Snap Values

നിയമപാലകരുമായുള്ള Snapchat-ന്റെ സഹകരണം 4-ാം വാർഷിക ഉച്ചകോടിയിലും തുടരുന്നു

18 ഡിസംബർ 2024

ഡിസംബർ 11-ന്, ഞങ്ങളുടെ നാലാമത്തെ വാർഷിക യു.എസ്. നിയമ നിർവ്വഹണ ഉച്ചകോടിക്ക് ഞങ്ങൾ ആതിഥേയത്വം വഹിച്ചു, നിയമ നിർവ്വഹണ അന്വേഷണങ്ങളെ Snap എങ്ങനെ പിന്തുണയ്ക്കുന്നുവെന്നും സ്നാപ്പ്ചാറ്റര്‍മാരെ സുരക്ഷിതമായി നിലനിര്‍ത്തുന്നതിന് എങ്ങനെ പ്രവർത്തിക്കുന്നുവെന്നും കൂടുതലറിയാൻ രാജ്യത്തുടനീളമുള്ള ആയിരക്കണക്കിന് പ്രാദേശിക, സംസ്ഥാന, ഫെഡറൽ നിയമ നിർവ്വഹണ ഉദ്യോഗസ്ഥരെ ഒരുമിച്ച് കൊണ്ടുവന്നു. യു.എസ്. നിയമ നിർവ്വഹണ കമ്മ്യൂണിറ്റിയിലെ 6,500-ലധികം അംഗങ്ങൾ പരിപാടിയിൽ രജിസ്റ്റർ ചെയ്തു.

ഞങ്ങളുടെ CEO ഇവാൻ സ്പീഗൽ, യുഎസ് നിയമ നിർവ്വഹണ കമ്മ്യൂണിറ്റിയുടെ സുപ്രധാന ദൗത്യം അംഗീകരിച്ചും ഒരുമിച്ച് പ്രവർത്തിക്കാനുള്ള Snap-ന്‍റെ പ്രതിബദ്ധത പ്രകടിപ്പിച്ചും Snapchat-നെക്കുറിച്ചുള്ള തന്‍റെ കാഴ്ചപ്പാട് പങ്കുവച്ചും പരിപാടിക്ക് തുടക്കം കുറിച്ചു.    

രണ്ട് മണിക്കൂർ നീണ്ട ഉച്ചകോടിക്കിടയിൽ, ഞങ്ങളുടെ കമ്മ്യൂണിറ്റിയെ സംരക്ഷിക്കാൻ സഹായിക്കുന്നതിന് നിയമപാലകർ ഉപയോഗിച്ചേക്കാവുന്ന പ്രവർത്തന ഉപകരണങ്ങളും ഉറവിടങ്ങളും പങ്കിടുന്നതിൽ ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിച്ചു. Snap ടീം അംഗങ്ങൾ 1) ഞങ്ങളുടെ പക്കലുള്ള ഉറവിടങ്ങളും പ്രക്രിയകളും, 2) Snapchat സുരക്ഷിതമാക്കുന്നതിന് 2024-ൽ ഞങ്ങൾ നടത്തിയ ഉൽപ്പന്ന മെച്ചപ്പെടുത്തലുകൾ, കൂടാതെ 3) ഞങ്ങളുടെ വ്യത്യസ്ത മേഖലയിലുള്ള പങ്കാളിത്തങ്ങൾ, എന്നിവയെക്കുറിച്ചു ചർച്ച ചെയ്തു. 

ഉച്ചകോടിയിലൂടെ, യു.എസ്. നിയമ നിർവ്വഹണ കമ്മ്യൂണിറ്റിയുടെ സാധ്യമായ ഏറ്റവും വിശാലമായ പരിച്ഛേദത്തില്‍ എത്തിച്ചേരാനും പുതിയ ബന്ധങ്ങൾ സുഗമമാക്കാനും ഞങ്ങളുടെ നയങ്ങൾ, പ്രക്രിയകൾ, സുരക്ഷാ ഉപകരണങ്ങൾ എന്നിവയെക്കുറിച്ച് പ്രായോഗിക വിവരങ്ങൾ നൽകാനും ഞങ്ങൾ ശ്രമിക്കുന്നു.  

