SPECS സപ്ലിമെൻറൽ സ്വകാര്യതാ നയം
പ്രാബല്യത്തിൽ വരുന്ന തീയതി: സെപ്റ്റംബർ 16, 2026
കുറിപ്പ്: 2024-ൽ പുറത്തിറക്കിയ ഞങ്ങളുടെ മുൻ തലമുറ ഓഗ്മെന്റഡ് റിയാലിറ്റി ഗ്ലാസുകളാണ് നിങ്ങൾ ഉപയോഗിക്കുന്നതെങ്കിൽ, ഞങ്ങളുടെ സ്പെക്റ്റാക്കിൾസ് സപ്ലിമെൻറൽ സ്വകാര്യതാ നയംവായിക്കുക.
ഞങ്ങളുടെ SPECS സപ്ലിമെൻറൽ സ്വകാര്യതാ നയത്തിലേക്ക് സ്വാഗതം. ഈ നയം ഞങ്ങളുടെ സ്വകാര്യതാനയത്തിനും പ്രദേശങ്ങൾക്കുംനിർദ്ദിഷ്ട അറിയിപ്പുകൾക്കും പുറമേയാണ്. കൂടാതെ ഒരു ജോഡി SPECS AR ഗ്ലാസുകൾ പ്രീ ഓർഡർ ചെയ്യുമ്പോഴോ ഞങ്ങളുടെ വ്യക്തിഗത ഇൻറലിജൻസ് സേവനമായ SPECS Intelligence-ൻെറ പ്രിവ്യൂ പര്യവേക്ഷണം ചെയ്യുമ്പോഴോ ഇതിൽ മുൻകൂട്ടി പ്രവേശിക്കുമ്പോഴോ (ഇവിടെ "SPECS" അല്ലെങ്കിൽ "we" എന്ന് പരാമർശിക്കപ്പെടുന്നു). സംയുക്ത കൺട്രോളറുകളായി Specs Inc. (ഇവിടെ "SPECS" അല്ലെങ്കിൽ "we" എന്ന് പരാമർശിക്കപ്പെടുന്നു) നിങ്ങളുടെ ഡാറ്റ ശേഖരിക്കുന്നതിനെയും ഉപയോഗിക്കുന്നതിനെയും പങ്കിടുന്നതിനെയും പറ്റി ഇത് വിശദീകരിക്കുന്നു.
ചില യു.എസ്. സംസ്ഥാന നിയമങ്ങൾക്ക് കീഴിലുള്ള "ഉപഭോക്തൃ ആരോഗ്യ ഡാറ്റ" ഞങ്ങൾ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായിSPECS ഉപഭോക്തൃ ആരോഗ്യ ഡാറ്റ സ്വകാര്യതാ നയംവായിക്കുക.
ഈ വിഭാഗം നിങ്ങൾ ഞങ്ങൾക്ക് നൽകുന്ന വിവരങ്ങൾ, ഞങ്ങൾ തയ്യാറാക്കുന്ന വിവരങ്ങൾ, അല്ലെങ്കിൽ നിങ്ങളുടെ അനുമതിയോടെ ഞങ്ങൾക്ക് ലഭിക്കുന്ന മറ്റ് വിവരങ്ങൾ എന്നിവയെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ നൽകുന്നു, ഇതിൽ ഇനിപ്പറയുന്നവ ഉൾപ്പെടുന്നു:
അക്കൗണ്ട് വിവരങ്ങൾ: നിങ്ങൾ ഞങ്ങളോടൊപ്പം ഒരു അക്കൗണ്ട് സൃഷ്ടിക്കുമ്പോൾ (നിങ്ങളുടെ പേര്, ഇമെയിൽ വിലാസം, ജനനത്തീയതി, ഫോൺ നമ്പർ തുടങ്ങിയ വിവരങ്ങൾ) ഞങ്ങൾക്ക് നൽകുന്നതാണ്.
