തങ്ങളുടെ യഥാർത്ഥ സുഹൃത്തുക്കളുമായി സുരക്ഷിതമായി ആശയവിനിമയം നടത്താൻ സ്നാപ്പ്ചാറ്റർമാരെ സഹായിക്കുന്നു

ജനുവരി 17, 2024

തുടക്കത്തിൽ തന്നെ, മറ്റ് പ്ലാറ്റ്‌ഫോമുകളിൽ അനുഭവപ്പെടുന്ന പലവിധ സമ്മർദ്ദങ്ങളൊന്നുമില്ലാതെ അടുത്ത സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും ബന്ധപ്പെടാൻ ആളുകളെ സഹായിക്കുന്നതിന് പരമ്പരാഗത സോഷ്യൽ മീഡിയയിൽ നിന്ന് വ്യത്യസ്തമായി ഞങ്ങൾ Snapchat രൂപകൽപ്പന ചെയ്‌തു. അകന്ന പരിചയക്കാരുടെ വലിയ ശൃംഖലകൾ നിർമ്മിക്കുന്നതിനോ വലിയ കൂട്ടം ആളുകളുമായി ആശയങ്ങൾ പങ്കിടുന്നതിനോ ഉള്ള ഒരു ഇടം എന്നതിലുപരി, മിക്ക കൗമാരക്കാരും സുഹൃത്തുക്കളുടെ ചെറിയ കൂട്ടങ്ങളുമായി സംസാരിക്കുന്നതിനുള്ള ഒരു മെസേജിങ്ങ് സേവനമായി Snapchat ഉപയോഗിക്കുന്നു. ഉദാഹരണത്തിന്, യുഎസിലെ കൗമാരക്കാർ ശരാശരി അഞ്ച് സുഹൃത്തുക്കളുമായി ആശയവിനിമയം നടത്താൻ Snapchat ഉപയോഗിക്കുന്നു.

എല്ലാ സ്നാപ്പ്ചാറ്റർമാർക്കും എന്നാൽ പ്രത്യേകമായി 13-17 വയസ്സുള്ള ഞങ്ങളുടെ കമ്മ്യൂണിറ്റിയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗങ്ങൾക്കും ആരോഗ്യകരവും സുരക്ഷിതവുമായ ഒരു അന്തരീക്ഷം നൽകുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. സുരക്ഷയ്ക്കും സ്വകാര്യതയ്ക്കുമുള്ള ഞങ്ങളുടെ സമീപനം ആരംഭിക്കുന്നത് ഞങ്ങളുടെ പ്ലാറ്റ്‌ഫോമിന്റെ സവിശേഷമായ രൂപകൽപ്പനയിൽ നിന്നാണ്, കൂടാതെ കൗമാരക്കാരായ സ്‌നാപ്പ്ചാറ്റർമാർക്കുള്ള അധിക സുരക്ഷകളും അതിൽ ഉൾപ്പെടുന്നു.

ഓൺലൈൻ അപകടസാധ്യതകൾ തുടർച്ചയായി പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നതിനാൽ, ഈ പരിരക്ഷകൾ ഞങ്ങൾ നിരന്തരം അവലോകനം ചെയ്യുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നു, അതിൽ ഇ‌നിപ്പറയുന്നവ ഉൾപ്പെടുന്നു:

  • അനാവശ്യ സമ്പർക്കത്തിനെതിരെയുള്ള സംരക്ഷണം. സ്നാപ്പ്ചാറ്റിൽ ഒരു കൗമാരക്കാരൻ മറ്റൊരാളുമായി ആശയവിനിമയം നടത്തുമ്പോൾ, അത് അവർക്ക് യഥാർത്ഥത്തിൽ അറിയാവുന്ന ഒരാളായിരിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു, അതിനാൽ ഒരു അപരിചിതന് അവരെ കണ്ടെത്തുവാനുള്ള പ്രക്രിയ ഞങ്ങൾ കഠിനമാക്കുന്നു. അതിനായി ഞങ്ങൾ ഇനിപ്പറയുന്നവ ചെയ്യുന്നു:

    • നേരിട്ട് ആശയവിനിമയം ആരംഭിക്കുന്നതിന് മുമ്പായി ഇരുവരും തങ്ങളെ സുഹൃത്തുക്കളായി സ്വീകരിക്കാൻ പരസ്പരം ആവശ്യപ്പെടുന്നു, അല്ലെങ്കിൽ ഫോണിലൂടെയുള്ള ബന്ധം മുൻപേ തന്നെ ഉണ്ടായിരിക്കണം.