ഞങ്ങളുടെ സേഫ്റ്റി ഓപ്പറേഷൻസ് ടീമുകള്‍ 

ഞങ്ങളുടെ കമ്മ്യൂണിറ്റിയെ സംരക്ഷിക്കാൻ സഹായിക്കുന്നതിന് ഞങ്ങളുടെ പക്കലുള്ള ചില ടീം അംഗങ്ങളെയും ഉറവിടങ്ങളെയും ഞങ്ങൾ പങ്കെടുത്തവർക്ക് പരിചയപ്പെടുത്തി. ഞങ്ങളുടെ സേഫ്റ്റി ഓപ്പറേഷൻസ് ടീമിൽ ട്രസ്റ്റ് ആൻഡ് സേഫ്റ്റി, ലോ എൻഫോഴ്‌സ്‌മെൻ്റ് ഓപ്പറേഷൻസ് എന്നിവ ഉള്‍പ്പെടുന്നു, ഇവ രണ്ടും നിയമപാലകരുമായി ഇടപഴകുകയും സ്നാപ്പ്ചാറ്റർമാര്‍, മൂന്നാം കക്ഷി റിപ്പോർട്ടർമാർ എന്നിവരിൽ നിന്നുള്ള സുരക്ഷാ ആശങ്കകളുടെ റിപ്പോർട്ടുകളോട് പ്രതികരിക്കുകയും ചെയ്യുന്നു. 

ട്രസ്റ്റ് ആൻഡ് സേഫ്റ്റി ടീം — ഇതില്‍ നിയമ നിർവ്വഹണം, സർക്കാർ, നാഷണൽ സെന്‍റര്‍ ഫോർ മിസ്സിംഗ് ആൻഡ് എക്സ്പ്ലോയിറ്റഡ് ചിൽഡ്രൻ എന്നിവയിലെ മുൻ അംഗങ്ങൾ ഉൾപ്പെടുന്നു — റിപ്പോർട്ടുകൾ അന്വേഷിക്കുന്നതിലൂടെയും നിയമവിരുദ്ധമായ ഉള്ളടക്കം മുൻകൂട്ടി കണ്ടെത്തുന്നതിന് മെഷീൻ ലേണിംഗ് പോലുള്ള അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിലൂടെയും Snapchat-ലെ മോശം വ്യക്തികളെ തടയുന്നതിനും നീക്കം ചെയ്യുന്നതിനും ഈ ടീം പ്രതിജ്ഞാബദ്ധമാണ്.

നിയമപാലകരുമായി ഏറ്റവും അടുത്ത് ഇടപഴകുന്ന ടീമാണ് LEO എന്നറിയപ്പെടുന്ന ലോ എൻഫോഴ്‌സ്‌മെൻ്റ് ഓപ്പറേഷൻസ് ടീം. നിയമപാലകരിൽ നിന്നുള്ള നിയമപരമായ അഭ്യർത്ഥനകളോട് പ്രതികരിക്കുന്നതിനും അടിയന്തര സാഹചര്യങ്ങളിൽ നിയമപാലകരോട് ഡാറ്റ വെളിപ്പെടുത്തുന്നതിനും Snapchat-ലെ സുരക്ഷയെക്കുറിച്ചുള്ള നിയമപാലകരിൽ നിന്നുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം നൽകുന്നതിനും പൊതുവായ ആശയവിനിമയം നടത്തുന്നതിനും LEO പ്രതിജ്ഞാബദ്ധമാണ്. 