SPECS AR ഗ്ലാസുകൾ പ്രീ ഓർഡർ ചെയ്യുമ്പോൾ നിങ്ങൾ ഞങ്ങൾക്ക് നൽകുന്ന വിവരങ്ങൾ:
ഓർഡർ വിവരങ്ങൾ. SPECS AR ഗ്ലാസുകൾക്കായി പ്രീ-ഓർഡർ ചെയ്യുന്നതിന്, ഉപകരണം നിങ്ങൾക്ക് അയച്ചുനൽകുന്നതിനായി നിങ്ങളുടെ പേര്, ബന്ധപ്പെടാനുള്ള വിവരങ്ങൾ, ഷിപ്പിംഗ് വിലാസം എന്നിവയും, പണമടയ്ക്കൽ നടപടികൾ പൂർത്തിയാക്കുന്നതിനായി പേയ്മെൻറ് വിവരങ്ങളും ഞങ്ങൾ ശേഖരിക്കുന്നു.
ക്യാമറയുടെയും ഫിറ്റിങ്ങ് ക്രമീകരണങ്ങളുടെയും വിവരങ്ങൾ. നിങ്ങളുടെ അനുമതിയോടെ, വെർച്വൽ ട്രൈ-ഓൺ സമയത്ത് നിങ്ങളുടെ തലയുടെ വലിപ്പം കണക്കാക്കുന്നതിനായി ഞങ്ങൾ വിവരങ്ങൾ ശേഖരിക്കുകയും, നിങ്ങൾക്ക് ശാരീരികമായി സുഖപ്രദമാകുന്ന തരത്തിലുള്ള SPECS AR ഗ്ലാസുകൾ നൽകാൻ സഹായിക്കുന്ന SPECS AR ഗ്ലാസുകളുടേ അനുയോജ്യമായ വലിപ്പം ശുപാർശ ചെയ്യുകയും ചെയ്തേക്കാം. ഇത് ചെയ്യുന്നതിനായി, TrueDepth ക്യാമറ പകർത്തിയ നിങ്ങളുടെ മുഖത്തിൻെറ ഡാറ്റ iOS ആപ്പിനായുള്ള SPECS പ്രോസസ്സ് ചെയ്യുന്നു. നിങ്ങളുടെ മുഖം ഡാറ്റ സൈസിംഗ് സെഷനിൽ മാത്രമേ ഉപയോഗിക്കുന്നുള്ളൂ, സെഷൻ അവസാനിച്ചതിന് ശേഷം സൂക്ഷിക്കുന്നില്ല, കൂടാതെ ഓരോ സെഷൻെറയും അവസാനം അത് ഇല്ലാതാക്കുകയും ചെയ്യുന്നു. നിങ്ങളുടെ SPECS AR ഗ്ലാസുകളുടെ ഓർഡറിനായി നിർദ്ദേശിക്കപ്പെട്ടതോ തിരഞ്ഞെടുത്തതോ തിരഞ്ഞെടുക്കപ്പെട്ടതോ ആയ അന്തിമ 'ഹെഡ് സൈസ്' (തലയുടെ അളവ്) മാത്രമാണ് വിവരമായി സൂക്ഷിക്കുന്നത്. ഞങ്ങൾ നിങ്ങളുടെ മുഖം ഡാറ്റ മറ്റൊതു മൂന്നാം കക്ഷിയുമായും പങ്കിടാറില്ല. നിങ്ങളുടെ മുഖത്തെക്കുറിച്ചുള്ള വിവരങ്ങൾ ഞങ്ങൾ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി, ദയവായി ഇവിടെതന്നിട്ടുള്ളത് വായിക്കുക.
കാഴ്ച തിരുത്തുന്നതിനുള്ള വിവരങ്ങൾ. നിങ്ങളുടെ SPECS AR ഗ്ലാസുകൾക്ക് കാഴ്ചാ തിരുത്തൽ (vision correction) ആവശ്യമുണ്ടോ എന്നത് സംബന്ധിച്ച വിവരങ്ങൾ ഞങ്ങൾ ശേഖരിക്കും. നിങ്ങളുടെ യഥാർത്ഥ കുറിപ്പടി വിശദാംശങ്ങൾ ഞങ്ങൾ ശേഖരിക്കുന്നില്ല. നിങ്ങളുടെ SPECS AR കണ്ണടകൾക്ക് കാഴ്ചാ തിരുത്തൽ ആവശ്യമുണ്ടെങ്കിൽ, പ്രിസ്ക്രിപ്ഷൻ ലെൻസുകൾ പ്രത്യേകം വാങ്ങാൻ കഴിയുന്ന ഒരു വിതരണപങ്കാളിയുമായി ഞങ്ങൾ നിങ്ങളെ ബന്ധിപ്പെടുത്തുന്നതാണ്. അവരിൽ നിന്നും നിങ്ങൾക്ക് പ്രിസ്ക്രിപ്ഷൻ ലെൻസുകൾ പ്രത്യേകം വാങ്ങാൻ കഴിയുന്നതാണ്.