    • കൗമാരപ്രായക്കാർക്ക് സുഹൃത്തുക്കളോ മറ്റ് കോൺടാക്‌റ്റുകളോ പൊതുവായി ഇല്ലെങ്കിൽ, മറ്റൊരാളുടെ തിരയൽ ഫലങ്ങളിൽ അവർ ക്രമരഹിതമായി പ്രത്യക്ഷപ്പെടുന്നത് തടയുക.

    • പൊതുസുഹൃത്തുക്കളായി ആരും ഇല്ലാത്ത ഒരാൾ കൗമാരക്കാരുമായി ചാറ്റ് ചെയ്യാൻ ശ്രമിച്ചാൽ അവർക്ക് പോപ്പ്-അപ്പിലൂടെ മുന്നറിയിപ്പ് കാണിക്കുക.

  • പൊതു സാമൂഹിക താരതമ്യ സവിശേഷതകൾ നിയന്ത്രിക്കുന്നു. യഥാർത്ഥ ജീവിതത്തിൽ ഇടപെടുന്ന രീതിക്ക് സമാനമായി, യഥാർത്ഥ സുഹൃത്തുക്കളുമായി തങ്ങൾ യഥാർത്ഥത്തിൽ ആരാണെന്ന് പ്രകടമാക്കാൻ ആളുകളെ സഹായിക്കുന്നതിനാണ് Snapchat നിലനിൽക്കുന്നത്. അതുകൊണ്ടാണ് Snapchat അനന്തമായ ഫീഡിലേക്ക് തുറക്കാത്തതും ആളുകൾ വ്യക്തിപരമായോ ഫോണിലോ സംസാരിക്കുന്ന രീതിയെ അനുകരിക്കുന്നതിന് സന്ദേശങ്ങൾ ഡിഫോൾട്ടായി ഇല്ലാതാക്കുന്നതും. ഇതിന് പുറമെ, ഞങ്ങൾ ഇനിപ്പറയുന്നവയും ചെയ്യുന്നു:

    • നിങ്ങളുടെ സുഹൃത്തുക്കളുമായി ആശയവിനിമയം നടത്തുമ്പോൾ പൊതു അഭിപ്രായങ്ങളോ ലൈക്കുകളോ നൽകില്ല.

    • പൊതു ഗ്രൂപ്പുകളെ ശുപാർശ ചെയ്യില്ല, ഇത് ആകസ്മികമായി ഉപദ്രവകരമായ പെരുമാറ്റങ്ങളിലേക്ക് വരാനുള്ള സാധ്യത കുറയ്ക്കുന്നു.

    • പൊതു സൗഹൃദ ലിസ്റ്റുകൾ വാഗ്ദാനം ചെയ്യില്ല.