Snapchat-ൻ്റെ സേഫ്റ്റി ഓപ്പറേഷൻസ് ലോകമെമ്പാടുമുള്ള ടീം അംഗങ്ങളുമായി 24/7 പ്രവർത്തിക്കുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ മാത്രം, ഞങ്ങളുടെ കമ്മ്യൂണിറ്റിയുടെ ആവശ്യങ്ങളോട് കൂടുതൽ വേഗത്തിൽ പ്രതികരിക്കാൻ ഞങ്ങളെ പ്രാപ്തരാക്കുന്നതിന് ഞങ്ങളുടെ ലോ എൻഫോഴ്‌സ്‌മെൻ്റ് ഓപ്പറേഷൻസ് ടീം മൂന്നിരട്ടിയായി, കൂടാതെ ഞങ്ങളുടെ ട്രസ്റ്റ് ആൻഡ് സേഫ്റ്റി ടീം ഏകദേശം 150% വളർന്നു.  

പുതിയ സുരക്ഷാ സവിശേഷതകള്‍ 

ഞങ്ങൾക്ക് ശക്തമായ അവിഭാജ്യ സംരക്ഷണങ്ങള്‍ ഉണ്ടെങ്കിലും, ഞങ്ങളുടെ പ്ലാറ്റ്ഫോം കൂടുതൽ സുരക്ഷിതമാക്കുന്നതിന് ഞങ്ങൾ നിരന്തരം പുതിയ വഴികൾ തേടുന്നു. സാമൂഹിക സമ്മർദ്ദം കുറയ്ക്കുന്നതിന് ഞങ്ങൾ ഇതിനകം തന്നെ ഞങ്ങളുടെ സുഹൃത്തുക്കളുടെ ലിസ്റ്റുകൾ സ്വകാര്യമാക്കിയിരിക്കുന്നു. ഒരു സുഹൃത്തായി ഇതിനകം ചേർക്കാത്തതോ, അവരുടെ ഫോൺ കോൺടാക്റ്റുകളിൽ ഇല്ലാത്തതോ ആയ ആർക്കും നേരിട്ട് സന്ദേശമയയ്ക്കാൻ ഞങ്ങൾ ആരെയും അനുവദിക്കുന്നില്ല. കൂടാതെ ലൊക്കേഷൻ പങ്കിടൽ ഉൾപ്പെടെയുള്ള പ്രധാന സ്വകാര്യതാ ക്രമീകരണങ്ങൾ ഡിഫോൾട്ടായി കർശനമായ മാനദണ്ഡങ്ങൾക്കനുസരിച്ച് സജ്ജീകരിച്ചിരിക്കുന്നു. 

ഈ വര്‍ഷം, ഞങ്ങള്‍ കൗമാരക്കാര്‍ക്കായി അധിക സുരക്ഷാ സംവിധാനങ്ങള്‍ ആരംഭിച്ചു, അത് ഉച്ചകോടിയില്‍ ഞങ്ങള്‍ ഉയര്‍ത്തിക്കാട്ടി. അപരിചിതർക്ക് കൗമാരക്കാരുമായി ഇടപഴകുന്നത് കൂടുതൽ ബുദ്ധിമുട്ടാക്കുന്നതിന് ബ്ലോക്കിംഗ് ടൂളുകളിലും ആപ്പില്‍ നിന്നുള്ള മുന്നറിയിപ്പുകളിലും ഞങ്ങൾ മെച്ചപ്പെടുത്തലുകൾ വരുത്തി. ഞങ്ങളുടെ ആപ്പില്‍ നിന്നുള്ള മുന്നറിയിപ്പുകളില്‍ ഇപ്പോൾ പുതിയതും നൂതനവുമായ സിഗ്നലുകൾ ഉൾപ്പെടുത്തിയിരിക്കുന്നു. ഉദാഹരണത്തിന്, മറ്റുള്ളവർ ബ്ലോക്ക് ചെയ്യുകയോ റിപ്പോർട്ട് ചെയ്യുകയോ ചെയ്ത ഒരാളിൽ നിന്ന്, അല്ലെങ്കിൽ കൗമാരക്കാരുടെ നെറ്റ്‌വർക്ക് സാധാരണയായി സ്ഥിതി ചെയ്യാത്ത ഒരു പ്രദേശത്ത് നിന്ന് അവർക്ക് ഒരു ചാറ്റ് ലഭിക്കുകയാണെങ്കിൽ കൗമാരക്കാർ ഒരു മുന്നറിയിപ്പ് സന്ദേശം കണ്ടേക്കാം.