കണക്റ്റുചെയ്ത അക്കൗണ്ടുകളിൽ (Connected Accounts) നിന്ന് ഞങ്ങൾക്ക് ലഭിക്കുന്ന വിവരങ്ങളും, പ്രിവ്യൂ സ്പെക്സ് ഇന്റലിജൻസ് (preview SPECS Intelligence) അനുഭവം ഉപയോഗിക്കുമ്പോൾ ഞങ്ങൾ സൃഷ്ടിക്കുന്ന വിവരങ്ങളും:
SPECS ഇൻറലിജൻസിലേക്ക് (SPECS ഇൻറലിജൻസ്) ബന്ധിപ്പിക്കാൻ നിങ്ങൾ തിരഞ്ഞെടുക്കുന്ന മൂന്നാം കക്ഷി ആപ്ലിക്കേഷനുകളുമായും സേവനങ്ങളുമായും ബന്ധിപ്പിക്കുന്നതിനാണ് SPECS ഇന്റലിജൻസ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. SPECS ഇൻറലിജൻസിൻെറ പ്രിവ്യൂ അനുഭവം, നിങ്ങളുടെ ഇമെയിൽ അല്ലെങ്കിൽ കലണ്ടർ അക്കൗണ്ടുകളുമായി ബന്ധിപ്പിക്കാൻ നിങ്ങളെ അനുവദിക്കുന്നു. നിങ്ങളുടെ ലക്ഷ്യങ്ങൾ, ശ്രദ്ധ ആവശ്യമുള്ള കാര്യങ്ങൾ, നിങ്ങളുടെ ഒരാഴ്ചയിലെ പ്രവർത്തനക്രമം എന്നിവയെക്കുറിച്ച് ധാരണയുണ്ടാക്കാൻ, കണക്റ്റഡ് അക്കൗണ്ടുകളിൽ (Connected Accounts) നിന്നുള്ള വിവരങ്ങൾ ഞങ്ങൾ ഉപയോഗിക്കുന്നതാണ്. ഈ അനുഭവം SPECS ഇൻറലിജൻസ് എങ്ങനെ പ്രവർത്തിക്കുന്നു എന്നതിൻെറ ഒരു ഒരു ധാരണ ഈ അനുഭവം നിങ്ങൾക്ക് നൽകുന്നതാണ്.
ക്രമീകരണങ്ങളിൽ നിങ്ങൾക്ക് ഏത് സമയത്തും ഒരു കണക്റ്റ് ചെയ്ത അക്കൗണ്ട് വിച്ഛേദിക്കാവുന്നതാണ്. നിങ്ങൾ ഒരു കണക്റ്റഡ് അക്കൗണ്ട് വിച്ഛേദിക്കുമ്പോൾ,അതിൽ നിന്ന് ശേഖരിച്ച ഡാറ്റയും അതുവഴി സൃഷ്ടിക്കപ്പെട്ട ഉള്ളടക്കവും ഞങ്ങൾ നീക്കം ചെയ്യുന്നതാണ്.