  • ഉള്ളടക്കത്തിൻെറ കരുത്തുറ്റ മോഡറേഷൻ. Snapchat-ൽ എന്തൊക്കെ പോസ്റ്റ് ചെയ്യാം അല്ലെങ്കിൽ വർധിപ്പിക്കാം എന്നതിനെക്കുറിച്ച് ഞങ്ങൾക്ക് കണിശമായ ചട്ടങ്ങളുണ്ട്. ഉദാഹരണത്തിന്, സ്‌പോട്ട്‌ലൈറ്റിൽ ഉള്ളടക്കം വലിയ പ്രേക്ഷകരിലേക്ക് എത്തുന്നതിന് മുമ്പ്, അത് മാനുഷികവും സ്വയമേവയുള്ളതുമായ അവലോകനത്തിലൂടെ കടന്നുപോകുന്നു. ഞങ്ങൾ ആപ്പിൽ തത്സമയ സ്ട്രീമിംഗ് വാഗ്ദാനം ചെയ്യുന്നില്ല, തെറ്റായ വിവരങ്ങളുടെയോ ഉപദ്രവകരമായ ഉള്ളടക്കത്തിന്റെയോ വ്യാപനത്തിന് അനുകൂലമായി ഞങ്ങളുടെ അൽഗോരിതങ്ങൾ ഞങ്ങൾ പ്രോഗ്രാം ചെയ്യുന്നില്ല. അനുചിതമായ പൊതു ഉള്ളടക്കവുമായി സമ്പർക്കം പുലർത്തുന്നതിൽ നിന്ന് കൗമാരക്കാരെ സംരക്ഷിക്കാൻ ഞങ്ങൾ ഇനിപ്പറയുന്നവ ചെയ്യുന്നു:

    • ഞങ്ങളുടെ നയങ്ങൾ ലംഘിക്കുന്ന ഉള്ളടക്കം നീക്കം ചെയ്യുക. 

    • കൗമാരപ്രായക്കാർക്കായി അശ്ലീലദ്യോതകവും സെൻസിറ്റീവുമായ ഉള്ളടക്കം ഫിൽട്ടർ ചെയ്ത് നീക്കുന്നു.

    • ഞങ്ങളുടെ കുടുംബ കേന്ദ്രം ടൂളുകൾ ഉപയോഗിച്ച് കൗമാരക്കാർക്കായി കൂടുതൽ കർശനമായ ഉള്ളടക്ക നിയന്ത്രണങ്ങൾ സജ്ജീകരിക്കാൻ മാതാപിതാക്കളെ അനുവദിക്കുന്നു.

  • സ്‌നാപ്പ്ചാറ്റർമാരെ പിന്തുണയ്‌ക്കാൻ വേഗത്തിൽ നടപടി സ്വീകരിക്കുന്നു. മറ്റൊരു അക്കൗണ്ട് വേഗത്തിൽ തടയുന്നതിനും ഉള്ളടക്കത്തെക്കുറിച്ചോ അക്കൗണ്ടുകളെക്കുറിച്ചോ ഞങ്ങൾക്ക് റിപ്പോർട്ട് ചെയ്യുന്നതിനും ഏതൊരു സ്‌നാപ്‌ചാറ്ററെയും അനുവദിക്കുന്ന ലളിതമായ ടൂളുകൾ ഞങ്ങൾ വാഗ്ദാനം ചെയ്യുന്നു. ഞങ്ങൾക്ക് ലഭിക്കുന്ന ഓരോ റിപ്പോർട്ടും അവലോകനം ചെയ്യാനും വേഗത്തിൽ നടപടിയെടുക്കാനും മുഴുവൻ സമയവും പ്രവർത്തിക്കുന്ന ഒരു ആഗോള ടീം ഞങ്ങൾക്കുണ്ട്. ഇവയ്ക്ക് പുറമെ, ഇനിപ്പറയുന്നവ അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്:

    • Snapchat-ലെ സംഭാഷണങ്ങൾ ഡിഫോൾട്ട് ആയി ഇല്ലാതാക്കുമ്പോഴും, ഞങ്ങൾക്ക് ഡാറ്റ നിലനിർത്താനും നിയമ നിർവ്വഹണത്തിനായുള്ള അന്വേഷണങ്ങളെ പിന്തുണയ്ക്കാനും കഴിയും. ഉദാഹരണത്തിന്, നിയമവിരുദ്ധമായ പെരുമാറ്റം ഉൾപ്പെടുന്ന ഉള്ളടക്കം ഞങ്ങൾ നീക്കം ചെയ്യുമ്പോൾ ഞങ്ങൾ അത് ദീർഘകാലത്തേക്ക് നിലനിർത്തും.

