Privacy, Safety, and Policy Hub

ഡാറ്റ സ്വകാര്യതാ ദിനം: സ്വകാര്യതയ്ക്കും അക്കൗണ്ട് സുരക്ഷയ്ക്കും വേണ്ടിയുള്ള ഞങ്ങളുടെ തുടരുന്ന പ്രതിബദ്ധത

ജനുവരി 26, 2024

Snap എങ്ങനെ പ്രവർത്തിക്കുന്നു എന്നതിൽ സ്വകാര്യത എല്ലായ്‌പ്പോഴും പ്രധാനപ്പെട്ടതാണ്, സ്വകാര്യതയോടുള്ള ഞങ്ങളുടെ സമീപനം ലളിതമാണ്: മുൻകൈയെടുക്കുക, തിരഞ്ഞെടുപ്പുകൾ വാഗ്ദാനം ചെയ്യുക, ഞങ്ങളുടെ കമ്മ്യൂണിറ്റിക്കാണ് പ്രഥമ സ്ഥാനം എന്നത് ഒരിക്കലും മറക്കാതിരിക്കുക. ആദ്യ ദിനം മുതൽ തന്നെ, സ്വകാര്യ സംഭാഷണത്തിലൂടെ അടുത്ത സുഹൃത്തുക്കളുമായി ബന്ധപ്പെടാൻ ആളുകളെ സഹായിക്കുന്നതിൽ Snapchat ശ്രദ്ധ കേന്ദ്രീകരിച്ചു, ഇത് സ്നാപ്പ്ചാറ്റർമാർക്ക് സ്വയം പ്രകടിപ്പിക്കുന്നത് കൂടുതൽ സുഖകരമാക്കാൻ സഹായിക്കുമെന്ന് ഞങ്ങൾക്കറിയാം.

ഡാറ്റാ സ്വകാര്യതാ ദിനത്തോടനുബന്ധിച്ച്, ഞങ്ങളുടെ പുതുക്കിയ സ്വകാര്യതാ നയം പങ്കിടുന്നതിലും രക്ഷിതാക്കൾക്കായി ഞങ്ങളുടെ റിസോഴ്സുകൾ ഹൈലൈറ്റ് ചെയ്യുന്നതിലും, അക്കൗണ്ട് സുരക്ഷയെക്കുറിച്ചുള്ള നുറുങ്ങുകൾ നൽകുന്നതിലും ഞങ്ങൾ സന്തുഷ്ടരാണ്.

സ്‌നാപ്പ്ചാറ്റർമാരുടെ ഡാറ്റ ഞങ്ങൾ എങ്ങനെ ശേഖരിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നു എന്നതിനെക്കുറിച്ച് കൂടുതൽ വ്യക്തതയും സുതാര്യതയും നൽകാനായുള്ള ശ്രമമായാണ് ഞങ്ങൾ ഞങ്ങളുടെ സ്വകാര്യതാ നയം മാറ്റിയെഴുതിയത്. സ്വകാര്യതാ നയങ്ങൾ എല്ലാവർക്കും - കൗമാരക്കാർക്കും മുതിർന്നവർക്കും ഒരുപോലെ, വായിക്കാനും മനസ്സിലാക്കാനും എളുപ്പമായിരിക്കണമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. അതിനാലാണ് ഞങ്ങൾ സങ്കീർണ്ണമായ പദപ്രയോഗങ്ങൾ ഒഴിവാക്കുന്നതും സാങ്കേതിക പദങ്ങൾ ആവശ്യമുള്ളിടത്ത് നിർവചനങ്ങൾ നൽകുന്നതും ഓരോ വിഭാഗത്തിൻ്റെയും മുകളിൽ സംഗ്രഹങ്ങൾ കാണിക്കുന്നതും. എങ്ങനെ ആക്‌സസ് ചെയ്യാം, ഡൗൺലോഡ് ചെയ്യാം, ഇല്ലാതാക്കാം എന്നതുപോലുള്ള വ്യക്തിഗത ഡാറ്റയുടെ മേൽ, എളുപ്പത്തിൽ ആക്‌സസ് ചെയ്യാൻ കഴിയുന്ന നിയന്ത്രണം ഉണ്ടാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു, അതിനാലാണ് ഞങ്ങളുടെ സ്വകാര്യതാ നയം ഇപ്പോൾ സ്‌നാപ്പ്ചാറ്റർമാർക്ക് അവരുടെ വിവരങ്ങൾ നിയന്ത്രിക്കാൻ കഴിയുന്ന പല മാർഗ്ഗങ്ങളിലൂടെ നയിക്കുന്നത്. അതൊന്ന് വായിച്ച് നോക്കുക!