നിങ്ങൾ ഒരു കണക്റ്റഡ് അക്കൗണ്ടിലേക്ക് ലിങ്ക് ചെയ്യുമ്പോൾ, നിങ്ങൾക്ക് പ്രിവ്യൂ SPECS ഇൻറലിജൻസ് അനുഭവം നൽകുന്നതിനായി ആവശ്യമായ കണക്റ്റഡ് അക്കൗണ്ടുകളിൽ നിന്നുള്ള വ്യക്തിഗതവിവരങ്ങൾ ആക്സസ് ചെയ്യാനും പ്രോസസ്സ് ചെയ്യാനും ഞങ്ങൾക്ക് സാധിച്ചേക്കാം. ഈ മൂന്നാം കക്ഷി ഡാറ്റ സ്രോതസ്സുകളിൽ നിന്ന് ലഭിക്കുന്ന വ്യക്തിഗത വിവരങ്ങൾ മെഷീൻ ലേണിംഗ് അല്ലെങ്കിൽ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് മോഡലുകളെ പരിശീലിക്കുന്നതിനോ, അവയിൽ മാറ്റങ്ങൾ വരുത്തുന്നതിനോ അല്ലെങ്കിൽ അവ മെച്ചപ്പെടുത്തുന്നതിനോ ഞങ്ങൾ ഉപയോഗിക്കുന്നില്ല. 'കണക്റ്റഡ് അക്കൗണ്ടുകളിൽ' നിന്ന് ശേഖരിക്കുന്ന വ്യക്തിഗത വിവരങ്ങൾ താഴെ പറയുന്ന വിഭാഗങ്ങളിൽപ്പെട്ട സേവനദാതാക്കളുമായി മാത്രമേ ഞങ്ങൾ പങ്കിടുന്നുള്ളൂ: (i) തങ്ങളുടെ മെഷീൻ ലേണിംഗ് അല്ലെങ്കിൽ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് മോഡലുകളെ പരിശീലിപ്പിക്കുന്നതിനോ, അവയിൽ മാറ്റങ്ങൾ വരുത്തുന്നതിനോ (fine-tuning) അല്ലെങ്കിൽ അവ മെച്ചപ്പെടുത്തുന്നതിനോ ഈ വിവരങ്ങൾ ഉപയോഗിക്കുന്നതിൽ നിന്ന് വിലക്കപ്പെട്ട 'ലാർജ് ലാംഗ്വേജ് മോഡൽ' ദാതാക്കൾ, (ii) ഞങ്ങളുടെ ക്ലൗഡ് സ്റ്റോറേജ് സേവനദാതാക്കൾ.
ഞങ്ങളുടെ സ്വകാര്യതാ നയത്തിൽ വിവരിച്ചിരിക്കുന്നതുപോലെ, സ്പെക്സ് എആർ ഗ്ലാസുകൾ അല്ലെങ്കിൽ പ്രിവ്യൂ സ്പെക്സ് ഇന്റലിജൻസ് അനുഭവം പ്രവർത്തിപ്പിക്കുന്നതിനും ലഭ്യമാക്കുന്നതിനും പരിപാലിക്കുന്നതിനും അപ്പുറമുള്ള വിവിധ ആവശ്യങ്ങൾക്കായി ഞങ്ങൾ നിങ്ങളുടെ വിവരങ്ങൾ ഉപയോഗിക്കുന്നു. ഉദാഹരണത്തിന്, പ്രിവ്യൂ സ്പെക്സ് ഇന്റലിജൻസ് അനുഭവം കൂടുതൽ വ്യക്തിഗതമാക്കുന്നതിന് കണക്റ്റുചെയ്ത അക്കൗണ്ടുകളിൽ നിന്ന് ശേഖരിക്കുന്ന നിങ്ങളുടെ വിവരങ്ങൾ ഞങ്ങൾ ഉപയോഗിക്കുന്നു. ഫിറ്റ് ക്രമീകരണങ്ങൾ അല്ലെങ്കിൽ കാഴ്ച തിരുത്തുന്ന ലെൻസുകൾ വേണോ എന്നതുപോലുള്ള വിവരങ്ങൾ ഉപയോഗിച്ച്, നിങ്ങളുടെ SPECS AR ഗ്ലാസുകൾ നിങ്ങൾക്ക് അനുയോജ്യമായ രീതിയിൽ ക്രമീകരിക്കുന്നതിനും ഞങ്ങൾ നിങ്ങളുടെ വിവരങ്ങൾ ഉപയോഗിച്ചേക്കാം.
പുതിയതോ നിലവിലുള്ളതോ ആയ സവിശേഷതകൾ പ്രോത്സാഹിപ്പിക്കുന്നതിനായി ചിലപ്പോൾ ഞങ്ങൾ നിങ്ങളുമായി ബന്ധപ്പെടുകയും ചെയ്യുന്നതാണ്. ഇതിൽ അനുവദനീയമായ ഇടങ്ങളിൽ പ്രിവ്യൂ SPECS ഇന്റലിജൻസ് അനുഭവം, ഇമെയിൽ, അല്ലെങ്കിൽ എസ്എംഎസ് എന്നിവയിലൂടെ നിങ്ങൾക്ക് സന്ദേശങ്ങൾ അയക്കുന്നത് ഇതിൽ ഉൾപ്പെടുന്നു.