രക്ഷാകർതൃ ടൂളുകളും വിഭവങ്ങളും വാഗ്‌ദാനം ചെയ്യുന്ന Snapchat-ന്‍റെ ആപ്പിലെ ഹബ്ബായകുടുംബ കേന്ദ്രത്തിലേക്ക് പുതിയ ലൊക്കേഷൻ പങ്കിടൽ സവിശേഷതകളും ഞങ്ങള്‍ പ്രഖ്യാപിച്ചു. മറ്റ് അപ്‌ഡേറ്റുകൾക്കൊപ്പം, Snap മാപ്പില്‍ അവരുടെ ലൊക്കേഷൻ പങ്കിടാൻ രക്ഷിതാക്കൾക്ക് അവരുടെ കൗമാരക്കാരോട് ആവശ്യപ്പെടാം.

പങ്കാളിത്തങ്ങൾ

നിയമപാലകരുമായി പ്രവർത്തിക്കുന്നതിനു പുറമേ, സ്നാപ്പ്ചാറ്റര്‍മാരെ കഴിയുന്നത്ര സുരക്ഷിതമായും അറിവോടെയും നിലനിർത്തുന്നതിനുള്ള ഫലപ്രദമായ മാർഗമാണ് വിവിധ മേഖലയില്‍, പങ്കാളിത്തത്തില്‍ അധിഷ്ഠിതമായ സമീപനമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. സേഫ് ആൻഡ് സൗണ്ട് സ്കൂൾസുമായി ഒരു എഡ്യൂക്കേറ്റർ ടൂൾകിറ്റ് വികസിപ്പിക്കുന്നതിനും, കൂടാതെ ഓൺലൈൻ സുരക്ഷയെക്കുറിച്ച് കൗമാരക്കാരെ അറിയിക്കാൻ സഹായിക്കുന്നതിന് ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ “Know2Protect” കാമ്പെയ്നുമായുള്ള ഞങ്ങളുടെ പങ്കാളിത്തത്തെക്കുറിച്ചും ഉച്ചകോടിയിൽ ഞങ്ങൾ ചർച്ച ചെയ്തു. ഞങ്ങളുടെ കമ്മ്യൂണിറ്റിയെ ബോധവത്കരിക്കുന്നതിനും സംരക്ഷിക്കുന്നതിനും വ്യത്യസ്ത മേഖലയിലുള്ള പങ്കാളികളുമായി തുടർന്നും പ്രവർത്തിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.

2025-ലേക്ക് നോക്കുമ്പോൾ, കൂടുതൽ ജോലികൾ മുന്നിലുണ്ടെന്ന് ഞങ്ങൾക്കറിയാം. ഞങ്ങളുടെ കമ്മ്യൂണിറ്റിയെ സംരക്ഷിക്കുന്നതിനായി ലോകമെമ്പാടുമുള്ള നിയമ നിർവ്വഹണ അധികാരികളുമായി ഉൽപാദനക്ഷമമായ ബന്ധം കെട്ടിപ്പടുക്കുന്നത് തുടരുമ്പോൾ ഉച്ചകോടിയിൽ പങ്കെടുക്കുന്നവരുടെ സജീവമായ പങ്കാളിത്തത്തിനും ഇടപഴകലിനും ഞങ്ങളുടെ നന്ദി. 

– റേച്ചൽ ഹോച്ചൗസർ, സേഫ്റ്റി ഓപ്പറേഷൻസ് ഔട്ട്റീച്ച് മേധാവി

തിരികെ വാർത്തകളിലേക്ക്