സ്വകാര്യതാ വിവരങ്ങളുടെ മറ്റൊരു മികച്ച ഉറവിടം ഞങ്ങളുടെ സ്വകാര്യത, സുരക്ഷാ ഹബ്ബ് ആണ് - ഞങ്ങളുടെ നയങ്ങൾ, റിസോഴ്സുകൾ, ഉപകരണങ്ങൾ എന്നിവ എളുപ്പത്തിൽ മനസ്സിലാക്കാൻ ആളുകളെ അനുവദിക്കുന്ന, സ്നാപ്പ്ചാറ്റർമാരുടെ സ്വകാര്യ ഡാറ്റ സംരക്ഷിക്കാൻ ഞങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് നന്നായി മനസ്സിലാക്കുകയും അവർക്ക് സ്വയം സംരക്ഷിക്കാൻ എന്തുചെയ്യാനാകുമെന്ന് മനസിലാക്കുകയും ചെയ്യുന്ന ഞങ്ങളുടെ ഒറ്റയിടമാണത്. Snapchat-ലേക്കുള്ള ഞങ്ങളുടെ രക്ഷാകർതൃ ഗൈഡ് ഉൾപ്പെടെയുള്ള ഉറവിടങ്ങൾ കാണുന്നതിനും ഞങ്ങളുടെ രക്ഷാകർതൃ നിയന്ത്രണ ഉപകരണമായ കുടുംബ കേന്ദ്രം എങ്ങനെ പ്രവർത്തനക്ഷമമാക്കാമെന്ന് മനസിലാക്കുന്നതിനും രക്ഷിതാക്കൾക്ക് ഞങ്ങളുടെ സമർപ്പിത രക്ഷാകർതൃ കേന്ദ്രീകൃത വെബ്‌സൈറ്റ്സന്ദർശിക്കാം. ഉടൻ തന്നെ, My AI പ്രൊഫൈൽ പേജ് വഴി സ്വകാര്യത, സുരക്ഷാ ഹബ്ബ് നേരിട്ട് ആക്‌സസ് ചെയ്യാനാകും, ഈ വർഷം മുതൽ, മാതാപിതാക്കൾക്ക് കുടുംബ കേന്ദ്രത്തിൽ My AI പ്രവർത്തനരഹിതമാക്കാനും കഴിയും.

ഉപയോക്താവിന്റെ സ്വകാര്യതയുടെ നിർണ്ണായക ഭാഗമായ അക്കൗണ്ട് സുരക്ഷയ്‌ക്കായി സമർപ്പിച്ചിരിക്കുന്ന നിരവധി ഉറവിടങ്ങളും ഞങ്ങൾ അടുത്തിടെ അവതരിപ്പിച്ചു. ഈ ആഴ്‌ച, ഞങ്ങളുടെ സ്വകാര്യത, സുരക്ഷാ ഹബ്ബിൽ ഞങ്ങൾ ഒരു സമർപ്പിത പേജ് പുറത്തിറക്കി, അത് ഞങ്ങളുടെ കമ്മ്യൂണിറ്റിക്ക് സുരക്ഷയിലൂടെയുള്ള സ്വകാര്യതയെക്കുറിച്ചുള്ള നുറുങ്ങുകൾ, Snapchat-ൽ നിങ്ങളുടെ ഇമെയിലും ഫോൺ നമ്പറും എങ്ങനെ പരിശോധിക്കാം എന്നതിനെക്കുറിച്ചുള്ള നിർദ്ദേശങ്ങളടങ്ങിയ സേഫ്റ്റി സ്‌നാപ്പ്‌ഷോട്ട് എപ്പിസോഡും, അന്തർനിർമ്മിത സുരക്ഷാ നുറുങ്ങുകളുള്ള ഒരു ബിസ്‌പോക്ക് ഡാറ്റാ സ്വകാര്യതാ ദിന ലെൻസുകളും നൽകുന്നു. പ്രമുഖ സ്വകാര്യതാ സ്ഥാപനമായ ഫ്യൂച്ചർ പ്രൈവസി ഫോറവുമായി (FPF) സഹകരിച്ച് സൃഷ്‌ടിച്ച ലെൻസുകൾ, സ്‌നാപ്പ്ചാറ്റർമാർക്ക് ഓൺലൈനിൽ അവരുടെ സ്വകാര്യത സംരക്ഷിക്കുന്നതിനുള്ള മികച്ച സമ്പ്രദായങ്ങൾ നൽകുന്നു.

ഇന്ന് നിങ്ങളുടെ ക്രമീകരണം അവലോകനം ചെയ്യാനും, നിങ്ങളുടെ അക്കൗണ്ട് സുരക്ഷ ശക്തിപ്പെടുത്താനും, ഞങ്ങളുടെ സ്വകാര്യതാ ലെൻസുകളും സ്റ്റിക്കറുകളും നിങ്ങളുടെ അടുത്ത സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും പങ്കിടാനും ഒരു നിമിഷം ചെലവഴിക്കൂ!

സന്തോഷകരമായ ഡാറ്റ സ്വകാര്യതാ ദിനം ആശംസിക്കുന്നു!

തിരികെ വാർത്തകളിലേക്ക്