ഞങ്ങളുടെ സേവനങ്ങളുടെ സുരക്ഷയും ഭദ്രതയും മെച്ചപ്പെടുത്തുന്നതിനും ഞങ്ങൾ നിങ്ങളുടെ വിവരങ്ങൾ ഉപയോഗിക്കുന്നതാണ്. ഉദാഹരണത്തിന്, നിങ്ങളുടെ അക്കൗണ്ട് സംരക്ഷിക്കാൻ സഹായിക്കുന്നതിനായി ഞങ്ങൾ രണ്ട്-ഘടക ആധികാരികത ('ടു-ഫാക്ടർ ഓതന്റിക്കേഷൻ - 'two-factor authentication) വാഗ്ദാനം ചെയ്യുന്നു, കൂടാതെ, ഇതിനായി AWS Notify വഴി പ്രാമാണീകരണ സന്ദേശങ്ങൾ ലഭ്യമാക്കുകയും ചെയ്യുന്നു. വിപണനത്തിനോ പ്രമോഷനുകൾക്കോ വേണ്ടി അനുബന്ധ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള മൂന്നാം കക്ഷികളുമായി നിങ്ങളുടെ ഫോൺ നമ്പറോ ടെക്സ്റ്റ് മെസേജ് അയക്കുന്നയാളുടെ സമ്മതപത്രം സംബന്ധിച്ച വിവരങ്ങളോ (opt-in data-ഓപ്റ്റ്-ഇൻ ഡാറ്റയോ) ആധികാരികതയ്ക്കായി നൽകിയിട്ടുള്ള സമ്മത വിവരങ്ങളോ ഞങ്ങൾ (AWS) പങ്കുവെക്കുന്നതല്ല.
ഞങ്ങളുടെ സ്വകാര്യതാ നയത്തിൽ വിവരിച്ചിരിക്കുന്നതുപോലെ, വിവിധ കാരണങ്ങളാൽ നിങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഞങ്ങൾ മറ്റുള്ളവരുമായി പങ്കിടുന്നു. ഉദാഹരണത്തിന്, ഞങ്ങളുടെ സേവന ദാതാക്കളുമായി ഞങ്ങൾ നിങ്ങളുടെ വിവരങ്ങൾ പങ്കിട്ടേക്കാം.
SPECS AR ഗ്ലാസുകളും SPECS Intelligence-ഉം 18 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് വേണ്ടിയുള്ളതല്ല; അതിനാൽ, ഒരു അക്കൗണ്ട് സൃഷ്ടിക്കുന്നതിനും SPECS AR ഗ്ലാസുകളും SPECS Intelligence-ഉം ഉപയോഗിക്കുന്നതിനും നിങ്ങൾക്ക് 18 വയസ്സോ അതിനു മുകളിലോ പ്രായമുണ്ടെന്ന് നിങ്ങൾ സ്ഥിരീകരിക്കേണ്ടതുണ്ട്. നിങ്ങൾ 18 വയസ്സിന് താഴെയുള്ളവരാണെന്ന് ഞങ്ങൾക്ക് കൃത്യമായി അറിയാമെങ്കിൽ, ഞങ്ങൾ നിങ്ങളുടെ അക്കൗണ്ട് നീക്കം ചെയ്യുകയും ഡാറ്റ ഇല്ലാതാക്കുകയും ചെയ്യുന്നതാണ്.
നിങ്ങളുടെ അക്കൗണ്ട് ഇല്ലാതാക്കാൻ ആഗ്രഹിക്കുന്നുവെങ്കിലോ ഈ നയത്തെക്കുറിച്ചോ ഞങ്ങളുടെ സ്വകാര്യതാ നടപടികളെക്കുറിച്ചോ എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിലോ, നിങ്ങൾക്ക് ഞങ്ങളുമായിഇവിടെ ബന്ധപ്പെടാവുന്നതാണ്.