ങൾ ഉൾപ്പെടുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ചുള്ള ഞങ്ങളുടെ നയങ്ങൾ ശക്തിപ്പെടുത്തുന്നത് ഉൾപ്പെടെ, ഈ റിപ്പോർട്ടിംഗ് കാലയളവിൽ ഞങ്ങളുടെ സുരക്ഷാ ശ്രമങ്ങളിൽ ലക്ഷ്യബോധത്തോടെയുള്ള നിരവധി മാറ്റങ്ങൾ ഞങ്ങൾ വരുത്തി, അത് ഇവിടെ റിപ്പോർട്ട് ചെയ്ത ഡാറ്റയെ സ്വാധീനിച്ചു. കുട്ടികളുടെ ലൈംഗിക ചൂഷണം എന്ന വിഭാഗത്തിൽ റിപ്പോർട്ടുകളിലും നടപടികളിലും വർദ്ധനവ് ഞങ്ങൾ നിരീക്ഷിച്ചു, ഞങ്ങളുടെ നയങ്ങൾ ലംഘിക്കുന്നതും എന്നാൽ യു.എസിൽ നിയമവിരുദ്ധമല്ലാത്തതും യു.എസ്. നാഷണൽ സെൻറർ ഫോർ മിസ്സിംഗ് ആൻഡ് എക്സ്പ്ലോയിറ്റഡ് ചിൽഡ്രനിൽ (NCMEC) റിപ്പോർട്ട് ചെയ്യേണ്ടതില്ലാത്തതുമായ, പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടുന്ന ലൈംഗികവൽക്കരിക്കപ്പെട്ട അല്ലെങ്കിൽ സെൻസിറ്റീവ് ഉള്ളടക്കത്തിലെ വർദ്ധനവാണ് ഇതിന് പ്രധാനമായും കാരണമായത്. ലൈംഗിക ഉള്ളടക്കവുമായി ബന്ധപ്പെട്ട അളവിലുണ്ടായ വർദ്ധനവിനും (ഉപദ്രവവുമായി ബന്ധപ്പെട്ട അളവിലുണ്ടായ കുറവിനും) കാരണം, ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട ഉള്ളടക്കത്തെ 'ഉപദ്രവം' എന്ന വിഭാഗത്തിൽ നിന്ന് 'ലൈംഗിക ഉള്ളടക്കം' എന്നതിലേക്ക് ഞങ്ങൾ പുനർവർഗ്ഗീകരിച്ചതാണ്.