    • റിപ്പോർട്ടുചെയ്യൽ വളരെ പ്രധാനമാണ് - ഉള്ളടക്കത്തെക്കുറിച്ച് വേഗത്തിൽ അവലോകനം ചെയ്യാൻ ഇത് ഞങ്ങളെ അനുവദിക്കുന്നു. ഇത് ഞങ്ങളുടെ നയങ്ങൾ ലംഘിക്കുന്നതായി കണ്ടെത്തിയാൽ, ഞങ്ങൾ അത് നീക്കം ചെയ്യുന്നതാണ്. ഞങ്ങൾക്ക് ഒരു റിപ്പോർട്ട് അയയ്‌ക്കാൻ നിങ്ങൾക്ക് ഒരു Snapchat അക്കൗണ്ട് ആവശ്യമില്ല - രക്ഷിതാക്കൾ ഉൾപ്പെടെ ആർക്കും ഉപയോഗിക്കാവുന്ന ഓൺലൈൻ ടൂളുകൾ ഞങ്ങൾ വാഗ്ദാനം ചെയ്യുന്നു.

    • ആരുടെയെങ്കിലും ജീവൻ അപകടത്തിലായേക്കാവുന്ന സന്ദർഭങ്ങളിൽ, ഞങ്ങൾ സംഭവം നിയമപാലകരെ മുൻ‌കൂട്ടി അറിയിക്കും.

  • മാതാപിതാക്കൾക്കുള്ള ടൂളുകളും വിഭവങ്ങളും. യഥാർത്ഥ ലോകത്തിലെ മാനുഷിക പെരുമാറ്റങ്ങളെ പിന്തുണയ്ക്കുന്നതിനായി Snapchat രൂപകൽപ്പന ചെയ്‌തിരിക്കുന്നതുപോലെ തന്നെ, മാതാപിതാക്കൾക്ക് ഞങ്ങൾ ഇൻ-ആപ്പ് ടൂളുകൾ വാഗ്ദാനം ചെയ്യുന്നു. ഞങ്ങളുടെ കുടുംബ കേന്ദ്രം മാതാപിതാക്കളെ ഇനിപ്പറയുന്നവയ്ക്ക് അനുവദിക്കുന്നു:

    • അവരുടെ കൗമാരക്കാർ ആരുമായി ചങ്ങാത്തത്തിലാണെന്നും അവർ എത്ര തവണ സംസാരിക്കുന്നുവെന്നും കാണുക, എന്നാൽ അവരുടെ സംഭാഷണങ്ങളിലെ യഥാർത്ഥ സന്ദേശങ്ങൾ നോക്കേണ്ടതില്ല.

    • അവർ ആശങ്കയുള്ള മറ്റൊരു സ്‌നാപ്പ്ചാറ്ററെ ഈ ടൂളുകൾ വഴി നേരിട്ട് റിപ്പോർട്ട് ചെയ്യുക.

    • തങ്ങളുടെ കൗമാരക്കാരുടെ സ്വകാര്യത, സുരക്ഷാ ക്രമീകരണങ്ങൾ കാണുക.


നാമെല്ലാവരും ഇപ്പോൾ ഓൺലൈനിൽ നമ്മുടെ ജീവിതത്തിന്റെ ഒരു പ്രധാന ഭാഗമാണ് ജീവിക്കുന്നത്, കൗമാരക്കാരെയും രക്ഷിതാക്കളെയും ഓൺലൈൻ ഭീഷണികളെ കുറിച്ച് ബോധവാന്മാരാക്കാനും അവ നേരിടാൻ തയ്യാറാക്കാനും സഹായിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഇവിടെ ഞങ്ങളുടെ ജോലി ഒരിക്കലും കഴിയില്ല, ഞങ്ങളുടെ പരിരക്ഷകളും ഉപകരണങ്ങളും ഉറവിടങ്ങളും അറിയിക്കുന്നത് തുടരുന്ന ഒട്ടനേകം വിദഗ്ധരോടും സുരക്ഷാ ഗ്രൂപ്പുകളോടും രക്ഷിതാക്കളോടും ഞങ്ങൾ നന്ദിയുള്ളവരാണ്.

തിരികെ വാർത്തകളിലേക്ക്